Search
  • Follow NativePlanet
Share
» »ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

സ്ത്രത്തിനും വിശ്വാസങ്ങള്‍ക്കും ഒരുത്തരം കണ്ടുപിടിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് ഇവിടെ

പുരാതന കാലം മുതല്‍ തന്നെ ഭാരതീയ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ് ക്ഷേത്രങ്ങള്‍. എന്തിനും ഏതിനും ഉത്തരം കിട്ടാത്ത ഏതു ചോദ്യങ്ങള്‍ക്കും ക്ഷേത്രങ്ങളിലേക്ക് ഓടിയെത്തുന്ന ഒരു ചരിത്രം ഭാരതത്തിനുണ്ടായിരുന്നു ആപത്തുകളില്‍ തുണയായും രോഗങ്ങളില്‍ രോഗശാന്തിയായും വിഷമഘട്ടങ്ങളില്‍ സഹായിയായുമെല്ലാം ക്ഷേത്രങ്ങള്‍ വിശ്വാസികളെ താങ്ങി നിര്‍ത്തിയി‌ട്ടുണ്ട്. തിരുപ്പതി ക്ഷേത്രവും വൈഷ്ണവോ ദേവി ക്ഷേത്രവും വാരണാസിയിലെ ശിവ ക്ഷേത്രവും കൈലാസ നാഥ ക്ഷേത്രവും ഹംപിയിലെ ക്ഷേത്രങ്ങളും എല്ലാം വിചിത്രങ്ങളായ കുറേ വിശ്വാസങ്ങള്‍ ഭക്തര്‍ക്ക് പകരുന്നു. എന്നാല്‍ അതിലൊന്നും ഉള്‍പ്പെ‌‌ടാത്ത വേറെയും ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ശാസ്ത്രത്തിനും വിശ്വാസങ്ങള്‍ക്കും ഒരുത്തരം കണ്ടുപിടിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് ഇവിടെ. അത്തരം ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഹസനാംബാ ക്ഷേത്രം

ഹസനാംബാ ക്ഷേത്രം

കര്‍ണ്ണാ‌‌ടകയിലെ ഏറ്റവും നിഗൂഢമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹാസനില്‍ സ്ഥിതി ചെയ്യുന്ന ഹസനാംബാ ക്ഷേത്രം. വര്‍ഷത്തില്‍ വെറും 10 ദിവസം മാത്രമാണ് ഇവിടെ ക്ഷേത്രം പൂജകള്‍ക്കും മറ്റുമായി തുറക്കുന്നത്. പത്ത് ദിവസത്തെ ചടങ്ങുകള്‍ക്കു ശേഷം വീണ്ടും തുറക്കുക ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ്. ഇവിടുത്തെ അതിശയം എന്നുപറയുന്നത് ക്ഷേത്രം അടയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിനുള്ളില്‍ കത്തിച്ചുവെക്കുന്ന ദീപം ഒരു വര്‍ഷം കഴിഞ്ഞ് ക്ഷേത്രം തുറക്കുമ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുമത്രെ. കൂടാതെ അന്നേ ദിവസം ക്ഷേത്രത്തില്‍ വയ്ക്കുന്ന പൂജാ പുഷ്പങ്ങള്‍ പിന്നീട് ക്ഷേത്രം തുറക്കുമ്പോഴും വാടാതെ ഇരിക്കുന്നതും ഇവിടെ സംഭവിക്കുമത്രെ.

വിരൂപാക്ഷ ക്ഷേത്രം, ഹംപി

വിരൂപാക്ഷ ക്ഷേത്രം, ഹംപി

വിചിത്രമെന്നു തോന്നുന്ന പല വിശ്വാസങ്ങളും വേരോ‌ടിയ സ്ഥലമാണ് ഹംപി. നിര്‍മ്മിതിയിലും രൂപത്തിലും ആചാരത്തിലും എല്ലാം വ്യത്യസ്തങ്ങളായ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. അതിലൊന്നാണ് ഇവി‌ടുത്തെ വിരൂപാക്ഷ ക്ഷേത്രം. പമ്പാപതിയായ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ഹംപിയിലെ എണ്ണപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നുകൂ‌ടിയാണ്. ശിവനും പമ്പാ ദേവിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. ഒന്‍പത് നിലയിലായി അമ്പത് മീറ്റര്‍ നീളമുള്ള ഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. തുംഗഭദ്രയുടെ തെക്കന്‍ തീരത്ത് ഹേമകുട കുന്നിന്റെ താഴ്ഭാഗത്തായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ദ്രാവിഡ വാസ്തുവിദ്യയുടെ മഹിമ വിളിച്ചോതുന്നതാണ് ക്ഷേത്രം.
ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രത്യേക ഇടത്തെത്തിയാല്‍ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം തലതിരിഞ്ഞ് കാണുവാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഏത് തരത്തിലാണ് ഇങ്ങനെയൊരു നിര്‍മ്മാണം സാധ്യമായിരിക്കുന്നതെന്ന് ശാസ്ത്രത്തിന് കെണ്ടെത്തുവാനായി‌ട്ടില്ല.

നെയ്യ് വെണ്ണയാകുന്ന ശിവഗംഗാ ക്ഷേത്രം

നെയ്യ് വെണ്ണയാകുന്ന ശിവഗംഗാ ക്ഷേത്രം

ബാംഗ്ലൂരില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശിവഗംഗാ ക്ഷേത്രം മറ്റൊരു വിചിത്ര പ്രതിഭാസത്തിനാണ് പേരുകേട്ടിരിക്കുന്നത്. കുന്നിന്‍മുകളിലെ ഒരു ഗുഹയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശിവഗംഗ എന്ന സ്ഥലത്താണുള്ളത്. ഇവിടെ വിഗ്രഹത്തില്‍ വിശ്വാസികള്‍ സാധാരണയായി നെയ്യാണ് സമര്‍പ്പിക്കുന്നത്. ഇത് വിഗ്രഹത്തില്‍ പൂജാരി അര്‍പ്പിച്ച് കുറച്ച് കഴിഞ്ഞാല്‍ നെയ്യ് വെണ്ണയായി മാറും. നെയ്യും വെണ്ണയും പാല്‍ ഉല്പന്നങ്ങള്‍ ആണെങ്കിലും എങ്ങനെ ഇത് സംഭവിക്കുന്നു എന്നുള്ളത് വിചിത്രമാണ്.

ശബരിമല ക്ഷേത്രം

ശബരിമല ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ഏറ്റവും അധികം വിശ്വാസികള്‍ എത്തിച്ചേരുന്നതുമായ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല ക്ഷേത്രം.നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്താണ് ഇവി‌ടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്നത്. മകരവിളക്ക് സമയത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്. അന്നേ ദിവസം പൊന്നമ്പല മേട്ടില്‍ തെളിയുന്ന മകര ജ്യോതി കാലങ്ങളോളം വിശ്വാസികള്‍ക്ക് അത്ഭുതമായിരുന്നു. പിന്നീട് ക്ഷേത്രാധികൃതര്‍ തന്നെ തെളിയിക്കുന്നതാണ് എന്ന് വെളിപ്പെ‌ടുത്തലുകള്‍ ഉണ്ടായിരുന്നു.

നഞ്ചുണ്ടേശ്വര ക്ഷേത്രം

നഞ്ചുണ്ടേശ്വര ക്ഷേത്രം


മൈസൂരിലെ പ്രധാനപ്പെട്ട ശിവ ക്ഷേത്രങ്ങളിലൊന്നാണ് കപില നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഞ്ചുണ്ടേശ്വര ക്ഷേത്രം. നഞ്ചന്‍ഗോഡാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം. ഇവിടെ ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് മേല്‍ക്കൂര വഴി മുകളിലേക്ക് നോക്കിയാല്‍ ഒരു ബില്‍വപത്ര മരത്തിന്‍റെ ശാഖകള്‍ കാണാന്‍ സാധിക്കുമത്ര. എന്നാല്‍ ഇങ്ങനെയൊരു മരം ഉള്ളതായോ ഇതിന്റെ വേരുകളോ ക്ഷേത്രത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കുകയുമില്ല. അത് കൂടാതെ ക്ഷേത്രത്തിലെ തൂണുകളൊന്നില്‍ കൊത്തിയിരിക്കുന്ന ഗൗരിയുടെ രൂപം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ തെളിഞ്ഞു വരികയും ചെയ്യുമത്രെ.

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രം

പറഞ്ഞു തീര്‍ക്കുവാന്‍ കഴിയാത്തത്രയും അത്ഭുതങ്ങള്‍ ഓരോ ദിവസവും സംഭവിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഒ‍ഡീഷയിലെ പുരി ജഗനാഥ ക്ഷേത്രം. കാറ്റിന്‍റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയും നഗരത്തില്‍ എവിടെ നിന്നു നോക്കിയാലും ഒരുപോലെ കാണുന്ന സുദര്‍ശന ചക്രം, ക്ഷേത്രത്തിനുമുകളിലൂ‌‌‌‌ടെ പറക്കാത്ത പക്ഷികള്‍, നിഴല്‍ വീഴാത്ത കുംഭഗോപുരം തുടങ്ങിയവയൊക്ക ഇവിടുത്തെ പ്രത്യേകതകളാണ്.

PC:RJ Rituraj

ലേപാക്ഷി ക്ഷേത്രം

ലേപാക്ഷി ക്ഷേത്രം


എത്ര വലിയ അവിശ്വാസിയാണെങ്കിലും അയാളെ ഒരു വിശ്വാസിയാക്കി മാറ്റുന്ന ക്ഷേത്രമാണ് ആന്ധ്രാ പ്രദേശിവെ ലേപാക്ഷി ക്ഷേത്രം. കർണ്ണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലായി ആന്ധ്രയിലെ അനന്ത്പൂർ ജില്ലയിലാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 124 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ഇവിടുത്തെ 70 ൽ അധികം വരുന്ന കൽത്തൂണുകളിൽ ഒന്നു പോലും നിലം സ്പർശിക്കുന്നില്ല. അക്കാലത്ത് എങ്ങനെയാണ് ഇത്രയും സങ്കീർണ്ണമായ രീതിയിൽ ഇത്രയധികം തൂണുകള്‍, അതും ഒരൊറ്റയൊന്നുപോലും നിലം തൊടാത്ത രീതിയിൽ നിർമ്മിച്ചത് എന്നതിന് ഒരു തെളിവുകളും അവശേഷിച്ചിട്ടില്ല. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇതിന്റെ നിർമ്മാണ രഹസ്യം കണ്ടെത്തുവാൻ കുറേ പരിശ്രമിച്ചെങ്കിലും അവർക്ക് കണ്ടുപിടിക്കുവാനായില്ല. ഒറ്റക്കല്ലിലെ നന്ദിയും ഏഴു തലയുള്ള നാഗവും ഇവിടെ എത്തുന്നവരെ വിസ്മയിപ്പിക്കുന്ന സൃഷ്ടികളാണ്. കൊത്തുപണികളും കല്പ്പണികളും ഏറെയുള്ള ക്ഷേത്രത്തിൽ കാണുവാൻ കഴിയുന്ന മറ്റൊരു ആകർഷണമാണ് ഇവിടെ പതിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കുന്ന സീതയുടെ കാലടികൾ

ജ്വാലാ മുഖി ക്ഷേത്രം

ജ്വാലാ മുഖി ക്ഷേത്രം


ഹിമാചല്‍ പ്രദേശിലെ കാംഗ്രി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ജ്വാലാ മുഖി ക്ഷേത്രം. ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ജ്വാലാ ജി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിനു നടുവില്‍ ജ്വലിക്കുന്ന ദീപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. കാലാകാലങ്ങളായി അണയാതെ ജ്വലിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. സതീദേവിയുടെ ശക്തി സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഈ ക്ഷേത്രം.

കേദാരശ്വര്‍ ക്ഷേത്രം

കേദാരശ്വര്‍ ക്ഷേത്രം

‌ഹാരാഷ്ട്രയിലെ നിഗൂഢ ക്ഷേത്രങ്ങളില്‍ മറ്റൊന്നാണ് കേദാരശ്വര്‍ ഗുഹാക്ഷേത്രം.
പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത.
വലിയൊരു ഗുഹയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതില്‍ മൂന്ന് തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ്.
ദേശികമായ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകം അവസാനിക്കും എന്നതാണ്. ഇതിനു ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും നല്കാനില്ലെങ്കിലും ഗ്രാമീണര്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്.

കാട്ടില്‍മേക്കതില്‍ ക്ഷേത്രം

കാട്ടില്‍മേക്കതില്‍ ക്ഷേത്രം

കൊല്ലം ജില്ലയിൽ ചവറയ്ക്ക് സമീപം പന്മനയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. കടലിനും കായലിനും നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെത്തി മണി കെട്ടുന്നത് പ്രസിദ്ധമായ ചടങ്ങാണ്. ഒരിക്കലും സഫലമാകില്ലെന്നു കരുതിയ ആഗ്രഹങ്ങളും തടസ്സങ്ങളൊഴിയാത്ത ആശകളും ഒക്കെ ഇവിടെ വന്നു മണികെട്ടി പ്രാര്‍ത്ഥിച്ചാൽ മാറും എന്നാണ് വിശ്വാസം.

കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രംകാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രം

നിലംതൊടാ തൂണും സീതയുടെ കാലടികളും...ലേപാക്ഷിയുടെ രഹസ്യങ്ങളിങ്ങനെനിലംതൊടാ തൂണും സീതയുടെ കാലടികളും...ലേപാക്ഷിയുടെ രഹസ്യങ്ങളിങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X