Search
  • Follow NativePlanet
Share
» »സമ്പത്തിന്റെ കാര്യത്തിൽ തിരുപ്പതിയെ പിന്നിലാക്കിയ മറ്റൊരു ക്ഷേത്രം!!

സമ്പത്തിന്റെ കാര്യത്തിൽ തിരുപ്പതിയെ പിന്നിലാക്കിയ മറ്റൊരു ക്ഷേത്രം!!

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പത്തു ക്ഷേത്രങ്ങളെ പരിചയപ്പെടാം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളെക്കാളും സമ്പത്തുള്ള ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. വിശ്വസിക്കുവാൻ പ്രയാസമാണെങ്കിലും ഇത് സത്യമാണ്. ഭക്തർ കാണിക്കയായി നല്കുന്ന തുകകളും സമ്പത്തുമൊക്കെയായി സമ്പന്ന പട്ടികയിൽ ഉയർന്നു നില്‍ക്കുന്ന ക്ഷേത്രങ്ങൾ കേരളത്തിലടക്കമുണ്ട്. എന്തിനധികം ലോകത്തെ തന്നെ വിലയ്ക്കു വാങ്ങുവാൻ ശേഷിയുള്ള ക്ഷേത്രങ്ങളുണ്ട് എന്ന് പറഞ്ഞാലും അത് ഒട്ടും അതിശയോക്തി ആവില്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പത്തു ക്ഷേത്രങ്ങളെ പരിചയപ്പെടാം ...

തിരുപ്പതി തിരുമല വെങ്കിട്ടേശ്വര ക്ഷേത്രം

തിരുപ്പതി തിരുമല വെങ്കിട്ടേശ്വര ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ആന്ധ്രയിലെ തിരുപ്പതി തിരുമല വെങ്കിട്ടേശ്വര ക്ഷേത്രം. ഇവിടെ ഭക്തർ തിരുപ്പതി ഭഗവാന് കാണിക്കയായി സമർപ്പിക്കുന്ന മുടി ലേലം ചെയ്തു കിട്ടുന്ന പണമാണ് പ്രധാന വരുമാനം. ലോകത്തിൽ ഏറ്റവും അധികം വിശ്വാസികൾ വരുന്ന ഒരു ക്ഷേത്രം കൂടിയാണിത്.


ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ക്ഷേത്രം ട്രസ്‌റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിനു 85,705 കോടി രൂപയുടെ സ്വത്താണുള്ളത്. തിരുമല തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിനാണ്.

PC:Vimalkalyan

വൈഷ്ണവ ആരാധനാ കേന്ദ്രം

വൈഷ്ണവ ആരാധനാ കേന്ദ്രം

ഭാരതത്തിലെ വൈഷ്ണവ ഭക്തരയാ ആളുകളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. വെങ്കിടേശ്വരന്റെ രൂപത്തിൽ ഭാര്യമാരാ മഹലക്ഷ്മി, ഭൂമിദേവി എന്നിവരോടൊപ്പമാണ് അദ്ദേഹം ഇവിടെ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. തിരുമലയിലെ ഏഴു മലകളിലൊന്നിലാണ് ഈ ക്ഷേത്രമുള്ളത്. വൈകുണ്ഡ മാസത്തിലെ ഏകാദശി നാളിലാണ് ഇവിടെ ഏറ്റവും അധികം ഭക്തർ എത്തുന്നത്.

PC: Vimalkalyan

ഷിർദ്ദി സായിബാബാ ക്ഷേത്രം

ഷിർദ്ദി സായിബാബാ ക്ഷേത്രം

ഇന്ത്യയെ ആത്മീയ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന സംഗതികളിലൊന്നാണ് 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിയായ ശിർദ്ദി ബാബ. എല്ലാ മതത്തിലും പെട്ട ആളുകൾ ആരാധിക്കുന്ന ബാബ ഹിന്ദു ദൈവങ്ങളിൽ യഥാർഥ രൂപമുള്ള ഏക ദൈവമാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്ന ക്ഷേത്രമാണിത്. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Official Site

വൈഷ്ണവോ ദേവി ക്ഷേത്രം

വൈഷ്ണവോ ദേവി ക്ഷേത്രം

തിരുപ്പതി ക്ഷേത്രം കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകളെത്തുന്ന ഒരു ക്ഷേത്രമാണ് ജമ്മു കാശ്മീരീലെ വൈഷ്ണവോ ദേവി ക്ഷേത്രം. സമുദ്ര നിരപ്പിൽ നിന്നും 5200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരു ഗുഹയുടെ ഉള്ളിലായാണുള്ളത്. വർഷത്തിൽ ഏകദേശം ഒരു കോടിയിലധികം തീർഥാടകർ എത്തുന്ന ക്ഷേത്രമാണിത്.

പുരാണങ്ങളിലെ ക്ഷേത്രം

പുരാണങ്ങളിലെ ക്ഷേത്രം

വൈഷ്ണവോ ദേവി ക്ഷേത്രത്തിന്റെ കഥ തിരഞ്ഞാൽ മഹാഭാരതത്തോളം എത്തേണ്ടി വരും.കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് അർജുനൻ ഇവിടെ എത്തി തപസ്സനുഷ്ഠിച്ചു എന്നൊരു വിശ്വാസമുണ്ട്. പുരാണങ്ങളിലെ ചരൺ ഗംഗാ നദിയുടെ ഉത്ഭവവു ംഈ ഗുഹയ്ക്കുള്ളിൽ നിന്നാണ് എന്നാണ് വിശ്വാസം. കണക്കുകളനുസരിച്ച് ഏകദേശം ഒരു മില്യാണിലധികം പഴക്കമുണ്ട്. ജമ്മു കാശ്മീരിലെ കത്രാ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

സിദ്ധി വിനായക ക്ഷേത്രം മുംബൈ

സിദ്ധി വിനായക ക്ഷേത്രം മുംബൈ

ഒരു ദിവസം ഇരുപത്തിഅയ്യായിരം ആളുകൾ മുതൽ രണ്ട് ലക്ഷം ആളുകൾ വരെ സന്ദർശിക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് മുബൈയിലെ സിദ്ധി വിനായക ക്ഷേത്രം. പ്രധാന ക്ഷേത്രത്തിലെ ഗണേശന്റെ വിഗ്രഹം മാത്രം 3.7 കിലോഗ്രാം സ്വർണ്ണമുപയോഗിച്ചുള്ളതാണ്. വർഷത്തിൽ 100 കോടി മുതൽ 125 കോടി വരെയാണ് ഈ ക്ഷേത്രത്തിനു കാണിക്ക ഇനത്തിൽ മാത്രം ലഭിക്കുന്ന തുക.

 മധുരൈ മീനാക്ഷി ക്ഷേത്രം

മധുരൈ മീനാക്ഷി ക്ഷേത്രം

ക്ഷേത്രങ്ങളുടെ നഗരമായ മധുരയിൽ സ്ഥിതി ചെയ്യുന്ന മധുര മീനാക്ഷി ക്ഷേത്രം തമിഴ്നാട്ടിലെ സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒരു ദിവസം ശരാശരി ഇരുപതിനായിരത്തോളം സന്ദർശകരാണ് ഇവിടെ എത്തിച്ചേരുന്നത്. എന്നാൽ ഇവിടുത്തെ 10 ദിവസം നീണ്ടു നിൽക്കുന്ന മീനാക്ഷി തിരുകല്യാണ ഉത്സവത്തിന് മാത്രം പത്ത് ലക്ഷത്തോളം ആളുകൾ എത്തുന്നു എന്നാണ് കണക്കാക്കുന്നത്. വര്‍ഷത്തിൽ 60 മില്യൺ ഇന്ത്യൻ രൂപയാണ് ഈ ക്ഷേത്രത്തിന്റെ വരുമാനം.

PC:strudelt

3500 വർഷം പഴക്കമുള്ള ക്ഷേത്രം

3500 വർഷം പഴക്കമുള്ള ക്ഷേത്രം

അത്ഭുതപ്പെടുത്തുന്ന വാസ്തു വിദ്യയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന് 3500 വർഷത്തെ പഴക്കമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പൈരാണിക ആസൂത്രിത നഗരങ്ങളിലൊന്നായ മധുരയിൽ ഈ ക്ഷേത്രത്തിനു ചുറ്റുമാണ് നഗംര രൂപം കൊണ്ടിരിക്കുന്നത്.

PC:Richard Mortel

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രം

ജഗനാഥന് സമർപ്പിച്ചിരിക്കുന്ന ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രം പാവങ്ങളുടെ ദൈവം അഥവാ ദരിദ്രനാരായൺ എന്നാണ് ഇവിടെ വിഷ്ണു അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന നിധികൾക്കു വേണ്ടി 18 ൽ അധികം തവണ ഈ ക്ഷേത്രം കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ 7 അറകളിൽ രണ്ട് അറകൾ മാത്രമാണ് ഇതുവരെയും തുറന്നിട്ടുള്ളത്. ബാക്കിയുള്ള 5 അറകളിൽ സ്വർണ്ണമടക്കമുള്ള വിലകൂടിയ നിധികൾ സൂക്ഷിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. വർഷം 50 കോടി രൂപയാണ് ഇവിടെ കാണിക്കയും മറ്റുമായി ലഭിക്കുന്നത്.

PC:SATHWIKBOBBA

 വിശദീകരിക്കാനാവാത്ത അത്ഭുതങ്ങൾ

വിശദീകരിക്കാനാവാത്ത അത്ഭുതങ്ങൾ

ശാസ്ത്രത്തിനും മനുഷ്യനും വിശദീകരിക്കാനാവാത്ത അത്ഭുതങ്ങൾ ധാരാളം സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രമാണിത്. നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ഒരേപോലെ കാണുന്ന സുദർശന ചക്രം, ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാത്ത പക്ഷികൾ, പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാറ്റ്, നിഴൽ നിലത്തു വീഴാത്ത കുംഭഗോപുരം തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ.

PC:RJ Rituraj

സമ്പത്തിന്റെ കാര്യത്തിൽ തിരുപ്പതിയെ പിന്നിലാക്കിയ മറ്റൊരു ക്ഷേത്രം!!

മോക്ഷഭാഗ്യത്തിനായി വിശ്വാസികൾ തേടി എത്തുന്ന കാശി വിശ്വനാഥ ക്ഷേത്രമാണ് സമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയിലെ അടുത്ത ക്ഷേത്രം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികൾ തേടിയെത്തുന്ന ക്ഷേത്രമാണിത്. സ്വർണ്ണം പൂശിയ ഗോപുരങ്ങളും മറ്റുമാണ് ഇതിന്റെ പ്രത്യേകത. ഇവിടെ കാണിക്കയായി മാത്രം വർഷത്തിൽ ആറു കോടിയിലധികം രൂപയാണ് ലഭിക്കുക.

PC:Unknown

അമർനാഥ് ഗുഹാ ക്ഷേത്രം

അമർനാഥ് ഗുഹാ ക്ഷേത്രം

വർഷം തോറും രണ്ട് ലക്ഷത്തിലധികം വിശ്വാസികൾ എത്തിച്ചേരുന്ന അമർനാഥ് ഗുഹാ ക്ഷേത്രവും സമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയിലുണ്ട്. ഒരു ഗുഹയ്ക്കുള്ളില്‍ മ‍ഞ്ഞു മൂടിക്കിടക്കുന്ന ഒരു ശിവലിംഗം മാത്രമാണ് ഇവിടെ കാണുവാനുള്ളത്. ശിവൻ തന്റെ അമരത്വത്തിന്റെ രഹസ്യം പാർവ്വതി ദേവിയ്ക്ക് വെളിപ്പെടുത്തിയ സ്ഥലമാണിത്. ശ്രാവണമാസത്തിൽ സ്വയംഭൂവായി ഇവിടെ പ്രത്യക്ഷപ്പെടുന്ന ഹിമശിവലിംഗം ദർശിക്കുന്നത് ഏറെ പുണ്യകരമായ കാര്യമായാണ് വിശ്വാസികൾ കരുതുന്നത്.

PC:Gktambe

ശ്രാവണ മാസത്തിലെ പൗർണ്ണമി

ശ്രാവണ മാസത്തിലെ പൗർണ്ണമി

വർഷത്തിൽ എല്ലാ മാസത്തിലെയും പൗർണ്ണമി ദിവസങ്ങളിൽ മഞ്ഞ് ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെങ്കിലും ശ്രാവണമാസത്തിൽ ഇവിടെ ശിവലിംഗം പ്രത്യക്ഷപ്പെടുന്നതിന് വിശ്വാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണത്രെ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടത്. അതാണ് ശ്രാവണ മാസത്തിൽ അമർനാഥ് തീർഥാടനം നടത്തുന്നതിന്റെ പിന്നിലെ കാരണം. ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഇവിടുത്തെ ഹിമലിംഗം അതിന്റെ പൂർണ്ണ രൂപത്തിലെത്തുന്നത്. അപ്പോൾ ആ ശിവലിംഗത്തിന് ഏകദേശം ആറടിയോളം ഉയരം കാണും. ശ്രാവണ മാസത്തിൽ തന്നെ അമർനാഥ് ഗുഹയ്ക്കുള്ളിൽ പാർവ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷപ്പെടുമത്രെ.

PC:Ashish Sharma

ശബരിമല ക്ഷേത്രം

ശബരിമല ക്ഷേത്രം

പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ശബരിമല ക്ഷേത്രം കേരളത്തിൽ ഏറ്റവും അധികം തീർഥാടകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

പ്രളയത്തിനു ശേഷമുള്ള ശബരിമല..യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...ഇക്കാര്യങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം!

പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് നമ്മുടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പത്മനാഭ സ്വാമി ക്ഷേത്രം. ഇതുവരെയും അളന്നു തിട്ടപ്പെടുത്താനാവത്ത കണക്കിലുള്ല നിധികളാണ് ഈ ക്ഷേത്ര്തതിലെ നിലവറകളിൽ സൂക്ഷിച്ചിരിക്കുന്നത് .എന്നാണ് വിശ്വാസം. നിഗൂഡതകളും വിശ്വാസങ്ങളും ഏറെയുള്ള രഹസ്യഅറകളിലാണ് ഇവിടുത്തെ നിധി സൂക്ഷിച്ചിരിക്കുന്നത്.

PC: Ilya Mauter

ക്ഷേത്രത്തിലെ അറകൾ

ക്ഷേത്രത്തിലെ അറകൾ

ക്ഷേത്രത്തിലെ അമൂല്യ സമ്പത്തുകൾ ശേഖരിച്ച് വച്ചിരിക്കുന്ന 6 അറകളിൽ ആണ്. ഇവയിൽ ആറാമത്തെ അറ ഒരു രഹസ്യ അറയാണ്. മനുഷ്യർക്ക് ഇത് തുറക്കാൻ കഴിയി‌ല്ലെന്നാണ് വിശ്വാസം.
വിഷ്ണുവിന്റെ ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ആറാമത്തെ അറയിൽ ആണെന്നാണ് വിശ്വാസം

 ആറാമത്തെ അറ തുറന്നവർ

ആറാമത്തെ അറ തുറന്നവർ

ആറാമത്തെ അറയിൽ ഒന്നിലധികം അറകളുണ്ട്. ഇവയിൽ ആദ്യത്തെ അറ 1931ൽ തുറന്നിട്ടുണ്ട്. എന്നാൽ ഇവിടെ തന്നെ മറ്റൊരു അറയുണ്ട്. ആ അറയിലാ‌ണ് ദൈവ ചൈതന്യം നില നിൽക്കുന്നതെന്ന് പറയപ്പെടുന്നത്.
1908ൽ ആറമത്തെ അറ ചിലർ തുറക്കാൻ ശ്രമിച്ചതായും എന്നാൽ അറയിൽ മഹാ സർപ്പങ്ങളെ കണ്ട് ആളുകൾ ഭയന്ന് ഓടിയതായും എമിലി ഗിൽക്രിസ്റ്റ് ഹാച്ച് എന്ന ഒരു വിദേശ സഞ്ചാരി തന്റെ പുസ്തക‌ത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രവിമാനത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലം...ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര. ചുരുളഴിയാത്ത അത്ഭുതങ്ങളുമായി ഒരു ക്ഷേത്രം!!ക്ഷേത്രവിമാനത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലം...ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര. ചുരുളഴിയാത്ത അത്ഭുതങ്ങളുമായി ഒരു ക്ഷേത്രം!!

ചരിത്രത്തിന്‍റെ നിഗൂഡതകള്‍ ഒളിപ്പിച്ച ഹംപി ,വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെചരിത്രത്തിന്‍റെ നിഗൂഡതകള്‍ ഒളിപ്പിച്ച ഹംപി ,വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X