Search
  • Follow NativePlanet
Share
» »വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ

വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ

തെക്കേ ഇന്ത്യയിൽ തീർച്ചയായും സന്ദര്‍ശിക്കേണ്ട, എല്ലാത്തിലും മികച്ചു നിൽക്കുന്ന കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം....

By Elizabath Joseph

ഇനി ഒരിക്കലും തിരിച്ചുവരാത്ത കഴിഞ്ഞ കാലത്തിൻറെ കഥ പറയുന്ന ഇടങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. വാസ്തുവിദ്യയും നിർമ്മാണ വൈദഗ്ദ്യവും ഒക്കെ ചേരുന്ന നൂറുകണക്കിനു ക്ഷേത്രങ്ങള്‍ അങ്ങു കാശ്മീര് ‍ മുതൽ ഇങ്ങേ അറ്റത്ത് കന്യാകുമാരി വരെ കാണുവാൻ സാധിക്കും. ഒരു കാലത്ത് ആരാധനയുടെ കേന്ദ്ര സ്ഥാനങ്ങളായിരുന്ന മിക്ക ക്ഷേത്രങ്ങളും ഇന്ന് തീർഥാടന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. തെക്കേ ഇന്ത്യയിൽ തീർച്ചയായും സന്ദര്‍ശിക്കേണ്ട, എല്ലാത്തിലും മികച്ചു നിൽക്കുന്ന കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം....

 മധുരൈ മീനാക്ഷി ക്ഷേത്രം, മധുരൈ

മധുരൈ മീനാക്ഷി ക്ഷേത്രം, മധുരൈ

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ തുടങ്ങേണ്ടത് തമിഴ്നാട്ടിലെ മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ നിന്നുമാണ്. ഇനി തെക്കേ ഇന്ത്യയിലെ ഒരു ക്ഷേത്രം മാത്രം കാണാനെ ഉദ്ദേശം ഉള്ളുവെങ്കിലും അപ്പോളും സന്ദർശിക്കേണ്ടത് ഈ ക്ഷേത്രമാണ്. അത്രയധികം പ്രത്യേകതകളുള്ള ക്ഷേത്രമാണ് തമിഴ്നാടിന്റെ ഒരു കാലത്തെ ചരിത്രത്തിനു സാക്ഷിയായി നിലനിന്ന മധുരൈ മീനാക്ഷി ക്ഷേത്രത്തിന്‍റേത്.
ഏകദേശം 15 ഏക്കർ സ്ഥലത്തിനുള്ളിലായി 12 ഗോപുരങ്ങളും 4500 തൂണുകളും ഒക്കെയായി നിലകൊള്ളുന്ന ഈ ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു നിർമ്മിതിയാണ്.
എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ നടക്കുന്ന ചിത്തിര ഉത്സവമാണ് ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട ഉത്സവം

PC:Accesscrawl

തഞ്ചാവൂർ ക്ഷേത്രം, തമിഴ്നാട്

തഞ്ചാവൂർ ക്ഷേത്രം, തമിഴ്നാട്

തമിഴ് സംസ്കാരത്തിന്റെ വേരുകൾ ഉറച്ചിരിരിക്കുന്ന ഒരിടം എന്ന നിലയിൽ പ്രസിദ്ധമാണ് തഞ്ചാവൂർ. പതിനൊന്നാം നൂറ്റാണ്ടിലും അതിനടുത്ത കാലങ്ങളിലുമായാണ് ഇവിടെ കൂടുതലും ക്ഷേത്രങ്ങള്‍ നിർമ്മിക്കപ്പെട്ടത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം.ആയിരത്തിലധികം വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം യുനസ്കോയുടെ ലോക പൈകൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത മനസ്സിലാവുക . ചോള രാജാക്കൻമാരുടെ ശക്തിയുടെയും കഴിവിന്‍റെയും അടയാളം എന്നും വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ഒരു നിർമ്മിതി കൂടിയാണിത്. പൂർണ്ണമായും കരിങ്കല്ലിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:Bernard Gagnon

സരംഗപാണി ക്ഷേത്രം, കുംഭകോണം

സരംഗപാണി ക്ഷേത്രം, കുംഭകോണം

ക്ഷേത്രങ്ങളുടെ നഗരമായ കുംഭകോണത്ത് ഒരുപാട് ക്ഷേത്രങ്ങൾ കാണാനുണ്ട്. കെട്ടിലും മട്ടിലും എല്ലാം വ്യത്യസ്തത നിറഞ്ഞ നൂറുകണക്കിന് ക്ഷേത്രങ്ങളാണ് ഈ നാടിന്റെ പ്രത്യേകത. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് സരംഗപാണി ക്ഷേത്രം. കുതിര വലിക്കുന്ന രഥത്തിന്റെ മാതൃകയിൽ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പ്രസിദ്ധമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നുകൂടിയാണ്.

PC: Adam63

കാഞ്ചീപുരം

കാഞ്ചീപുരം

ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന നഗരമാണ് കാഞ്ചീപുരം. പലരും കാഞ്ചീപുരത്തെ അറിയുന്നത് ഇവിടുത്തെ പട്ടിന്റെ പേരിലാണെങ്കിലും അതിലും പ്രശസ്തം ഇവിടുത്തെ ക്ഷേത്രങ്ങൾ തന്നെയാണ്. പല്ലര രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടെ ഇന്നും നൂറുകണക്കിന് ക്ഷേത്രങ്ങൾ കാലത്തെ അതിജീവിച്ച് നിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ‍ഞ്ചഭൂത ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഏകാംബരേശ്വരർ ക്ഷേത്രം.

PC:Ssriram mt

രാമേശ്വരം രംഗനാഥ സ്വാമി ക്ഷേത്രം

രാമേശ്വരം രംഗനാഥ സ്വാമി ക്ഷേത്രം

രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന രാമേശ്വരം രംഗനാഥ സ്വാമി ക്ഷേത്രം തമിഴ്നാട്ടിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ്. രാവണനെ കൊന്നതുൾപ്പെടയുള്ള പാപങ്ങൾക്ക് രാമൻ പ്രാശ്ചിത്തമായി ശിവനോട് പ്രാർഥിച്ചത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ സ്ഥലത്തിന് രാമേശ്വരം എന്ന പേരു ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മഹത്തായ നാലു ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. ശൈവവിശ്വാസികളും വൈഷ്ണവരും ഒരുപോലെ കരുതുന്ന ക്ഷേത്രം കൂടിയാണിത്.

PC:Saksham1909jain

ചിദംബരം ക്ഷേത്രം

ചിദംബരം ക്ഷേത്രം

ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ചിദംബരം ക്ഷേത്രം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെത്തുന്ന ഈ ക്ഷേത്രം ഒട്ടേറെ കാര്യങ്ങൾക്കു പ്രസിദ്ധമാണ്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ആകാശത്തിനു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ നടരാജ രൂപത്തിലുള്ള ശിവനെയാണ് ആരാധിക്കുന്നത്. പത‍ഞ്ജലി മഹർഷി ചിട്ടപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള 108 നാട്യഭാവങ്ങളെയും ഇവിടെ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

PC:Destination8infinity

തിരുവണ്ണാമലൈ ക്ഷേത്രം

തിരുവണ്ണാമലൈ ക്ഷേത്രം

തിരുവണ്ണാമലൈയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന അരുണാചലേശ്വർ ക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രമാണ്. പൗർണ്ണമി നാളിൽ ഇവിടെ എത്തുന്നവരുടെ ആഗ്രഹങ്ങള്‍ സാധിക്കും എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ശിവനാണ് സമർപ്പിടച്ചിരിക്കുന്നത്.

PC:Govind Swamy

തൃശൂർ വടക്കുംനാഥ ക്ഷേത്രം

തൃശൂർ വടക്കുംനാഥ ക്ഷേത്രം

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ കടന്നു വരുന്ന മറ്റൊരു ക്ഷേത്രമാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രം. ദക്ഷിണ കൈലാസം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് കേരളത്തിന്റെ ചരിത്രവുമായി നിരവധി ബന്ധങ്ങളുണ്ട്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രം കൂടിയാണിത്. 20 ഏക്കറിലധികം വരുന്ന മതിലകത്തിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണുള്ളത്.

PC:Narayananknarayanan

ബേലൂർ

ബേലൂർ

കർണ്ണാടകയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ബേലൂർ ചെന്നകേശവ ക്ഷേത്രം. ചോളരാജാക്കൻമാരെ അടിയറവ് പറയിപ്പിച്ച ഹൊയ്സാല രാജവംശം തങ്ങളുടെ വിജയത്തിന്റെ ഓർമ്മയിൽ നിർമ്മിച്ച ക്ഷേത്രമാണ് ഇത്. വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം 103 വർഷങ്ങൾ കൊണ്ടാണത്രെ നിർമ്മാണം പൂർത്തിയാക്കിയത്.

PC:Bikashrd

തിരുപ്പതി

തിരുപ്പതി

ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ഏറ്റവും അധികം തീർഥാടകരെത്തുന്നതുമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം.ആന്ധ്രാപ്രദേശിൽ വെങ്കിട്ടേശ്വരന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെത്തണമെങ്കിൽ നാലായിരത്തോളം പടികൾ കയറി വേണം എത്തുവാൻ.

ഖജുരാഹോ എന്നാൽ ഒറ്റ ക്ഷേത്രമല്ല...85 വിചിത്ര ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഈ അത്ഭുത നഗരം!! ഖജുരാഹോ എന്നാൽ ഒറ്റ ക്ഷേത്രമല്ല...85 വിചിത്ര ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഈ അത്ഭുത നഗരം!!

ഹനുമാൻ ജനിച്ച് ഇന്നും ജീവിക്കുന്ന ഇടം!! തെളിവുകൾ പറയും ഇതാണ് സത്യമെന്ന്!! ഹനുമാൻ ജനിച്ച് ഇന്നും ജീവിക്കുന്ന ഇടം!! തെളിവുകൾ പറയും ഇതാണ് സത്യമെന്ന്!!

PC:Nikhilb239

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X