Search
  • Follow NativePlanet
Share
» »കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

By Maneesh

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ‌ചൊല്ലുകൊ‌ണ്ട് തന്നെ കൊല്ലത്തെ കാഴ്ച‌കൾ പണ്ടുമുതലെ പ്രസിദ്ധമാണ്. കായലുകളും തുരുത്തുകളും ‌ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേർന്നതാണ് കൊല്ലം ജില്ല.

കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങ‌ളായ കൊട്ടാരക്കര ക്ഷേത്രവും ഓച്ചിറ ക്ഷേത്രവും കൊല്ലം ജില്ലയിലാണ്. ഇന്ത്യയിൽ തന്നെ ഇക്കോടൂറിസം ആദ്യമാ‌യി നടപ്പി‌ലാക്കിയ തെന്മലയാണ് കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണം.

കൊല്ലം ജില്ലയിലെ പ്രശസ്തമായ 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ഇവ മിസ് ചെയ്യരുതേ

തിരുവനന്തപു‌രത്തെ 10 ടൂറിസ്റ്റ് കേ‌ന്ദ്ര‌ങ്ങള്‍തിരുവനന്തപു‌രത്തെ 10 ടൂറിസ്റ്റ് കേ‌ന്ദ്ര‌ങ്ങള്‍

കണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾകണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

01. അഷ്ടമുടിക്കായൽ

01. അഷ്ടമുടിക്കായൽ

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Baburaj B
02. കൊല്ലം ബീച്ച്

02. കൊല്ലം ബീച്ച്

മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. വിശദമായി വായിക്കാം

Photo Courtesy: Arunvrparavur
03. മൺറോ തുരുത്ത്

03. മൺറോ തുരുത്ത്

മണ്‍റോ ദ്വീപ്‌ പ്രാദേശികമായി മണ്‍റോ തുരുത്ത്‌ എന്നറിയപ്പെടുന്നു. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌. വിശദമായി വായിക്കാം

Photo Courtesy: Surajram Kumaravel
04. ശാസ്താം‌കോട്ട കായൽ

04. ശാസ്താം‌കോട്ട കായൽ

മനോഹരമായൊരു ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌. വിശദമായി വായിക്കാം

Photo Courtesy: Arunelectra
05. ഓച്ചിറ

05. ഓച്ചിറ

കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്‌ ഓച്ചിറ. കൊല്ലത്തു നിന്ന്‌ 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ്‌ പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Neon at Malayalam Wikipedia

06. കൊട്ടാരക്കര

06. കൊട്ടാരക്കര

കൊല്ലം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരക്കര. തിരുവനന്തപുരത്തുനിന്നും 60 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. മഹാഗണപതിക്ഷേത്രവും, ശ്രീ മണികണ്‌ഠ്വേശ്വര മഹാദേവ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍. പത്തനാപുരം കൊട്ടാരവും കൊട്ടാരക്കര കൊട്ടാരവും, കിഴക്കേത്തെരുവ് ഓര്‍ത്തഡോക്‌സ് പള്ളിയുമാണ് മറ്റ് കാഴ്ചകള്‍. വിശദമായി വായിക്കാം

Photo Courtesy: Binugt
07. തെന്മല

07. തെന്മല

കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്. ഇക്കോടൂറിസമാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിശദമായി വാ‌യിക്കാം

Photo Courtesy: Kannanshanmugam,shanmugamstudio,Kollam

08. പാലരുവി

08. പാലരുവി

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തെന്‍മലയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. പാലുപോലെ പതഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടമായതിനാല്‍ത്തന്നെയാണ് ഇതിനെ പാലരുവി എന്ന പേരുവന്നത്. വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്. വിശദമായി വായിക്കാം

Photo Courtesy: Satheesan.vn
09. പുനലൂർ തൂക്കുപാലം

09. പുനലൂർ തൂക്കുപാലം

പുനലൂരിലെ കല്ലടയാറും തൂക്കുപാലവും ചേരുന്ന പരിസരം പ്രകൃതിരമണീയമാണ്, ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒട്ടേറെയൊളുകള്‍ എത്താറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Jpaudit
10. അമൃതപുരി

10. അമൃതപുരി

കൊല്ലം ജില്ലയിലാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള വള്ളിക്കാവില്‍ ആണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 120 കിലോമീറ്ററും അകലെയായാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കൊല്ലം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം


Photo Courtesy: Mahesh Mahajan

Read more about: kollam കൊല്ലം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X