Search
  • Follow NativePlanet
Share
» »ഗണേശ ചതുര്‍ത്ഥി 2022: ഈ സ്ഥലങ്ങളിലെ ആഘോഷങ്ങള്‍ കണ്ടിരിക്കേണ്ടത് തന്നെ

ഗണേശ ചതുര്‍ത്ഥി 2022: ഈ സ്ഥലങ്ങളിലെ ആഘോഷങ്ങള്‍ കണ്ടിരിക്കേണ്ടത് തന്നെ

പ്രായഭേദമന്യേ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന ഇന്ത്യയിലെ നാല് സ്ഥലങ്ങള്‍ പരിചയപ്പെടാം..

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി. ഗണപതി ഭഗവാന്‍റെ ജന്മദിനമായി ആഘോഷിക്കുന്ന ഈ ദിവസം വടക്കേ ഇന്ത്യയിലും പടിഞ്ഞാറേ ഇന്ത്യയിലുമാണ് വലിയ രീതിയില്‍ ഈ ദിവസം ആഘോഷിക്കുന്നത്. കേരളത്തില്‍ മറ്റിടങ്ങളിലെ പോലെ പ്രാധാന്യമില്ലെങ്കിലും മുന്‍പത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള ആഘോഷങ്ങളുണ്ട. കര്‍ണ്ണാ‌ടകയോട് ചേര്‍ന്നുകിടക്കുന്ന കാസര്‍കോടുള്ള ക്ഷേത്രങ്ങളിലാണ് ഇതുള്ളത്. ഗണേശ ചതുര്‍ത്ഥി ദിവസത്തിന്റെ പ്രാധാന്യവും അതിന്‍റെ കൊണ്ടാടലും മനസ്സിലാകണമെങ്കില്‍ പോയിരിക്കേണ്ട ചില ഇടങ്ങളുണ്ട്. പ്രായഭേദമന്യേ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന ഇന്ത്യയിലെ നാല് സ്ഥലങ്ങള്‍ പരിചയപ്പെടാം..

മുംബൈ

മുംബൈ

ഇന്ത്യയിലേറ്റവും ആഘോഷത്തോടെ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മുംബൈ. പ്രായഭേദമന്യേ, ആബാലവൃദ്ധജനങ്ങള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നു. ഈ ദിവസം മുംബൈയില്‍ മാത്രം ഗണ്ശന്റെ ആറായിരത്തിലധികം വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് കാണുന്നത് തന്നെ മനോഹരമായ കാഴ്ചയാണ്. മുംബൈയിലെ ആദ്യത്തെ സാർവ്വജനിക് ഗണപതി, ഈ ഗണേശോത്സവത്തിൽ അതിന്റെ 129-ാം വർഷം ആഘോഷിക്കുന്നു. നഗരത്തിലെ എല്ലാ ഗണപതി ക്ഷേത്രങ്ങളിലും ഈ ദിവസം പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കുന്നു. മുംബൈയിലെ ഏറ്റവും പഴക്കമുള്ള ഗണപതി മണ്ഡലം 1893-ൽ സ്ഥാപിതമായെന്നാണ് ചരിത്രം പറയുന്നത്.

PC:Sonika Agarwal

ഹൈദരാബാദ്

ഹൈദരാബാദ്

മുംബൈയെ അപേക്ഷിച്ച് ഹൈദരാബാദില്‍ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ കുറവാണെങ്കിലും അതിന്റെ മേന്മയിലും പൊലിവിലും ഒരു കുറവും കാണുവാന്‍ സാധിക്കില്ല. ഗണപതിയുടെ രൂപം വഹിച്ചുള്ള ഘോഷയാത്രകളാണ് ഈ ദിവസതത്െ പ്രധാന കാഴ്ച. നഗരത്തില്‍ പലയിടങ്ങളിലായി ഗണപതി പന്തലുകള്‍ സ്ഥാപിക്കുകയും പ്രാര്‍ത്ഥനകളും പൂജകളും നടത്തുകയും ചെയ്യും.
PC:Sonika Agarwal
https://unsplash.com/photos/nMDigfopyv0

ഗണപതിപുലെ

ഗണപതിപുലെ

ഏകദേശം 400 വര്‍ഷത്തിലധികം പഴക്കമുള്ള സ്വയംഭൂ ഗണപതി ക്ഷേത്രമാണ് ഗണപതിപുലെയുടെ പ്രത്യേകത. മഹാരാഷ്ട്രെയുടെ ഭാഗമായ ഗണപതിപുലെയിലെ ഗണപതി ക്ഷേത്രം പ്രസിദ്ധമായ തീര്‍ത്ഥാടന സ്ഥാനം കൂടിയാണ്. രത്നഗിരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്തുള്ള ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ് ഗണപതിപുലെ. ഇവിടെ ഗണപതി നിമജ്ജനവും വലിയ രീതിയില്‍ നടത്തുന്നു.
PC:Sonika Agarwal
https://unsplash.com/photos/Fku6w4UqF1Y

കൊല്‍ക്കത്ത

കൊല്‍ക്കത്ത

രാജ്യത്ത് ഏറ്റവും കളര്‍ഫുള്‍ ആയ ഗണേശ ചതുര്‍ത്ഥി കൊണ്ടാടുന്ന സ്ഥലമാണ് കൊല്‍ക്കത്ത. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നിശബദ്മായ ആഘോഷങ്ങള്‍ക്ക് പകരമായി ഇത്തവണ വലിയ രീതിയിലാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഈ വർഷം നഗരത്തിൽ 350-ഓളം ഗണേശ പൂജ പന്തലുകൾ ഉയർന്നിട്ടുണ്ട്.

PC:Sonika Agarwal

കുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രംകുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രം

കിണറിനുള്ളിലെ ഗണപതി പ്രതിഷ്ഠ, ദിവസംതോറും വളരുന്ന വിഗ്രഹം.. ചിറ്റൂരിലെ ഗണപതി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍കിണറിനുള്ളിലെ ഗണപതി പ്രതിഷ്ഠ, ദിവസംതോറും വളരുന്ന വിഗ്രഹം.. ചിറ്റൂരിലെ ഗണപതി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

Read more about: temples festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X