Search
  • Follow NativePlanet
Share
» »കാസര്‍കോട്ട് സന്ദർശിച്ചിരിക്കേണ്ട 4 ക്ഷേത്രങ്ങൾ

കാസര്‍കോട്ട് സന്ദർശിച്ചിരിക്കേണ്ട 4 ക്ഷേത്രങ്ങൾ

പ്രശസ്തമായ നിരവധി ‌ക്ഷേത്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കാസർകോട്. കാസർകോട് യാത്ര ചെയ്യു‌ന്ന സഞ്ചാരികൾക്ക് സന്ദർശിക്കാ‌വുന്ന 4 ക്ഷേത്രങ്ങൾ പരിചയപ്പെടാം

By Anupama Rajeev

കാസര്‍കോട്ടെ കാഴ്ചകള്‍ തേടുന്ന ഏതൊരു സഞ്ചാരിയും ആദ്യം അന്വേക്ഷിക്കുന്നത് ബേക്കല്‍ കോട്ടയേക്കുറിച്ചാണ്. അറബിക്കടലി‌ല്‍ നിന്നുള്ള കാറ്റും തിരമലായും ഏറ്റുവാങ്ങി യുദ്ധം ജയിച്ച ഒരു ധീര യോദ്ധാവിനെ പോലെ നില്‍ക്കുന്ന ബേക്കല്‍ കോട്ട കാണാന്‍ കൊതി‌ക്കാത്ത സഞ്ചാരികള്‍ ഉണ്ടാ‌വില്ല. ബേക്കല്‍ കോട്ടയുടെ പ്രശസ്തികൊ‌‌ണ്ടുതന്നെ കാസര്‍കോട്ടെ സഞ്ചാരം ബേക്കാല്‍ കോട്ടയിലും ‌സമീപത്തെ ബീച്ചിലുമായി അവസാനിപ്പിക്കുന്നവരാണ് പലരും.

പ്രശസ്തമായ നിരവധി ‌ക്ഷേത്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കാസർകോട്. കാസർകോട് യാത്ര ചെയ്യു‌ന്ന സഞ്ചാരികൾക്ക് സന്ദർശിക്കാ‌വുന്ന 4 ക്ഷേത്രങ്ങൾ പരിചയപ്പെടാം

01. തടാക ക്ഷേത്രം

കാസര്‍കോഡ് നിന്ന് 18 കിലോമീറ്റര്‍ അകലെയായി ഒരു തടാകത്തിന് നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന‌ത്. പ്രശസ്തമായ ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

കാസര്‍കോട്ട് സന്ദർശിച്ചിരിക്കേണ്ട 4 ക്ഷേത്രങ്ങൾ

Photo Courtesy: Vinayaraj

02. മതൂര്‍ ക്ഷേ‌ത്രം

കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രശ‌സ്തമായ ക്ഷേത്രമാണ് മതൂര്‍ അനന്തേശ്വര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1.5 കിലോമീറ്ററാണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം

കാസര്‍കോട്ട് സന്ദർശിച്ചിരിക്കേണ്ട 4 ക്ഷേത്രങ്ങൾ

Photo Courtesy: Sureshan at Wikipedia.

03. കാനില ശ്രീ ഭഗവതി ക്ഷേത്രം

കാസർകോട്ടെ മ‌ഞ്ചേശ്വരത്താണ് ഈ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. മഞ്ചേരശ്വരത്തെ ഹൊസൻ‌ഡാഡി ജംഗ‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കായി ദേശീ‌യ പതിനേഴിന് പടിഞ്ഞാറ് വശത്തായിട്ടാണ് ഈ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്.

കാസര്‍കോട്ട് സന്ദർശിച്ചിരിക്കേണ്ട 4 ക്ഷേത്രങ്ങൾ

Photo Courtesy: Vgandhi

04. കാണിപ്പുര ശ്രീ ഗോപാ‌ലകൃഷ്ണ ക്ഷേത്രം

കാസ‌ർകോട്ട് കുംബ്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് കാണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രം. കാസർകോട് നഗര‌ത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്വാപരയുഗത്തിൽ കൃഷ്ണന്റെ വളർത്ത് അമ്മയായ യശോദര ആരധി‌ച്ചിരുന്ന കൃഷ്ണ ശിലയിൽ തീർത്ത വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. കൃഷ്ണൻ കൺവ മഹർഷിക്ക് നൽകിയതാ‌ണത്രേ ഈ വിഗ്ര‌ഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X