Search
  • Follow NativePlanet
Share
» »ഒഡീഷെയെന്നാല്‍ ബീച്ചുകളാണ്; ഹരം കൊളിക്കു‌ന്ന 5 ബീച്ചുകള്‍ പരിചയപ്പെടാം

ഒഡീഷെയെന്നാല്‍ ബീച്ചുകളാണ്; ഹരം കൊളിക്കു‌ന്ന 5 ബീച്ചുകള്‍ പരിചയപ്പെടാം

By Maneesh

ആഘോഷിക്കാന്‍ മാത്രം അറിയുന്ന യുവാക്കള്‍ക്ക് ഒഡീഷെയെന്നാല്‍ ബീച്ചുകള്‍ മാത്രമാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒഡീഷയില്‍ ബീച്ചുകള്‍ക്ക് പഞ്ഞമില്ല. ഒഡീ‌ഷ ടൂറിസത്തിന്റെ അവിഭാജ്യ ഘടകമായ ബീച്ചുകളെല്ലാം തന്നെ സഞ്ചാരികളുടെ മനസിനെ, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അലയടിച്ച് വരുന്ന തിരമാലകളേപ്പോലെ ഇളക്കി മറിക്കുന്നതാണ്.

ഒഡീഷ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഞ്ച് ബീ‌ച്ചുകള്‍ പരിചയപ്പെടാം

ഗോപാല്‍‌പൂര്‍ ബീച്ച്

കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം സന്ദര്‍ശിക്കാന്‍ യോജിച്ച ഒരു സ്ഥലമാണ് ഗോപാല്‍പൂര്‍ ബീച്ച്. ആസ്വാദ്യകരമായ ഒരു കുളി ഇവിടെ നടത്താം. ഇന്ത്യയിലെ വളരെ ചുരുങ്ങിയ ബീച്ചുകള്‍ മാത്രമേ ഗോപാല്‍പൂരിന് സമാനമായുള്ളൂ. കുതിര സവാരി, കടല്‍യാത്ര, ബോഡി മസാജ് തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യമുണ്ട്.

ഗോപാ‌ല്‍പൂറിനേക്കുറിച്ച് വിശദമായി വായിക്കാം

Top 5 Beaches in Odisha

ഗോപാല്‍പൂര്‍ ബീച്ച്
Photo Courtesy: Rishabh Tatiraju

പുരി ബീച്ച്

പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടലില്‍ നീന്താന്‍ ഏറ്റവുംഅനുകൂല സാഹചര്യമുള്ള രാജ്യത്തെ മികച്ച ബീച്ചുകളില്‍ ഒന്നായതിനാല്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം.
പുരിയേക്കുറിച്ച് വിശദമായി വായിക്കാം

Top 5 Beaches in Odisha

പുരി ബീച്ച്
Photo Courtesy: Heritageorissa

ചന്ദിപൂര്‍ ബീച്ച്

ചന്ദിപ്പൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌ ചന്ദിപ്പൂര്‍ ബീച്ച്‌. പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണിവിടം. കടല്‍ത്തീരത്തു നിന്നുള്ള തിരയുടെ പിന്‍മാറ്റവും തൊട്ടടുത്ത നീമിഷം തന്നെ കരമുഴുവന്‍ മൂടികൊണ്ടുള്ള തിരിച്ചു വരവും കാണ്ടാസ്വദിക്കേണ്ട മനോഹര പ്രതിഭാസമാണ്‌. ചില ഇടവേളകളില്‍ ചെറുതും വലുതുമായ തിരകള്‍ക്കനുസരിച്ച്‌ ഇത്‌ ദിവസത്തില്‍ രണ്ട്‌ പ്രാവശ്യം സംഭവിക്കാറുണ്ട്‌. ചെറിയ തിരയുടെ സമയത്ത്‌ വെള്ളം പിന്‍വാങ്ങും. പിന്നീട്‌ ഉയര്‍ന്ന തിരയുടെ സമയത്ത്‌ വെള്ളം തിരിച്ചെത്തും.

ചന്ദിപൂരിനേക്കുറിച്ച് വിശദമായി വായിക്കാം

Top 5 Beaches in Odisha

ചന്ദിപൂര്‍ ബീച്ച്

Photo Courtesy: Surjapolleywiki

ചന്ദ്രബാഗ ബീച്ച്

കൊണാര്‍ക്ക് സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചന്ദ്രബാഗ ബീച്ച്. തണുത്ത മന്ദമാരുതനും തെളി‌ഞ്ഞ വെള്ളവുമുള്ള ഈ ബീച്ച് നയനമനോഹരമായ കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്. പിക്നിക്കിനും, നീന്തലിനും, ബോട്ടിങ്ങിനും, നടത്തത്തിനും അനുയോജ്യമായ ബീച്ചാണിത്. ബീച്ചില്‍ വെറുതെയിരുന്നും ഇതിന്‍റെ മനോഹാരിത ആസ്വദിക്കാം. നഗരത്തിന്‍റെ ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ഈ ബീച്ച് ഒരേ സമയം ശാന്തതയും അതേസമയം തന്നെ മനസ്സിന് ഉണര്‍വ്വുണ്ടാക്കാനും സഹായിക്കും.

കൊണാര്‍ക്കിനേക്കുറിച്ച് വിശദമായി വായിക്കാം

Top 5 Beaches in Odisha

ചന്ദ്രബാഗ ബീച്ച്
Photo Courtesy: Os Rupias

അയ്യപ്പള്ളി ബീച്ച്

ഒഡീഷയിലെ പ്രമുഖ ബീച്ചായ അയ്യപ്പള്ളി ബീച്ച് ഏറെ പേര് കേട്ടതാണ്. ഇവിടുത്തെ മനോഹരമായ സൂര്യാസ്തമയം ഏറെയാളുകളെ ആകര്‍ഷിക്കുന്നു. മഴനിഴല്‍ പ്രദേശത്താണ് ആര്യാപ്പള്ളി ബിച്ച് ഉള്‍പ്പെടുന്നത്. എന്നിരുന്നാലും മഴക്കാലത്ത് ശക്തമായ മഴ ഇവിടെ ലഭിക്കുന്നുണ്ട്.

ശാന്തവും, മനോഹരവുമായ ഈ കടല്‍ത്തീരം ഏറെയാളുകളെ ആകര്‍ഷിച്ചു വരുന്നു. ഒക്ടോബര്‍ മുതല്‍‌ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം. നീന്തലും, സൂര്യസ്നാനവും ഇവിടെയെത്തുന്നവരുടെ പ്രധാന വിനോദങ്ങളാണ്. സന്ദര്‍ശകര്‍ക്കായി ബീച്ചിന് സമീപം ഹോട്ടലുകളും, മറ്റ് സൗകര്യങ്ങളുമുണ്ട്. ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.

Read more about: beaches odisha puri konark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X