Search
  • Follow NativePlanet
Share
» »മധുവിധു രാവുകൾക്കായി മരുഭൂമി ഒരുങ്ങിയപ്പോള്‍

മധുവിധു രാവുകൾക്കായി മരുഭൂമി ഒരുങ്ങിയപ്പോള്‍

വിവാഹം എത്ര ആഘോഷമാണെങ്കിലും ഹണിമൂൺ ആഘോഷിക്കാതെ അത് പൂർണ്ണമാവില്ല. മൂന്നാറും ഊട്ടിയും കാശ്മീരും തേക്കടിയും ഒക്കെ പഴയ ഹണിമൂൺ ഡെസ്റ്റിനേഷനുകളായി മാറി.. ഇപ്പോ പുതിയ ട്രെൻഡിനു പിന്നാലെയാണ് ഹണിമൂൺ ആഘോഷിക്കുന്നവർ. രാജസ്ഥാനാണ് ലിസ്റ്റിലെ പ്രധാന ഇടം. മണലാരണ്യങ്ങളും ഒട്ടകകൂട്ടങ്ങളും കോട്ടകളും കൊട്ടാരങ്ങളും ഒക്കെയുള്ള രാജസ്ഥൻ ഹണിമൂണേഴ്സിന്‍റെ പ്രിയപ്പെട്ട ഇടം ആകാതിരിക്കുന്നതെങ്ങനെയാണ്? ഹവേലികളും തടാകങ്ങളും ക്ഷേത്രങ്ങളും ഒക്കെയുള്ള രാജസ്ഥാനിലെ പ്രസിദ്ധങ്ങളായ ഹണിമൂൺ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടാം...

അജ്മീറും പുഷ്കറും

അജ്മീറും പുഷ്കറും

ഒരുമയുടെയും ഐക്യത്തിന്റെയും ഒക്കെ കഥകൾ പറയുന്ന, വിവിധ മതവിശ്വാസികൾ ഒരുപോലെ കാണുന്ന അജ്മീറും പുഷ്കറുമാണ് ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്നത്. ഇവിടുത്തെ വൈകുന്നേരങ്ങള്‍ പങ്കാളിയോടൊപ്പം ചിലവഴിക്കുവാനും കാഴ്ചൾ കണ്ട് തീർക്കുവാനും ഒക്കെ ഇഷ്ടംപോലെ വഴികളുണ്ട്. ബ്രഹ്മാവിന്റെ ക്ഷേത്രവും പുഷ്കർ തടാകവും അതിശയിപ്പിക്കുന്ന കാഴ്ചകളാണ്. ഒട്ടക സഫാരി ആസ്വദിക്കുവാനും ഗ്രാമീണ കാഴ്ചകൾ കാണുവാനും ജീവിതത്തെത്തുറിച്ച് പുതുപുത്തൻ സ്വപ്നങ്ങൾ നെയ്യുവാനും കഴിയും.

പുഷ്കറിലും ഇതുപോലെ തന്നെ സമയം ചിലവഴിക്കാം.

ഉദയ്പൂർ

ഉദയ്പൂർ

കൊട്ടാരങ്ങളിൽ ഒരു രാജാവിനെയും റാണിയെയും പോലെ ജീവിതം തുടങ്ങാൻ ഉദയ്പൂർ തിരഞ്ഞെടുക്കാം. സ്വപ്നങ്ങൾ സ്വന്തമാക്കുവാനും സ്വപ്ന തുല്യമായ ഒരു ജീവിതത്തിന് തുടക്കം കുറിക്കുവാനും ഇതിലും മനോഹരമായ ഒരിടമില്ല. പിച്ചോള തടാകത്തെ ചുറ്റി നിർമ്മിച്ചിരിക്കുന്ന ഈ നാടിന്റെ സൗന്ദര്യം തന്നെ തടാകമാണ്. ആരവല്ലി മലനിരകളും കൊട്ടാരങ്ങളും ഹവേലികളും കണ്ട് തീർന്നാലും ഈ നാടിനെ വിട്ടുപോരാൻ തോന്നില്ല.

മൗണ്ട് അബു

മൗണ്ട് അബു

സ്നേഹം വ്യത്യസ്തമാണെന്നും പ്രത്യേകതയുളളതാണെന്നും പറയേണ്ടതും ജീവിതം മുഴുവൻ അത് കൂടെയുണ്ടാകുമെന്നും പറയാതെ പറയേണ്ട സമയമാണിത്. അത് പറയാനായി അത്രയും വ്യത്യസ്തമായ ഒരിടത്തേയ്ക്കു തന്നെ പോകാം.

രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനാണ് ആരവല്ലി പർവ്വത നിരകളോട് ചേർന്നു നിൽക്കുന്ന മൗണ്ട് അബു. മരുഭൂമിക്ക് നടുവിലെ ആ ഹിൽ സ്റ്റേഷനിൽ പ്രത്യേകതയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ക്ഷേത്രങ്ങളുപം വ്യൂ പോയിന്റും ബോട്ട് റൈഡും നാക്കി തടാകവും ഇവിടെ കാണം.

രൺഥംഭോർ

രൺഥംഭോർ

ഹണിമൂൺ കാലത്ത് ഒരു ദേശീയോദ്യാനത്തിൽ പോകുന്നത് എന്തിനെന്ന് സംശയം തോന്നാം. എന്നാൽ രാജസ്ഥാൻ സന്ദർശിക്കുന്നവർ തീർച്ചയായും പോയിരിക്കേണ്ട കുറച്ച് ഇടങ്ങളിൽ ഒന്നാണിത്. ഏതു തരത്തിലുള്ള യാത്രയാണെങ്കിലും ഇവിടം സന്ദർശിക്കണം എന്നതിൽ സംശയമില്ല.

ജയ്സാല്‍മീർ

ജയ്സാല്‍മീർ

മരുഭൂമിക്ക് നടുവിലെ സ്വർണ്ണ നഗരമാണ് ജയ്സാൽമീർ. ലോക പൈതൃക സ്ഥാനമായ ജയ്സാല്‍മീർ ഥാർ മരുഭൂമിയുടെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കുവയ്ക്കുന്ന ഈ നാടിനെ പ്രസിദ്ധമാക്കുന്നത് ഇവിടുത്തെ നാടോടി നൃത്തവും സംഗീതവും പിന്നെ രുചിയുമാണ്.

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

ഇന്ത്യയിലെ ഏക ഉപ്പുനദി മുതൽ ഒറ്റ ദിവസത്തിൽ അപ്രത്യക്ഷമായ ഗ്രാമം വരെ...ഇതാണ് യഥാർഥ രാജസ്ഥാൻ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X