Search
  • Follow NativePlanet
Share
» »ഏറ്റവും നീളത്തില്‍ ഓടുന്ന അഞ്ച് ട്രെയിനുകള്‍

ഏറ്റവും നീളത്തില്‍ ഓടുന്ന അഞ്ച് ട്രെയിനുകള്‍

By Maneesh

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വെ. ഇന്ത്യയിലൊട്ടാകെ ഏകദേശം 8,900 ദശലക്ഷം യാത്രക്കാര്‍ ഒരു വര്‍ഷം ട്രെയിനിനെ ആശ്രയിക്കുന്നു എന്നാണ് ഒരു കണക്ക്. കാശ്മീരില്‍ തുടങ്ങി കന്യാകുമാരി വരെ നീളുന്ന റെയില്‍ പാതകളിലൂടെ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന അഞ്ച് ട്രെയിനുകള്‍ നമുക്ക് പരിചയപ്പെടാം.

Photo Courtesy: Vijayanbee
വിവേക് എക്സ്പ്രസ്

സ്വാമിവിവേകാനന്ദന്റെ ജന്മദിന സ്മരണയ്ക്കായി ആരംഭിച്ച വിവേക് എക്പ്രസ് ട്രെയിനുകൾ നാലെണ്ണം ഉണ്ട്. ദിബ്രുഗഡ്(Dibrugarh) മുതൽ കന്യകുമാരി(Kanyakumari) വരെ യാത്ര ചെയ്യുന്ന വിവേക് എക്സ്പ്രസ് ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ. ലോകത്തിൽ ഈ ട്രെയിനിന്റെ സഞ്ചാര ദൂരത്തിന് ഒൻപതാം സ്ഥാനം ഉണ്ട്.

ഹിമസാഗർ എക്സ്പ്രസ്

സഞ്ചാര ദൂരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനക്കാരൻ ഹിമസാഗർ എക്സ്പ്രസാണ്. കന്യാകുമാരി മുതൽ ജമ്മു താവി വരെ സഞ്ചരിക്കുന്ന ഈ ട്രെയിൻ 3714 കിലോമീറ്റർ ആണ് യാത്ര ചെയ്യുന്നത്. ഇതിനിടയിൽ ഒൻപത് സംസ്ഥാനങ്ങളും ഹിമസാഗർ താണ്ടുന്നുണ്ട്.
കന്യാകുമാരിയിലേക്ക് യാത്ര ചെയ്യാം

നവയുഗ് എക്സ്പ്രസ്

ജമ്മു- താവി മുതൽ മംഗലാപുരം വരെ യാത്ര ചെയ്യുന്ന ഒരു പ്രതിപാര ട്രെയിൻ ആണ് നവയുഗ് എക്സ്പ്രസ്. പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്ന ഈ ട്രെയിനിന്, പക്ഷെ സഞ്ചാര ദൂരത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ്. മംഗലാപുരത്തേക്ക് യാത്ര ചെയ്യാം

ഏറ്റവും നീളത്തില്‍ ഓടുന്ന അഞ്ച് ട്രെയിനുകള്‍

Photo Courtesy: V Malik

ദിബ്രുഗഡ് എക്സ്പ്രസ്

ദിബ്രുഗഡ് - യശ്വന്തപൂർ എക്സ്പ്രസ്, ബാംഗ്ലൂരിലെ യശ്വന്തപുരിൽ നിന്ന് ആരംഭിച്ച് ദിബ്രുഗഡിലേക്ക് യാത്ര പോകുന്ന ട്രെയിൻ ആണ്. യാത്ര ദൂരത്തിൽ നാലാം സ്ഥാനമുള്ള ഈ ട്രെയിൻ യശ്വന്ത്പുരിൽ നിന്ന് ദിബ്രുഗഡിൽ എത്തിച്ചേരാൻ മൂന്ന് ദിവസമെടുക്കും. ദിബ്രുഗഡിലേക്ക് യാത്ര ചെയ്യാം

തിരുനെൽവേലി ജമ്മു എക്സ്പ്രസ്

ആഴ്ചയ്ക്ക് രണ്ട് ദിവസമാണ് തിരുനെ‌‌ൽവേലി ജമ്മു എക്സ്പ്രസിന്റെ യാത്ര. തമിഴ്നാട്ടിലെ തിരുനെൽവേലി മുതൽ ജമ്മുകാശ്മീരിലെ ജമ്മുവിൽ വരെ യാത്ര ചെയ്യുന്ന ഈ ട്രെയിനിന് സഞ്ചാര ദൂരത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനമാണ്. തിരുനെ‌ൽവേലിയിലേക്ക് യാത്ര ചെയ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X