Search
  • Follow NativePlanet
Share
» »കാലന്‍ഗുട്ടെ കാഴ്ചകൾ

കാലന്‍ഗുട്ടെ കാഴ്ചകൾ

ഗോവയിലെ കാലൻഗുട്ടിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം.

കാലൻഗുട്ട്...ഗോവയിലെത്തുന്ന സഞ്ചാരികൾക്ക് ഈ നാട് അപരിചിതമല്ല. കാലൻഗുട്ടെന്നാൽ ഗോവയിലെ ബീച്ചുകളുടെ റാണിയാണ്. പോർച്ചുഗീസുകാരുടെ വരവിന് മുൻപേ വരെ തനിനാടൻ ഗോവൻ ഗ്രാമമായിരുന്ന ഇത് പോർച്ചുഗീസുകാർക്ക് ശേഷം വലിയ മാറ്റങ്ങൾക്ക് വിധേയമായി. ഗോവയിലെ ബീച്ചുകളിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന ഇവിടം തീരത്തെ താമസസ്ഥലങ്ങൾക്കും ക്ലബിനും ഒക്കെ പേരുകേട്ട നാടാണ്.
ഹിപ്പികളുടെയും നാടോടികളുടെയും താവളമായ ഇവിടം കഫേകളും ടാറ്റൂ സ്റ്റുഡിയോകളും കൊണ്ടു സമ്പന്നമാണ്. കാലൻഗുട്ടെയിൽ തീർച്ചായും കണ്ടിരിക്കേണ്ട ഇടങ്ങൾ കാണാം.

കാലന്‍ഗുട്ടെ ബീച്ച്

കാലന്‍ഗുട്ടെ ബീച്ച്

കാൻഡോലിമിനും ബാഗാ ബീച്ചിനും ഇടയിലായി സ്ഥിതി ചെയ്യുന്ന കാലൻഗുട്ടെ ബീച്ച് തിരക്കേറിയ ബീച്ചുകളിലൊന്നാണ്. കുടുംബവുമായി ഗോവയെ അറിയാനെത്തുന്നവരാണ് ഇവിടുത്തെ അധികം സന്ദർശികരും. കണ്ണുകൾക്കു വിരുന്നൊരുക്കുന്ന കാഴ്ചകളാണ് കാലൻഗുട്ടെയുടെ പ്രത്യേകത.

അഗോഡ കോട്ട

അഗോഡ കോട്ട

ഗോവയുടെ പഴയ കാലത്തിലേക്ക് കൊണ്ടുപോകുന്ന രണ്ടിടങ്ങളാണ് അഗോഡ കോട്ടയും ഇവിടുത്തെ ലൈറ്റ് ഹൗസും. 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഇതിന്റെ നിർമ്മാണോദ്ദേശം ഡച്ച്, മറാത്താ അധിനിവേശക്കാരിൽ നിന്നും ഈ പ്രദേശത്തെ രക്ഷിക്കുക എന്നതായിരുന്നു. അഗോഡ എന്ന വാക്കിൻറെ അർഥം വെള്ളം എന്നാണ്. കണ്ടോലീം ബീച്ചില്‍ നിന്നും ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്താവുന്ന അകലം മാത്രമേ അഗോഡയിലെ കോട്ടയിലേക്കും ബീച്ചിലേക്കുമുള്ളൂ. ആയിരക്കണക്കിന് സ‍ഞ്ചാരികൾ ഇവിടെ എത്തുന്നു.

PC:Nanasur

ബാഗാ ബീച്ച്

ബാഗാ ബീച്ച്

ഗോവയിലെ ബീച്ചുകളിൽ ഏറ്റവും അറിയപ്പെടുന്ന ഒന്നാണ് നോർത്ത് ഗോവയിലെ ബാഗാ ബീച്ച്. നീണ്ടു കിടക്കുന്ന കടൽത്തീരവും എപ്പോഴും ബഹളങ്ങളുള്ള ഷാക്കുകളും അടിച്ചു പൊളിക്കുവാന്‌ പറ്റിയ കടൽത്തീരവും ഒക്കെയാണ് ബാഗയുടെ പ്രത്യേകതകൾ.
എല്ലാ തിരക്കുകളിൽ നിന്നും രക്ഷപെട്ട് കയറിച്ചെല്ലുവാൻ പറ്റിയ ഒരിടമാണ് സ്ഥിരം സഞ്ചാരികൾക്ക് ബാഗാ ബീച്ച്. ഇവിടുത്തെ പ്രകൃതിയുടെ കാഴ്ചകളിൽ മറ്റെല്ലാം മറന്ന് ഇരിക്കുവാൻ പറ്റിയ ഒരു ബീച്ച്. മറ്റു ബഹളങ്ങൾ ഒന്നുമില്ലാതെ കുറച്ച് ഒറ്റപ്പെട്ടു കിടക്കുന്ന ഒരിടം എന്നു പറഞ്ഞാലും തെറ്റാവില്ല.അറബിക്കടലിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന മലകള്‍ക്കടുത്തായാണ് ബാഗാ ബീച്ച് സ്ഥിതി ചെയ്യുന്നത്

PC:Monish Matthias

സെന്‍റ് അലക്സ് ചർച്ച്

സെന്‍റ് അലക്സ് ചർച്ച്

ഗോവയിലെ ദേവാലയങ്ങളിൽ ഏറ്റവും അധികം പ്രശസ്തമാണ് സെന്‍റ് അലക്സ് ചർച്ച്. പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഫ്രാൻസിസ്കൻ സഭാവിഭാഗക്കാർ സ്ഥാപിച്ച ഈ ദേവാലയം ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറിയത് 18-ാം നൂറ്റാണ്ടിലാണ്. സംഭാവനകളിലൂടെയാണ് ദേവാലയ നിർമ്മാണം പൂർത്തിയാക്കിയത്. ഏഴ് അൾത്താരകളും രണ്ട് ഗോപുരങ്ങളും ഇതിനുണ്ട്.

കേർകാർ ആർട് ഗാലറി

കേർകാർ ആർട് ഗാലറി

അതിമനോഗരവും വ്യത്യസ്തവുമായ ഇൻസ്റ്റാളേഷനുകൾ കൊണ്ട് പ്രസിദ്ധമാണ് കേര്‍കാർ ആർട് ഗാലറി. കാഴ്ചക്കാരനെ വശീകരിക്കുവാൻ വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന ഇവിടം ഡോ. സുബോഥ് കേർകാർ എന്ന കലാകാരന്റെ സൃഷ്ടിയാണ്.

Read more about: goa beaches ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X