Search
  • Follow NativePlanet
Share
» »ഉയരത്തിൽ വിസ്മയം തീർക്കുന്ന പ്രതിമകൾ

ഉയരത്തിൽ വിസ്മയം തീർക്കുന്ന പ്രതിമകൾ

ആരെയും ഒന്നത്ഭുതപ്പെടുത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അ‍ഞ്ച് പ്രതിമകൾ പരിചയപ്പെടാം.

By Elizabath Joseph

കാഴ്ചക്കാരുടെ മനസ്സിൽ അതിശയം ഉണർത്തുന്ന ധാരാളം സ‍ഷ്ടികൾ നമ്മുടെ രാജ്യത്തുണ്ട്. ഉയരം കൂടിയ പ്രതിമകളും ചെലവിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും പേരിൽ പ്രശസ്തനമായ കെട്ടിടങ്ങളും ഒക്കെ നമ്മുടെ ലിസ്റ്റിൽ പലപ്പോഴും ഉൾപ്പെടാറുമുണ്ട്. ആരെയും ഒന്നത്ഭുതപ്പെടുത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അ‍ഞ്ച് പ്രതിമകൾ പരിചയപ്പെടാം...

 പത്മസംഭവ

പത്മസംഭവ

വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ അത്ഭുതെ എന്നാണ് പത്മസംഭവയുടെ ഈ പ്രതിമ അറിയപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ രിവാൽസർ തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രതിമ മാണ്ടി ജില്ലയിലാണുള്ളത്. ഗുരു റിപോച്ചി എന്നും ഈ പ്രതിമയ്ക്ക് പേരുണ്ട്. 123 അടി ഉയരമാണ് ഇതിനുള്ളത്.

PC:John Hill

വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി

വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി

ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് പ്രസിദ്ധമായ വീരഅഭയ ആഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ സ്ഥിതി ചെയ്യുന്നത്. പരിതല നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രതിമയ്ക്ക് 145 അടി അഥവാ 41 മീറ്റർ ഉയരമാണുള്ളത്. 2003 ൽ സ്ഥാപിക്കപ്പെട്ട ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ കൂടിയാണ്.

PC: Akshay Deokar

നന്ദുറ ഹനുമാൻ

നന്ദുറ ഹനുമാൻ

നന്ദുറയിലെ മാരുതി മൂർത്തി എന്നറിയപ്പെടുന്ന നന്ദുറ ഹനുമാൻ പ്രതിമ മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്.
ബുൽധാന ജില്ലയിൽ നന്ദുറ എന്ന സ്ഥലത്താണ് ഈ പ്രതിമയുള്ളത്. 105 അടി ഉയരത്തിലുള്ള ഈ പ്രതിമ ദേശീയപാത ആറിനോട് ചേർന്നാണുള്ളത്.

PC:Hrushi3030

ഹർ കില പൗരിയിലെ ശിവൻ

ഹർ കില പൗരിയിലെ ശിവൻ

ഉത്തരാഖണ്ഡിൽ ഹരിദ്വാറിനു സമീപം ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹർ കില പൗരിയിലെ ശിലന്റെ പ്രതിമ പ്രസിദ്ധമായ ഒന്നാണ്. വേദകാലഘട്ടത്തിൽ ശിവനും വിഷ്ണുവും ഇവിട സന്ദർശിച്ചു എന്നാണ് വിശ്വാസം. ഇവിടുത്തെ കൽമതിലിൽ വിഷ്ണുവിന്റേത് എന്നു വിശ്വസിക്കപ്പെടുന്ന ഒരുകാല്പാട് കാണാം. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള മൂന്നാമത്ത ശിവപ്രതിമയും ഇതു തന്നെയാണ്.

PC:Jay Galvin

 മുരുഡേശ്വറിലെ ശിവ പ്രതിമ

മുരുഡേശ്വറിലെ ശിവ പ്രതിമ

ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കൂടിയ ശിവപ്തതിമകളിൽ രണ്ടാം സ്ഥാനമലങ്കരിക്കുന്നതാണ് കർ‌ണ്ണാടകയിലെ മുരുഡേശ്വറിലെ ശിവപ്രതിമ. ഉത്തര കർണ്ണാടക ജില്ലയിലാണ് മുരുഡേശ്വർ സ്ഥിതി ചെയ്യുന്നത്. 123 അടിയാണ് ഈ പ്രതിമയുടെ ഉയരം. ഷിമോഗ സ്വദേശിയായ കാശിനാഥൻ എന്നു പേരായ ശില്പിയുടെ മേൽനോട്ടത്തിലാണ് ശിവപ്രതിമയുടെ നിർമ്മാണം പൂർത്തീകരിച്ചത്. സൂര്യന്റെ ആദ്യവെളിച്ചം ശിവൻറെ മുഖത്ത് ആദ്യം പതിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്തെ 249 അടി ഉയരമുള്ള രാജഗോപുരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗോപുരമാണ്

PC:Vivek Shrivastava

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X