Search
  • Follow NativePlanet
Share
» »കേരളത്തിലെ പ്രശസ്തമായ 7 ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍

കേരളത്തിലെ പ്രശസ്തമായ 7 ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍

By Maneesh

'ദൈവത്തിന്റെ സ്വന്തം നാട്,' ട്രാവല്‍ ഗൈഡുകള്‍ വായിച്ച് കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ കേരളത്തെ മനസിലാക്കുന്നത് ഇങ്ങനെയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുമ്പോള്‍ അത് സ്വര്‍ഗമല്ലാതെ തരമില്ല. അപ്പോള്‍ ഒരു സ്വര്‍ഗം പ്രതീക്ഷിച്ച് തന്നെയായിരിക്കും സഞ്ചാരികള്‍ കേരളത്തില്‍ എത്തുക.

ശരിക്ക് പറഞ്ഞാൽ ഒരു സ്വർഗം തന്നെയല്ലെ കേരളം. സ്വർഗം എങ്ങനെ ആയിരിക്കുമെന്ന് ചോദിക്കുന്നവരോട് കേരളം പോലെ എന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല. കേരവൃക്ഷങ്ങൾ ചാഞ്ഞ് നിൽക്കുന്ന കടൽത്തീരങ്ങൾ. ഹൗസ്ബോട്ടുകൾ ഇഴഞ്ഞ് നീങ്ങുന്ന കായലുകൾ. പച്ച വിരിച്ച്, ആകാശത്തെ ചുംമ്പിച്ച് നിൽക്കുന്ന പശ്ചിമഘട്ടം, കുട്ടനാട്ടിലെ വയൽനിലങ്ങൾ, അങ്ങനെ എത്രയെത്ര കാഴ്ചകളാണ് കേരളത്തിൽ എത്തുന്ന സഞ്ചാരികളെ കാത്ത് നിൽക്കുന്നത്.

Terrific Tuesday Sale: ഹോട്ട‌ൽ ഫ്ലൈറ്റ് ബുക്കിംഗിന് 50% വരെ ഓഫ്

സഞ്ചാരികളാൽ പ്രശസ്തമായ കേരളത്തിലെ 7പ്രശസ്ത സ്ഥലങ്ങളേതെന്ന് നോക്കാം. ഇവയൊന്നും നമുക്ക് പരിചയപ്പെടേണ്ട ആവശ്യമില്ല. കാരണം മലയാളികളായ നമുക്ക് സുപരിചിതമാണ് ഈ സ്ഥലങ്ങൾ എന്നാലും ഒരു കൗതുകത്തിന് അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മൂന്നാർ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷൻ ഏതെന്ന് ചോദിച്ചാൽ, മൂന്നാർ എന്ന ഒരു ഉത്തരമേ ഉണ്ടാകുകയുള്ളു. പശ്ചിമഘട്ട മലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. വർഷം മുഴുവൻ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിൽ എത്താറുള്ളത്. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലേക്ക് എറണാകുളത്ത് നിന്ന് അനായാസം എത്തിപ്പെടാം. വായന തുടരാം

Photo courtesy: Ashwin Kamath

മൂന്നാർ Articles

ആലപ്പുഴ

പരന്ന് കിടക്കുന്ന കായലുകളാണ് ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരികളേ ഏറേ ആകർഷിപ്പിക്കുന്നത്. ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികളിൽ ആരും തന്നെ ഇവിടുത്തെ ഹൗസ്ബോട്ടിൽ ജീവിതം ആഘോഷിക്കാതെ തിരികെ പോകാറില്ല. വിദേശികൾക്കിടയിൽ പ്രശസ്തമായ സ്ഥലമാണ് ആലപ്പുഴ. വായന തുടരാം

Photo courtesy: Sarath Kuchi

ആലപ്പുഴ Articles

വയനാട്

വയനാട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് മുന്നിൽ നിരവധി കാഴ്ചകളാണ് ഉള്ളത്. അതിനാൽ തന്നെ വടക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായിട്ടാണ് വയനാട് അറിയപ്പെടുന്നത്. ബാണസുര സാഗർ ഡാം, ചെംബ്ര പീക്ക്, പൂക്കോട് തടാകം, എടക്ക‌ൽ ഗുഹ. ഇങ്ങനെ പല കാഴ്ചകളാണ് വയനാട്ടിൽ നിറഞ്ഞ് നിൽക്കുന്നത്. വായന തുടരാം


Photo Courtesy: Chandru

വയനാട് Articles

കോവളം

ഒരുകാലത്ത് കേരളം എന്ന പേരിനേക്കാൾ വിദേശ സഞ്ചാരികളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത് കോവളം എന്ന പേരാണ്. നിരവധി വിദേശ സഞ്ചാരികളാണ് മഴക്കാലം ഒഴികേയുള്ള കാലത്ത് കോവളത്ത് എത്തുന്നത്. പ്രകൃതിസ്നേഹികൾക്ക് സഞ്ചാരിക്കാൻ പറ്റിയ ഉചിതമായ സ്ഥലമാണ് കോവളം. തിരുവനന്തപുരത്ത് നിന്ന് 16 കിലോമീറ്റർ അകലെയായാണ് കോവളം സ്ഥിതി ചെയ്യുന്നത്. വായന തുടരാം

Photo Courtesy: Mehul Antani

കോവളം Articles

തേക്കടി

കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകമെങ്കിലുംഎല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ തേക്കടി സമ്പന്നമാണ്. വായന തുടരാം


Photo Courtesy: Sumeet Jain

കുമരകം

കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്. വായന തുടരാം

Photo Courtesy: Vibin JK

ബേക്കൽ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ബേക്കല്‍. വായന തുടരാം

കേരളത്തിലെ പ്രശസ്തമായ 7 ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍

Photo Courtesy: fozylet

യാത്ര: ബേക്കല്‍ റാണിപുരം തലക്കാവേരി

കുമരകത്തെകാഴ്ചകൾ കാണാംകുമരകത്തെകാഴ്ചകൾ കാണാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X