Search
  • Follow NativePlanet
Share
» »സൈക്ലിംഗ് മുതൽ സിപ് ലൈൻ വരെ- വയനാട് കാണാൻ കാരണങ്ങൾ തീരുന്നില്ല!!

സൈക്ലിംഗ് മുതൽ സിപ് ലൈൻ വരെ- വയനാട് കാണാൻ കാരണങ്ങൾ തീരുന്നില്ല!!

ഇതാ വയനാട്ടിൽ ചെയ്യുവാൻ പറ്റിയ പ്രധാന സാഹസിക കാര്യങ്ങൾ പരിചയപ്പെടാം....

സൈക്ലിംഗ് മുതൽ സിപ് ലൈൻ വരെ... കാഴ്ചകൾ കൊണ്ടു ഹരം പിടിപ്പിച്ചിരുന്ന വയനാട് ഇപ്പോൾ സാഹസിക ടൂറിസത്തിന്റെ പാതയിലാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള സൈക്ലിംഗിൽ തുടങ്ങി പേടിപ്പിക്കുന്ന സിപ്ലൈൻ വരെ ഇവിടുത്തെ താരങ്ങളായി മാറിയിട്ടുണ്ട്. ഒരു കാലത്ത് വയനാട് എന്നാൽ ബാണാസുര സാഗർ അണക്കെട്ടും മീൻമുട്ടി വെള്ളച്ചാട്ടവും സൂചിപ്പാറയും കണ്ട് പൂക്കോട് തടാകത്തി ലൂടെ ഒരു കറക്കവും കുറുവാ ദ്വീപിലെ യാത്രയും തോൽപ്പെട്ടിയിലെ ജംഗിൾ സഫാരിയും ഒക്കെയായിരുന്നു. ഇതാ വയനാട്ടിൽ ചെയ്യുവാൻ പറ്റിയ പ്രധാന സാഹസിക കാര്യങ്ങൾ പരിചയപ്പെടാം....

ചെമ്പ്രയിലെ ട്രക്കിങ്ങ്

ചെമ്പ്രയിലെ ട്രക്കിങ്ങ്

എന്തൊക്കെ വന്നാലും പോയാലും വയനാട്ടിലെ ഏറ്റവും വലിയ ആകർഷണം ചെമ്പ്ര കുന്നാണ്. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ ഇടമാണെങ്കിലും ഇവിടം അറിയപ്പെടുന്നത് കുന്നിൻ മുകളിലെ ഹൃദയ തടാകത്തിന്റെ പേരിലാണ് വയനാടിന്റെ തനി നാടൻ സൗന്ദര്യം ഒളിഞ്ഞിരിക്കുന്ന ചെമ്പ്ര സമദ്രനിരപ്പില്‍ നിന്നും 6900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കയറ്റവും കുന്നും ഒക്കെയായി തേയിലത്തോട്ടങ്ങളിലൂടെ കടന്നു പോകുന്ന ട്രക്കിങ്ങാണ് ഇവിടുത്തെ ആകർഷണം. വേനലിലും മറ്റും ട്രക്കിങ് നിരോധിക്കാറുള്ളതിനാല്‍ മുൻകൂട്ടി അന്വേഷിച്ച് ഉറപ്പുവരുത്തി യാത്ര പോകാം.

PC:Ratheesh kumar R

തേയിലത്തോട്ടത്തിലെ ക്യാംപിങ്

തേയിലത്തോട്ടത്തിലെ ക്യാംപിങ്

വെറുതേ വന്ന് കാഴ്ചകൾ കണ്ട് ചുരമിറങ്ങി പോകാനുള്ള നാടല്ല വയനാട്. ഒരു രണ്ടു ദിവസമെങ്കിലും താമസിച്ചാൽ മാത്രമേ ഈ നാടിനെ കുറച്ചെങ്കിലും അറിയുവാൻ കഴിയൂ, ഇവിടെ ചെയ്യുവാൻ പറ്റിയ മറ്റൊന്നാണ് തേയിലത്തോട്ടത്തിലെ ക്യാംപിങ്. വയനാട്ടിലെ മിക്കയിടങ്ങളിലും ഇതിനായുള്ള സൗകര്യങ്ങൾ ലഭ്യമാണ്. രാത്രിയിലെ ടെന്‍റിനകത്തുള്ള താമസവും പുലർച്ചെയുള്ള യാത്രയും ഒക്കെ തികച്ചു വ്യത്യസ്തമായ ഒരനുഭവമായിരിക്കും നല്കുക.

കുറുവയിൽ പോകാം

കുറുവയിൽ പോകാം

എത്ര തവണ പോയാലും മുഴുവൻ കണ്ടു തീർക്കുവാൻ പറ്റാത്ത ഇടമാണ് ആൾപ്പാർപ്പല്ലാത്ത കുറുവാ ദ്വീപ്. 150 ഓളം ചെറു ദ്വീപുകളുടെ കൂട്ടമായ കുറുവാ കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ കബനി നദിയുടെ പോഷക നദിയിലാണ് സ്ഥിതി ചെയ്യുന്നത്. 950 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ കിടക്കുന്ന കുറുവ ജനവാസമില്ലത്ത ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് കൂടിയാണ്. കണ്ടൽക്കാടുകളും അതിനിടയിലൂടെ ഒഴുകുന്ന നദിയും അത് മുറിച്ചു കടക്കുന്ന മുളംചങ്ങാടവും ഒക്കെ കുറുവയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കും.

PC:Rakhi Raveendran

പക്ഷി പാതാളത്തിലേക്ക് ട്രക്കിങ്ങ്

പക്ഷി പാതാളത്തിലേക്ക് ട്രക്കിങ്ങ്

വയനാട്ടിൽ പോകുവാൻ പറ്റിയ ട്രക്കിങ്ങുകളിൽ ഏറ്റവും സാഹസികമായ ഒന്നായിരിക്കും പക്ഷിപാതാളത്തിലേക്കുള്ള യാത്ര. തിരുനെല്ലിയിൽ നിന്നും ഏഴ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പക്ഷി പാതാളം മലകയറ്റക്കാരുടെയും പക്ഷി നിരീക്ഷകരുടെയും പ്രിയ ഇടമാണ്. നടന്നു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഇവിടെ പുരാതനമായ ഒരു ഗുഹയും കാണാം.

PC:Aneesh Jose

സിപ് ലൈൻ

സിപ് ലൈൻ

വയനാട്ടിലെത്തുന്നവർക്ക് സാഹസികതയുടെ പുതുപുത്തൻ അനുഭവമായിരിക്കും സിപ് ലൈൻ. കമ്പികളിൽ തൂങ്ങി നിന്ന് ആകാശത്തുകൂടി പറക്കുന്ന കിടിലൻ അനുഭവമാണ് സിപ് ലൈൻ നല്കുന്നത്. വയനാട്ടിൽ നിലവിൽ രണ്ടിടങ്ങളിലാണ് സിപ് ലൈൻ ഉള്ളത്. കർലാട് തടാകത്തിലും ബാണാസുര സാഗർ അണക്കെട്ടിലും. മലബാറിലെ ഏറ്റവും നീളം കൂടിയ സാഹസിക സിപ് ലൈനാണ് ബാണാസുര സാഗർ ഡാമിലേത്.

കുലുങ്ങിക്കുലുങ്ങി ജീപ്പ് സഫാരി

കുലുങ്ങിക്കുലുങ്ങി ജീപ്പ് സഫാരി

വയനാടിന്‍റെ കാടകങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള ജീപ്പ് സഫാരിയാണ ഇവിടെ ചെയ്യുവാന്‍ പറ്റിയ മറ്റൊരു സാഹസിക വിനോദം. തേയിലക്കാടിനുള്ളിലെ കല്ലു നിറഞ്ഞ വഴിയിലൂടെ കുലുങ്ങിക്കുലുങ്ങിയുള്ള ജീപ്പ് യാത്ര വ്യത്യസ്തമായ ഒരനുഭവമായിരിക്കും അത് കൂടാതെ വന്യജീവികളെ കാണാനായി മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലൂടെയും ജീപ്പ് സഫാരിയുണ്ട്. കാട്ടിലെ വഴിയിലൂടെ കാട്ടുമൃഗങ്ങളെ കണ്ടുള്ള യാത്രയാണിത്. പുലർച്ചെ തന്നെ ജീപ്പ് യാത്രയ്ക്കെത്തുന്നതായിരിക്കും നല്ലത്.

PC:Abykurian274

സൈക്കിളിലൂടെ തേയിലത്തോട്ടത്തിനുള്ളിൽ

സൈക്കിളിലൂടെ തേയിലത്തോട്ടത്തിനുള്ളിൽ

ഇതുവരെ ചെയ്ത കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി വയനാട്ടിൽ ചെയ്യുവാൻ പറ്റിയ മറ്റൊരു കാര്യമാണ് തേയിലത്തോട്ടത്തിനുള്ളിലൂടെയുള്ള സൈക്ലിംഗ്. ധൈര്യവും ബാലന്‍സും കുറച്ചൊന്നുമായിരിക്കില്ല ഇതിന് വേണ്ടത് എന്നതിൽ സംശയമില്ല. വയനാട്ടിലെ ചുണ്ടാൽ എന്ന സ്ഥലത്താണ് സൈക്ലിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 12 കിലോമീറ്റർ നീളമുള്ള ട്രെയ്ൽ രണ്ടര മുതൽ മൂന്നു മണിക്കൂർ വരെ സമയമെടുത്താണ് തീർക്കേണ്ടത്.

ബാണാസുരയുടെ മുകളിലേക്ക്

ബാണാസുരയുടെ മുകളിലേക്ക്

വയനാട്ടിലെത്തുനന് സാഹസികർ തിരയുന്ന വഴികളിലൊന്നാണ് ബാണാസുരയുടെ മുകളിലേക്കുള്ള യാത്ര. 8 മണിക്കൂർ സമയമെടുത്ത് പൂര്‍ത്തീകരിക്കുവാൻ സാധിക്കുന്ന ബാണാസുര കുന്നിലെ ട്രക്കിങ്ങ് സാഹസികം തന്നെയാണ്. ബാണാസുരയ്ക്ക് സമീപം താമസിച്ച് അതിരാവിലെ തന്നെ ട്രക്കിങ് തുടങ്ങുന്നതായിരിക്കും നല്ലത്.

കാറ്റാടിക്കടവ്-ചൂളം വിളിച്ചെത്തുന്ന കാറ്റിന്‍റെ നാട്കാറ്റാടിക്കടവ്-ചൂളം വിളിച്ചെത്തുന്ന കാറ്റിന്‍റെ നാട്

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്രഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര

PC:Dilshad Roshan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X