Search
  • Follow NativePlanet
Share
» »ബീച്ചുകള്‍ക്കിടയിലെ ക്ഷേത്രങ്ങള്‍...ഗോവ ഇങ്ങനെയും അത്ഭുതപ്പെടുത്തും!!

ബീച്ചുകള്‍ക്കിടയിലെ ക്ഷേത്രങ്ങള്‍...ഗോവ ഇങ്ങനെയും അത്ഭുതപ്പെടുത്തും!!

പുരാതന കാലത്ത് നിര്‍മ്മിക്കപ്പെട്ട് കാലങ്ങള്‍ കടന്ന് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ എന്നും വിശ്വാസികള്‍ക്ക് വിസ്മയമാണ്. ഇതാ ഗോവയിലെ പുരാതന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഗോവയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്ന ബീച്ചുകള്‍ക്കും ആഘോഷങ്ങള്‍ക്കുമപ്പുറം മറ്റൊരു ഗോവയുണ്ട്. ചരിത്രത്തോടും സംസ്കാരത്തോടും ചേര്‍ന്നു നില്‍ക്കുന്ന തേടിച്ചെന്നാല്‍ മാത്രം വെളിപ്പെടുന്ന മറ്റൊരു ഗോവ. ഗോവയുടെ ഹരിതാഭയും പച്ചപ്പമെല്ലാം തനിരൂപത്തില്‍ കാണുവാന്‍ ഇവിടെയെത്തണം. അതില്‍ ഉള്‍പ്പെടുത്താവുന്നവയാണ് ഇവിടുത്തെ ക്ഷേത്രങ്ങളും. പുരാതന കാലത്ത് നിര്‍മ്മിക്കപ്പെട്ട് കാലങ്ങള്‍ കടന്ന് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ എന്നും വിശ്വാസികള്‍ക്ക് വിസ്മയമാണ്. ഇതാ ഗോവയിലെ പുരാതന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

 മഹാദേവ ക്ഷേത്രം

മഹാദേവ ക്ഷേത്രം

12-ാം നൂറ്റാണ്ടില്‍ ശിവന് വേണ്ടി നിര്‍മ്മിച്ച മഹാക്ഷേത്രങ്ങളിലൊന്നാണ് മഹാദേവ ക്ഷേത്രം. യാദവ രാജാവായിരുന്ന രാമചന്ദ്രയുടെ മന്ത്രിയായിരുന്ന ഹേമാദ്രി നിര്‍മ്മിച്ച ഈ ക്ഷേത്രം ഗോവയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നുകൂടിയാണ്. ജെയ്ന്‍ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിയെക്കുറിച്ച് പല സമയത്തും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു, കര്‍ണ്ണാടകയിലെ ഐഹോളയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളുമായി ഈ ക്ഷേത്രത്തിന് പല സാമ്യങ്ങളും കാണുവാനുണ്ട്.
ശ്രീകോവിലിനുള്ളിലായി ഒരു പീഠത്തിലാണ് ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രാദേശിക വിശ്വാസങ്ങള്‍ അനുസരിച്ച് ഇതിനുള്ളില്‍ ഒരു സര്‍പ്പം വസിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിയിലെ ഭംഗി കാണുവാനാണ് മിക്ക സഞ്ചാരികളും ഇവിടെ എത്തുന്നത്.
PC: AshLin

മണ്ഡോദരി ക്ഷേത്രം

മണ്ഡോദരി ക്ഷേത്രം

ഗോവയിലെ മറ്റൊരു പുരാതന ക്ഷേത്രമാണ് മണ്ഡോദരി ക്ഷേത്രം. ഇവിടുത്തെ ഗ്രാമദൈവമായ ബേത്കിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരുകാലത്ത് തരിശുഭൂമിയായിരുന്ന ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതിനു ശേഷമാണത്രെ മഴ പെയ്യുവാന്‍ ആരംഭിച്ചത്. ഇതിന്റെ സ്മരണയില്‍ എല്ലാ വര്‍ഷവും ഇവിടെ പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടത്താറുണ്ട്. ഇവിടെ ഒരു പ്രത്യേക സ്ഥലത്ത് പ്രദേശവാസികള്‍ വിശുദ്ധമായി കരുതുന്ന ഒരു ഉറവ കാണുവാന്‍ സാധിക്കും.

മന്‍ഗുവേഷി ക്ഷേത്രം

മന്‍ഗുവേഷി ക്ഷേത്രം


ഗോവയിലെ ഏറ്റവും വലുതും ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്നതുമായ ക്ഷേത്രങ്ങളിലൊന്നാണ് മന്‍ഗുവേഷി ക്ഷേത്രം. ശിവന്റെ അവതാരമായ മന്‍ഗുവേഷിനാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശിവന്‍ പാര്‍വ്വതിയെ ഭയപ്പെടുത്തുവാനായി ഇവിടെ വെച്ചാണ് പുലിയുടെ രൂപം ധരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തില്‍ ശിവന്‍റെയും പാര്‍വ്വതിയുടെയും പ്രതിഷ്ഠകളും കാണുവാന്‍ സാധിക്കും.

PC: Vinayaraj

ശാന്തദുര്‍ഗ്ഗ ക്ഷേത്രം

ശാന്തദുര്‍ഗ്ഗ ക്ഷേത്രം

കാവേലം കുന്നുകള്‍ക്കു താഴെ സ്ഥിതി ചെയ്യുന്ന ശാന്താദുര്‍ഗ്ഗ ക്ഷേത്രം ഗോവയിലെ മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ്. ആദ്യ കാലത്ത് മണ്ണില്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രമായിരുന്നു ഇത്. പിന്നീട്1730ല്‍ നിര്‍മ്മാണം ആരംഭിച്ച് 1738 ല്‍ പൂര്‍ത്തിയാക്കിയതാണ് ഇന്നു കാണുന്ന ക്ഷേത്രം. പാര്‍വ്വതി ദേവിയുടെ അവതാരമാണ് ശാന്ത ദുര്‍ഗ്ഗയെന്നാണ് വിശ്വാസം. ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ എല്ലാ ആഗ്രഹവും സഫലമാകും എന്നൊരു വിശ്വാസമുണ്ട്.

PC: Nkodikal

രാംനതി ക്ഷേത്രം

രാംനതി ക്ഷേത്രം


ഗോവയിലെ ബന്ദിവാഡെയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് രാംനതി ക്ഷേത്രം.സ്വാരസത് ബ്രാഹ്മണന്മാരുടെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പ്രധാനമായും അഞ്ച് പ്രതിഷ്ഠകളാണുള്ളത്. രാംനാഥ്, ശാന്തേരി, കാമാക്ഷി, ലക്ഷ്മി നാരായണ്‍, ഗണപതി, വേതാളം, കാലഭൈരവന്‍ എന്നിവയാണവ. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീരാമനാണ് ഇവിടെ രാമനാഥ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബ്രാഹ്മണനായിരുന്ന രാവണനെ കൊലപ്പെടുത്തിയ പാപം തീരുവാനായി രാമന്‍ ഇവിടെയത്തി പ്രാര്‍ഥിച്ചിരുന്നതായും വിശ്വാസമുണ്ട്. രാമന്‍റെയും വിഷ്ണുവിന്‍റെയും ശക്തിയടങ്ങിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളതത്രെ.
Drshenoy

ശാന്താദുര്‍ഗ്ഗ കാലന്‍ഗുട്കാരിന്‍ ക്ഷേത്രം

ശാന്താദുര്‍ഗ്ഗ കാലന്‍ഗുട്കാരിന്‍ ക്ഷേത്രം

പാര്‍വ്വതി ദേവിയുടെ അവതാരമായ ശാന്താദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റൊരു പുരാതന ക്ഷേത്രമാണ് ഇത്. നനോഡ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദേവിയുടെ ഉഗ്രമൂര്‍ത്തി രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത് സമ്പത്ത്, ഐശ്വര്യം, ജ്ഞാനം, ഭാഗ്യം,, സൗന്ദര്യം, ധൈര്യം, എന്നിവയു‌ടെയെല്ലാം ദേവതയായാണ് ശാന്തദുര്‍ഗ്ഗയെ കണക്കാക്കുന്നത്.

PC:Agawas

മഹാലസാ ക്ഷേത്രം

മഹാലസാ ക്ഷേത്രം

വിഷ്ണുവിന്‍റെ അവതാരമായ മോഹിനിക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് മഹാലസാ ക്ഷേത്രം.അമൃത് ദേവന്മാരുടെ കൈകളിലാണ് എത്തുന്നത് എന്നുറപ്പ് വരുത്തുവാനായി വിഷ്ണു പാലാഴി മഥനത്തിന്റെ സമയത്ത് മോഹിനിയായി വന്നിരുന്നു. ആ മോഹിനിയുടെ സ്മരണയ്ക്കായാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC: Kaveri

സപ്തകോടീശ്വര്‍ ക്ഷേത്രം

സപ്തകോടീശ്വര്‍ ക്ഷേത്രം

ഗോവയിലെ വര്‍വെ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സപ്തകോടീശ്വര്‍ ക്ഷേത്രം കൊങ്കണ്‍ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ആറ് മഹാശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. ഗോവയില്‍ സാധാര കാണുന്ന ക്ഷേത്രങ്ങളില്‍ നിന്നൂം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.മുഗള്‍ ശൈലിയിലുള്ള താഴികക്കുടവും യൂറോപ്യന്‍ രീതിയിലുള്ള മണ്ഡപവുമാണ് ഇവിടെയുള്ളത്. പുരാവസ്തുപരമായി നോക്കുമ്പോള്‍ ഏറെ പ്രധാന്യമുള്ള ഇ‌ടത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കല്ലില്‍ കൊത്തിയ നിരവധി ലിഖിതങ്ങള്‍ ഇവിടെ പല ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും
PC:Salil Konkar

താംഡി സുര്‍ള മഹാശിവക്ഷേത്രം

താംഡി സുര്‍ള മഹാശിവക്ഷേത്രം

ഗോവയില്‍ സഞ്ചാരികള്‍ സാധാരണ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള കാഴ്ചകള്‍ നല്കുന്ന ഇ‌ടമാണ് ടാംബിടി സുർള മഹാദേവ ക്ഷേത്രം. ഗോവയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇത് ഭഗവാന്‍ മഹാവീര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്, ഇന്നും പ്രാധാന്യത്തോടെ ആരാധനകള്‍ നടക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ശൈവ വിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ്.
അധിനിവേശ കാലത്ത് ക്ഷേത്രം നശിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ ഇവി‌ടെ കാണാം. അതിലൊന്നാണ് ശിവ വാഹനമായ നന്ദിയുടെ തലയില്ലാത്ത രൂപം. അതുപോലെതന്നെ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ നാശമായി കിടക്കുന്നതും കാണാം,

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!

പരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാംപരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാം

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

Read more about: goa temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X