Search
  • Follow NativePlanet
Share
» »ദ്വീപിനുള്ളിലെ പ്രതിമ മുതൽ കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട വരെ..അതിശയിപ്പിക്കുന്ന നിർമ്മിതികൾ ഇതാണ്

ദ്വീപിനുള്ളിലെ പ്രതിമ മുതൽ കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട വരെ..അതിശയിപ്പിക്കുന്ന നിർമ്മിതികൾ ഇതാണ്

നിർമ്മാണത്തിലെ വ്യത്യസ്തത കൊണ്ടും അതിന്റെ രൂപം കൊണ്ടും ആരെയും അതിശയിപ്പിക്കുന്ന നിർമ്മിതികൾ പരിചയപ്പെടാം...

പൈതൃകത്തിനും സംസ്കാരത്തിനും വിശ്വാസങ്ങൾക്കും പേരുകേട്ട ഒരു നാട്ടിലൂടെ കെട്ടിടങ്ങളുടെ ഭംഗി നോക്കി യാത്ര ചെയ്താൽ എങ്ങനെയുണ്ടാവും.....ഒന്നും കാണാനുണ്ടാവില്ല എന്നു പറയുവാൻ വരട്ടെ...അതിപുരാതനമായ വാസ്തു വിദ്യകളും രീതികളും പിന്തുടരുന്ന നാടാകുമ്പോൾ അതിനു തക്ക കാഴ്ചകൾ എവിടെയെങ്കിലും കാണാതെയിരിക്കല്ലോ... പതിറ്റാണ്ടുകൾക്കു മുൻപ് നിർമ്മിക്കപ്പെട്ട്, ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന കുറച്ച് നിർമ്മിതികൾ.
അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ ഇന്നു കാണാൻ സാധിക്കുന്ന, നിർമ്മാണ രീതി കൊണ്ട് വിസ്മയിപ്പിക്കുന്ന കുറച്ച് നിർമ്മിതികളെ പരിചയപ്പെടാം...

താജ്മഹൽ

താജ്മഹൽ

ഭാരതത്തിലെ അതിശയിപ്പിക്കുന്ന കെട്ടിടങ്ങളുടെയും നിർമ്മിതികളുടെയും കഥയിൽ ആദ്യം വരുന്ന ഒന്നാണ് താജ്മഹൽ. ഉത്തർ പ്രദേശിലെ ആഗ്രയിൽ നിത്യ പ്രണയത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന ഇത് ലോകാത്ഭുതങ്ങളിൽ ഒന്നുകൂടിയാണ്. നീണ്ട 22 വർഷമെടുത്ത് നിർമ്മിച്ച് താജ്മഹൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ, തന്റെ ഭാര്യയായ മുംതാസിനോടുള്ള പ്രണയത്തിന്റെ അടയാളമായാണ് നിർമ്മിക്കുന്നത്.
ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ് താജ്മഹലിന്റെ പ്രധാന ശില്പി. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍, ഇസ്ലാമിക് എന്നീ നാലു വ്യത്യസ്ത വാസ്തുവിദ്യകളുടെസങ്കലനമാണ് ഇന്നു കാണുന്ന ഈ താജ്മഹല്‍

PC:Achuth Krishnan

 കൈലാസ ഗുഹാ, എല്ലോറ

കൈലാസ ഗുഹാ, എല്ലോറ

ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ വിസ്മയം ഏതാണ് എന്നു ചോദിച്ചാൽ അതിന് ഉത്തരം കൈലാസ ഗുഹാ ക്ഷേത്രം എന്നാണ്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഇടം നേടിയിരിരിക്കുന്ന എല്ലോറ ഗുഹകൾ മറഞ്ഞുപോയ ഒരു വംശത്തിന്റ ചരിത്രം ഉയർത്തിക്കാണിക്കുന്ന ഇടം കൂടിയാണ്. ഇന്ത്യയിൽ ഇന്നു വരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉദാത്തമായ നിർമ്മിതി കൈലാസ ഗഹയെന്നാണ് മിക്ക ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്.

പതിനാറാമത്തെ ഗുഹ

പതിനാറാമത്തെ ഗുഹ

എല്ലോറയിൽ പതിനാറാമത്തെ ഗുഹയിലാണ് കൈലാസ ക്ഷേത്രമുള്ളത്, ഒറ്റക്കല്ലില്‍ കൊത്തിയിരിക്കുന്ന ഈ ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹിന്ദുക്ഷേത്രം. രാഷ്ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തില്‍ പണിത ഈ ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഏകദേശം നാലു ലക്ഷത്തോളം ടൺ പാറ അടർത്തി മാറ്റിയാണ് ഈ ഗുഹാ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
എട്ടാം നൂറ്റാണ്ടിൽ ഇത്രയും വലിയ കൊത്തുപണികൾ , പാറ അടർത്തിമാറ്റി ചെയ്തു തീർത്ത ശില്പികളുടെ കലാവിരുത് എടുത്തു പറയേണ്ടതു തന്നെയാണ്.

PC:Y.Shishido

കടലിലെ സിന്ധുദുർഗ് കോട്ട

400 ൽ അധികം വർഷമായി കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന സിന്ധുദുർഗിനെ നിർമ്മാണത്തിലെ അതിശയം എന്നു വിളിക്കാതെ തരമില്ല. മഹാരാഷ്ട്രയിൽ അറബിക്കടിലേക്കിറങ്ങി നിൽക്കുന്ന ഈ കോട്ട ശിവജിയാണ് നിർമ്മിച്ചത്. കൊങ്കൺ റീജിയണിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇന്നൊരു സംരക്ഷിത സ്മാരകം കൂടിയാണ്. കടൽ കടന്നെത്തുന്ന ശത്രുക്കളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് നിർമ്മിച്ചത്.

നാലായിരം പൗണ്ട് ലെഡ്

നാലായിരം പൗണ്ട് ലെഡാണ് കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ടയുടെ അടിത്തറ പണിയാനായി മാത്രം ഉപയോഗിച്ചത്. 1664 ൽ നിർമ്മാണം ആരംഭിച്ച ഇത് മൂന്ന് വർഷമെടുത്താണ് പൂർത്തിയാക്കിയത്. 48 ഏക്കർ വിസ്തൃതിയിലാണ് ഈ കടൽക്കോട്ട പരന്നു കിടക്കുന്നത്.

ലോട്ടസ് ടെപിൾ

വിടരുവാൻ വെമ്പി നിൽക്കുന്ന താമരയുടെ രൂപത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് ഡെൽഹിയിലെ ലോട്ടസ് ടെമ്പിൾ. ബഹായി വിഭാഗക്കാരുടെ ആരാധനാലയമായ ഇത് ഇന്ത്യയിൽ ഏറ്റവും വ്യത്യസ്തമായ രൂപത്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ്. ലോകത്തിൽ ഏറ്റവും അധികം ആലുകൾ സന്ദർശിക്കുന്ന ഇടങ്ങളിലൊന്നു കൂടിയാണിത്. 1986 ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ക്ഷേത്രത്തിന്റെ പ്രദാന ശില്പി ഇറാൻ വംശജനായ ഫരിബോസ് സഹ്ബ എന്നയാളാണ്.

27 ദളങ്ങൾ

പേരു സൂചിപ്പിക്കുന്നതു പോലെ താമരപ്പൂവിന്റെ ആകൃതിയാണ് ഇതിന്. 27 ദളങ്ങൾ ചേർന്നാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. വെണ്ണക്കല്ലിലാണ് ക്ഷേത്രം പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന്റെ ചുറ്റുമുള്ള
ഒൻപത് വാതിലുകൾ ഒരു നടുമുറ്റത്തേയ്ക്കാണ് തുറക്കുന്നത്. ഇവിടെ ഒരേ സമയം ഇരുപത്തി അയ്യായിരത്തോളം ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്.

ലേപാക്ഷി വീരഭദ്ര ക്ഷേത്രം

ലേപാക്ഷി വീരഭദ്ര ക്ഷേത്രം

നിർമ്മാണ വിദ്യയിലെ ശരിക്കുള്ള വിസ്മയം എന്നു പറയുവാൻ സാധിക്കുന്ന ഒന്നാണ് ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം. നിലം തൊടാതെ വായുവിൽ നിൽക്കുന്ന കൽത്തൂണാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. കണ്ടു പിടിക്കുവാൻ ഒരുപാട് ശ്രമിച്ചങ്കിലും ഈ വാസ്തുവിദ്യയുടെ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.

അയേൺ പില്ലർ, കുത്തബ് മിനാർ

അയേൺ പില്ലർ, കുത്തബ് മിനാർ

കാറ്റും മഴയും എത്ര കൊണ്ടാലും തുരുമ്പെടുക്കാത്തതാണ് കുത്തബ് മിനാറിന്റെ ഇരുമ്പ് തൂൺ. ഏഴ് മീറ്റര്‍ ഉയരമുള്ള ഈ തൂണ്‍ എഡി 400ല്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ രണ്ടാമന്റെ കാലത്താണത്രേ പണിതീര്‍ത്തത്. തുരുമ്പെടുക്കാത്ത ലോഹസങ്കരത്തില്‍ അക്കാലത്ത് തീര്‍ത്ത ഈ തൂണ്‍ ഇന്നും ലോകത്തിന് അത്ഭുതമാണ്. ദില്ലിയിലെ തീവ്രമായ കാലാവസ്ഥയ്ക്ക് ഇന്നേവരെ ഈ തൂണില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ

ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരം

ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരം

ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. 72.5 മീറ്റർ ആണ് ഈ ഗോപുരത്തിന്റെ നീളം. മുകളിലേക്ക് പോകുംതോറും ഉയരം വിസ്തീർണം കുറഞ്ഞ് വരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഡൽഹി സു‌ൽത്താനായിരുന്ന ഖുത്തബുദ്ദീന്‍ ഐബക് ആണ് ഈ മിനാരത്തിന്റെ ആദ്യനില പണിതത്. 1199ല്‍ ആയിരുന്നു അത്. പിന്നീട് 1229 ഓടെ സുല്‍ത്താന്‍ ഇള്‍ത്തുമിഷ് അടുത്ത നാലുനിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി.

കുത്തബ്മിനാര്‍റിന്റെ ആരും പറയാത്ത കഥകുത്തബ്മിനാര്‍റിന്റെ ആരും പറയാത്ത കഥ

വിദ്യാശങ്കര ക്ഷേത്രം

വിദ്യാശങ്കര ക്ഷേത്രം

12 സൂര്യ രാശികളുടെ പാതയ്ക്കനുസരിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് വിദ്യാ ശങ്കര ക്ഷേത്രം. 12 സൂര്യ രാശികൾക്കുമായി ഇവിടെ 12 തൂണുകളുണ്ട്. ഇവിടുത്തെ പ്രത്യേകത എന്നു പറയുന്നത് ഓതു സൂര്യ രാശിയിലൂടെയാണോ കടന്നു പോകുന്നത്, സൂര്യ രശ്മികൾ ആ രാശിയ്ക്കായി നിർമ്മിച്ച തൂണിലായിരിക്കും അന്ന് ആദ്യം പതിക്കുക എന്നതാണ്. 14-ാം നൂറ്റാണ്ടിൽ ശൃംഗേരിയിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

PC:Mythravarun01

സ്റ്റ്യാച്യൂ ഓപ് യൂണിറ്റി

സ്റ്റ്യാച്യൂ ഓപ് യൂണിറ്റി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്നറിയപ്പെടുന്നതാണ് ഗുജറാത്തിലെ സര്‍ദാർ സരോവർ അണക്കെട്ടിനുള്ളിലെ ജലാശയത്തിനു നടുവിലുള്ള സാധു ബേട് ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന സ്റ്റാച്യൂ ഓഫ് യൂണിറ്റി. സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായി ഒരുക്കിയിരിക്കുന്ന ഈ പ്രതിമ ഐക്യ പ്രതിമ എന്നാണേ പൊതുവേ അറിയപ്പെടുന്നത്,

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണവുമായാണ് പട്ടേൽ പ്രതിമ വരുന്നത്. 18 മീറ്റർ അഥവാ 597 അടിയാണ് ഈ പ്രതിമയുടെ ഉയരം. എന്നാൽ താഴെ നിന്നും നോക്കുമ്പോൾ ഈ പ്രതിമയുടെ യഥാർഥ ഉയരം 240 മീറ്റർ ആണ്.

PC:Government of India

പിന്നിലാക്കിയിരിക്കുന്നത്

പിന്നിലാക്കിയിരിക്കുന്നത്

ചൈനയിലെ ഹെനാനിലുള്ള സിപ്രിങ് ടെമ്പിൾ ബുദ്ധ (153 മീറ്റർ),ന്യൂയോർക്കിലെ സ്റ്റ്യാചു ഓഫ് ലിബർടി (93 മീറ്റർ),ബ്രസീലിലെ റിയോജി ജനീറോയിലുള്ള ക്രൈസ്റ്റ് ദ റെഡീമർ(40 മീറ്റർ) എന്നീ പ്രശസ്ത പ്രതിമകളെയാണ് പട്ടേൽ പ്രതിമ പിന്നിലാക്കിയിരിക്കുന്നത്.

അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമഅണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

പ്രതിമ മാത്രമല്ല

പ്രതിമ മാത്രമല്ല

പട്ടേൽ യാനം, കൺവെൻഷൻ സെന്റർ, പട്ടേലിന്റെ ജീവതത്തിലെ പ്രധാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ഷോ , 500 അടി ഉയരത്തിൽ നിന്നും പട്ടേൽ പ്രതിമ കാണുവാനുള്ള സൗകര്യംതുടങ്ങിയവയൊക്കെ ഈ പ്രതിമയുടെ ഭാഗമായി ഉയർന്നു വരുന്ന കാര്യങ്ങളാണ്.

PC: Prime Minister's Office

Read more about: monuments temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X