Search
  • Follow NativePlanet
Share
» »ബീച്ചിലേക്ക് പോകാം...ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ബീച്ചിലേക്ക് പോകാം...ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആര്‍ത്തലച്ചെത്തുന്ന തിരമാലകള്‍, ചെറുതായി വീശിയടിക്കുന്ന കടല്‍ക്കാറ്റ്, സമയം പോകുന്നതുപോലും അറിയാതെ വെറുതേയിരിക്കുവാന്‍ പറ്റിയ ബീച്ചുകള്‍ എന്നും സ‍ഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. കൂട്ടുകാരൊത്ത് വരുവാനാണെങ്കിലും അവധി ദിവസം വെറുതേ സമയം ചിലവഴിക്കുവാനാണെങ്കിലും ആദ്യം മനസ്സിലോടിയെത്തുന്ന ഇടം ബീച്ചുകള്‍ തന്നെയായിരിക്കും. എത്ര പോയാലും മതിവരാത്ത കാഴ്ചകള്‍ സമ്മാനിക്കുന്ന ബീച്ചുകളെച്ചുറ്റി ഓര്‍മ്മകളില്ലാത്ത സഞ്ചാരികള്‍ കാണില്ല.

ഇതാ ബീച്ച് യാത്രകളില്‍ ഓര്‍ത്തു ചെയ്യേണ്ട ചില ടിപ്സുകള്‍ പരിചയപ്പെടാം...

ബീച്ച് ടവ്വല്‍ തീരഞ്ഞെടുക്കാം

ബീച്ച് ടവ്വല്‍ തീരഞ്ഞെടുക്കാം

ബീച്ച് യാത്രയില്‍ അത്യാവശ്യം വേണ്ടതും എന്നാല്‍ മിക്കപ്പോഴും ആളുകള്‍ മറക്കുന്നതുമായ കാര്യങ്ങളിലൊന്നാണ് ബീച്ച് ടവ്വല്‍. കടലിലിറങ്ങി ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ ഏറ്റവും യോജിച്ച ഒരു ടവ്വല്‍ എടുത്താല്‍ തന്നെ ബീച്ച് ട്രിപ്പിലെ പകുതി പ്രശ്നങ്ങളും തീരും. കൃത്യമായ വലുപ്പത്തില്‍, ഭാരം കുറഞ്ഞതും എളുപ്പത്തില്‍ ഉണങ്ങുന്നതുമായ ‌ടവ്വല്‍ വേണം ബീച്ചിലേക്കുള്ള ബാഗില്‍ വയ്ക്കുവാന്‍. ഈര്‍പ്പം എളുപ്പത്തില്‍ വലിച്ചെ‌‌ടുക്കുന്നതും മണല്‍ പിടിക്കാത്തതുമായിരിക്കണം അതിന്റെ തുണിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സണ്‍ സ്ക്രീന്‍

സണ്‍ സ്ക്രീന്‍

ബീച്ചിലേക്കുള്ള യാത്രയില്‍ മറക്കാതെ എടുക്കുവയ്ക്കേണ്ട കാര്യങ്ങളിലൊന്നാണ് സണ്‍സ്ക്രീന്‍. സൂര്യപ്രകാശം ശക്തിയില്‍ ശരീരത്തില്‍ അടിക്കുന്നതിനാല്‍ ചര്‍മ്മം വളരെ പെട്ടന്ന പ്രതികരിക്കുക സ്വാഭാവീകമാണ്. അതുകൊണ്ട് സൂര്യപ്രകാശത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനായി ബീച്ച് യാത്രയില്‍ സണ്‍സ്ക്രീന്‍ കരുതുവാന്‍ ശ്രദ്ധിക്കുക. കൂ‌‌‌ടുതല്‍ എസ്പിഎഫ് വാല്യു ഉള്ള സണ്‍സ്ക്രീന്‍ തന്നെ നോക്കിമേടിക്കുക.ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണല്‍ത്തരികള്‍ കളയുവാനായി ടാല്‍കം പൗഡര്‍ ഉപയോഗിക്കാം.

അധികം പാക്കറ്റ് കരുതാം

അധികം പാക്കറ്റ് കരുതാം

ബീച്ചിലെ മണലില്‍ നിന്നും രക്ഷപെട്ടു നില്‍ക്കുക എന്നതാണ് ഓരോ ബീച്ച് യാത്രയിലെയും വലിയ വെല്ലുവിളി. ബാഗ് ആയാലും വസ്ത്രങ്ങളു ചെരിപ്പും ഫോണ്‍ വരെ മിക്കപ്പോഴും മണല്‍ നിറഞ്ഞു കിടക്കുകയായിരിക്കും. വീട്ടിലേക്ക് പോകുമ്പോഴേയ്ക്കും മണലെല്ലാം കള‍യണമല്ലോ. അതിനു സാധിച്ചില്ലെങ്കിലും അധികമായി ഒരു ബാഗ് സൂക്ഷിച്ചാല്‍ മാറുന്ന വസ്ത്രങ്ങളും ചെരിപ്പുമെല്ലാം അതില്‍ സൂക്ഷിക്കാം, ബീച്ചില്‍ നിന്നും വീട്ടിലെത്തുന്ന നേരമാകുമ്പോഴേയ്ക്കും അത് ഉണങ്ങിയിട്ടുണ്ടാവും. അങ്ങനെ എളുപ്പത്തില്‍ മണല്‍ കളയുവാനും കഴിയും.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം

ബീച്ച് യാത്രയില്‍ എല്ലായ്പ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശുദ്ധജലം ധാരാളമായി കുടിക്കുവാന്‍ ശ്രദ്ധിക്കണം. ആല്‍ക്കഹോള്‍, കാപ്പി മുതലായ സാധനങ്ങളില്‍ നിന്നും ബീച്ച് യാത്രയില്‍ വിട്ടു നില്‍ക്കുക. ഇത് ശരീരത്തിലെ ജലാംശത്തെ വലിയ തോതില്‍ വലിച്ചെടുക്കും. ഓറഞ്ച്, മുന്തിരി, പച്ചക്കറികള്‍, സ്ട്രോബറി തുടങ്ങിയ പഴങ്ങള്‍ ധാരാളമായി കഴിക്കുവാനും ശ്രദ്ധിക്കുക.

ഉപകരണങ്ങള്‍ സംരക്ഷിക്കാം

ഉപകരണങ്ങള്‍ സംരക്ഷിക്കാം

ബീച്ച് അനുഭവങ്ങള്‍ മികച്ചതായിരിക്കണമെങ്കില്‍ നമ്മുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൂടി സംരക്ഷിക്കണം. വെള്ളവും തണുപ്പും കയറാതെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വേണം സുരക്ഷിതമായി വയ്ക്കുവാന്‍.

തൃക്കണ്ണില്ലാത്ത ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന തൃക്കപാലീശ്വ ക്ഷേത്രം!

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

ഒറ്റയ്ക്കുള്ള യാത്രകള്‍: പോകുന്നതിനു മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

Read more about: travel travel tips beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X