Search
  • Follow NativePlanet
Share
» »ഹൈദരാബാദ് യാത്രയിൽ കാണാൻ ഈ ബീച്ചുകൾ

ഹൈദരാബാദ് യാത്രയിൽ കാണാൻ ഈ ബീച്ചുകൾ

ചാർമിനാറും ഗോൽകോണ്ട കോട്ടയും ഹുസൈൻ സാഗര്ഡ തടാകവും റാമോജി ഫിലിം സിറ്റിയും ഒക്കെ കണ്ട് ഹൈദരാബാദ് യാത്ര തീർക്കുമ്പോൾ നഷ്ടമാകുന്നത് ബീച്ചുകളുടെ കിടിലൻ കാഴ്ചകളാണ്.

നൈസാമുകളുടെ നഗരം....മുത്തുകളുടെ നഗരം...വിശേഷണങ്ങൾ ഒരുപാടുണ്ട് ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമായ ഹൈദരാബാദിന്. ഇവിടെ കാണുവാൻ കാഴ്ചകൾ ഇഷ്ടം പോലെയുണ്ടെങ്കിലും സഞ്ചാരികൾ വിട്ടു പോകുന്ന ഒന്നാണ് ഇവിടുത്തെ ബീച്ചുകൾ. ചാർമിനാറും ഗോൽകോണ്ട കോട്ടയും ഹുസൈൻ സാഗര്ഡ തടാകവും റാമോജി ഫിലിം സിറ്റിയും ഒക്കെ കണ്ട് ഹൈദരാബാദ് യാത്ര തീർക്കുമ്പോൾ നഷ്ടമാകുന്നത് ബീച്ചുകളുടെ കിടിലൻ കാഴ്ചകളാണ്. ഹൈദരാബാദിൽ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട ബീച്ചുകൾ പരിചയപ്പെടാം...

ഉപ്പടാ ബീച്ച്

ഉപ്പടാ ബീച്ച്

ഹൈദരാബാദിൽ എത്തുന്നവർ കണ്ടിരിക്കേണ്ട ഒരുപാട് ഇടങ്ങളുണ്ടെങ്കിലും ബീച്ചുകൾ ഒരു പ്രത്യേക കാഴ്ച തന്നെയാണ്. അതിൽ പ്രധാനപ്പെട്ട ഒരിടമാണ് ഉപ്പടാ ബീച്ച്. കാകിനട ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഒന്നു റിലാക്സ് ചെയ്യുവാനും വൈകുന്നേരങ്ങൾ ചിവവഴിക്കുവാനും ഒക്കെ പറ്റിയ സ്ഥലമാണ്. നീണ്ടു കിടക്കുന്ന തീരമായതിനാൽ കുട്ടികൾക്ക് ഇവിടം ഇഷ്ടപ്പെടുമെന്നതിൽ തർക്കമില്ല. സുരക്ഷിതമായ ബീച്ചായതിനാൽ കുട്ടികളെക്കൊണ്ട് പോകുന്നതിൽ പേടിക്കുവാനൊന്നുമില്ല.

സൂര്യലങ്ക ബീച്ച്

സൂര്യലങ്ക ബീച്ച്

വിജയവാഡയിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് സൂര്യലങ്ക ബീച്ച് സ്ഥിതി ചെയ്യുന്നത്. ഗുണ്ടൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൂര്യലങ്ക ബീച്ച് കുടുംബവും കൂട്ടുകാരുമായി ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്. പ്രകൃതി ഭംഗിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ബംഗാൾ ഉൾക്കടലിന്റെ ഭാഗമായ ഇവിടെ ചില സമയങ്ങളിൽ ഡോൾഫിനുകൾ വരാറുണ്ട്. ഡോൾഫിനുകളെത്തുന്നതുകൊണ്ടു തന്നെ നവംബറിലാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.
ബപാത്ലയിൽ നിന്നും 28 കിലോമീറ്ററും ഗുണ്ടൂരിൽ നിന്നും 61 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

യാനം ബീച്ച്

യാനം ബീച്ച്

ഗോദാവരി നദിയുടെയും കോറിംഗാ നദിയുടെയും സംഗമ സ്ഥാനത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന യാനം ബീച്ച് ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ബീച്ചാണ്. നീല കടൽവെള്ളത്തിനും മനോഹരമായ, മലിനമാകാത്ത തീരത്തിനും ഒക്കെ പ്രസിദ്ധമാണ് ഇത്. രാജീവ് ഗാന്ഢി ബീച്ച് എന്നും പേരുള്ള യാനം ബീച്ച് ഹൈദരാബാദിൽ നിന്നും 403 കിലോമീറ്റർ ദൂരമുണ്ട്. യേശുക്രിസ്തുവിന്‍റെയും ശിവന്റെയും പ്രതിമയാണ് ഇവിടുത്തെ മറ്റൊരാകർഷണം.

ഋഷികോണ്ട ബീച്ച്

ഋഷികോണ്ട ബീച്ച്

വിശാഖപട്ടണത്തു നിന്നും അടുത്ത് സ്ഥിതി ചെയ്യുന്ന ഋഷികോണ്ട ബീച്ച് ഹൈദരാബാദ് യാത്രയിൽ പോയിരിക്കേണ്ട ഇടമാണ്. കല്ലുകളും മനോഹരമായ തീരവും കാലാവസ്ഥയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ. സാഹസിക ജല വിനോദങ്ങളും ഭക്ഷണവും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

വോഡരേവു ബീച്ച്

വോഡരേവു ബീച്ച്

വിജയവാഡയ്ക്ക് സമീപത്തുള്ള വോഡരേവു ബീച്ച് ബംഗാൾ ഉൾക്കടലിനടുത്തുള്ള ബീച്ചാണ്. വിജയവാഡയിൽ നിന്നും ഏറ്റവും അധികം ആളുകൾ സന്ദർഷനത്തിനെത്തുന്ന വോഡരേവു ബീച്ചിൽ ആഴ്ചാവസാനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. സൂരയാസ്തമയം കാണാനാണ് ആളുകൾ കൂടുതലും ഇവിടം തിരഞ്ഞെടുക്കുന്നത്.

സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!! സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

രോഗം മാറ്റുന്ന കാടിനുള്ളിലെ അത്ഭുത വെള്ളച്ചാട്ടം രോഗം മാറ്റുന്ന കാടിനുള്ളിലെ അത്ഭുത വെള്ളച്ചാട്ടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X