Search
  • Follow NativePlanet
Share
» »ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുള്ളവര്‍ക്കായി ഇതാ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കുറച്ച് റൈഡിങ് റൂട്ടുകള്‍ പരിചയപ്പെടാം.

By Elizabath

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...
എന്ത് ചോദ്യമാ മാഷേ ഇത്...ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ എന്നോ..അതേ താല്പര്യമുള്ളൂ. നാട്ടിലുള്ള സ്ഥലങ്ങളെല്ലാം റൈഡ് ചെയ്ത് തീര്‍ന്നുകാണും അല്ലേ.. എങ്കില്‍ കുറച്ച് നീട്ടിപ്പിടിച്ചാലോ... ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുള്ളവര്‍ക്കായി ഇതാ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കുറച്ച് റൈഡിങ് റൂട്ടുകള്‍ പരിചയപ്പെടാം.

 കൊല്ലി മല, തമിഴ്‌നാട്

കൊല്ലി മല, തമിഴ്‌നാട്

70 ഹെയര്‍ വപിന്‍ വളവുകള്‍ നിറഞ്ഞ കൊല്ലിമല കേരളത്തില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ബൈക്ക് റൈഡിങ് റൂട്ടാണ്. വന്‍മലകള്‍ അതീര്‍ത്തി തീര്‍ത്ത ഈ ഗ്രാമത്തിന് ഒരു സഞ്ചാരിയെ തൃപ്തിപ്പെടുത്താനാവശ്യമായതെല്ലാം ഉണ്ട്. വീക്കെന്‍ഡ് റൈഡിങ് ഡെസ്റ്റിനേഷനു പറ്റിയ ഇടം കൂടിയാണിത്.

എഴുപത് ഹെയർപിന്നുകൾ പിന്നിട്ട് മരണത്തിന്റെ മലയിലേക്കൊരു യാത്രഎഴുപത് ഹെയർപിന്നുകൾ പിന്നിട്ട് മരണത്തിന്റെ മലയിലേക്കൊരു യാത്ര

PC:Pravinraaj

 മരണത്തിന്റെ മല

മരണത്തിന്റെ മല

വളഞ്ഞുപുളഞ്ഞ വഴികള്‍ കാരണം മരണത്തിന്റെ മല എന്നൊരു പേരും കൂടിയുണ്ട് കൊല്ലിമലയ്ക്ക്. സാധാരണ കാലാവസ്ഥയില്‍ രണ്ടു മണിക്കൂര്‍ വേണം മുകളിലെത്താന്‍.
കയറുന്തോറും രസം കൂടുവരുന്ന വളവുകള്‍, വ്യൂപോയിന്റുകള്‍ എല്ലാം കൊണ്ടും മികച്ച ഒരു റൈഡിങ് ഡെസ്റ്റിനേഷന്‍ തന്നെയാണ് കൊല്ലിമല എന്ന് യാത്രയുടെ തുടക്കത്തില്‍ തന്നെ ഉറപ്പിക്കാം.

PC:Pravinraaj

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സേലത്തുനിന്നും 70 കിലോീറ്റര്‍ അകലെയാണ് കൊല്ലിമല. തൊട്ടടുത്തായി രണ്ടു റെയില്‍വേ സ്‌റ്റേഷനുകളാണ് ഉള്ളത്. സേലവും ഈ റോഡും. കോയമ്പത്തൂര്‍ വഴിയാണ് വരുന്നതങ്കില്‍ 350 ഓളം കിലോീറ്റര്‍ സഞ്ചരിക്കണം കൊല്ലിമലയിലെത്താന്‍. കൊല്ലിമലയ്ക്ക് സമീപമുള്ള പട്ടണം സെമ്മേട് എന്ന സ്ഥലമാണ്. ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ എന്‍.എച്ച്.44 വഴി കൃഷ്ഗിരി എന്ന സ്ഥലത്തെത്താം. അവിടുന്ന് സേലം ഹൈവേയില്‍ നിന്ന് രാസിപുരം എന്ന സ്ഥലത്തുവെച്ച് തിരിഞ്ഞാല്‍ കണ്ണും പൂട്ടി കൊല്ലിമലയിലെത്താന്‍ സാധിക്കും

വാഴച്ചാല്‍ ഫോറസ്റ്റ്-വാല്‍പ്പാറ

വാഴച്ചാല്‍ ഫോറസ്റ്റ്-വാല്‍പ്പാറ

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബൈക്ക് റൈഡിങ് റൂട്ടാണ് തൃശൂരിലെ വാഴച്ചാല്‍ ഫോറസ്റ്റ് വഴി വാല്‍പ്പാറയിലേക്കുള്ളത്. ഏതു സീസണില്‍ പോയാലും ഇവിടെ ബൈക്ക് റൈഡേഴ്‌സിനെ കാണാന്‍ സാധിക്കും. മണ്‍സൂണ്‍ സീസണ് ആണേല്‍ പിന്നെ പറയുകയും വേണ്ട്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയെയും നമ്മുടെ ചാലക്കുടിയെയുെ ബന്ധിപ്പിക്കുന്ന ഈ റൂട്ട് കിടിലോത്കിടിലനാണെന്ന് നിസംശയം പറയാം.

PC:Thangaraj Kumaravel

വഴിയില്‍ കാണാന്‍

വഴിയില്‍ കാണാന്‍

കാഴ്ചകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്ന ഇവിടെ ഓരോ കോണിലും കാണും എന്തെങ്കിലുമൊക്ക. ആതിരപ്പള്ളി വെള്ളച്ചാട്ടം
മുതല്‍, വാഴച്ചാല്‍ ഫോറസ്റ്റ്, ഇഷ്ടംപോലെ ഡാമുകള്‍, ഇരുവശത്തും പച്ചപ്പുനിറഞ്ഞ കാഴ്ചകള്‍ അങ്ങനെയങ്ങനെ പറഞ്ഞാല്‍ തീരാത്തതാണ് ഇവിടുത്തെ കാഴ്ചകള്‍.

PC:Dilli2040

 ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...

വാല്‍പ്പാറയിലേക്കുള്ള വളഞ്ഞു പുളഞ്ഞ വളികളാണ് ഇവിടുത്തെ മറ്റരൊരാകര്‍ഷണം
ചാലക്കുടി-ആതിരപ്പള്ളി-വാഴച്ചാല്‍-വാല്‍പ്പാറയാണ് റൂട്ട്.

മുംബൈ-ഗോവ

മുംബൈ-ഗോവ

ഇന്ത്യ മൊത്തത്തില്‍ എടുത്താല്‍ റൈഡേഴ്‌സിന്റെ പ്രിയപ്പെട്ട റൂട്ടാണ് മുംബൈ-ഗോവ റൂട്ട്. എന്‍.എച്ച് 17 എന്ന പേരിലറിയപ്പെടുന്ന ഈ വഴി കടല്‍തീരങ്ങള്‍ക്ക് സമാന്തരമായ ഒരു യാത്രയാണ്. എന്‍.എച്ച് 17 മുംബൈയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന റോഡാണ്. വിദേശരാജ്യങ്ങളിലെ റോഡിന് സമമാണ്ഇവിടെയും. വണ്ടിയോടിക്കുവാന്‍ ഇത്രയും സ്മൂത്തായ മറ്റൊരു റോഡ് ഇന്ത്യയില്‍ കണ്ടെന്ന് വരില്ല.

PC:Ankur P

സമയം

സമയം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഈ റൂട്ടിലെ റൈഡിങ്ങിന് മികച്ചത്.

PC: Tomas Belcik

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും ഗോവയിലേക്ക് നാഷണല്‍ ഹൈവേ 17 വഴി 591 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ഡാര്‍ജലിങ്-സിക്കിം

ഡാര്‍ജലിങ്-സിക്കിം

മറ്റൊരു പ്രശസ്തമായ റൂട്ടാണ് ഡാര്‍ജലിങ്ങില്‍ നിന്നും സിക്കിമിലേക്കുള്ളത്. കണ്‍നിറയെ കാഴ്ചകളും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ റൂട്ടാണിത്. സാഹസിക പ്രിയര്‍ക്ക് ഈ റൂട്ട് എറെ ഇഷ്ടമാകും എന്നതില്‍ തര്‍ക്കമില്ല.

 വഴി

വഴി

വളഞ്ഞുപുളഞ്ഞ റോഡുകളും കുത്തനെയുള്ള ഇറക്കങ്ങളുമായി 147 കിലോമീറ്ററാണ് ഡാര്‍ജലിങ്ങില്‍ നിന്നും സിക്കിമിലേക്കുള്ളത്.

 ലഡാക്ക് ജമ്മുകാശ്മീര്‍

ലഡാക്ക് ജമ്മുകാശ്മീര്‍

ഇന്ത്യയിലെ ഏതൊരു റൈഡിങ് പ്രേമിയുടെയും സ്വപ്നസ്ഥലമാണ് ലഡാക്ക്. ഏറെ സാഹസികതയും ധൈര്യവും കൈമുതലായി വേണ്ടതാമ് ലഡാക്ക് യാത്രയ്ക്ക്. മനംമയക്കുന്ന കാഴ്ചകളും തടാകങ്ങളും മലയിടുക്കുകളും ആശ്രമങ്ങളുമൊക്കെ ചേര്‍ന്ന് മനോഹരമാക്കുന്ന നാടാണ് ലഡാക്ക്.

PC:Simon Matzinger

മികച്ച സമയം

മികച്ച സമയം

ഇവിടുത്തെ കാലാവസ്ഥയും മഞ്ഞുവീഴ്ചയും ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതിനു ശേഷം വേണം മാത്രം യാത്ര ചെയ്യാന്‍. ജൂണ്‍ പകുതി മുതല്‍ഒക്ടോബര്‍ പകുതി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

PC:Praveen

സ്പിതി വാലി

സ്പിതി വാലി

ലഡാക്കിനോട് സമാനമായ മറ്റൊരു ചാലഞ്ചിങ് റൈഡിങ് ഡെസ്റ്റിനേഷനാണ് ഹിമാചല്‍പ്രദേശിലെ സ്പിതി വാലി. ഏറെ ആകര്‍ഷകമായ ഉള്‍ഗ്രാമങ്ങളാണ് സ്പിതിയുടെ ഏറ്റവും വലിയ പ്രത്യേകത.

PC:Wolfgang Maehr

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

ജൂണ്‍ പകുതി മുതല്‍ഒക്ടോബര്‍ പകുതി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

 ജയ്പൂര്‍-ജയ്‌സാല്‍മീര്‍

ജയ്പൂര്‍-ജയ്‌സാല്‍മീര്‍

ചാലഞ്ചിങ് റൂട്ടുകളോടാേേണാ താല്പര്യം? എങ്കില്‍ അതിനു പറ്റിയ റൂട്ടാണ് രാജസ്ഥാനിലെ ജയ്പൂര്‍-ജയ്‌സാല്‍മീര്‍ റൂട്ട്. രാജസ്ഥാന്റെ പാരമ്പര്യങ്ങളും സംസ്‌കാരവും അനുഭവിക്കാന്‍ കഴിയുന്ന, സാഹസികത നിറഞ്ഞ ഒരു യാത്രയായിരിക്കും ഇതെന്നതില്‍ സംശയമില്ല.


PC:KIDKUTSMEDIA

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വ്യത്യസ്തങ്ങളായ കാഴ്ചകളാല്‍ സമ്പന്നമാണ് ആ വഴി. ജയ്പൂരില്‍ നിന്നും ജയ്‌സാല്‍മീറിലേക്ക് 614 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ഒക്ടോഹര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ യോജിച്ചത്.

 ഡെല്‍ഹി- രണ്‍തംബോര്‍

ഡെല്‍ഹി- രണ്‍തംബോര്‍

വ്യത്യസ്തങ്ങളായ രണ്ടു സംസ്‌കാരങ്ങളിലേക്കുള്ള യാത്രയാണ് ഡെല്‍ഹി- രണ്‍തംബോര്‍ യാത്രയെന്ന് ചുരുക്കിപ്പറയാം.

PC:NH53

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഡെല്‍ഹിയില്‍ നിന്നും രണ്‍തംബോറിലേക്ക് 385 കിലോമീറ്റര്‍ ദൂരമാണുള്ളത്.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X