Search
  • Follow NativePlanet
Share
» »പക്ഷി നിരീക്ഷകരുടെ പറുദീസകൾ

പക്ഷി നിരീക്ഷകരുടെ പറുദീസകൾ

പശ്ചിമഘട്ടത്തിന്റെ സാന്നിധ്യവും കടലോരങ്ങളും ഒക്കെയായി പ്രകൃതിഭംഗിയിൽ മറ്റേതു സ്ഥലത്തോടും കിടപിടിക്കുന്ന നാടാണ് കർണ്ണാടകയും. അതുകൊണ്ടുതന്നെ വന്യജീവി സങ്കേതങ്ങളും പക്ഷി നീരീക്ഷണ കേന്ദ്രങ്ങളും ദേശീയോദ്യാനങ്ങളും ഇവിടെ ധാരാളം കാണാം. കാടുകയറുവാൻ താല്പര്യമുള്ളവരുടെ പ്രിയയിടമായി കർണ്ണാടക മാറുന്നതിനു പിന്നിലെ കാരണവും മറ്റൊന്നുമല്ല. കാടു കയറുമ്പോൾ ഇവിടെ ആസ്വദിക്കുവാൻ പറ്റിയ പല കാര്യങ്ങളിൽ ഒന്നാണ് പക്ഷി നിരീക്ഷണം. പക്ഷി നിരീക്ഷകരുടെ പറുദീസയായി അറിയപ്പെടുന്ന ഇവിടുത്തെ പ്രധാനപ്പെട്ട പക്ഷി നിരീക്ഷണ കേന്ദ്രങ്ങൾ പരിചയപ്പെടാം.

ശ്രീരംഗപട്ടണ

ശ്രീരംഗപട്ടണ

ചരിത്രംകൊണ്ടും സംസ്കാരം കൊണ്ടും കർണ്ണാടകയിലെ എണ്ണപ്പെട്ട ഇടങ്ങളിലൊന്നാണ് ശ്രീരംഗപട്ടണ. മാണ്ഡ്യ ജില്ലയിൽ മൈസൂരിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചകളുടെ ഒരു സ്വർഗ്ഗം തന്നെയാണ്. രംഗനാഥ സ്വാമി ക്ഷേത്രവും ശ്രീരംഗപട്ടണം കോട്ടയും മാത്രമായി ഇവിടുത്തെ സന്ദര്‍ശനം ചുരുക്കുമ്പോൾ വി്ടടുപോകുന്നത് കർണ്ണാടകയിലെ ഏറ്റവും മികച്ച പക്ഷി നിരീക്ഷണ കേന്ദ്രങ്ങളിലൊന്നിനെയാണ്. രംഗനത്തിട്ടു പക്ഷി സങ്കേതത്തിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്.

ശ്രീരംഗപട്ടണം നഗരത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് രംഗനത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നായ ഇവിടെ തദ്ദേശീയരായ പക്ഷികളും ഒരുപാട് എത്തുന്നു. പെയിന്റഡ് സ്റ്റോർക്, സ്പോട്ട് ബില്ല്ഡ് പെലികൺ, സ്റ്റോർക് ബില്ല്ഡ് കിങ്ഫിഷർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇനങ്ങൾ.

നവംബർ മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

Ramatp30

ഡണ്ടേലി

ഡണ്ടേലി

ഗോവയുടെയും മഹാരാഷ്ട്രയുടെയും അതിർത്തികളോട് ചേർന്നു കിടക്കുന്ന അതിമനോഹരമായ ഡണ്ടേലിയാണ് അടുത്ത ഇടം. പശ്ചിമഘട്ടത്തിൻറെ സൗന്ദര്യം ഒന്നൊഴിയാതെ പകർത്തിയിരിക്കുന്ന ഇവിടം സാഹസികർക്കു യോജിച്ച ഇടമാണ്. കാളി നദിയിലെ റാഫ്ടിങ്ങ്, കവ്ലയിലെ ഗുഹാ പര്യടനം, സിന്തേരിയിലെ പാറക്കെട്ടുകളിലേക്കുള്ള യാത്ര, തുടങ്ങിയവയാണ് ഇവ---ൊ/ ിടെയുള്ളത്.

വനങ്ങളാൽ സമ്പന്നമായ ഇവിടുത്തെ വന്യജീവികളെയും പക്ഷികളെയും കാണേണ്ട കാഴ്ച തന്നെയാണ്.

കർണ്ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമാണ് ഡണ്ടേലിയിലേത്. പുലി, ആന, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വാഭാവീക വാസ്ഥലം കൂടിയാണ് ഇവിടെയുള്ള വന്യജീവി സങ്കേതങ്ങൾ. ഇവിടുത്തെ പക്ഷികളുടെ വൈവിധ്യം അതിലേറെയുണ്ട്. 200 തരത്തിലധികം വ്യത്യസ്തങ്ങളായ പക്ഷികൾ ഇവിടെയുണ്ട്. മലമുഴക്കി വേഴാമ്പലുരളെ കാണാനാണ് ഇവിടെ കൂടുതലും പക്ഷി സ്നേഹികൾ എത്തുന്നത്.

Prajwalkm

മുണ്ടഗോഡ്

മുണ്ടഗോഡ്

ഇവിടെ അധികമൊന്നും അറിയപ്പെടാത്ത ഇടമാണ് മുണ്ടഗോഡ്. സിർസിയിൽ നിന്നും ഹൂബ്ലിയിലേക്കുള്ള പാതയിൽ ഉത്തര കർണ്ണാടക ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പുറമേ നിന്നുള്ള ശല്യങ്ങളും ബഹളങ്ങളുമില്ലാതെ പക്ഷി നിരീക്ഷണം നടത്തുവാൻ താല്പര്യമുള്ളവർക്ക് ഇവിടം തിരഞ്ഞെടുക്കാം. മുണ്ടഗോഡ് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് അട്ടിവേരി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ബച്നകി അണക്കെട്ടും ബുദ്ധാശ്രമവുമാണ് ഇവിടുത്തെ മറ്റു പ്രധാന കാഴ്ചകൾ. യൂറേഷ്യൻ സൂൺബിൽ, വൈറ്റ് ത്രോട്ടഡ് കിങ് ഫിഷർ, ഉന്ത്യൻ ഗ്രേ ബോൺബിൽ, തുടങ്ങിയവയാണ് മറ്റു പക്ഷികൾ.

ദേശാടന പക്ഷികൾ കൂട്ടത്തോടെ എത്തുന്ന നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

Karthik Easvur

ബൻകാപുര

ബൻകാപുര

ഹാവേരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബൻകാപുര കർണ്ണാടകയിലെ ചരിത്ര നഗരങ്ങളിലൊന്നാണ്. ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും ഒക്കെക്കൊണ്ട് ആളുകളെ ആകർഷിക്കുന്ന ഇവിടെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് ബൻകാപുര പീകോക്ക് സാങ്ച്വറി. കർണ്ണാടകയിലെ ആകെയുള്ള രണ്ട് മയിൽ സങ്കേതങ്ങളിലൊന്നു കൂടിയാണിത്. ബൻകാപുര കോട്ടയ്ക്കുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്

രാംനഗര

രാംനഗര

ബാംഗ്ലൂരിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന രാംനഗര സാഹസികരായ സ‍ഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. പട്ടുനഗരം എന്നറിയപ്പെടുന്ന ഇവിടം ഏഷ്യയിലെ തന്നെ പ്രശസ്തമായ പട്ടുനൂൽ ഉല്പാദന കേന്ദ്രങ്ങളിലൊന്നുകൂടിയാണ്. വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇവിടം ട്രക്കേഴ്സിന്‍റെ പ്രിയപ്പെട്ട ഇടം കൂടിയാണ്.

രാംനദര വൾച്ചർ സാങ്ച്വറിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. 2012 ൽ മാത്രമാണ് ഇവിടം ഔദ്യോഗികമായി ഒരു വൾച്ചർ സാങ്ച്വറിയായി മാറുന്നത്. രാജ്യത്തെ രണ്ടു വൾച്ചർ സങ്കേതങ്ങളിലൊന്നു കൂടിയാണിത്.

കലികാലത്തെ പ്രതീക്ഷിച്ചിരുന്ന മഹർഷിമാർ പാറകളായിപ്പോയ നഗരം!!

പാപങ്ങൾ തീർക്കാൻ വിശ്വാസികളെത്തുന്ന മലയാറ്റൂർ

Hein waschefort

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more