Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ തണുപ്പന്‍ നാടുകളെ പരിചയപ്പെടാം

ഇന്ത്യയിലെ തണുപ്പന്‍ നാടുകളെ പരിചയപ്പെടാം

ഇതാ നമ്മുടെ നാട്ടിലെ ഏറ്റവും തണുപ്പുള്ള ചില സ്ഥലങ്ങളെ പരിചയപ്പെടാം...

അസ്ഥികൾ പോലും തണുത്തുറയുന്ന തണുപ്പു കാലത്തേയ്ക്ക് കാലെടുത്ത് വച്ച സമയമാണിത്. നിർത്താതെ പൊഴിയുന്ന മഞ്ഞിൽ എവിടെ യാത്ര പോകുവാനാണ് എന്നാണോ ആലോചന. ഹിമാചൽ പ്രദേശും ഉത്താരഘണ്ഡും കാശ്മീരും ഒക്കെ എന്നത്തെയും പോലെ ഇപ്പോഴും സഞ്ചാരികൾക്കായി ഒരുങ്ങിയിരിക്കുകയാണ്. ഇതാ നമ്മുടെ നാട്ടിലെ ഏറ്റവും തണുപ്പുള്ള ചില സ്ഥലങ്ങളെ പരിചയപ്പെടാം...

ദ്രാസ്

ദ്രാസ്

തണുപ്പന്‍ നാടുകളുടെ കഥ പറയുമ്പോൾ ആദ്യം തന്നെ പറയേണ്ട ഇടമാണ് ദ്രാസ്. ഒരിക്കൽ ആർട്ടിക്കിനേക്കാളും തണുപ്പ് രേഖപ്പെടുത്തിയ ഒരിടമാണ് ദ്രാസ് എന്നുകൂടി അറിഞ്ഞാൽ മാത്രമേ ഈ നാടിനെ ശരിക്കും മനസ്സിലാവുകയുള്ളൂ.
ലഡാക്കിലേക്കുള്ള കവാടം എന്നാണ് ദ്രാസ് അറിയപ്പെടുന്നത്. ജമ്മു കാശ്മീരിലെ കാർഗിൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ആൾത്താമസമുള്ള ഏറ്റവും തണുപ്പുളള പ്രദേശങ്ങളിൽ രണ്ടാമത്തേതു കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 10,990 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ തണുപ്പുകാലത്ത് ജീവിച്ചിരിക്കണമെങ്കിൽ സാധാരണ ശാരീരിക ക്ഷമതയും മനക്കട്ടിയും ഒന്നും പോര. മൈനസ് 45 ഡിഗ്രിയിൽ, ചുറ്റിലും നിറഞ്ഞു നിൽക്കുന്ന മഞ്ഞും തണുപ്പിൽ കട്ടിയായ നദികളും ഒക്കെക്കൂടി പ്രദേശത്തെ ഒരു ഭീകര ഇടമാക്കി മാറ്റുന്നു

സ്പിതി

സ്പിതി

ദ്രാസിനൊപ്പമല്ലെങ്കിലും തണുപ്പിന്റെ കാര്യത്തിൽ പിടിതരാത്ത ഇടമാണ് സ്പിതി. പ്രകൃതി സ്നേഹികളുടെ സ്വർഗ്ഗമെന്ന് അറിയപ്പെടുമ്പോഴും മഞ്ഞിന്റെ കാണാക്കാഴ്ചകളും ഹിമാചലിന്റെ സൗന്ദര്യവും തേടിയെത്തുന്നവരാണ് ഇവിടുത്തെ സന്ദർശകരിലധികവും. വർഷത്തിൽ 250 ദിവസം മാത്രമാണ് ഇവിടെ സൂര്യനുദിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ ഇവിടെ കാണുവാൻ ചുറ്റോടുചുറ്റും കിടക്കുന്ന മഞ്ഞും തണുപ്പും മാത്രമാണുള്ളത്. മുൻകൂട്ടി പ്രവചിക്കുവാൻ സാധിക്കാത്തതും എപ്പോൾ വേണമെങ്കിലും ഭീകര രൂപം പ്രാപിക്കുന്നതുമാണ് ഇവിടുത്തെ കാലാവസ്ഥ. അതുകൊണ്ടു തന്നെ ഇവിടെ തണുപ്പുകാലത്ത് സന്ദര്‍ശിക്കുവാനും താമസിക്കുവാനും അതിസാഹസികർക്കു മാത്രമേ സാധിക്കുകയുള്ളൂ. സ്പിതി എന്നാൽ നടുവിലെ ഭൂമി എന്നാണ് അർഥം.ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തണുപ്പു കാലത്ത് മൈനസ് 30 ഡിഗ്രി വരെ ഇവിടെ തണുപ്പ് അനുഭവപ്പെടാറുണ്ട്.

അമർനാഥ്

അമർനാഥ്


വേനലിൽ കല്ലും മുള്ളുമൊക്കെയായി കിടക്കുന്ന വഴി തണുപ്പു കാലമാകുമ്പോഴേയ്ക്കും മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന കാഴ്ചയാണ് അമർനാഥിലേക്ക് പോകുമ്പോഴുള്ളത്. ഇന്ത്യയിലെ തണുപ്പേറിയ ഇടങ്ങളിലൊന്നാണെങ്കിലും ശിവൻ വസിക്കുന്നുന്നു എന്നു വിശ്വസിക്കപ്പെടുന്ന അമർനാഥിലേക്കുള്ള യാത്രയിൽ ഇതൊന്നും ആരെയും തടസ്സപ്പെടുത്താറില്ല. ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമർനാഥ് സ്ഥിതി ചെയ്യുന്നത്.

PC:Spsarvana

ലേ ലഡാക്ക്

ലേ ലഡാക്ക്

മഞ്ഞുപെയ്യുന്ന തണുപ്പുള്ള ഇടങ്ങളിൽ മലയാളികൾ ആദ്യ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റൊരിടമാണ് ലേ ലഡാക്ക്.പുരാതന കാലത്ത് ലഡാക്ക് വംശത്തിന്റെ തലസ്ഥാനമായ ലേ, അന്നും ഇന്നും ഇനി എന്നും സഞ്ചാരികൾക്കു പ്രിയപ്പെട്ട നാടാണ്. പാരമ്പര്യത്തിലും സംസ്കാരത്തിലും ചരിത്രത്തിലുമെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടു നിൽക്കുന്ന നിൽക്കുന്ന ഇവിടെ മറ്റിടങ്ങളെ അപേക്ഷിച്ച് തണുപ്പ് കുറവാണെന്നു പറയേണ്ടി വരും. മൈനസ് 20 മുതൽ മൈനസ് 15 വരെയാണ് ഇവിടുത്തെ ശരാശരി താപനില.

കാർഗിൽ

കാർഗിൽ

തണുപ്പിന്റെ കാര്യത്തിൽ കാശ്മീരിനെ തോൽപ്പിച്ചിട്ടു മാത്രമേ മറ്റിടങ്ങളുള്ളൂ. തണുപ്പു കാലങ്ങളിൽ മൈനസ് 48 ഡിഗ്രി വരെ പോകുന്ന ഇവിടുത്തെ തണുപ്പ് അനുഭവിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. സമുദ്ര നിരപ്പിൽ നിന്നും 2676 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർഗിലിലെ മിക്ക ഇടങ്ങളും ഈ തണുപ്പുകൊണ്ട് കഷ്ടപ്പെടുന്നവരാണ്. ചെറിയ ചെറിയ ബുദ്ധാശ്രമങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച.

 സേലാ പാസ് തവാങ്

സേലാ പാസ് തവാങ്

ഹിമാചലും കാശ്മീരും ഒക്കെ പോലെ തന്നെ തണുപ്പ് അനുഭവപ്പെടുന്ന ഇടമാണ് തവാങ്ങിലെ സെലാ പാസ്. തവാങ്ങിനെ തേസ്പൂരും ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന സെലാ പാസ് വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന ഇടമാണ്. ഹിമാലയത്തോട് ചേർന്ന് സമുദ്ര നിരപ്പിൽ നിന്നും 4170 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. സീസണിൽ മൈനസ് 15 ഡിഗ്രി വരെ ഇവിടെ തണുപ്പ് അനുഭവപ്പെടാറുണ്ട്..

ഹേംകുണ്ഡ് സാഹിബ്

ഹേംകുണ്ഡ് സാഹിബ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗുരുദ്വാര സ്ഥിതി ചെയ്യുന്ന ഹേംകുണ്ഡ് സാഹിബാണ് ഇന്ത്യയിലെ അടുത്ത തണുത്തുറഞ്ഞ പ്രദേശം. ഉത്തരാഘണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഏഴു മഞ്ഞുമലകൾക്കു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 4362 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സിക്കുമത വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ്. ട്രക്കിങ് സീസണില്‍ നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. മൈനസ് 10 അല്ലെങ്കിൽ മൈനസ് 11 ഡിഗ്രിയാണ് തണുപ്പു കാലത്ത് ഇവിടെ അനുഭവപ്പെടുന്നത്.

PC:Satbir 4

മുൻസിയാരി

മുൻസിയാരി

ഹിമാലയ പർവ്വത നിരകളുടെ അതിമനോഹരമായ കാഴ്ചകളുള്ള മുൻസിയാരിയും തണുപ്പിനു പേരുകേട്ട ഇടമാണ്. ഉത്തരാഘണ്ഡിലെ പിത്തോർഗഡ് ജില്ലയിലുള്ള ഇവിടം ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള മറ്റൊരിടമാണ്. മൈനസ് മൂന്നു ഡിഗ്രിയാണ് ഇവിടെ അനുഭവപ്പെടുന്ന തണുപ്പ്.

മണാലിയിലെ മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍മണാലിയിലെ മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍

ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍

ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!

PC:Ashish Gupta

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X