Search
  • Follow NativePlanet
Share
» »സോളോ റൈഡിന് ലഡാക്കിനേക്കാളും ബെസ്റ്റാ കേരളത്തിലെ ഈ സ്ഥലങ്ങൾ!!

സോളോ റൈഡിന് ലഡാക്കിനേക്കാളും ബെസ്റ്റാ കേരളത്തിലെ ഈ സ്ഥലങ്ങൾ!!

ലേയും ലഡാക്കും തവാങ്ങും ഒക്കെയല്ലാതെ നമ്മുടെ കേരളത്തിൽ ഒറ്റയ്ക്കു പോകുവാൻ പറ്റിയ ഇടങ്ങൾ ഏതൊക്കെയാണ് എന്നറിയേണ്ട?

എത്ര വലിയ കൊലകൊമ്പൻ യാത്രയാണെങ്കിലും ഞാനൊറ്റയ്ക്കു മതി എന്നു പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങുന്നവർ...സോളോ ട്രാവലേഴ്സ്..ധൈര്യവും ചങ്കുറപ്പും കുറച്ചൊന്നും പോരാ...അറിയാത്താ, വായിച്ചും കേട്ടും മാത്രമറിഞ്ഞ ഒരു നാട്ടിലേക്ക് ഒരോളത്തിൽ അങ്ങു പോകുമ്പോൾ എങ്ങനെയാണ് ഒറ്റയ്ക്ക് പോവുക... ഈ ചോദ്യങ്ങളെയെല്ലാം നേരിട്ട് പുറപ്പെടുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിനും നല്കാൻ സാധിക്കില്ല എന്നാണത്രെ! എന്നാൽ ഒറ്റയ്ക്കുള്ള യാത്രകൾ ആലോചിക്കുവാൻ പോലും പറ്റാത്തവരുണ്ട്. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നോക്കി പോസ്റ്റാകുമ്പോളും വഴി തെറ്റി പോകുമ്പോഴും കൂടെ ഒരാളുണ്ടായിരുന്നങ്കിലെന്ന് ആഗ്രഹിക്കുന്ന ചില ആളുകളും യാത്രകളും. അതൊന്നും വേണ്ട എന്നു വെച്ച് ഒറ്റയ്ക്കിറങ്ങുന്നവർ എങ്ങോട്ടായിരിക്കും പോവുക.. ലേയും ലഡാക്കും തവാങ്ങും ഒക്കെയല്ലാതെ നമ്മുടെ കേരളത്തിൽ ഒറ്റയ്ക്കു പോകുവാൻ പറ്റിയ ഇടങ്ങൾ ഏതൊക്കെയാണ് എന്നറിയേണ്ട?

കേരളാംകുണ്ട് വെള്ളച്ചാട്ടം

കേരളാംകുണ്ട് വെള്ളച്ചാട്ടം

വേനൽചൂടിൽ വളരെ വ്യത്യസ്തമായ ഒരിടം തേടിപോകാൻ താല്പര്യമുണ്ടെങ്കിൽ കേരളാംകുണ്ടിനു വണ്ടി പിടിയ്ക്കാം. ഫോട്ടോകളിൽ മാത്രം കണ്ടു പരിചയിച്ച ഒരിടം പോലെ അങ്ങ് കാട്ടിൽ നിന്നും നല്ല പച്ചവെള്ളം ഒഴുകിയെത്തുന്ന ഒരു കുളം. അതാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം.
കാടിനു നടുവിൽ സൈലന്‌റ് വാലി ദേശീയോദ്യാനത്തേട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. കരുവാരക്കുണ്ടിൽ
1350 അടി ഉയരത്തിലുള്ള കുമ്പൻ മലയുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര ആകർഷണം കൂടിയാണ്. വെള്ളച്ചാട്ടത്തിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇരുമ്പു പാലവും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

PC: Dvellakat

കർലാട്

കർലാട്

വയനാട്ടിലെ കാഴ്ചകൾ കണ്ടു തീർക്കുവാൻ ഒറ്റയ്ക്കിറങ്ങി പുറപ്പെടുവാൻ അത്ര ധൈര്യമൊന്നും വേണ്ട. സ്വന്തം നാട് എന്നതിലധികമായി സഞ്ചാരികളെ വയനാടുകാർ സ്വീകരിക്കുന്ന രീതി തന്നെയാണ് അതിനു കാരണം. വയനാട് യാത്രയിൽ ഇപ്പോൾ ഒഴിവാക്കുവാൻ പറ്റാത്ത ഒരിടം കൂടിയുണ്ട്. കർലാട്. ബാണാസുര സാഗർ അണക്കെട്ടിൽ നിനന്നും 9.7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പുതുതായി മാത്രം വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ നാടാണ്. കർലാട് ൺഎന്ന തടാകത്തിനു ചുറ്റുമായി വികസിച്ചു വന്ന ഇവിടുത്തെ ടൂറിസം കോട്ടേജുകളും സാഹസിക വിനോദങ്ങളും ഒക്കെക്കൊണ്ടാണ് പേരുകേട്ടിരിക്കുന്നത്. സിപ് ലൈൻ, ബോട്ടിങ്ങ്, തുടങ്ങിയവ ഇവിടെ ആസ്വദിക്കാം,

PC:Stalinsunnykvj

 പാലക്കയം തട്ട്

പാലക്കയം തട്ട്

കണ്ണൂർ ജില്ലയിൽ ധൈര്യമായി ഒറ്റയ്ക്ക് പോയി വരുവാൻ സാധിക്കുന്ന ഇടമാണ് പാലക്കയം തട്ട്. സമുദ്ര നിരപ്പിൽ നിന്നും 3500 ൽ അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചകൾ കൊണ്ടു മനോഹരമായ ഇടമാണ്. സോഷ്യൽ മീഡിയ ഹിറ്റാക്കിയ ഇടങ്ങളിലൊന്നാണിത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണത തിരിച്ചുകിട്ടിയ പോലുള്ള അനുഭവമായിരിക്കും അവിടേക്കുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ലഭിക്കുക. ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകൾ കണ്ട് മലമുകളിലെത്തുമ്പോൾ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന മനോഹര ദൃശ്യങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. കിഴക്ക് ഭാഗത്ത് കുടക് മലനിരകൾ, പിന്നെ നോക്കെത്താ ദൂരത്തോളം താഴ്‌വരക്കാഴ്ച‌കൾ. പുകമഞ്ഞുവന്നുമൂടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ ഇവിടെ നിന്നാൽ കാണാം. തൊട്ടടുത്ത് തലയുയർത്തി നിൽക്കുന്ന പൈതൽമല വിരുന്നൊരുക്കിവെച്ച് നമ്മെ മാടിവിളിക്കുന്ന പോലെ തോന്നും
PC:Ranjith Kumar KV

പാണ്ടിപ്പത്ത്

പാണ്ടിപ്പത്ത്

തിരുവനന്തപുരം കൈവെള്ളപോലെ അറിയുന്നവർക്കു പോലും പരിചയമില്ലാത്ത ഒരിടമാണ് പാണ്ടിപ്പത്ത്. പുറംലോകത്തു നിന്നും തീർത്തും മാറി കിടക്കുന്ന ഈ നാട് പേപ്പാറ വന്യജീവി സങ്കേത്തിന്റെ ഭാഗമാണ്. കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രം കൂടിയാണെങ്കിലും ഇവിടെയും ആളുകൾ വസിക്കുന്നു. തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ട്രക്കിങ്ങിമും ഹൈക്കിങ്ങിനും സൗകര്യമുണ്ട്. ഇവിടെ നിന്നും പൊന്മുടി,മീൻമുട്ടി, ബോണാക്കാട് എന്നീ സ്ഥലങ്ങള്‍ അടുത്താണ്.

PC:Athulvis

മാർമല വെള്ളച്ചാട്ടം

മാർമല വെള്ളച്ചാട്ടം

കോട്ടയത്ത് കണ്ടെത്തി പോകുവാൻ ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മാർമസ അരുവി വെള്ളച്ചാട്ടം. ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കോട്ടയത്തെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം കൂടിയാണ്. 40 അടി ഉയരത്തിൽ നിന്നുമാണ് വെള്ളച്ചാട്ടം താഴേക്ക് വരുന്നത്. ഇല്ലിക്കൽ കല്ല്, പഴുക്കാകാനം, ഇലവീഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങളും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Alv910

ആനയടിക്കുത്ത് വെള്ളച്ചാട്ടം

ആനയടിക്കുത്ത് വെള്ളച്ചാട്ടം

ഇടുക്കിയെ എക്സ്പ്ലോർ ചെയ്യുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. പണ്ട് എപ്പോഴോ രണ്ട ആനകൾ തമ്മിൽ നടത്തിയ അടിപിടിൽ ഒന്ന് ഇവിടെ വെള്ളത്തിൽ വീണി ചരിഞ്ഞുവത്രെ. അങ്ങനെ ആനചാടിയ കുത്ത് അഥവാ ആന ചാടിയ വെള്ളച്ചാട്ടം എന്ന അർഥത്തിലാണ് ഇവിടം ആനയടിക്കുത്ത് എന്നറിയപ്പെടുന്നത്. കുട്ടികളുൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി സമയ ചിലവഴിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.
തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി.

PC:Najeeb Kassim

ഗവി

ഗവി

ഓർഡിനറി എന്ന ഒരൊറ്റ സിനിമ കൊണ്ട് സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമായ നാടാണ് ഗവി. സമുദ്ര നിരപ്പിൽ നിന്നും 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവി എത്ര ചൂടുകാലത്തും കുളിരു നല്കുന്ന ഇടമാണ്. കിലോമീറ്ററുകളോളം കാടിനുള്ളിൽ നടത്തുന്ന യാത്രയാണ് ഇവിടുത്തെ ആകർഷണം.

ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!

മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ആരും പോകാത്ത ഒരിടം<br />മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ആരും പോകാത്ത ഒരിടം

അവധിയോടവധി... അവധിയും യാത്രകളും...ഏപ്രിലിൽ പൊളിക്കാം.... അവധിയോടവധി... അവധിയും യാത്രകളും...ഏപ്രിലിൽ പൊളിക്കാം....

PC:Samson Joseph

Read more about: wayanad solo travel destination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X