Search
  • Follow NativePlanet
Share
» » നെന്മാറ വേല മുതൽ വിഷുവും പടയണിയും എടത്വാ പെരുന്നാളും വരെ.. ഏപ്രിലിലെ രസങ്ങളിതാണ്!!

നെന്മാറ വേല മുതൽ വിഷുവും പടയണിയും എടത്വാ പെരുന്നാളും വരെ.. ഏപ്രിലിലെ രസങ്ങളിതാണ്!!

ഏപ്രിലിൽ നടക്കുന്ന നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ആഘോഷങ്ങൾ പരിചയപ്പെടാം...

പരീക്ഷയുടെ ചൂട് കഴിഞ്ഞ് നാടും നാട്ടുകാരും ഒക്കെ ഒരവധി മൂഡിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ ചൂട് തകർത്തു മുന്നേറുകയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ആഘോഷങ്ങളിലുമൊക്കെയായി അതങ്ങനെ മുങ്ങുകയാണ്. എന്നാൽ അങ്ങനെയങ്ങ് പോയാൽ പറ്റില്ലല്ലോ... വിഷവും ഈസ്റ്ററും അത് കൂടാതെ പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളുമൊക്കെയായി ഏപ്രിലിങ്ങനെ വന്നു നിൽക്കുകയല്ലോ.

അങ്ങ് തിരുവനന്തപുരം മുതൽ അങ്ങ് കാസർകോഡ് വരെ നിറഞ്ഞു നിൽക്കുന്ന ആഘോഷങ്ങളാണ് ഏപ്രിൽ മാസത്തിന്റെ പ്രത്യേകത. ഏപ്രിലിൽ നടക്കുന്ന നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ആഘോഷങ്ങൾ പരിചയപ്പെടാം...

നെന്മാറ വല്ലങ്ങി വേല

നെന്മാറ വല്ലങ്ങി വേല

കേരളത്തില്‍ ഏപ്രിൽ മാസത്തിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് നെന്മാറ വല്ലങ്ങി വേലയോടു കൂടിയാണ്. നെന്മാറ വല്ലങ്ങി വേല അല്ലെങ്കിൽ നെന്മാറ വേല എന്നറിയപ്പെടുന്ന ഇവിടുത്തെ ആഘോഷം തൃശൂർ പൂരം കഴിഞ്ഞാൽ പിന്നെ ആളുകള്‍ ഏറ്റെടുത്തിട്ടുള്ള പ്രധാന ആഘോഷമാണ്. നെന്മാറയിലെ നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമായ ഇത് നെന്മാറ, വല്ലങ്ങി ഗ്രാമക്കാർ ചേർന്നാണ് ആഘോഷിക്കുന്നത്.
ആന പന്തൽ, ആന എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രകടനം തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
തിയ്യതി- 03 ഏപ്രിൽ 2019
(മീനം 20)

PC:Mullookkaaran

ആറ്റുവേല മഹോത്സവം

ആറ്റുവേല മഹോത്സവം

കോട്ടയം ജില്ലയിലെ പ്രസിദ്ധമായ ജലോത്സവങ്ങളിലൊന്നാണ് ആറ്റുവേല മഹോത്സവം. വൈക്കത്തിനു സമീപത്തെ വടയാറിലുള്ള ഇളംകാവ് ഭഗവതി ക്ഷേത്രത്തിലാണ് ആ ജലോത്സവം നടക്കുന്നത്.
കൊടുങ്ങല്ലൂർ ദേവിയുടെ സഹോദരിയാണ് ഇളംകാവ് ദേവി എന്നാണ് വിശ്വാസം. അങ്ങനെ ഇളംകാവ് ദേവി തന്ന കാണാനെത്തുന്ന കൊടുങ്ങല്ലൂർ ദേവിയെ സ്വാഗതം ചെയ്യുന്ന ചടങ്ങായാണ് ഇത് അറിയപ്പെടുന്നത്.

തിയ്യതി- 06 ഏപ്രിൽ 2019

PC:keralaculture.org

കൊടുങ്ങല്ലൂർ കാവു തീണ്ടലും ഭരണിയും

കൊടുങ്ങല്ലൂർ കാവു തീണ്ടലും ഭരണിയും

ഭക്തിയുടെ രൗദ്രഭാവം എന്നറിയപ്പെടുന്ന ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണിയും കാവുതീണ്ടലും. തൃശൂരിലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലാണ് ഇത് നടക്കുക.
മാനമാസത്തിൽ നടക്കുന്ന കൊടുങ്ങല്ലൂർ ഭരണിയ്ക്ക കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു. തെറിപ്പാട്ടുകൾ പാടുന്ന ഒരു ആചാരമാണ് ഇവിടുത്തെ പ്രസിദ്ധമായ ചടങ്ങുകളിലൊന്ന്.

ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ് കൂവു തീവണ്ടൽ. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ചിലമ്പേന്തിയ വെളിച്ചപ്പാടുകളാണ് ഇതിൽ പങ്കെടുക്കുന്നത്.

തിയ്യതി- 07-08 ഏപ്രിൽ 2019.

PC:Sreejithk2000

പൈങ്കുനി ആഘോഷം

പൈങ്കുനി ആഘോഷം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് കേരളത്തിൽ പൈങ്കുനി ആഘോഷം പ്രധാനമായും നടക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ തിരുന്നാൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശംഖുമഥ കടപ്പുറത്ത് നടക്കുന്ന ആറാട്ടോടു കൂടിയാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആ ആഘോഷം അവസാനിക്കുന്നത്.

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ? നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

PC:Ashcoounter

കടമ്മനിട്ട പടയണി

കടമ്മനിട്ട പടയണി

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പടയണി ആഘോഷങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിൽ കടമ്മനിട്ടയിൽ നടക്കുന്ന പടയണി ആഘോഷം.
ഭഗവതി ക്ഷേത്രങ്ങളാണ് ഇത് ആഘോഷിക്കുന്നത്. ദാരികനെ വിജയിച്ച ദേവിക്കുള്ള സമർപ്പണമായി ചിലയിടങ്ങളിൽ ഇത് ആഘോഷിക്കുമ്പോൾ മറ്റ് ചിലയിടങ്ങളിൽ വിളവിടപ്പിന്റെ ഭാഗമായും വേറെയിടങ്ങളിൽ ഗ്രാമത്തിലെ ജനങ്ങളെ വസൂരിയിൽ നിന്നും രക്ഷിക്കുക എന്ന ഉദ്ദേശത്തിലോ ആണിത് നടക്കുന്നത്.
തിയ്യതി- 15-24 ഏപ്രിൽ 2019.

PC:Essarpee1

എടത്വാ പെരുന്നാൾ

എടത്വാ പെരുന്നാൾ

ആയിരക്കണക്കിന് വിശ്വാസികൾ കാത്തിരിക്കുന്ന പള്ളിപ്പെരുന്നാളുകളിലൊന്നാണ് വിശ്വാസവും ആചാരവും ചരിത്രവും ഒക്കെക്കൊണ്ട് പ്രസിദ്ധമായ എടത്വാ പെരുന്നാൾ. ആലപ്പുഴ കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന എടത്വാ പള്ളി യൂറോപ്യൻ പള്ളികളുടെ മാതൃകയിൽ പമ്പാ നദിയുടെ തീരത്താണുള്ളത്. പെരുന്നൈൾ ദിവസങ്ങളിലാണ് ഗീവർഗ്ഗീസ് പുണ്യവാളന്റെ സ്വർണ്ണ രൂപം പള്ളിയുടെ അങ്കണത്തിൽ വിശ്വാസികൾക്ക ദർശിക്കുവാനായി പ്രതിഷ്ഠിക്കുന്നത്.

തിയ്യതി 27 ഏപ്രില്‍-മേയ് 7 2019.

PC:edathuapalli.org

മലയാറ്റൂർ പെരുന്നാൾ

മലയാറ്റൂർ പെരുന്നാൾ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മലയാറ്റൂർ പള്ളി.
വലിയ നോമ്പു കാലത്ത് മരക്കുരിശും ചുമന്ന് യേശുവിന്റെ പീഢാനുഭ യാത്രകളുടെ ഓർമ്മയിൽ വിശ്വാസികളെത്തുന്ന മലയാറ്റൂർ പെരുമ പറഞ്ഞാൽ തീരില്ല. വലിയ നോയമ്പിലെ വെള്ളിയാഴ്ചകൾ, ദുഖവെള്ളി, പുതുഞായർ തുടങ്ങിയ ദിവസങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടെ എത്തുന്നു.
തിയ്യതി- 28 ഏപ്രിൽ 2019.

പൊന്നിന്‍കുരിശു മുത്തപ്പോ..പൊന്‍മലകയറ്റം...!! പൊന്നിന്‍കുരിശു മുത്തപ്പോ..പൊന്‍മലകയറ്റം...!!

PC:keralatourism.org

വിഷു

വിഷു

കേരളത്തിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് മേടമാസത്തിലെ വിഷു. കാർഷികോത്സവമായാണ് ഇത് അറിയപ്പെടുന്നത്. രാത്രിയും പകലും തുല്യമായി വരുന്ന മേടം ഒന്നിനാണ് വിഷു ആഘോഷിക്കുക.
പുത്തൻ കോടിയണിഞ്ഞ് കണിവെള്ളരിയും കണിക്കൊന്നയും ഒക്കെയായി കാണുന്ന കണിയും ഇല്ലാത്ത മലയാളികൾ കാണില്ല.

ഏപ്രിൽ 12 മുതൽ അവധി തുടങ്ങുകയാണ് ഗൈസ്... അപ്പോ പിന്നെ ഇനി യാത്രയല്ലേ!!!!!<br />ഏപ്രിൽ 12 മുതൽ അവധി തുടങ്ങുകയാണ് ഗൈസ്... അപ്പോ പിന്നെ ഇനി യാത്രയല്ലേ!!!!!

ലോകാവസാനത്തിന്റെ സൂചന നൽകുന്ന വടക്കും നാഥ ക്ഷേത്രത്തിലെ കലിശില ലോകാവസാനത്തിന്റെ സൂചന നൽകുന്ന വടക്കും നാഥ ക്ഷേത്രത്തിലെ കലിശില

മറക്കാതെ ഒരുങ്ങാം ഏപ്രിലിലെ ആഘോഷങ്ങൾക്ക് മറക്കാതെ ഒരുങ്ങാം ഏപ്രിലിലെ ആഘോഷങ്ങൾക്ക്

PC:Naveen Sankar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X