Search
  • Follow NativePlanet
Share
» »യോഗയുടെ തലസ്ഥാനമായ ഋഷികേശ്... സാഹസികതയും സമാധാനവും തേടി സഞ്ചാരികളെത്തുന്നിടം

യോഗയുടെ തലസ്ഥാനമായ ഋഷികേശ്... സാഹസികതയും സമാധാനവും തേടി സഞ്ചാരികളെത്തുന്നിടം

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ് എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാടാണ്. കുന്നുകള്‍ക്കിടയിലെ ആശ്രമങ്ങളും നഗരത്തിനു നടുവിലൂടെ ഒഴുകുന്ന ഗംഗാ നദിയും മലഞ്ചെരിവുകളും ട്രക്കിങ് റൂട്ടുകളുമെല്ലാം ഋഷികേശിനെ വീണ്ടും വീണ്ടും വരുവാനുള്ള ഒരിടമാക്കി മാറ്റുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളിലൊന്നായ ഇവിടം ഏകാന്ത സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നും അറിയപ്പെടുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്ത വേറെയും ചില വസ്തുതകള്‍ ഈ നാടിനുണ്ട്. ഋഷികേശിനെക്കുറിള്ള ചില കൗതുകകരമായ വസ്തുതകള്‍ അറിയാം...

യോഗയുടെ ലോകതലസ്ഥാനം

യോഗയുടെ ലോകതലസ്ഥാനം

ഇന്ത്യ ലോകത്തിനു പകര്‍ന്നു നല്കിയ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് യോഗയാണ്. ലോകത്തിന്റെ യോഗ തലസ്ഥാനമാണ് തപോഭൂമി എന്നറിയപ്പെടുന്ന ഋഷികേശ്. ലോകമെമ്പാടു നിന്നുമുള്ള ആളുകള്‍ യോഗയെക്കുറിച്ച് അറിയുവാനും അത് പരിശീലിക്കുവാനുമെല്ലാം ഇവിടെയാണ് എത്തിച്ചേരുന്നത്. ധ്യാനവും യോഗയും പരിശീലിക്കുന്ന മനോഹരവും പ്രശസ്തവുമായ നിരവധി ആശ്രമങ്ങൾ ഋഷികേശിലെമ്പാടും കാണാം. ഏകാന്തതയും ധ്യാനിക്കുവാനുള്ള അന്തരീക്ഷവും തേടിയാണ് മിക്ക സ‍ഞ്ചാരികളും ഋഷികേഷ് തിരഞ്ഞെടുക്കുന്നത്.

മദ്യവും മാസാഹാരവും ലഭ്യമല്ല

മദ്യവും മാസാഹാരവും ലഭ്യമല്ല


പുണ്യഭൂമിയായി കരുതപ്പെടുന്ന ഇവിടെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പല നിയന്ത്രണങ്ങളും ഉണ്ട്. ലോകപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ മദ്യവും സസ്യേതര ഭക്ഷണവും ഇവിടെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.

133 വര്‍ഷം പഴക്കമുള്ള കൈലാസാശ്രമം

133 വര്‍ഷം പഴക്കമുള്ള കൈലാസാശ്രമം

അപൂര്‍വ്വവും പൗരാണികവുമായ ക്ഷേത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നിരവധി ക്ഷേത്രങ്ങള്‍ ഋഷികേശിലും പരിസരത്തുമായി നമുക്ക് കാണാം. എല്ലാത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധം ഋഷികേശിലെകൈലാഷ് ആശ്രമം ആണ്. 133 വര്‍ഷം പഴക്കമുള്ള കൈലാസാശ്രമം വേദാന്ത പഠനങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്നു. സ്വാമി റാണാ തീർഥ, സ്വാമി വിവേകാനന്ദൻ, സ്വാമി ശിവാനന്ദ തുടങ്ങിയ ആത്മീയ ഗുരുക്കളെ പ്രചോദിപ്പിക്കുന്നതിൽ ഈ സ്ഥലം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
PC:Ken Wieland

 ബംഗീ ജമ്പിങും വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങും

ബംഗീ ജമ്പിങും വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങും


സാഹസിക ടൂറിസമാണ് ഋഷികേഷിന്റെ മറ്റൊരു പ്രത്യേകത. ആവേശം വാനോളമുയര്‍ത്തുന്ന, അതേസമയം അപകട സാധ്യത ഒട്ടും കുറവല്ലാത്ത ബംഗീ ജമ്പിങിനും വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിനും പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച ഇടം ഋഷികേശ് ആണ്. ബ്രഹ്മപുരി, മറൈൻ ഡ്രൈവ്,ശിവ്പുരി,കൗടല്യതുടങ്ങിയ ഇടങ്ങളാണ് ഋഷികേശില്‍ റാഫ്ടിങ്ങിന് പേരുകേട്ടിരിക്കുന്നത്. റിവര്‍ റാഫ്ടിങ് പഠിക്കുവാനും ഇവിടെ അവസരമുണ്ട്.
ഇന്ത്യയിൽ ബംഗി ജമ്പിംഗ് ആദ്യമായി അവതരിപ്പിച്ച നഗരം കൂടിയാണിത്. . ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ബംഗീജംപിങ് ഋഷികേശിലാണ്. ഇവിടുത്തെ മോഹന്‍ചട്ടി എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇതുള്ളത്.

മൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാമൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാ

ചാര്‍ ധാമിലേക്കുള്ള കവാ‌ടം

ചാര്‍ ധാമിലേക്കുള്ള കവാ‌ടം


ചാർ ധാമിലേക്കുള്ള കവാടം എന്നും ഋഷികേശ് അറിയപ്പെടുന്നു. കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് ഉത്തരാഖണ്ഡിലെ ചാർധാം ലക്ഷ്യസ്ഥാനങ്ങൾ. ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായി ഋഷികേശ് പ്രവർത്തിക്കുന്നു.

മാലാഖമാരെത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന അപ്സരകൊണ്ടെ... കര്‍ണ്ണാടകയുടെ അതിശയിപ്പിക്കുന്ന കാഴ്തകളിലേക്ക്മാലാഖമാരെത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന അപ്സരകൊണ്ടെ... കര്‍ണ്ണാടകയുടെ അതിശയിപ്പിക്കുന്ന കാഴ്തകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X