Search
  • Follow NativePlanet
Share
» »മഴയാത്ര ആസ്വദിക്കാം...അ‌ടിച്ചുപൊളിക്കുവാന്‍ ഈ സ്ഥലങ്ങള്‍

മഴയാത്ര ആസ്വദിക്കാം...അ‌ടിച്ചുപൊളിക്കുവാന്‍ ഈ സ്ഥലങ്ങള്‍

മഴക്കാലമെന്നാല്‍ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട കാലമാണ്. പലപ്പോഴും ഈ സമയത്തുള്ള യാത്രകള്‍ അപകടകരമാണെങ്കില്‍ക്കൂടിയും മഴ മാടിവിളിക്കുമ്പോള്‍ പോകാതിരിക്കാനാവില്ലല്ലോ. ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ നാ‌ടുകാണാനിറങ്ങുന്ന സഞ്ചാരികള്‍ പോകുവാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളൊന്നു പരിചയപ്പെട്ടാലോ... ഇതാ ഇന്ത്യയിലെ ഏറ്റവും മനോഹരമായ മണ്‍സൂണ്‍ ഹില്‍ സ്റ്റേഷന്‍ ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം..

മഹാബലേശ്വര്‍

മഹാബലേശ്വര്‍

കടുത്ത വേനലില്‍ പോലും മഞ്ഞില്‍പുതച്ചു നില്‍ക്കുന്ന നാടാണ് മഹാബലേശ്വര്‍. ഇന്ത്യയിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ ഹില്‍ സ്റ്റേഷനുകളിലൊന്നായ ഇത് മഹാരാഷ്ട്രയുടെ സ്വന്തമാണ്. ഒരുനേരം പോലും നിലയ്ക്കാതെ പെയ്തുകൊണ്ടേയിരിക്കുന്ന മഴയാണ് മഴക്കാലത്തെ ഇവിടുത്തെ പ്രത്യേകത. മഴയു‌ടെ കാര്യത്തില്‍ ചിറാപുഞ്ചിയേയും മൗസിന്‍റാമിനെയും കടത്തിവെ‌ട്ടിയാണ് ഇപ്പോള്‍ മഹാബലേശ്വറിന്‍റെ നില്‍പ്പ്. എവിടെ നോക്കിയാലും പച്ചപ്പും ശീതളിമയുമായി നില്‍ക്കുന്ന ഇവിടം മുംബൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
തടാകങ്ങളും അരുവികളും സ്ട്രോബറികളും കുന്നുകളും ട്രക്കിങ് റൂട്ടുകളും പുരാതനങ്ങളായ ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

വയനാ‌ട്

വയനാ‌ട്

എത്ര പോയാലും മതിയാവാത്ത വയനാട് എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇ‌ടമാണ്. ചുരം കയറിയെത്തുന്ന മഴമേഘങ്ങള്‍ പെയ്തിറങ്ങുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. മഴക്കാലത്ത് എന്നല്ല ഏതു സമയത്തു പോയാലും അതിസുന്ദരിയായി നില്‍ക്കുന്ന വയനാടിന് ഇത്തിരികൂടി സുന്ദരിയാവുക മഴക്കാലത്താണ്.
പച്ചപുതച്ചു കിടക്കുന്ന കുന്നുകളും വെള്ളച്ചാട്ടങ്ങളും കാടും നദിയും ഒക്കെയാണ് ഇവിടെ കണ്ടുതീര്‍ക്കുവാനുള്ളത്.

അഗുംബെ

അഗുംബെ

വെള്ളച്ചാ‌ട്ടങ്ങളും താഴ്വരകളുമൊക്കെയായി മനസ്സു നിറയ്ക്കുന്ന കാഴ്ചകളാണ് കര്‍ണ്ണാടകയിലെ അഗുംബെയുടെ പ്രത്യേകത. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മണ്‍സൂണ്‍ ട്രെക്കിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണിവിടം. കുന്നിന്‍മുകളിലെ സൂര്യാസ്തമയവും അറബിക്കടലിന്റെ കാഴ്ചയും റെയിന്‍ ഫോറസ്റ്റും ഈ പ്രദേശത്തെ താമസവും ഒക്കെയാണ് മഴക്കാലത്ത അഗുംബെയെയ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇ‌ടമാക്കി മാറ്റുന്നത്. പ്രകൃതിയുമായി ചേര്‍ന്നു കിടക്കുന്ന ഇവിടം ഹോയ്സാല രാജവംശത്തിന്റെ ചില ശേഷിപ്പുകള്‍ ഇന്നും ബാക്കിയുണ്ട്.
ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഇവിടം രാജവെമ്പാലകളുടെ സാമ്ര്യാജ്യം എന്ന പേരിലും പ്രസിദ്ധമാണ്.

 പഹല്‍ഗാം

പഹല്‍ഗാം

ഇന്ത്യയിലെ മറ്റൊരു പ്രശസ്ത മണ്‍സൂണ്‍ ഡെസ്റ്റിനേഷനാണ് ജമ്മു കാശ്മീരിലെ പഹല്‍ഗാം. ഓരോ വര്‍ഷവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഈ പ്രദേശം മഴക്കാല കാഴ്ചകള്‍ പകര്‍ത്തുവാന്‍ പറ്റിയ പ്രദേശം കൂടിയാണ്. ശാന്തമായി പെയ്യുന്ന മഴയാണ് ഇവിടുത്തെ പ്രത്യേകത.

ലോണാവാല

ലോണാവാല

മഹാരാഷ്ട്രയിലെ മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മനോഹരമായ മഴക്കാല യാത്രാഇടങ്ങളില്‍ ഒന്നാണ് ലോണാവാല. സഹ്യാദ്രി പര്‍വ്വത നിരകളോട് ചേര്‍ന്ന് പച്ചപ്പു നിറഞ്ഞ കാഴ്ചകളുമായി നില്‍ക്കുന്ന ഈ പ്രദേശം ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സഹ്യന്‍റെ രത്നം എന്നറിയപ്പെടുന്ന ഇവിടം മുംബൈയിലെ തിരക്കുകളില്‍ നിന്നും വെറും 65 കിലോമീറ്റര്‍ മാത്രം അകലെയാണ്. ശുദ്ധമായ വായുവും കാലാവസ്ഥയുമാണ് ഈ നാടിന്റെ പ്രത്യേകതകള്‍.
കോട്ടകള്‍, ഗുഹകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവ ഇവിടെ കാണാം. നടന്നു കാഴ്ചകള്‍ ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമായിരിക്കും ഇതെന്നതില്‍ തര്‍ക്കമില്ല.

കൊടൈക്കനാല്‍

കൊടൈക്കനാല്‍

കുന്നുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന കൊടൈക്കനാല്‍ മഴക്കാല യാത്രയ്ക്ക് പറ്റിയ മറ്റൊരു ഇടമാണ്. മനോഹരമായ പച്ചപ്പിന്‍റെ പശ്ചാത്തലത്തില്‍ മഴ ആസ്വദിക്കാം എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പശ്ചിമഘട്ടത്തില്‍ നിന്നും മാറി പളനി മലയുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ നാട് എന്നും സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. മഴക്കാലത്ത് മാത്രമല്ല, നമ്മു‌ടെ നാട്ടില്‍ ചൂട് കൂടിയാലും മലയാളികള്‍ തിരഞ്ഞെ‌ടുക്കുന്ന ഇ‌‌ടങ്ങളിലൊന്നാണിത്.

കൂര്‍ഗ്

കൂര്‍ഗ്

കര്‍ണ്ണാടകയിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൂര്‍ഗ് മികച്ചയൊരു മഴക്കാല ഡെസ്റ്റിനേഷന്‍ കൂടിയാണ്. പച്ചപ്പിന്‍റെ മികച്ച കാഴ്ചകളൊരുക്കുന്ന ഇവിടം വെള്ളച്ചാട്ടങ്ങളാലും തടാകങ്ങളാലും കാപ്പിത്തോട്ടങ്ങളാലുമെല്ലാം സമൃദ്ധമാണ്. ഇന്ത്യയിലെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന ഇവി‌ടുത്തെ മഴക്കാലം പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത പ്രത്യേകതകളാല്‍ സമ്പന്നമാണ്. കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമാണ് ഇവിടേക്ക് ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

മൂന്നാര്‍

മൂന്നാര്‍

സ്വന്തം നാടിന്‍റെ രസത്തില്‍ മഴ ആസ്വദിക്കണമെന്നുണ്ടെങ്കില്‍ മൂന്നാറി് പോകാം.തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്നായ ഇവിടെ മഴക്കാലം മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങളാണ് നല്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു കൊച്ചു സ്വര്‍ഗ്ഗമെന്നാണ് ഇവിടം അറിയപ്പെ‌ടുന്നത്. എത്രവലിയ മഴയാണെങ്കിലും ആസ്വദിക്കുവാനായി ഇവിടെ മഴക്കാലത്ത് ധാരാളം സ‍ഞ്ചാരികള്‍ എത്തിച്ചേരുന്നു.

പാഞ്ച്മര്‍ഹി

പാഞ്ച്മര്‍ഹി

ഇന്ത്യയുടെ ഹൃദയഭാഗമായ മധ്യ പ്രദേശില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാഞ്ച്മര്‍ഹി ഒരു കിടിലന്‍ മണ്‍സൂണ്‍ ഡെസ്റ്റിനേഷനാണ്. സത്പുരയുടെ റാണി എന്നറിയപ്പെടുന്ന ഇവിടം മഴക്കാല കാഴ്ചകളാല്‍ ഓരോ സഞ്ചാരിയേയും വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നു. മഴക്കാലത്ത് ജീവന്‍ വയ്ക്കുന്ന വെള്ളച്ചാട്ടങ്ങളും പച്ചപ്പ് നിറയുന്ന കുന്നുകളും എല്ലാം ചേരുന്നതാണ് ഇവിടുത്തെ കാഴ്ച, കാടിനുള്ളിലൂടെ നടത്തുന്ന യാത്രകളും ഇവിടുത്തെ ആകര്‍ഷണമാണ്.

PC: Manishwiki15

 ലഡാക്ക്

ലഡാക്ക്

ഇന്ത്യയിലെ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ അധികമൊന്നും എടുത്തുപറയാത്ത ലഡാക്ക് കിടിലന്‍ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണെന്നതില്‍ തര്‍ക്കമില്ല. കനത്ത മഴയില്‍ സന്ദര്‍ശിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കിലും മഴ കഴിഞ്ഞുള്ള സമയം ലഡാക്ക് കാണുവാന്‍ ബെസ്റ്റ് ആണെന്നതില്‍ തര്‍ക്കമില്ല.

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

വേനലായാലും ചൂടായാലും ബാംഗ്ലൂരുകാര്‍ക്ക് പോകുവാന്‍ പറ്റിയ ഇടമാണ് നന്ദി ഹില്‍സ്. ബാംഗ്ലൂരില്‍ നിന്നും യാത്ര ചെയ്യുവാന്‍ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായ നന്ദി ഹില്‍സിന്‍റെ സൗന്ദര്യം വാക്കുകളില്‍ ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കുന്ന ഒന്നല്ല. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളും തനിനാടന്‍ കാഴ്ചകളും ഒക്കെയി കയറിച്ചെല്ലുന്ന ഹില്‍സ് മഴയിലലിഞ്ഞുതന്നെ വേണം കണ്ടു തീര്‍ക്കുവാന്‍.

ഈ വര്‍ഷത്തെ മൂന്നാമത്തെ ആകാശ വിസ്മയം അഞ്ചിന്, കാത്തിരിക്കാം ഈ പ്രത്യേകതകളിലേക്ക്ഈ വര്‍ഷത്തെ മൂന്നാമത്തെ ആകാശ വിസ്മയം അഞ്ചിന്, കാത്തിരിക്കാം ഈ പ്രത്യേകതകളിലേക്ക്

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രംവിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രം

ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അന്‍റാര്‍ട്ടിക്കയിലുമുണ്ട് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അന്‍റാര്‍ട്ടിക്കയിലുമുണ്ട് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്

മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്

Read more about: monsoon travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X