Search
  • Follow NativePlanet
Share
» »പെണ്ണാണെങ്കിൽ ഒറ്റയ്ക്ക് പോകേണ്ട സ്ഥലങ്ങൾ

പെണ്ണാണെങ്കിൽ ഒറ്റയ്ക്ക് പോകേണ്ട സ്ഥലങ്ങൾ

By Maneesh

സ്ത്രീകൾക്ക് പോകാൻ പറ്റിയ സ്ഥലമല്ല ഇന്ത്യ എന്ന ഒരു ആക്ഷേപം ഇന്ത്യയേക്കുറിച്ച് പരക്കുന്നുണ്ടെങ്കിലും സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റിയ പലസ്ഥങ്ങളും ഇന്ത്യയിലുണ്ട്. നിരവധി ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഡൽഹിയും ഗുർഗാവും നമ്മെ സ്ത്രീ യാത്രികളെ ഭയപ്പെടുത്തുമ്പോഴും, സ്ത്രീകൾക്ക് തെല്ലും ഭയമില്ലാതെ പോകാൻ പറ്റിയ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

എത്ര സുരക്ഷയുള്ള സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്ത്രീ യാത്രികർ ചില മുൻ‌കരുതൽ എടുക്കേണ്ടതുണ്ട്. മാന്യാമായ രീതിയിൽ വസ്ത്രം ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപരിചിതരുമായി സംസാരിക്കുമ്പോൾ മുൻകരുതൽ എടുക്കുക, അപരിചിതരുമായി അധികം അടുത്തിടപെടരുത്.

ധൈര്യം കാണിക്കാൻ ഒറ്റയ്ക്ക് നടാക്കാൻ ശ്രമിക്കരുത് എപ്പോഴും ജനക്കൂട്ടത്തോടൊന്നിച്ച് നടക്കുക. യാത്ര ചെയ്യുമ്പോൾ അധികം ബാഗേജുകൾ കയ്യിൽ കരുതരുത്. ഇരുട്ടാകുന്നതിന് മുൻപ് താമസസ്ഥലത്തേക്ക് തിരിച്ചെത്തുക. അപരിചരായ പുരുക്ഷൻമാരുമായി അധികം സൗഹൃദം കാണിക്കരുത്. പ്രത്യേകിച്ച് ടാക്സി ഡ്രൈവർമാർ, ഹോട്ടൽ റിസപ്ഷനിസ്റ്റ് എന്നിവരോട്.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ യാത്രീകർക്ക് പോകാൻ പറ്റിയ ചില സ്ഥലങ്ങൾ ഇവിടെ പരിചയപ്പെടാം

മനാലി

മനാലി

ഹിമാലയൻ മലനിരകളിലാണ് ഇന്ത്യയിലെ മനോഹരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായ മനാലി സ്ഥിതി ചെയ്യുന്നത്. സ്നോസോർട്ടിന് പേരുകേട്ട മനാലി ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂ‌ൺ ഡെസ്റ്റിനേഷൻ കൂടിയാണ്. ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽ ബിയാസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന മനാലിയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അധികം റിപ്പോർട്ട് ചെയ്തിട്ടില്ല.

Photo Courtesy: Miya.m

നൈനിറ്റാൾ

നൈനിറ്റാൾ

ഉത്തരാഖണ്ഡിലെ സുന്ദരമായ ഒരു ഹിൽസ്റ്റേഷനാണ് നൈനിറ്റാൾ. ഹിമാലയൻ മലനിരകളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന നൈനിറ്റാളിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ തടാകങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നാഷണൽ പാർക്കായ ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് നൈനിറ്റാളിന് സമീപത്തായാണ്.
Photo Courtesy: Ritesh Sagar

ജയ്സാൽമീർ

ജയ്സാൽമീർ

മരുഭൂമിയുടെ രത്നം എന്ന് അറിയപ്പെടുന്ന ജയ്സാൽമീർ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. ക്യാമൽ സഫാരിയാണ് ഇവിടെ എത്തുന്ന സ്ത്രീകളെ ആകർഷിപ്പിക്കുന്ന എറ്റവും വലിയകാര്യം. രാജകീയ പ്രൗഢിയിൽ ഉയർന്ന് നിൽക്കുന്ന കോട്ടകളും കൊട്ടാരങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: Vberger.

പനാജി

പനാജി

ഗോവയുടെ തലസ്ഥാനമായ പനാജി സ്ത്രീകൾക്ക് നിരഭയം യാത്ര ചെയ്യാൻ കഴിയുന്ന സ്ഥലമാണ്. സുന്ദരമായ ബീച്ചുകളും ബീച്ച് പാർട്ടികളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: jkadavoor

മഹാബലേശ്വർ

മഹാബലേശ്വർ

മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ഹിൽസ്റ്റേഷനാണ് മഹാബലേശ്വർ. സ്ത്രീകൾക്ക് നിരഭയം യാത്ര ചെയ്യാവുന്ന ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് മഹാബലേശ്വർ.

Photo Courtesy: Reju.kaipreth

ദിവീഗർ

ദിവീഗർ

മഹാരാഷ്ട്രയിലെ കൊങ്കൺ പ്രവിശ്യയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു ബീച്ചാണ് ദിവീഗർ. മഹാരാഷ്ട്രയിലെ പ്രശസ്തമായ ദിവീഗർ ബീച്ച് സ്ത്രീകൾക്ക് സഞ്ചരിക്കാൻ പറ്റിയ ഒരു ബീച്ചാണ്.
Photo Courtesy: Ankur P

കൂർഗ്

കൂർഗ്

പശ്ചിമഘട്ടത്തിലെ മറ്റൊരു പ്രമുഖ ഹിൽസ്റ്റേഷനായ കൂർഗ് സ്ഥിതി ചെയ്യുന്നത് കർണാടകയിലാണ്. സ്ത്രീകളെ ആധരിക്കുന്ന സംസ്കാരമുള്ള ജനതയാണ് കൂർഗിൽ ഉള്ളത് അതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നിർഭയം പോകാൻ പറ്റിയ സ്ഥലമാണ് ഇത്.
Photo Courtesy: Hemant kumar05

മൂന്നാർ

മൂന്നാർ

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കൊച്ചിയിൽ സ്ത്രീകൾക്ക് പോകാൻ പറ്റിയ സ്ഥലമല്ലെന്ന അഭിപ്രായം ഉണ്ടെങ്കിലും മൂന്നാറിനേക്ക്രിച്ച് മോശമായ അഭിപ്രായം ഉണ്ടായിട്ടില്ല.
Photo Courtesy: Kerala Tourism

ആൻഡമാൻ

ആൻഡമാൻ

നിരവധി സ്ത്രീ സഞ്ചാരികൾ യാത്ര ചെയ്യാറുള്ള സ്ഥലമാണ് ആൻഡമാൻ. സുന്ദരമായ ബീച്ചുകളും, സ്കൂബ ഡൈവിങ് പോലുള്ള സാഹസിക ആക്റ്റിവിറ്റികളും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്നതാണ്. സ്കൂബ ഡൈവിംഗിന് നിരവധി സ്ത്രീകളാണ് ഇവിടെ എത്താറുള്ളത്.
Photo Courtesy: Biswarup Ganguly

കൊടൈക്കനാൽ

കൊടൈക്കനാൽ

ഹിൽസ്റ്റേഷനുകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന കൊടൈക്കനാൽ സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ ഹിൽസ്റ്റേഷൻ ആണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാ എന്നതാണ് കൊടൈക്കനാലിനെ സ്ത്രീകളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.
Photo Courtesy: Aruna

ഊട്ടി

ഊട്ടി

തമിഴ്നാട്ടിലെ പ്രശസ്തമായ മറ്റൊരു ഹിൽസ്റ്റേഷൻ ആണ് ഊട്ടി. കൊടൈക്കനാലു പോലെ തന്നെ നിരവധി വിനോദ സഞ്ചാരികൾ ഊട്ടിയിൽ എത്താറുണ്ട്.
Photo Courtesy: Jai Kumara Yesappa

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നായ പോണ്ടിച്ചേരി പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, കോളാണിയ‌ൽ കാലഘട്ടത്തിലെ നിർമ്മിതികൾ, ബീച്ചുകൾ എന്നിവയാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത.
Photo Courtesy: Aviad2001

വിശാഖ്

വിശാഖ്

ഈസ്റ്റ് കോസ്റ്റിലെ ഗോവ എന്നാണ് വിശാഖ് അറിയപ്പെടുന്നത്. സുന്ദരമായ കടൽത്തീരത്തോട് ചേർന്ന് നിൽക്കുന്ന മലനിരകളാണ് വിശാഖിനെ കൂടുതൽ സുന്ദരമാക്കുന്നത്.
Photo Courtesy: Adityamadhav83

പുരി

പുരി

ചാർധാം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ പുരി ഒറീസയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രവും ബീച്ചുമൊക്കെ സ്ത്രീ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്.
Photo Courtesy: Aditya Mahar

ഡാർജിലിംഗ്

ഡാർജിലിംഗ്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ആണ് സ്ത്രീകൾക്ക് നിർഭയം യാത്ര ചെയ്യാവുന്ന മറ്റൊരു സ്ഥലം. മൗണ്ടേൻ ടോയ് ട്രെയിൻ ആണ് ഡാർജിലിംഗിന്റെ മറ്റൊരു പ്രത്യേകത.

Photo Courtesy: Matanya

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X