Search
  • Follow NativePlanet
Share
» »യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!

യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!

ഇതാ മധ്യ പ്രദേശില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

മധ്യപ്രദേശ്...ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന, സ‍ഞ്ചാരികളുടെയും സാഹസികരുടെയും ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്! എത്ര സഞ്ചരിച്ചാലും തീരാത്ത കാഴ്ചകളും സംസ്കാരവും പൈതൃകവും വന്യജീവി സമ്പത്തും എന്നിങ്ങനെ ഒരു മനുഷ്യായുസ്സില്‍ കാണേണ്ട കാഴ്ചകളത്രയും ഇവിടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുളള പ്രദേശം, ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളുടെ സ്ഥാനം, യുനസ്കോയുടെ പൈതൃത കേന്ദ്രങ്ങളുടെ സാന്നിദ്ധ്യം, 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള എന്നിങ്ങനെ വൈവിധ്യങ്ങളുടെ കേന്ദ്രമാണ് ഈ നാട്. ഇതാ മധ്യ പ്രദേശില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

കന്‍ഹാ ദേശീയോദ്യാനം

കന്‍ഹാ ദേശീയോദ്യാനം

ജംഗിള്‍ ബുക്കിന്‍റെ കാട് എന്നറിയപ്പെടുന്ന പ്രദേശമാണ് കന്‍ഹാ ദേശീയോദ്യാനം. അതിശയിപ്പികുന്ന വന്യജീവി സമ്പത്ത് തന്നെയാണ് ഇതിന്റെ പ്രത്യേകത. അപൂര്‍വ്വങ്ങളും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ നിരവധി ജീവജാലങ്ങള്‍ വസിക്കുന്ന ഇടമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നും കൂടിയാണിത്. ജൂലെ 1 മുതൽ ഒക്ടോബർ 15 വരെ ഇവിടെ പ്രവേശനം അനുവദിക്കാറില്ല. വൈല്‍ഡ് ലൈഫ് ഹോളിഡേ ഡെസ്റ്റിനേഷന്‍ എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

ബീംബേഡ്കാ റോക്ക് ഷെല്‍‌ട്ടര്‍

ബീംബേഡ്കാ റോക്ക് ഷെല്‍‌ട്ടര്‍

ഭാരതത്തിന്റെ അതിപുരാതനമായ സംസ്കൃതിയിലേക്ക് കൊണ്ടുപോകുന്ന ഇടമാണ് മധ്യ പ്രദേശിലെ ബീംബേഡ്കാ റോക്ക് ഷെല്‍‌ട്ടര്‍. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്ന് ഉള്‍പ്പെട്ടിരിക്കുന്ന ഇവിടെ കഴിഞ്ഞ കാലത്തിലേക്ക് വെളിച്ചം വീശുന്ന, ആദിമ മനുഷ്യന്‍റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുവാന്‍ സാധിക്കുന്ന ഇടമാണിത്. ബീംബേഡ്കാ എന്നാല്‍ ഭീമന്‍റെ ഇരിപ്പിടം എന്നാണര്‍ഥം. മഹാഭാരതവുമായും ഈ പ്രദേശത്തിന് ബന്ധങ്ങളുണ്ടെന്നാണ് കരുതുന്നത്. 25,000 ല്‍ അധികം വര്‍ഷം പഴക്കമുള്ള ചുവര്‍ ചിത്രങ്ങളും ഗുഹകളുമെല്ലാം ഇവിടെ കണ്ടെത്തുവാന്‍ സാധിക്കും.

ഖജുരാഹോ‌

ഖജുരാഹോ‌

ഇന്ത്യന്‍ കലയെ ഏറ്റവും മഹത്തായ രീതിയില്‍ ചിത്രീകരിക്കുന്ന ഇടമാണ് ഖജുരാഹോ. സ്നേഹത്തിന്റെ അടയാളങ്ങളെ കല്ലില്‍ കൊത്തിയിരിക്കുന്ന ഈ പ്രദേശം ചരിത്രകാരന്മാര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം ഒരുപേലെ ഇഷ്‌ടമാകുന്ന ഇടമാണ്. മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള കൊത്തുപണികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ കാലത്തെ ശില്പികളുടെ കഴിവിനെ ആരാണെങ്കിലും ഇവിടെയെത്തിയാല്‍ അറിയാതെ നമിച്ചു പോകും.

ഗ്വാളിയാര്‍

ഗ്വാളിയാര്‍

ആഢംബരവും രാജകീയതയും ഒരുപോലെ സമ്മേളിക്കുന്ന ഇടമാണ് ഗ്വാളയോര്‍. മധ്യ പ്രദേശില്‍ ഒരു പക്ഷേ, ഏറ്റവുമധികം ചരിത്ര സ്മാരകങ്ങള്‍ ഒരുമിച്ച് കാണുവാന്‍ സാധിക്കുന്ന ഇടം കൂടിയാണ് ഗ്വാളിയാര്‍. കലാകാരന്മാര്‍, ചിത്രകാരന്മാര്‍, കവികള്‍, നര്‍ത്തകര്‍ തുടങ്ങി ആരെയും ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഒരു കാലത്ത് ഭാരതത്തിലെ സംഗീതജ്ഞരുടെയെല്ലാം സ്ഥിരം കേന്ദ്രം കൂടിയായിരുന്നു ഇവിടം.

 ഓര്‍ച്ച

ഓര്‍ച്ച

ബേത്വാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഓര്‍ച്ച മധ്യ പ്രദേശിലെ മറ്റൊരു ചരിത്ര ഇടമാണ്. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന ചരിത്ര കാഴ്ചകള്‍ തന്നെയാണ് ഇവിടുത്തെയും പ്രത്യേകത. പുരാതനമായ ചുവര്‍ ചിത്രങ്ങള്‍, ക്ഷേത്രങ്ങള്‍, ഹവേലികള്‍ തുടങ്ങിയവയാണ് നഗരത്തിന്റെ ഇന്നത്തെ പ്രശസ്തിക്കു കാരണമായേക്കുന്നത്.

മാണ്ഡു

മാണ്ഡു

നിര്‍മ്മാണ രീതിയുടെയും വാസ്തു വിദ്യയുടെയും അത്ഭുത കുടീരമെന്ന് വിശേഷിപ്പിക്കാവുന്ന ഇടമാണ് മാണ്ഡു. വ്യത്യസ്തവും വലുപ്പമേറിയതുമായ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച. പുരാതന ഇന്ത്യയുടെ ഹംപി എന്നും മാണ്ഡുവിനെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കാറുണ്ട്. മധ്യ പ്രദേശില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെടുന്നതു തന്ന. അഫ്ഗാന്‍ വാസ്തുവിദ്യയില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി കൗതുകങ്ങള്‍ ഈ നാടിനുണ്ട്,

ഉജ്ജയിന്‍

ഉജ്ജയിന്‍

12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ മഹാകാലേശ്വര്‍ ക്ഷേത്രത്തിന്‍റെ സ്ഥാനമെന്ന നിലയിലാണ് ഉജ്ജയിന്‍ വിശ്വാസികള്‍ക്ക് പരിചിതമായിരിക്കുന്നത്. ഹൈന്ദവ വിശ്വാസികളുടെ ഏഴ് പുണ്യ നഗരങ്ങളിലൊന്നും ഉജ്ജയിനാണ്. അതുകൊണ്ടു തന്നെ വിശ്വാസികള്‍ക്കിടയില്‍ സവിശേഷമായ ഒരു സ്ഥാനം ഈ ക്ഷേത്രത്തിനുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയുടെ കേന്ദ്രവും ഇതാണ്

സാഞ്ചി

സാഞ്ചി

സാഞ്ചി സ്തൂപത്തിന്റെ പേരില്‍ പ്രസിദ്ധമായിരിക്കുന്ന ഇടങ്ങളിലൊന്നാണ് സാഞ്ചി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അശോകന്‍ മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിച്ച സാഞ്ചി സ്തൂപം മാത്രം മതി ഇവിടേക്ക് സഞ്ചാരികളെത്തുവാന്‍. എണ്ണമില്ലാത്ത ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ആശ്രമങ്ങളും പിന്നെ അശോക സ്തൂപവും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ബുദ്ധ വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്.

പഞ്ചമര്‍ഹി

പഞ്ചമര്‍ഹി

സപ്തുപരയുടെ റാണി എന്നറിയപ്പെടുന്ന ഇടമാണ് പഞ്ചമര്‍ഹി. ചരിത്രവുമായും പുരാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണിത്. മനോഹരമായ അവധിക്കാലം തേടുന്നവര്‍ക്ക് സംശയമില്ലാതെ ഇവി‌ടം തിരഞ്ഞെടുക്കാം.

 ചിത്രകൂ‌ട്

ചിത്രകൂ‌ട്

മധ്യ പ്രദേശിലെ മറ്റൊരു കിടിലന്‍ സ്ഥലങ്ങളിലൊന്നാണ് ചിത്രകൂട്. രാമനും സീതയും തങ്ങളുടെ വനവാസക്കാലത്ത് താമസിച്ചിരുന്നുവെന്നണ് ഈ പ്രദേശചത്തെ രാമായണത്തില്‍ പറഞ്ഞിരിക്കുന്നത്. ഒട്ടേറെ അത്ഭുതങ്ങളു‌‌ടെ ഇടമായും സഞ്ചാരികള്‍ ചിത്രകൂ‌ടിനെ കാണുന്നു.

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

അയ്യപ്പസ്വാമിയുടെ സന്നിധിയില്‍ വിവാഹിതരാവാം...ഇത് മലബാറിലെ ശബരിമലഅയ്യപ്പസ്വാമിയുടെ സന്നിധിയില്‍ വിവാഹിതരാവാം...ഇത് മലബാറിലെ ശബരിമല

മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!

Read more about: madhya pradesh history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X