Search
  • Follow NativePlanet
Share
» »പത്തു നഗരങ്ങൾ..നൂറു രുചികൾ....

പത്തു നഗരങ്ങൾ..നൂറു രുചികൾ....

ഭക്ഷണത്തിന്‍റെ, വ്യത്യസ്ത രുചികളുടെ കാര്യത്തിൽ ഏതറ്റം വരെയും പോകുവാന്‍ തയ്യാറാണോ? എങ്കിലിതാ ഈ ഇന്ത്യൻ നഗരങ്ങൾ നിങ്ങൾക്കുള്ളവയാണ്. പുതിയ പുതിയ രുചികളും വായിൽ വെള്ളം നിറയ്ക്കുന്ന പോലുള്ള വിഭവങ്ങളും ഒക്കെയായി ഈ നഗരങ്ങൾ രുചിപ്രേമികളെ കാത്തിരിക്കുകയാണ്. യാത്ര ചെയ്യുന്നതിലെ യഥാര്‍ഥ സന്തോഷം രുചികൾ തേടുകയാണെന്ന് ഓർമ്മിപ്പിക്കുന്നവയാണ് ഓരോ നഗരവും. ഇതാ ഇന്ത്യയിലെ രുചികളുടെ കാര്യത്തിൽ ഒന്നിനൊന്ന് വ്യത്യസ്തത പുലർത്തുന്ന പത്ത് നഗരങ്ങളെ പരിചയപ്പെടാം...

കൊൽക്കട്ട, വെസ്റ്റ് ബംഗാൾ

കൊൽക്കട്ട, വെസ്റ്റ് ബംഗാൾ

രുചിയുടെ കാര്യത്തിൽ ഇത്രയേറെ വൈവിധ്യം സൂക്ഷിക്കുന്ന മറ്റൊരു നഗരമില്ല. ഓരോ കുഞ്ഞു കോണുകളിലും ഒരു ചെറിയ ഉന്ടു വണ്ടിയോ, അല്ലെങ്കിൽ ചെറിയ ചെറിയ തട്ടുകടകളോ ഒക്കെയാണ് കൊൽക്കത്തയുടെ പ്രത്യേകത. മധുരവും എരിവും ഇടകലർന്ന പ്രത്യേക രുചികളും ചാട്ടും പുച്കയും രസഗോളയും കട്ലെറ്റുകളും ഒക്കെയായി രുചിയുടെ മേളമാണ് ഇവിടെ. ബിരിയാണിയും മീൻ കറിയുടെയും ഒക്ക വ്യത്യസ്ത രുചികൾ ഇവിടെ ലഭിക്കും.

 ബാംഗ്ലൂർ, കർണ്ണാടക

ബാംഗ്ലൂർ, കർണ്ണാടക

ഏതു നാടിന്റെയും വ്യത്യസ്ത രുചികൾ ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് ബാംഗ്ലൂർ. പാരമ്പര്യവും പ്രൗഡിയും കാത്തുസൂക്ഷിക്കുന്ന ഒരുപാട് ഇടങ്ങൾ ഇവിടെയുണ്ട്. വളരെ തുച്ഛമായ വിലയിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ മുതൽ പോഷ് വിഭവങ്ങൾ വരെ ഇവിടെ ലഭിക്കും. മസാല ദോശ, ഇഡ്ലി, ബിസ്ബിലെ ബാത്ത്, പക്കോജ തുടങ്ങിയ വിഭവങ്ങള്‍ ഇവിടെ സുലഭമാണ്. ചാറ്റ് സ്ട്രീറ്റ്, എംജി റോഡ്, ശിവാജി നഗർ, ഇന്ദിരാനഗർ തുടങ്ങിയ ഇടങ്ങളിൽ കുറയധികം ഫൂഡ് ജോയിന്‍റുകളുണ്ട്.

 മുംബൈ

മുംബൈ

ഭക്ഷണത്തിന്റെ ചരിത്രം മുംബൈയുടെ ചരിത്രത്തേക്കാളും പഴക്കമുണ്ട്. നൂറുകണത്തിന് ഫൂഡ് ജോയിന്റുകൾ ഇവിടെ കാണാം. ഓരോ ദിവസവും വർധിച്ചു വരുന്ന മുംബൈയിലെ ജനങ്ങളെ ഊട്ടുവാൻ വേണ്ടത്രയും ഇടങ്ങൾ ഇവിടെയുണ്ട്. ചാട്ടാണ് ഇവിടെ ഏറ്റവും പ്രധാനവും സാര്‍വ്വത്രികവുമായി ലഭിക്കുന്ന ഭക്ഷണം. പൊരിച്ച പപ്പവും അതിലേക്ക് ഉടച്ച ഉരുളക്കിഴങ്ങും മുകളും ഉള്ളിയും ഒക്കെ ചേർത്ത് വളരെ രുചികരമായി തയ്യാറാക്കുന്ന ഒരു വിഭവമാണിത്. വട പാവും മുംബൈക്കാരുടെ പ്രിയ ആഹാരമാണ്.

ഹൈദരാബാദ്

ഹൈദരാബാദ്

ഹൈദരാബാദ് ബിരിയാണി എന്നു കേൾക്കാത്തവർ കാണില്ല. നിസാമിന്‍റെ കാലം മുതൽ വ്യത്യസ്ത രുചികളുമായി കാത്തിരിക്കുന്ന ഇടമാണ് ഹൈദരാബാദ്. ഈ രുചിയുടെ പെരുമ മാത്രം മതി ഈ നാടിനെ പ്രശസ്തമാക്കുവാൻ. കെബാബുകൾ, ടിക്ക, വ്യത്യസ്ത ദോശകൾ, നെൺ വെഡ് വിഭവങ്ങൾ എന്നിവയും ഇവിടെ ബിരിയാണിക്കൊപ്പം തന്നെ നിൽക്കുന്ന രുചിഭേദങ്ങളാണ്. മറീനാ റോഡാണ് ഇവിടുത്തെ രുചികളുടെ തലസ്ഥാനം.

മാംഗ്ലൂർ

മാംഗ്ലൂർ

കടൽവിഭവങ്ങളില്ലാത്ത ഒരു രുചി ലോകം നമുക്ക് ചിന്തിക്കുവാനേ സാധിക്കില്ല. രുചിയുടെ കാര്യത്തിൽ ഇത്രയും വ്യത്യസ്തത പുലർത്തുന്ന മറ്റൊന്നും ഇല്ല എന്നു തന്നെ പറയാം. അത്രയധികം രുചിഭേദങ്ങളാണ് കടൽരുചികളിലുള്ളത്. മിക്കപ്പോളും തീരദേശങ്ങൾ തന്നെയാണ്. ഒരു പിശുക്കുമില്ലാതെ മസാലയും എരിവും വാരിവിതറുന്ന കറികൾ നാവിൽ രുചിയുടെ ഒരു ശിങ്കാരിമേളം തന്നെ തീർക്കും. വെളുത്തുള്ളിക്കും ഇവിടുത്തെ കറികളിൽ കാര്യമായ റോളുണ്ട്. മസാലയിൽ കുളിച്ചു കിടക്കുന്ന ഞണ്ട് കറി, ബട്ടർ ഗാർലിക് പ്രോണ്‍സ്, തേങ്ങയരച്ചുവെച്ച മീൻകറി തുടങ്ങിയവ ഇവിടുത്തെ സ്പെഷ്യൽ രുചികളാണ്.

ബാഗാ, ഗോവ

ബാഗാ, ഗോവ

ഗോവയും കടൽത്തീരങ്ങും ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുക കടൽ വിഭവങ്ങളാണെങ്കിലും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലെയും രുചികൾ ലഭിക്കുന്ന ഒരിടമാണ് ഗോവ. ഗോവയിലെ ഒരു വിധം എല്ലായിടങ്ങളും ഓരോ ഫൂഡ് ഹബ്ബ് തന്നെയാണ്. വ്യത്യസ്ത വിലനിലവാരത്തിലുള്ള ഹോട്ടലുകളും ആർക്കും താങ്ങുവാൻ കഴിയുന്ന പണത്തിനു ലഭിക്കുന്ന മൂല്യമുള്ള ഭക്ഷണവും മറ്റൊരിടത്തും അധികം കാണുവാൻ സാധിക്കില്ല. ഏതുതരം ഭക്ഷണം ലഭിക്കുമെങ്കിലും ഗോവയിലെത്തുന്നവർ മുൻഗണന നല്കുന്നത് ഇവിടുത്തെ തനത് പ്രാദേശിക രുചികൾക്കു തന്നെയാണ്.

ഡെൽഹി

ഡെൽഹി

നമ്മുടെ നാടിന്‍റെ രുചി സംസ്കാരം അറിയുവാൻ ഡെൽഹിയിലെത്തിയാൽ മാത്രം മതി. ഓരോ നാടിന്റെയും വ്യത്യസ്ത രുചികൾ സമ്മേളിച്ചിരിക്കുന്ന ഇവിടുത്തെ ഫൂഡ് ജോയിന്‍റുകൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ്. പഞ്ചാബി മസാല രുചികളും നോൺവെഡ് വിഭവങ്ങളും ചാട്ടും പറാത്തയും വ്യത്യസ്ത ചായകളും ഒക്കെ ലഭിക്കുന്ന ഒട്ടേറെ ഇടങ്ങൾ ഇവിടെയുണ്ട്.
സിതാറാം ദിവാൻ ചന്ദ്, ചാന്ദിനി ചൗക്ക്, പഹർഗംഗ്, ചാച്ചേ ദി ഹട്ടി, മഞ്ജു താ തില്ല, കമലാ നഗർ തുടങ്ങിയ ഇടങ്ങൾ ഇവിടെ ഭക്ഷണത്തിന് പേരുകേട്ടതാണ്.

ചെന്നൈ, തമിഴ്നാട്

ചെന്നൈ, തമിഴ്നാട്


സൗത്ത് ഇന്ത്യൻ രുചിലോകത്തെ കിരീടം വയ്ക്കാത്ത രാജാവാണ് ചെന്നൈ. ഫിൽട്ടർ കോഫിയുടെയും പൊങ്കലിന്‍റെയും രുചികൾ മാത്രം മതി ഏതൊരു ഭക്ഷണ പ്രേമിക്കും ചെന്നൈയെ സ്നേഹിച്ചു തുടങ്ങുവാൻ. സൗത്ത് ഇന്ത്യയെ മുഴുവനായും ഒന്നറിയണമെങ്കിൽ ചെന്നൈയിലൊന്നു കറങ്ങിയാൽ മാത്രം മതി. മസാല ദോശ, ഇഡലി,മുറുക്ക്, മോഹിന്‍ഗ്, കൊത്തു പൊറോട്ട തുടങ്ങിയവ ഇവിടെ ലഭിക്കും.
മിന്‍റ് സ്ട്രീറ്റ്, ഷോ കാർപ്പറ്റ് സ്ട്രീറ്റ് എന്നിവിടങ്ങളാണ് ഇവിടുത്തെ പേരുകേട്ട ഫൂഡ് സ്ട്രീറ്റുകൾ.

 ആലപ്പുഴ

ആലപ്പുഴ

പാറശ്ശാല മുതൽ മഞ്ചേശ്വരം വര ഓരോ നാടും ഓരോ രുചികള്‍ക്കു പേരുകേട്ടതാണ്. ഒരിടത്ത് നോൺ വെജ് വിഭവങ്ങളാണെങ്കിൽ മറ്റൊരിടത്തെ താരം മീനായിരിക്കും. എന്നിരുന്നാലും എന്തുണ്ടാക്കിയാലും രുചിയിൽ കേമനായ നാടാണ് ആലപ്പുഴ. കടലും കായലും ഒരുപോലെ സമ്മേളിക്കുന്ന ഇവിടുത്തെ രുചിയും ഒന്നിനൊന്ന് വേറെയാണ്.
കരിമീനും അപ്പനും ഫിഷ് മോളിയും ഫിഷ് മപ്പാസും പിന്നെ തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന രുചിയേറിയ കള്ളും ഒക്കെ ചേർത്ത് ഒരു പിടിപിടിച്ചാൽ പിന്നെ ഒന്നും പറയാനില്ല. കൊഞ്ചിന്‍റെയും ഞണ്ടിന്‍റെയും കൂടി രുചി പറഞ്ഞാലെ ഇവിടുത്തെ കഥ പൂർണ്ണമാവുകയുള്ളൂ. നോൺ വെജ് വിഭവങ്ങൾ തന്നെയാണ് ഇവിടുത്തെ താരം.

 ലക്നൗ, ഉത്തർ പ്രദേശ്

ലക്നൗ, ഉത്തർ പ്രദേശ്

സ്ട്രീറ്റ് ഫൂഡിനു പേരു കേട്ട ഇടമാണ് ഉത്തർപ്രദേശിലെ ലക്നൗ. ഭക്ഷണ പ്രേമികൾക്കുള്ള ഗേറ്റ് വേ എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ. ഹൈദരാബാദ് ബിരിയാണി, തലശ്ശേരി ബിരിയാണി, ആംബുർ ബിരിയാണി, ദൊണ്ണെ ബിരിയാണി എന്നിങ്ങനെ കുറേയധികം ബിരിയാണികളുണ്ടെങ്കിലും ലക്നൗ ബിരിയാണിയോട് മത്സരിക്കുവാൻ ഇതൊന്നും ആയിട്ടില്ല എന്നാണ് പറയുന്നത്.
ഹസ്രത്ജംഗ്, ഓൾഡ് ലക്നൗ, അമീനാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി വേണം ലക്നൗവിലെ രുചിഭേദങ്ങൾ പരീക്ഷിക്കുവാൻ.

യാത്രകളിൽ ഹോട്ടൽ ഓണ്‍ലൈനായി തിരഞ്ഞെടുക്കുമ്പോൾ...യാത്രകളിൽ ഹോട്ടൽ ഓണ്‍ലൈനായി തിരഞ്ഞെടുക്കുമ്പോൾ...

ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X