Search
  • Follow NativePlanet
Share
» »ഇന്‍സ്റ്റഗ്രാമില്‍ താരമാകാം..പോകാം ഈ ഫ്രെയിമുകള്‍ തേടി

ഇന്‍സ്റ്റഗ്രാമില്‍ താരമാകാം..പോകാം ഈ ഫ്രെയിമുകള്‍ തേടി

ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ കാരണം തന്നെ സഞ്ചാരികളുടെ മനസ്സില്‍ കയറിപ്പറ്റിയ ഇടങ്ങളിലേക്ക്

വ്യത്യസ്തങ്ങളായ കാഴ്ചകളാല്‍ സമ്പന്നമായാ നാടാണ് ഭാരതം. ഓരോ ഫോട്ടോഗ്രാഫറും ഒരിക്കലെങ്കിലും പോയി പകര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന കുറേയേറെ ഇ‌ടങ്ങള്‍. മിക്ക സ്ഥലങ്ങളും സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാകുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. അതില്‍ തന്നെ പ്രധാനം ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ കാരണം തന്നെ സഞ്ചാരികളുടെ മനസ്സില്‍ കയറിപ്പറ്റിയ ഇടങ്ങളിലേക്ക്

സിറ്റി പാലസ് ജയ്പൂര്‍

സിറ്റി പാലസ് ജയ്പൂര്‍


ജയ്പൂരിന്റെ ഹൃദയകവാടത്തിലായി കിടക്കുന്ന സിറ്റി പാലസ് രാജസ്ഥാന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ്. രാജസ്ഥാനിയും മുഗള്‍ വാസ്തുവിദ്യയും തമ്മില്‍ ഇടകലര്‍ന്ന സിറ്റി പാലസ്, കൊട്ടാരങ്ങളും മുറ്റങ്ങളും ഒക്കെയായി അതിമനോഹരമായ കാഴ്ചയാണ് ഇവി‌ടെ നിന്നും ലഭിക്കുന്നത്, 1729-ൽ സവായ് ജയ് സിംഗ് II ആണ് സിറ്റി പാലസ് നിർമിച്ചത്.

ചമ്പാ ക്യാംപ്, തിക്സേയ്

ചമ്പാ ക്യാംപ്, തിക്സേയ്

ജമ്മു കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന ചമ്പാ ക്യാംപ് അതിമനോഹരമായ കാഴ്ചകളാല്‍ നിറഞ്ഞുള്ള ഒരിടമാണ്. പോസ്റ്റ് കാര്‍ഡില്‍ പ്രത്യക്ഷപ്പെടുന്ന പോലെ അതിമനോഹരമായ ഈ സ്ഥലം മികച്ച ക്യാംപിങ് ഡെസ്റ്റിനേഷനാണ്. സമുദ്ര നിരപ്പില്‍ നിന്നും 11,300 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ജോധ്പൂര്‍ സിറ്റി

ജോധ്പൂര്‍ സിറ്റി


ആദ്യ കാഴ്ചയില്‍ തന്നെ മൊറോക്കോയോട് സാദൃശ്യം തോന്നിക്കുന്ന നഗരമാണ് ജോധ്പൂര്‍ സിറ്റി. നീലനിറത്തില്‍ നഗരം മുഴുവന്‍ പെയിന്‍റ് ചെയ്തിരിക്കുന്ന ഈ നഗരം കണ്ണുകള്‍ക്ക് വലിയ വിരുന്നാണ് സമ്മാനിക്കുന്നത്. ക്യാമറ ലെന്‍സുകള്‍ക്ക് വിശ്രമിമില്ലാതെ പണിയെടുക്കുവാനുള്ള അവസരമായിരിക്കും ഈ ഇടം നല്കുന്നത്.

താജ് മഹല്‍

താജ് മഹല്‍

താജ് മഹലിനോളം ഇന്ത്യയില്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള ഇടങ്ങള്‍ കാണില്ല, ഇന്‍സ്റ്റഗ്രാമിലും താജ്മഹല്‍ വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. വിവിധ ആംഗിളുകളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ഇവിടെ നിന്നും ലഭിക്കും,

നഹര്‍ഗര്‍ഹ് ഫോര്‍ട്ട്, ജയ്പൂര്‍

നഹര്‍ഗര്‍ഹ് ഫോര്‍ട്ട്, ജയ്പൂര്‍


ഇന്‍സ്റ്റഗ്രാം മെമ്മറിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഇടങ്ങളിലൊന്നാണ് ജയ്പൂര്‍. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇവിടുത്തെ കാഴ്ചകള്‍ മറ്റൊരു നഗരത്തിനും പകരം വയ്ക്കുവാന്‍ സാധിക്കാത്തതാണ്. നീണ്ട ഷോട്ടുകള്‍ക്ക് ഇവിടെ നിന്നും സ്വന്തമാക്കാം

ആലപ്പുഴ

ആലപ്പുഴ


കേരളത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ സ്വന്തമാക്കുവാന്‍ സാധിക്കുന്ന ഇടമാണ് ആലപ്പുഴ. ഇവിടുത്തെ കായലും കെട്ടുവള്ളങ്ങളും കാഴ്ചകളും സമയഭേദമില്ലാതെ ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധമാകും.

സ്പൈസ് മാര്‍ക്കറ്റ് ഡെല്‍ഹി

സ്പൈസ് മാര്‍ക്കറ്റ് ഡെല്‍ഹി

ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ അല്പം സ്പൈസി ആക്കുവാനാണ് താല്പര്യമെങ്കില്‍ ഡെല്‍ഹിയിലെ സ്പൈസ് മാര്‍ക്കറ്റിലേക്ക് പോകാം. ഓള്‍ഡ് ഡെല്‍ഹിയിലെ ഖാരി ബവോലി സ്ട്രീറ്റ് നാനൂറിലധികം വര്‍ഷം പഴക്കമുള്ള കാഴ്ചകള്‍ക്കു പ്രസിദ്ധമാണ്. ഓരോ സുഗന്ധ വ്യഞ്ജനങ്ങളുടെയും ചരിത്രവും രുചിയും കഥകളുമെല്ലാം ഈ യാത്രയില്‍ അറിയുകയും ചെയ്യാം,

ഗോവ

ഗോവ


ഇന്‍സ്റ്റഗ്രാമില്‍ എന്നും ഹിറ്റായി നില്ക്കുന്ന മറ്റൊരിടമാണ് ഗോവ. ഇന്ത്യയുടെ സണ്‍ഷൈന്‍ സംസ്ഥാനമെന്ന് സഞ്ചാരികള്‍ വിളിക്കുന്ന ഇവിടം വിവിധങ്ങളായ കാഴ്ചകളാല്‍ സമ്പന്നമാണ്.

 മൂന്നാര്‍

മൂന്നാര്‍


കേരളത്തിന്‍റെ സ്വര്‍ഗ്ഗമാണ് മൂന്നാര്‍. പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും ട്രക്കിങ്ങുകളുമെല്ലാമാണ് ഇവിടുത്തെ പ്രത്യേകതകള്‍.

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രംകല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രം

ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍

ലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ടലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ട

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

Read more about: travel photography
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X