Search
  • Follow NativePlanet
Share
» »കുട്ടികൾക്ക് അടിച്ചുപൊളിക്കുവാൻ ഈ ബീച്ചുകൾ

കുട്ടികൾക്ക് അടിച്ചുപൊളിക്കുവാൻ ഈ ബീച്ചുകൾ

കുട്ടികൾക്കു പോലും ഒരു ഭയവുമില്ലാതെ അടിച്ചു പൊളിക്കുവാൻ പറ്റിയ ഇഷ്ടംപോലെ ബീച്ചുകൾ നമ്മുടെ രാജ്യത്തുണ്ട്.

കുട്ടികൾ കൂടെയുണ്ടെങ്കിൽ എത്ര ചെറിയ യാത്രയാണെങ്കിലും ടെൻഷനുണ്ടാവുക സ്വാഭാവീകമാണ്. അത് പിന്നെ യാത്ര ബീച്ചിലേക്കാണെങ്കിൽ പറയുകയും വേണ്ട. എപ്പോൾ വേണമെങ്കിലും കലിതുള്ളുന്ന കടലിലേക്ക് കുട്ടികളുമായി യാത്ര പോകുന്നത് ചിലർക്ക് ആലോചിക്കാൻ കൂടിയാവില്ല. എന്നാൽ കുട്ടികൾക്കു പോലും ഒരു ഭയവുമില്ലാതെ അടിച്ചു പൊളിക്കുവാൻ പറ്റിയ ഇഷ്ടംപോലെ ബീച്ചുകൾ നമ്മുടെ രാജ്യത്തുണ്ട്...ഇതാ ഒരു ഭയവുമില്ലാതെ കുട്ടികൾക്കു പോയിവരാൻ പറ്റിയ ബീച്ചുകൾ പരിചയപ്പെടാം...

പോണ്ടിച്ചേരി, തമിഴ്നാട്

പോണ്ടിച്ചേരി, തമിഴ്നാട്

കുട്ടികളെയും കൂട്ടി ഏറ്റവും സുരക്ഷിതമായ ബീച്ചിലേക്കാണ് പോകേണ്ടതെങ്കിൽ പോണ്ടിച്ചേരി തിരഞ്ഞെടുക്കാം. കുടുംബവും കുട്ടികളുമായി പോകുവാൻ യോജിച്ച ഇടമാണ് പോണ്ടിച്ചേരി. വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുവാനും കടൽത്തീരത്തുകൂടി മറക്കാനാവാത്ത യാത്രകൾ നടത്തുവാനും പോണ്ടിച്ചേരി തിരഞ്ഞടുക്കാം.
നഗരത്തിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള ചുന്നാബാർ അഥവാ പാരഡൈസ് ബീച്ച് താരതമ്യേനമ ശാന്തമായ ഒരിടമാണ്. തിരക്കില്ല എന്നു മാത്രമല്ല, ഇവിടെ കാഴ്ചകളും ഒരുപാടുണ്ട്. കുട്ടികൾക്ക് ഓടിക്കളിക്കുവാനും വെള്ളത്തിലിറങ്ങുവാനും ഇവിടം സുരക്ഷിതം കൂടിയാണ്.
15 കിലോമീറ്റർ അകലെയുള്ള ഡൂണേ റിസോര്‍ട്ട് ബീച്ച് അല്പം പണച്ചിലവേറിയതാണെങ്കിലും ആസ്വദിക്കാം

കവേലോസിം, ഗോവ

കവേലോസിം, ഗോവ

യുവാക്കളുടെ കേന്ദ്രമായ ഗോവയിൽ കുട്ടികളെയും കൊണ്ട് അധികമാരും യാത്ര പോവാറില്ല. കുട്ടികൾക്കൊന്നും അവിടെ ചെയ്യാനില്ലെന്ന കാരണം കൊണ്ട് മാറ്റി നിർത്തപ്പെടുന്ന ഗോവ പക്ഷെ, കുട്ടികൾക്കു സുരക്ഷിതമായ ബീച്ചുകളുടെ പേരിൽ പ്രസിദ്ധമാണെന്നതാണ് യാഥാര്‍ഥ്യം. സൗത്ത് ഗോവയിലെ കവേലോസിമാണ് കുട്ടികൾക്ക് പേടികൂടാതെ പോയി വരുവാൻ പറ്റിയ ഇടം. കുട്ടികളെയും കൊണ്ട് സൺസെറ്റ് റൈഡ് നടത്തുവാനും അവർക്കായി ഷോപ്പിങ് നടത്തുവാനും പറ്റിയ ഒട്ടേറ സാധ്യതകൾ ഇവിടെയുണ്ട്.
ഓൾഡ് ഗോവയും കുട്ടികൾക്കു പറ്റിയ ഇടമാണ്.

പാലോലം ഗോവ

പാലോലം ഗോവ

കിഡ്സ് ഫ്രണ്ട്ലി ബീച്ചുകളിൽ മറ്റൊന്നാണ് ഗോവയിലെ പാലോലം ബീച്ച്. ഒട്ടേറെ സഞ്ചാരികൾ തേടിയെത്തുന്ന ഇവിടം വ്യത്യസ്തരായ മനുഷർ ഒത്തുചേരുന്ന ഇടം കൂടിയാണ്. കുട്ടികളെ കൂട്ടിയുള്ള യാത്രയിൽ ഗോവയിൽ ഇവിടം ഒഴിവാക്കരുതം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

PC:Alexandre Ultré

മഹാബലിപുരം

മഹാബലിപുരം

ചെന്നൈയിലെ തിരക്കുകളിൽ നിന്നും എളുപ്പത്തിൽ പോകുവാൻ പറ്റിയ ഇടമാണ് മഹാബലിപുരം. കുട്ടികൾക്ക് ആസ്വദിച്ച് നടന്നു കാണുവാനുള്ള കാഴ്ചകളുണ്ടെങ്കിലും പെട്ടന്ന് ക്ഷീണിപ്പിക്കുന്ന ഇടമാണിത്. കടൽത്തീരത്തെ ക്ഷേത്രവും കല്ലിൽ കൊത്തിയ രൂപങ്ങളും സൂര്യോദയ സൂര്യാസ്തമയ കാഴ്ചകളും ഇവിടുത്തെ ആകർഷണങ്ങളാണ്.

 തർകാർലി, മഹാരാഷ്ട്ര

തർകാർലി, മഹാരാഷ്ട്ര

മഹാരാഷ്ട്ര കൊങ്കണിൽ സിന്ധുദുർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തർകാർലി ബീച്ചും കുട്ടികളെ ആകർഷിക്കുന്ന ഇടമാണ്. അധികം ആഴമില്ലാത്ത കടലും മനോഹരമായ തീരക്കാഴ്ചകളുമാണ് ഇവിടുത്തെ ആകർഷണങ്ങൾ. ആഴമില്ലാത്ത കടലായതിനാൽ കുട്ടികൾക്ക് ഒരു പേടിയും കൂടാതെ വെള്ളത്തിലിറങ്ങാം.
PC:Rohit Keluskar
https://en.wikipedia.org/wiki/Tarkarli#/media/File:Tarkarli_Photo_by_Sandeep_Wairkar.jpg

 രാധാനഗർ ബീച്ച്, ആൻഡമാൻ

രാധാനഗർ ബീച്ച്, ആൻഡമാൻ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ രാധാനഗർ ബീച്ച്. വൃത്തിയും ഭംഗിയും കൊണ്ട് പ്രസിദ്ധമായ ഇത് ഏഷ്യയിലെ ഏഴ് മനോഹര ബീച്ചുകളിൽ ഒന്നു കൂടിയാണ്. വെളുത്ത നിറമുള്ള മണലും പച്ച നിറമുള്ള കടലുമാണ് ഇവിടുത്തെ ആകർഷണങ്ങൾ. കുട്ടികളെ ആകർഷിക്കുന്ന കാഴ്ചകളായതിനാൽ തന്നെ അവർക്ക് സമയം ചിലവഴിക്കുവാന്‍ പറ്റിയ ഇടം കൂടിയാണിത്.

PC:Shivam Bapat

കോവളം ബീച്ച്

കോവളം ബീച്ച്

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നായ കോവളം കുട്ടികളെയും കൊണ്ട് ഒരു ഭയവുമില്ലാതെ പോകുവാൻ പറ്റിയ ഇടമാണ്. ഇതിനോട് ചേർന്നുള്ള സമുദ്ര ബീച്ചും ഹവ്വാ ബീച്ചും പിന്നെ ഇവിടുത്തെ ലൈറ്റ് ഹൗസും ഒക്കെ കുട്ടികള്‍ക്ക് നടന്നു കാണുവാനുള്ള ഒരുപാട് കാഴ്ചകളുള്ള സ്ഥലമാണ്. കടലിനോട് ചേർന്നുള്ള മനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിദേശ സഞ്ചാരികളാണ് ഇവിടെ എത്തുന്നവരിൽ അധിക പങ്കും. ഉച്ചകഴിഞ്ഞ് മാത്രം ജീവൻ വയ്ക്കുന്ന ഇവിടെ ആ സമയത്ത് എത്തുന്നതായിരിക്കും നല്ലത്.

അജ്ഞാതശിൽപിയുടെ കരവിരുതുമായി പത്മതീർത്ഥക്കരയിലെ കല്ലാനശിൽപംഅജ്ഞാതശിൽപിയുടെ കരവിരുതുമായി പത്മതീർത്ഥക്കരയിലെ കല്ലാനശിൽപം

കോട്ടയത്തെ അല്ലിയാമ്പൽ കടവ് തേടിയൊരു യാത്ര!കോട്ടയത്തെ അല്ലിയാമ്പൽ കടവ് തേടിയൊരു യാത്ര!

PC:arun

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X