Search
  • Follow NativePlanet
Share
» »സൂര്യൻ വടക്കോട്ട് നീങ്ങുന്ന മകരസംക്രാന്തിയിലെ ആഘോഷങ്ങൾ ഇതാണ്

സൂര്യൻ വടക്കോട്ട് നീങ്ങുന്ന മകരസംക്രാന്തിയിലെ ആഘോഷങ്ങൾ ഇതാണ്

ക്ഷേത്രങ്ങളിലും നഗരങ്ങളിലും മകര സംക്രാന്തി ആഘോഷത്തിന്റെ നാളുകളാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ മകര സംക്രാന്തിയിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളും പരിപാടികളും പരിചയപ്പെടാം...

ഒരു രാജ്യം മുഴുവനും പല പേരുകളിലായി ആഘോഷിക്കുന്ന മകരസംക്രാന്തി അടുത്തെത്തി. ജനുവരി 14, 15 തിയ്യതികളിലായാണ് ഇന്ത്യയിലെമ്പാടും ഈ ആഘോഷങ്ങൾ നടക്കുക. ഹൈന്ദവ വിശ്വാസ പ്രകാരം സൂര്യന്‍ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന സമയം കൂടിയാണിത്. ഈ ദിവസമാണ് ഉത്തരായനം ആരംഭിക്കുന്നതും. അതായത് സൂര്യൻ തെക്കോട്ടുള്ള യാത്ര പൂർത്തിയാക്കി, വടക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന സമയം. പുണ്യകാലമായി കരുതപ്പെടുന്ന ഈ കാലത്ത് മരിക്കുന്നതു പോലും പുണ്യമാണെന്നാണ് കരുതപ്പെടുന്നത്. ഈ സമയം മരണപ്പെട്ടാൽ നേരിട്ട് സ്വർഗ്ഗം ലഭിക്കും എന്നുവരെ ഒരു വിശ്വാസമുണ്ട്. മഹാഭാരതത്തിൽ ശരങ്ങൾ കൊണ്ടു മുറിവേറ്റ ഭീഷ്മർ ശരശയ്യയിൽ 56 ദിവസം ജീവൻ പിടിച്ചു നിർത്തിയത് ഉത്തരായന കാലത്തിൽ മരിക്കണം എന്നുള്ള ആഗ്രഹം കൊണ്ടാണ്. പുരാതന കാലം മുതലേ ഉത്തരായന കാലത്തിന് എന്തുമാത്രം പ്രാധാന്യം ആളുകൾ നല്കുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
ക്ഷേത്രങ്ങളിലും നഗരങ്ങളിലും മകര സംക്രാന്തി ആഘോഷത്തിന്റെ നാളുകളാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ മകര സംക്രാന്തിയിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളും പരിപാടികളും പരിചയപ്പെടാം...

ശബരിമല

ശബരിമല

മകരസംക്രാന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരളീയർക്ക് ഏറ്റവും പരിചിതമായ ഇടമാണ് ശബരിമല. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. മകരം ഒന്നിനാണ് ഇത് നടക്കുക. മകര ജ്യോതിയാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആഘോഷം. ധർമ്മശാസ്താക്ഷേത്രത്തിൻറെ അവിടെയുള്ള പൊന്നമ്പലമേടിന്റെ മുകളിലുള്ള വനക്ഷേത്രത്തിൽ അന്നോ ദിവസം പ്രത്യേക പൂജകളും ദീപാരാധനയും നടക്കും. ഇതിനെ മകരജ്യോതി എന്നാണ് പറയുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. ഇതു കാണുവാനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുക.

പൊങ്കൽ

പൊങ്കൽ

മകരവിളക്കു കഴിഞ്ഞാൽ പിന്നെ ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ആഘോഷം പൊങ്കലാണ്. തമിഴ്നാടുകാരാണ് ഉത്തരായന കാലത്തിന്റെ ആരംഭം പൊങ്കലായി ആചരിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷം ഈ കാലയളവിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ നടത്താറുണ്ട്. നാലു ദിവസമാണ് ഇവിടെ സാധാരണയായി ആഘോഷങ്ങൾ നടക്കുക.

PC:Bill Bourne

വിളവെടുപ്പുത്സവം

വിളവെടുപ്പുത്സവം

തമിഴ്നാട്ടിൽ വിളവെടുപ്പുത്സവമായാണ് പൊങ്കലിനെ കാണുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തൈപ്പൊങ്കിൽ മകരസംക്രാന്തി ദിവസമാണ് തുടങ്ങുക. കാലത്തെ വിളവ് നല്ല രീതിയിൽ നല്കിയ സൂര്യ ഭഗവാന്‍ നല്കി നല്ല കാലാവസ്ഥയ്ക്ക് നന്ദി പറയുന്ന ചടങ്ങുകൂടിയാണിത്.

PC:Michael Clark

മാഘ് ബിഗു

മാഘ് ബിഗു

കേരളീയരുടെ വിഷുവിന് സമാനമായ ആഘോഷമാണ് ആസാംകാർക്ക് ബിഗു ആഘോഷങ്ങൾ. വിളവെടുപ്പുത്സവമാണ് ബിഗു ആഘോഷമായി അറിയപ്പെടുന്നത്. മകരസംക്രാന്തി നാളിലാണ് ഇവിടുത്തെ ആ വിളവെടുപ്പുത്സവം നടക്കുക. ആസാമിലെ പുരാതനമായ കളികളൊക്കെ വീണ്ടും വെളിച്ചം കാണുന്ന സമയം കൂടിയാണിത്. കാളപ്പോര് ഉൾപ്പെടെയുള്ള കളിലകൾ ഈ സമയത്താണ് ഇവിടെ കാണാൻ സാധിക്കുക.

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന പത്മനാഭന്റെ നാട്ടിലെ ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന പത്മനാഭന്റെ നാട്ടിലെ ക്ഷേത്രം

PC:Diganta Talukdar

ഉത്തരായനം

ഉത്തരായനം

മകരംസക്രാന്തിയെ ഗുജറാത്തുകാരും മറ്റ് വടക്കെ ഇന്ത്യക്കാരും ആചരിക്കുന്നത് ഉത്തരായനം എന്ന പേരിലാണ്. ഗുജറാത്തിലെ വർഷത്തിലെ ഏറ്റവും വലിയ ആഘോഷം കൂടിയാണിത്. എല്ലാവരും ഒരുപോലെ ആഘോഷിക്കുന്നതിനാൽ ഉത്സവത്തിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുണ്ടായിരിക്കുക. അന്താരാഷ്ട്ര തലത്തിലുള്ള പട്ടംപറത്തലുമത്സരങ്ങളും ഈ സമയത്ത് ഇവിടെ നടക്കും. അതുകൂടാതെ പ്രാദേശിക തലത്തിലുള്ള മത്സരങ്ങളും ഭക്ഷണ മേളകളും ഒക്കെ ഇവിടെ നടക്കാറുണ്ട്.

ഗുജറാത്തിലെ പട്ടങ്ങള്‍ ഇന്ത്യയുടെ ആകാശത്ത്!ഗുജറാത്തിലെ പട്ടങ്ങള്‍ ഇന്ത്യയുടെ ആകാശത്ത്!

<span style=PC:Ranjithsiji" title="PC:Ranjithsiji" />PC:Ranjithsiji

അന്താരാഷ്ട്ര പട്ടംപറത്തൽ മത്സരം

അന്താരാഷ്ട്ര പട്ടംപറത്തൽ മത്സരം

അഹമ്മദാബാദിലെ അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരമാണ് ഉത്തരായന കാലത്തിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്ന്. തുടർച്ചായായ 28-ാം വര്‍ഷമാണ് ഇത് ഇനിടെ നടക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങള്‍ എത്തിച്ചേരുന്ന ഈ ആഘോഷം ലോകം മുഴുവൻ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന കാര്യങ്ങളിലൊന്നാണ്.
ഉറങ്ങുന്ന ദൈവങ്ങളെ ഉണർത്തുക എന്ന ഒരു വിശ്വാസത്തിൽ നിന്നുമാണ് ഇവിടെ പട്ടം പറപ്പിക്കുന്ന പതിവ് ആരംഭിച്ചത്. എല്ലാ വര്‍ഷവും ജനുവരി 7 മുതല്‍ 15 വരെയാണ് ഇവിടെ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുക. ജനുവരി 14-നാണ് ഏറ്റവും വലിയ ആഘോഷം നടക്കുക.

ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്തുന്ന നാട്ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്തുന്ന നാട്

ജെല്ലിക്കെട്ട്

ജെല്ലിക്കെട്ട്

തമിഴ്നാട്ടിൽ പൊങ്കലുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഒന്നാണ് ജെല്ലിക്കെട്ട്. പരമ്പരാഗതമായി തമിഴ്നാടുകാർ നടത്തുന്ന ആഘോഷങ്ങളിലൊന്നാണിത്. പൊങ്കലിലെ മാട്ടുപൊങ്കൽ നാളിലാണ് ഇത് നടക്കുക. മധുരയ്ക്ക് സമീപത്തെ അലങാനല്ലൂർ എന്ന സ്ഥലമാണ് ജല്ലിക്കെട്ടിന് ഏറ്റവും പേരുകേട്ടിരിക്കുന്ന സ്ഥലം. മതിപിടിച്ചു വരുന്ന കാളകളെ കൊമ്പിൽ പിടിച്ച് കീഴടക്കുന്ന അതിസാഹസികമായ വിനോദമാണിത്. ഉതിൽ പങ്കെടുക്കുന്നവർക്ക് ജീവൻ നഷ്ടമായിട്ടുള്ള അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

PC:Iamkarna'

കുംഭമേള

കുംഭമേള

മകരസംക്രാന്തിയുടെ ഭാഗമല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ആ സമയത്ത് നടക്കാറുള്ള പ്രധാന മതപരിപാടികളിൽ ഒന്നാണ് കുംഭമേള. ഈവർഷം ജനുവരി 15 നാണ് പ്രയാഗിൽ കുംഭമേള നടക്കുക. 12 വർഷത്തിലൊരിക്കൽ ഇടവേളകളിൽ നാലു സ്ഥലങ്ങളിലായി നടക്കുന്ന തീർഥാടക സംഗമമാണ് കുംഭമേള എന്ന പേരിൽ അറിയപ്പെടുന്നത്. 2018 ജനുവരി 15 മുതൽ മാർച്ച് 4 വരെ വരെ 48 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് പ്രയാഗ് രാജ് കുംഭമേള അഥവാ അലഹബാദ് കുംഭമേളയിലുള്ളത്. മകരസംക്രാന്തി ദിനത്തിലാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം നടക്കുക.

ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ

ഗംഗേശ്വർ മേള

ഗംഗേശ്വർ മേള

ഉത്തരായന കാലത്തിൽ അഥവാ മകര സംക്രാന്തിയിൽ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമാണ് ഗംഗേശ്വർ മേള. ഗംഗാ തടത്തിലെ സാഗർ ദ്വീപിൽ നടക്കുന്ന ഈ ആഘോഷം ജനുവരി 14നാണ് നടക്കുക. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ തീർഥാടന സ്ഥാനങ്ങളിൽ ഒന്നുകൂടിയായ ഇവിടെ ആയിരക്കണക്കിന് വിശ്വാസികളാണ് ഈ സമയത്ത് ഇവിടെ എത്തുക. പൗഷ് പൗർണ്ണമി നാളിലാണ് ഇവിടുത്തെ വലിയ ആഘോഷം.

PC:Vishakhalakkundi

മോഹ് ജുഗ്

മോഹ് ജുഗ്

നേരത്തെ പറഞ്ഞതുപോലെ ആസാമിൽ വിളവെടുപ്പു ഉത്സവത്തിന്റെ സമയത്ത് മാത്രം നടക്കുന്ന ആഗോഷമാണ് ഇവിടുത്തെ ജെല്ലിക്കെട്ടായ മോഹ് ജുഗ്. ഇവിടുത്തെ മോറിഗാവോൺ ജില്ലയിലെ അഹാത്ഗുരി എന്ന സ്ഥലത്താണ് പ്രധാനമായും ഇത് നടക്കുക, അഹാത്ഗുരി തന്നെയാണ് ആസമീസ് ജെല്ലിക്കെട്ട് കാണാൻ ഏറ്റവും യോജിച്ച സ്ഥലവും.

PC:Diganta Talukdar

 മാഘി

മാഘി

പഞ്ചാബുകാർ മാഘി എന്ന പേരിലാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. കരിമ്പു ജ്യൂസും മധുര പലഹാരങ്ങളും കിച്ചടിയുമാണ് ഈ ദിവസങ്ങളിൽ ഇവർ ആഘോഷത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്നത്. ഇവിടെ എല്ലാവരും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നുകൂടിയാണിത്.

ഭൂമിയിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്നറിയപ്പെടുന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെക്കുറിച്ച് അറിയേണ്ടതെല്ലാംഭൂമിയിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്നറിയപ്പെടുന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ ഇത് രാമന്റെ പാലമാണ്. ആരെയാണ് വിശ്വസിക്കുക...ഇനി ശാസ്ത്രം കള്ളം പറയുന്നതായിരിക്കുമോ... ഇതും ഒരു രഹസ്യം!!!!!ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ ഇത് രാമന്റെ പാലമാണ്. ആരെയാണ് വിശ്വസിക്കുക...ഇനി ശാസ്ത്രം കള്ളം പറയുന്നതായിരിക്കുമോ... ഇതും ഒരു രഹസ്യം!!!!!

മഹാപ്രളയത്തിനു ശേഷം മനുഷ്യൻ എവിടെ നിന്നും വന്നുവെന്നറിയുമോ? എങ്ങനെയാണ് മനുഷ്യൻ വീണ്ടും ഭൂമിയിലെത്തിയത്...ഹിന്ദു വിശ്വാസത്തിന് അതിലെന്താണ് കാര്യം? വായിച്ച് നോക്ക്!! മഹാപ്രളയത്തിനു ശേഷം മനുഷ്യൻ എവിടെ നിന്നും വന്നുവെന്നറിയുമോ? എങ്ങനെയാണ് മനുഷ്യൻ വീണ്ടും ഭൂമിയിലെത്തിയത്...ഹിന്ദു വിശ്വാസത്തിന് അതിലെന്താണ് കാര്യം? വായിച്ച് നോക്ക്!!

PC: Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X