Search
  • Follow NativePlanet
Share
» »മഴക്കാലത്തെ കാസർകോഡിനെ കണ്ടിട്ടുണ്ടോ?

മഴക്കാലത്തെ കാസർകോഡിനെ കണ്ടിട്ടുണ്ടോ?

ഇതാ മഴക്കാലത്ത് കാസർകോഡ് പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

ഒരു കൂട്ടം ആളുകൾ മഴയുടെ സുഖത്തിൽ വീട് തന്നെ തിരഞ്ഞെടുക്കുമ്പോള്‍ വേറെ ചിലർക്ക് മഴക്കാലം യാത്രാക്കാലമാണ്. മാൽഷേജ് ഘട്ടും ജോഗ് വെള്ളച്ചാട്ടവും ശിവാനസമുദ്രയും ഒക്കെ കാണാനുള്ള യാത്രകൾ. അങ്ങനെ ദൂരങ്ങൾ തേടി പോകുമ്പോൾ പിന്നിലാകുന്നത് നമ്മുടെ നാട്ടിലെ തന്നെ കുറച്ചിടങ്ങളാണ്. മലബാറിന്റെ ഊട്ടിയായ കോടഞ്ചേരിയും റാണിപുരം മലനിരകളും ഒക്കെയുള്ള കാസർകോടും മഴയിൽ തേടിച്ചെല്ലുവാൻ പറ്റിയ ഇടമാണ്. ഇതാ മഴക്കാലത്ത് കാസർകോഡ് പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

റാണിപുരം

റാണിപുരം

മഴക്കാലത്ത് റാണിപുരത്തിനു മറ്റൊരു മുഖമാണ്,.
മഴയിലലിഞ്ഞ് കാസർകോഡിന്റെ മലകളും വളവുകളും കുന്നു ഒക്കെ കയറിയിറങ്ങി റാണിപുരത്തെത്തുമ്പോൾ വേറൊരു നാടായി ഇവിടം മാറും, . ഉയരത്തിലേക്ക് പോകും തോറും ഭംഗി കൂടുന്ന, തണുപ്പിറങ്ങി വരുന്ന, കോടമഞ്ഞിൽ പൊതിയുന്ന പുതിയൊരു റാണിപുരത്തിനെയാവും അപ്പോൾ ഇവിടെ കാണുക.
അപൂർവ്വ ചോലവനവും മഴക്കാടും ചേർന്ന ഇവിടെ പുൽത്തകിടിയിലൂടെ ട്രക്ക് ചെയ്ത് എത്തുമ്പോൾ ലഭിക്കുന്ന സുഖം വേറെ തന്നെയാണ്. മഴക്കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടവും ഇവിടേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നു.

PC:Vinayaraj

ബേക്കൽകോട്ട

ബേക്കൽകോട്ട

കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ടയുടെ മുകളിൽ നിന്നും ഒരു മഴ ആസ്വദിച്ചാൽ എങ്ങനെയുണ്ടാവും? മഴക്കാലത്ത് ബേക്കൽ കോട്ടയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചയാണിത്. മുപ്പതിലേറെ ഏക്കർ വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്ന കോട്ടയും അടുത്ത് അറബിക്കടലിന്റെ സാന്നിധ്യവും കൂടിയാകുമ്പോൾ കാസർകോട്ടെ മഴദിനങ്ങൾ പൊളിക്കും എന്നതിൽ സംശയമില്ല.

PC:M agnihotri

കോട്ടഞ്ചേരി

കോട്ടഞ്ചേരി

മഞ്ഞുമൂടിക്കിടക്കുന്ന കോട്ടഞ്ചേരിയാണ് കാസർകോടിന്റെ മറ്റൊരു മുഖം. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടെ പശ്ചിമ ഘട്ടത്തിന്റെ തണുപ്പും കാഴ്ചകളും ഒക്കെ എന്നും സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കും. കുന്നിൻപുറങ്ങളും കാടുകളും ഒക്കെയുള്ള ഇവിടം തലക്കാവേരിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

PC:Vaikoovery

മാലോം

മാലോം

മഴക്കാലത്ത് കുടകിലേക്കൊന്നു പോയാലോ എന്നു കാസർകോഡുകാർ ഒരിക്കലും ആലോചിക്കില്ല. അതിനു പകരം അവർ തിര‍ഞ്ഞെടുക്കുക മാലോ എന്ന കാർഷിക ഗ്രാമമായിരിക്കും. കേരളത്തിന്റെ കൂർഗ് എന്നറിയപ്പെടുന്ന മാലോം നിറയെ പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഒരിടമാണ്. പ്രകൃതിയുടെ മനോഹരമായ കാഴ്ചകളാണ് ഈ നാടിന്‍റെ സമ്പത്ത്.

സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം!<br />സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം!

ഡെൽഹി കറങ്ങാൻ ഒരൊറ്റ ദിവസം...പരമാവധി കാഴ്ചകൾ ഇങ്ങനെ കാണാം! ഡെൽഹി കറങ്ങാൻ ഒരൊറ്റ ദിവസം...പരമാവധി കാഴ്ചകൾ ഇങ്ങനെ കാണാം!

PC: Shahid Kazi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X