Search
  • Follow NativePlanet
Share
» »ഉത്തർപ്രദേശിലെ മഴക്കാല സങ്കേതങ്ങൾ

ഉത്തർപ്രദേശിലെ മഴക്കാല സങ്കേതങ്ങൾ

മഴക്കാല നാളുകളിലാണ് ഈ സംസ്ഥാനത്തിന്റെ പ്രകൃതി വൈഭവങ്ങൾ ഏറ്റവും പരമോന്നതിയിലെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. പ്രകൃതിരമണീയമായതും ചരിത്രപ്രാധാന്യമേറിതുമായ നിരവധി കാഴ്ചകൾ ഇവിടുത്തെ ഓരോ കോണുകളിലും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ആത്മീയത നിറഞ്ഞു നിൽക്കുന്ന ഇവിടുത്തെ പല സ്ഥലങ്ങളിലും സ്വദേശീയരും വിദേശീയരുമായ നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്നു. . ഭാരത രാജ്യത്തിന്റെ ചരിത്രവും, സാംസ്കാരികതയും, പാരമ്പര്യവുമൊക്കെ സന്ദർശകർക്ക് വിവരിച്ചുതരുന്ന ആയിരക്കണക്കിന് സ്ഥലങ്ങൾ ഈ സംസ്ഥാനം കൈപ്പിടിയിലൊതുക്കി വച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കളങ്കമില്ലാത്ത പ്രകൃതി സൗന്ദര്യത്തെ നേരിട്ടുകണ്ടാസ്വദിക്കുവാനായി ഉത്തർപ്രദേശിനേക്കാൾ മികച്ച മറ്റൊരു സ്ഥലമില്ല എന്ന് വേണം പറയാൻ...! മഴക്കാല നാളുകളിലാണ് ഈ സംസ്ഥാനത്തിന്റെ പ്രകൃതി വൈഭവങ്ങൾ ഏറ്റവും പരമോന്നതിയിലെത്തുന്നത്. മഴയുടെ സൗന്ദര്യത്തെ ആസ്വദിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന എല്ലാ സഞ്ചാരികൾക്കും ഈ സ്ഥലങ്ങൾ നിറയെ കാഴ്ചകൾ കാത്തുവച്ചിരിക്കുന്നു . ഇത്തവണ നമുക്ക് ഉത്തർപ്രദേശിലെ ഏറ്റവും മികച്ച മഴക്കാല സങ്കേതങ്ങളെ പരിചയപ്പെടാം

ദുധ്വ

ദുധ്വ

മഴക്കാലത്തെ ഹൃദ്യമായ രീതിയിൽ ആസ്വദിക്കാനായി കാടുകളെക്കാൾ മികച്ചൊരു സ്ഥലമുണ്ടോ..! അതുകൊണ്ടുതന്നെ ഉത്തർപ്രദേശിലേക്ക് യാത്രചെയ്യുന്ന ഏതൊരാളുടെയും ആദ്യ ലക്ഷ്യസ്ഥാനം ഇവിടുത്തെ ദുധ്വ നാഷനൽ പാർക്ക് ആയിരിക്കണം. ഇവിടെ വന്നെത്തിയാൽ നിങ്ങൾക്ക് നിങ്ങളുടെ ചിറകുകൾ വിടർത്തിക്കൊണ്ട് മഴയുടെ താളങ്ങളിൽ നൃത്തം ചെയ്യാനാവും. ലഖിംപുർ ഖേരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സംരക്ഷിത മേഖലയിൽ വൈവിധ്യമാർന്ന വന്യജീവിസമ്പത്തും വിപുലമായ സസ്യവൃക്ഷാതികളും സമൃദ്ധമായി നിലകൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിയുടെ മഴക്കാലസൗന്ദര്യം പൂർണ്ണമായും ആസ്വദിക്കാൻ ഇവിടെയെത്തുന്ന ഓരോരുത്തർക്കും സാധിക്കുന്നു. ഓരോ ഇലകളിൽ നിന്നും ഇറ്റുവീഴുന്ന ഓരോ മഴത്തുള്ളികളും നിങ്ങളുടെ ക്യാമറകൾക്ക് വിരുന്നൊരുക്കി വച്ചിരിക്കുന്ന ഒന്നാണ്. ലക്നൗവിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തിലായി സ്ഥിതിചെയ്യുന്നതിനാൽ റോഡ് മാർഗം വളരെ എളുപ്പത്തിൽ ഇങ്ങോട്ട് എത്തിച്ചേരാവുന്നതാണ്

PC:Koshy Koshy

അലഹബാദ്

അലഹബാദ്

നിങ്ങളിപ്പോൾ വിചാരിക്കുന്നുണ്ടാവും അലഹബാദ് എന്ന പ്രദേശം ഉത്തർപ്രദേശിലെ മഴക്കാല സങ്കേതങ്ങളുടെ കൂട്ടത്തിൽ എങ്ങനെ വന്നെത്തിയെന്ന്..! അലഹബാദിലെ ആകർഷകമായ പുൽമേടുകളും മനോഹരമായ നദിയോരങ്ങളുമൊക്കെ മൺസൂൺ വേളകളിൽ പരമോന്നതമായ കാഴ്ചകൾ പകർന്നുതരുന്ന ഒന്നാണ്. മഴവെള്ളം ഇവിടുത്തെ ഓരോ ഇലയിൽപോലും വിസ്മയാവഹമായ മാറ്റങ്ങൾ കൊണ്ടുവരുന്നു.. ലക്നൗവിൽ നിന്ന് 200 കിലോമീറ്റർ അകലെയായാണ് അലഹബാദ് പട്ടണം സ്ഥിതി ചെയ്യുന്നത്. മൂന്ന് പുണ്യ നദികളായ ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനമാണ് ഈ സ്ഥലം.. പൗരാണികമായ രേഖകളനുസരിച്ച് ഈ സ്ഥലത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ചരിത്രാന്വേഷികളായ നിരവധിയാളുകളെ ഇങ്ങോട്ടാകർഷിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെ കുടികൊള്ളുന്നു. മൺസൂൺ കാലഘട്ടങ്ങളിൽ, ഇവിടുത്തെ പുണ്യനദീജലത്തിൽ നിങ്ങൾക്ക് ബോട്ടിങ്ങിന് പോകാൻ സാധിക്കും. നദിക്കരയിൽ നിന്നുള്ള സൂര്യോദയത്തിന്റേയും സൂര്യാസ്തമയത്തിന്റേയും അതിശയകരമായ കാഴ്ചകൾ നിങ്ങളുടെ കണ്ണുകളെ വിസ്മയിപ്പിക്കുന്ന ഒന്നായിരിക്കും

PC:ptwo

റെഹർ

റെഹർ

വിനോദയാത്ര നടത്തുന്ന പലരും അറിയാതെപോയ ഒരു സ്ഥലമാണ് റെഹർ , ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ ഒരു ചെറു പട്ടണമാണ് ഈ പ്രദേശം. പ്രകൃതിസ്നേഹികളായ ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണിത്. വനങ്ങളും വന്യജീവികളും ഡാമുകളും പൂന്തോട്ടങ്ങളും അങ്ങനെയങ്ങനെ എന്തൊക്കെയാണ് ഈ സ്ഥലം അതിന്റെ അതിരുകൾക്കുളിൽ സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത്

പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന സ്വാഭാവികമായ ദൃശ്യമനോഹാരിതകൾ ഇവിടെയെത്തുന്ന യാത്രയിരേവരെയും അത്ഭുതഭരിതരാക്കുമെന്ന കാര്യം തീർച്ചയാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഉത്തർപ്രദേശിലേക്ക് യാത്ര ചെയ്യുന്ന ഓരോ സഞ്ചാരികളും തീർച്ചയായും റെഹാറിലേക്ക് ചെന്നെത്തണം. ലക്നൗവിൽ നിന്ന് 412 കിലോമീറ്ററും ഡെൽഹിയിൽ നിന്ന് 215 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന റഹാറിൽ പ്രകൃതി സൗന്ദര്യത്തിന്റെ അത്യാകർഷകമായ കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുന്നു. ജിം കോർബെറ്റ് നാഷനൽ പാർക്കും നൈനിറ്റാളും അടുത്തുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്..

 പിലിഭിത്

പിലിഭിത്

ശിവാലിക് മലനിരകളുടെ സമീപങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു ഉപനഗരമാണ് പിലിഭിത്. അതി മനോഹരമായ വനപ്രദേശങ്ങളും , റോഡുവീഥികളും കനാലുകളും, കൃഷിയിടങ്ങളും ഒക്കെകൊണ്ട് അനുഗ്രഹീതമായ ഒരു സ്ഥലമാണിത്.. ഓടക്കുഴൽ നിർമാണമേഖലയുടെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സ്ഥലം ഏറ്റവുമധികം ഓടക്കുഴൽ നിർമ്മിച്ച് കയറ്റുമതിചെയ്യുന്ന സ്ഥലം കൂടിയാണ് . അതുകൊണ്ടുതന്നെ ഈ സ്ഥലത്തെ ബൻസുരി നഗരി എന്നപേരിലും വിളിച്ചുവരുന്നു. നിങ്ങൾ തീർച്ചയായും പിലിഭിത് നഗരം സന്ദർശിക്കണമെന്നതിന്റെ പ്രധാന കാരണം മഴക്കാലം ഇവിടെ വരച്ചുചേർക്കുന്ന അത്യാകർഷകമായ വർണ്ണ കാഴ്ചകളാണ്. വനപ്രദേശങ്ങൾ ഒരുപാടുള്ള സ്ഥലമായതിനാൽ ഇവിടുത്തെ ഓരോ കോണുകളിലും നിറഞ്ഞുനിൽക്കുന്ന സസ്യശ്യാമളത നിങ്ങൾക്ക് പ്രകൃതി സൗന്ദര്യത്തിന്റെ കമനീയ ഭാവങ്ങളെ കാട്ടിത്തരും. പിലിഭിത് കടുവാ സങ്കേതമാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണം


PC:Makks2010

വാരാണസി

വാരാണസി

സുന്ദരമായ നദീതടങ്ങളുയും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടേയുമൊക്കെ പേരിൽ പ്രസിദ്ധിയാർജ്ജിച്ച മറ്റൊരു പുണ്യ സ്ഥലമാണ് വാരാണസി. ലക്നൗവിൽ നിന്ന് 300 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വാരാണസി പട്ടണം ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥലങ്ങളിലൊന്നാണ്. ഹിന്ദു ദൈവങ്ങളുടെയും പ്രശസ്തരായ ഋഷിവര്യന്മാരുടെയും വിശുദ്ധന്മാരുടേയുമൊക്കെ നാടായി കണക്കാക്കുന്ന ഈ സ്ഥലം ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്നു. മഴക്കാലത്ത് വാരാണസി പ്രദേശം മുഴുവനത്രയും പ്രകൃതിരമണീയമാകുന്നത് നിങ്ങൾക്ക് ദർശിക്കാനാവും. ഇവിടുത്തെ നദിയോരങ്ങളുടെ മനോഹാരിത നിങ്ങളെ തീർച്ചയായും വിസ്മയഭരിതരാക്കിത്തീർക്കും. മഴക്കാലത്തെ സ്വർഗ്ഗതുല്യമായ കാഴ്ചകൾ നിങ്ങൾക്ക് വേണമെങ്കിൽ ചിത്രങ്ങളായി പകർത്തിയെടുക്കുകയും ആവാം.. അപ്പോൾ പിന്നെ മഴക്കാലത്ത് ഉത്തർപ്രദേശിന്റെ മണ്ണിലേക്ക് ഇത്തരമൊരു യാത്ര ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് എന്ത് പറയുന്നു...?

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

PC:travelwayoflife

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X