Search
  • Follow NativePlanet
Share
» »ഒട്ടും വിലകുറച്ച് കാണേണ്ട... സൂപ്പർ ബീച്ചുകൾ ഇതാണ്...

ഒട്ടും വിലകുറച്ച് കാണേണ്ട... സൂപ്പർ ബീച്ചുകൾ ഇതാണ്...

എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടും ആളികളില്ലാത്തിനാലും ഒക്കെ മാറ്റി നിർത്തപ്പെട്ടിരിക്കുന്ന ഇത്തരം ബീച്ചുകൾ വേറെ ലെവലാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ചില ബീച്ചുകൾ പരിചയപ്പെടാം.

ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ പറഞ്ഞ് മടുപ്പിക്കാത്ത ബീച്ചുകളില്ല.
മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുവാൻ ബീച്ചുകളാണെങ്കിലും അറിയപ്പെടുന്നവ വളരെ കുറവാണ്. അറിയപ്പെടുന്നവയുടെ കാര്യം പറയുവാനുമിസ്സ. വൃത്തിയില്ലായ്മയും നാട്ടുകാരുടെ സദാചാരവും സമയവും ഒക്കെ കൊണ്ട് ലിസ്റ്റിൽ പോലും കാണില്ല. ഇനി അറിയപ്പെടുന്ന കോവളം ബീച്ചിന്‍റെയും വിഴിഞ്ഞത്തിന്റെയും കോഴിക്കോടിന്റെയും ഗോവയുടെയും ഗോകർണ്ണയുടെയും കാര്യം പറയേണ്ട. തിരക്കുകൊണ്ട് അടുക്കാൻ പോലും സാധിക്കില്ല. പറഞ്ഞു വരുമ്പോൾ നമുക്ക് പോകാൻ ഈ മാറ്റി നിർത്തിയിരിക്കുന്ന ബീച്ചുകൾ മാത്രമേ കാണൂ എന്നല്ലേ...അതേ! പക്ഷെ, മറ്റു ബീച്ചുകൾക്കില്ലാത്ത ധാരാളം പ്രത്യേകതകൾ ഈ മാറ്റി നിർത്തിയിരിക്കുന്ന ബീച്ചുകൾക്കുണ്ട്. ഒരു പക്ഷെ, ടോപ് ലിസ്റ്റിൽ വന്നിട്ടുള്ള ബീച്ചുകളേക്കാളും മുന്നിൽ നില്‍ക്കുന്നവ. എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടും ആളികളില്ലാത്തിനാലും ഒക്കെ മാറ്റി നിർത്തപ്പെട്ടിരിക്കുന്ന ഇത്തരം ബീച്ചുകൾ വേറെ ലെവലാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ചില ബീച്ചുകൾ പരിചയപ്പെടാം...

സെറിനിറ്റി ബീച്ച്, പോണ്ടിച്ചേരി

സെറിനിറ്റി ബീച്ച്, പോണ്ടിച്ചേരി

പോണ്ടിച്ചേരിയിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ ഒന്നായാണ് സെറിനിറ്റി ബീച്ച് അറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ വൃത്തിയുടയും ഭംഗിയുടെയും കാര്യത്തിൽ ഒരു രക്ഷയുമില്ലാത്ത ഇടം എന്നുതന്നെ ഇതിനെ പറയാം. പക്ഷെ, ചെന്നൈ താണ്ടി പോണ്ടിച്ചേരി എത്തിയാൽ ഇവിടുത്തെ ബീച്ചുകളിലേക്ക് അധികമാരും പോവാറില്ല. ചെന്നൈയിലെ മറീന ബീച്ചിൽ കറങ്ങിയവർക്കെന്ത് പോണ്ടിച്ചേരി ബീച്ച് എന്നതാണ് കാരണം. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവഭങ്ങൾ നല്കുന്ന ഒരു ബീച്ചാണ് സെറിനിറ്റി ബീച്ച്. കോട്ടകുപ്പം ബീച്ച് എന്നാണ് ഇതിന്റെ യഥാർഥ നാമം. സർഫിങ്ങ് നടത്തുവാൻ യോജിച്ചതാണെങ്കിലും നീന്താനും കുളിക്കുവാനും ഇവിടെ തിരഞ്ഞെടുക്കാത്തതായിരിക്കും നല്ലത്.

മാരാരി ബീച്ച്

മാരാരി ബീച്ച്

വിദേശികൾ ധാരാളം വന്നു പോകുന്ന ഇടമാണെങ്കിലും പ്രാദേശികമായി ആളുകൾ അധികം എത്തിച്ചേരാത്ത ഇടമാണ് മാരാരി ബീച്ച്. മാരാരിക്കുളം ബീച്ച് എന്നറിയപ്പെടുന്ന ഇത് ആലപ്പുഴ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നീല കടൽവെള്ളവും പഞ്ചസാര തരിപോലുള്ള മണലും നീണ്ടു കിടക്കുന്ന തെങ്ങിൻ തോപ്പുകളും ഒക്കെ ചേരുമ്പോൾ ഇതിന്‍റെ ഭംഗി പതിന്മടങ്ങ് വർധിക്കുന്നു. എന്നാൽ ഇത്രയധികം ഭംഗിയുണ്ടെങ്കിലും എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടും മറ്റു കാരണങ്ങളും കാരണം ഇവിടെ വന്നെത്തുന്നവർ വളരെ കുറവാണ്. വ്യാവസായികമായി വളർന്നിട്ടില്ലാത്ത ഇവിടം തികച്ചും ഒരു കടലോര പ്രദേശമാണ്. ഇവിടെ എത്തിയാൽ ഭക്ഷണം ലഭിക്കുവാനും മറ്റും കുറച്ച് നടക്കേണ്ടിയും വരും. എന്നാൽ ആ ബുദ്ധിമുട്ടുകൾ ഒക്കെയും മാറ്റി നിർത്തുവാൻതക്ക മനോഹരമാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Mahendra M

ബങ്കാരം ബീച്ച്, ലക്ഷദ്വീപ്

ബങ്കാരം ബീച്ച്, ലക്ഷദ്വീപ്

ലക്ഷദ്വീപിൽ മദ്യപാനം അനുവദിക്കുന്ന ഏക ബീച്ച് അല്ലെങ്കിൽ ദ്വീപാണ് ബങ്കാരം. സ്വകാര്യ റിസോർട്ടുകളുടെ കീഴിലാണ് ഇതിന്റെ മിക്ക ഭാഗങ്ങളും എന്നതും എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടുമാണ് ഇതിനെ സഞ്ചാരികൾക്കിടയിൽ മാറ്റി നിർത്തുന്നത്. എന്നാൽ അങ്ങനെ മാറ്റി നിർത്തപ്പെടേണ്ട ഒന്നല്ല എന്ന ഇവിടുത്തെ ഫോട്ടോകൾ കണ്ടാൽ തന്നെ മനസ്സിലാവും. മനോഹരമായ കാഴ്ചകളും പച്ചപ്പും ഒക്കെയുള്ള ഇടമാണിത്.

ലക്ഷദ്വീപിലെ സഞ്ചാരികളുടെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം ലക്ഷദ്വീപിലെ സഞ്ചാരികളുടെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം

റൻപൂർ ബീച്ച്, മഹാരാഷ്ട്ര

റൻപൂർ ബീച്ച്, മഹാരാഷ്ട്ര

പ്രത്യേകിച്ച് കാഴ്തകൾ ഒന്നുംതന്നെയില്ലാത്ത ഒരു ബീച്ച്...മഹാരാഷ്ട്രയിലെ റൻപൂർ ബീച്ചിനെക്കുറിച്ച് പറയുമ്പോൾ ഇവിടെ മുൻപ് പോയിട്ടുള്ളവരുടെ മനസ്സിൽ ആദ്യം വരുന്ന കാര്യമാണിത്. പ്രദേശവാസികളും അവരുടെ ചെറിയ ചെറിയ മത്സ്യ ബന്ധന ബോട്ടുകളും വലകളും ഒക്കെയാണ് ഇവിടെ എത്തിയാൽ കണ്ണിൽ ആദ്യം പിടിക്കുന്ന കാഴ്ചകൾ. എന്നാൽ അറ്റമില്ലാതെ കിടക്കുന്ന നീലക്കടലിന്റെ കാഴ്ചകൾ ഇവിടെ എത്തുന്നവരെ പിടിച്ചു നിർത്തുക തന്നെ ചെയ്യും. എന്നാൽ ഇത് നാട്ടുകാർക്കിടയിൽ മാത്രം അറിയപ്പെടുന്ന ഒരു തീരമാണ്. ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്നവർ വളരെ കുറവാണ്.

ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബട്ടർഫ്ലൈ ബീച്ച്. ഗോവ

ബട്ടർഫ്ലൈ ബീച്ച്. ഗോവ

ഗോവയിലെ അറിയപ്പെടാതെ കിടക്കുന്ന ബീച്ചുകളിൽ പ്രധാനപ്പെട്ടതാണ് ബട്ടർഫ്ലൈ ബീച്ച്. പാറക്കൂട്ടങ്ങൾക്കിടയിൽ നാട്ടുകാർക്കു മാത്രം അറിയുന്ന ഒരു രഹസ്യമായാണ് ഇന്നും ഈ ബീച്ച് നിലനിൽക്കുന്നത്. എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടുകൊണ്ട് മറ‍ഞ്ഞു കിടക്കുന്ന ഇവിടം പക്ഷെ, എത്തിയാൽ മനസ്സിൽ കയറും എന്നുറപ്പാണ്. പാറക്കൂട്ടങ്ങളിലൂടെയും കാടുകളിലൂടെയും ഒക്കെ കയറിയിറങ്ങി ഒരു ചെറിയ ട്രക്ക് നടത്തിയാൽ മാത്രമെ ഇവിടെ എത്താൻ കഴിയൂ. ധാരാളമായി കാണപ്പെടുന്ന ചിത്രശലഭങ്ങളാണ് ബീച്ചിനു പേരു ലഭിച്ചതിന്റെ കാരണം.

പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഗോവയിലെ രഹസ്യബീച്ച്പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഗോവയിലെ രഹസ്യബീച്ച്

ഗുഹാഘർ ബീച്ച്, മഹാരാഷ്ട്ര

ഗുഹാഘർ ബീച്ച്, മഹാരാഷ്ട്ര

അതിമനോഹരമാണെങ്കിലും കാരണങ്ങളൊന്നുമില്ലാതെ ആളുകൾ എത്തിച്ചേരാത്ത ഒരു ബീച്ചാണ് മഹാരാഷ്ട്രയിലെ ഗുഹാഘർ ബീച്ച്. മാലിന്യങ്ങളില്ലാത്ത വെള്ളവും തരിതരിയായുള്ള മണലും തീരാത്ത തീരവും ഒക്കെയുള്ള ഇവിടെ വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്താറുള്ളത്. ബീച്ചിനെക്കുറിച്ച് പ്രചരിക്കുന്ന കഥകളോ മറ്റോ ആയിരിക്കാം ഇതിനു കാരണം. എന്തുതന്നെയായാലും യാത്രകളിൽ നിന്നും മാറ്റി നിർത്തേണ്ട ഒരിടമല്ല ഗുവാഹർ ബീച്ച് എന്നത് തീർച്ച.

PC:Joshi detroit

മന്ദാരമണി ബീച്ച്, പശ്ചിമ ബംഗാൾ

മന്ദാരമണി ബീച്ച്, പശ്ചിമ ബംഗാൾ

ബൈക്ക് റൈഡിങ്ങിന് പറ്റിയ, ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബീച്ചുകളിൽ ഒന്നാണ് പശ്ചിമ ബംഗാളിലെ മന്ദാരമണി ബീച്ച്. കട്ടിയുള്ള മണലായതിനാൽ എത്ര ഭാരമുള്ള വാഹനമാണെങ്കിലും പൂഴിയിൽ താഴ്ന്നു പോകാതെ ഓടിക്കുവാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

യരഡാ ബീച്ച്, ആന്ധ്രാ പ്രദേശ്

യരഡാ ബീച്ച്, ആന്ധ്രാ പ്രദേശ്

ബെംഗാൾ ഇൾക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ബീച്ചുകളിലൊന്നാണ് യരഡാ ബീച്ച്. സമാധാനം ആഗ്രഹിച്ചെത്തുന്നവർക്ക് പറ്റിയ ഇവിടെ എത്തുന്നവരിൽ കൂടുതലും അങ്ങനെയുള്ളവർ തന്നെയാണ്. എന്നാൽ വിശന്നാൽ ഭക്ഷണം കഴിക്കുവാനോ, അല്ലെങ്കിൽ ഒരു ദിവസത്തെ താമസത്തിനായോ ഇവിടെ യാതൊരു വിധ സൗകര്യങ്ങളും ലഭ്യമല്ല എന്നതാണ് ഇവിടെ എത്തുന്നതിൽ നിന്നും സഞ്ചാരികളെ മടുപ്പിക്കുന്നത്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടു കൂടി വന്ന് വൈകിട്ട് പോകാൻ സാധിക്കുന്ന രീതിയിലാണെങ്കിൽ ഇവിടം അടിപൊളിയായിരിക്കും.

പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി

പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി

റിലാക്സ് ചെയ്യുവാൻ പോണ്ടിച്ചേരിയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് പാരഡൈസ് ബീച്ച്. എന്നാൽ നഗരത്തിൽ നിന്നും കുറച്ചകലെയാണ് എന്ന കാരണമാണ് ഇവിടെ എത്തുന്നതിൽ ആളുകളെ മടുപ്പിക്കുന്നത്.

സൂര്യൻ വടക്കോട്ട് നീങ്ങുന്ന മകരസംക്രാന്തിയിലെ ആഘോഷങ്ങൾ ഇതാണ്സൂര്യൻ വടക്കോട്ട് നീങ്ങുന്ന മകരസംക്രാന്തിയിലെ ആഘോഷങ്ങൾ ഇതാണ്

ഭൂമിയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന്‍റെ വിശേഷങ്ങൾഭൂമിയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന്‍റെ വിശേഷങ്ങൾ

പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യൻ ഗ്രാമംപോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യൻ ഗ്രാമം

Read more about: beaches maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X