Search
  • Follow NativePlanet
Share
» »സാഹസികരാണോ? എങ്കില്‍ ഈ വഴികളിലൂടെ പോകാം!

സാഹസികരാണോ? എങ്കില്‍ ഈ വഴികളിലൂടെ പോകാം!

ഇതാ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോഡുകളും മലമ്പാതകളും പരിചയപ്പെടാം.

റോഡുകള്‍ പലതരമുണ്ട്..ആര്‍ക്കും പോകാവുന്ന സാധാരണ റോഡുകള്‍ മുതല്‍ ധീരന്മാര്‍ക്ക് മാത്രം കീഴടക്കുവാന്‍ പറ്റുന്ന റോഡുകള്‍ വരെ നമ്മുടെ രാജ്യത്ത് കാണാം. അപകടം പതിയിരിക്കുന്ന പാതയിലൂടെ ജീവന്‍ പോലും പണയംവെച്ച് പോകുവാന്‍ സാധിക്കുന്ന റോഡുകള്‍ എന്നും സഞ്ചാരികള്‍ക്ക് ഒരു ഹരമാണ്. ഓരോ വളവിലും തിരിവിലും ശ്രദ്ധയോടെ മാത്രം സ‍ഞ്ചരിക്കേണ്ട പാതകള്‍ എന്നും യാത്രികരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. ഇതാ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോഡുകളും മലമ്പാതകളും പരിചയപ്പെടാം.

ഉംലിംഗ്ലാ ടോപ്

ഉംലിംഗ്ലാ ടോപ്

ജമ്മു കാശ്മീരില്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഉംലിംഗ്ലാ ടോപ് സാഹസിക സഞ്ചാരികള്‍ക്ക് എന്നും ആവേശം നല്കുന്ന റോഡാണ്. ലോകത്തിലെ തന്നെ വാഹനങ്ങള്‍ക്കു പോകുവാന്‍ സാധിക്കുന്ന ഏറ്റവും ഉയരത്തിലുള്ള പാതകളിലൊന്നായ ഇത് സമുദ്ര നിരപ്പില്‍ നിന്നും 5882 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 86 കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡ് ബിആര്‍ഓയാണ് നിര്‍മ്മിച്ചത്. ലഡാക്കിലെ ചിസുംലേ ഗ്രാമത്തെയും ദംചോക്ക് ദ്രാമത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണ്. സാധാരണ സ്ഥലങ്ങളെ അപേക്ഷിച്ച് ഓക്സിജന്‍ ലഭ്യത 50 ശതമാനം കുറവായ ഇവിടെ അതിജീവിക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടാണ്. സാധാരണ ആളുകള്‍ക്ക് ഇതുവഴി പോകണമെങ്കില്‍ സൈന്യത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്.

ദുംഗ്രി ലാ

ദുംഗ്രി ലാ

മനാ പാസ് എന്നറിയപ്പെടുന്ന ദുംഗ്രി ലാ ‌ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ വാഹനങ്ങള്‍ പോകുന്ന ഏറ്റവും ഉയരത്തിലുള്ള പാതകളിലൊന്നായ ഇത് സമുദ്ര നിരപ്പില്‍ നിന്നും18,406 അടി ഉയരത്തിലാണ്. ഇന്ത്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് സന്‍സ്കാര്‍ പര്‍വ്വതനിര വഴിയാണ് കടന്നു പോകുന്നത്. 2005ല്‍ തുടങ്ങി 2010 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡ് ഇന്ത്യന്‍ മിലിട്ടറി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ സഹായത്തോട് കൂടിയാണ് നിര്‍മ്മിച്ചത്. പിന്നീട് 2011 മുതലാണ് ഗൂഗിള്‍ എര്‍ത്ത് പോലുള്ള വിഷ്വല്‍ ഗ്ലോബല്‍ സിസ്റ്റത്തില്‍ റോഡ് പ്രത്യക്ഷമാകുന്നത്.

മര്‍സിമിക് ലാ

മര്‍സിമിക് ലാ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മറ്റൊരു റോഡാണ് മര്‍സിമിക് ലാ. ലേയില്‍ നിന്നും 96 കിലോമീറ്റര്‍ അകലെ ചാങ്-ചെമ്നോ റേഞ്ചിലാണ് ഈ പാതയുള്ളത്. ഇവിടെ നിയന്ത്രണ രേഖയില്‍ നിന്നും വെറും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈന ലോകനിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ആറുവരി പാതയുള്ളത്. ഈ റോഡില്‍ നിന്നും ഇത് കാണുന്നതിനാല്‍ നിരവധി സഞ്ചാരികള്‍ സാഹസികമായി ഇവിടെ എത്താറുണ്ട്. ലേയിലെ ഡെപ്യൂ‌ട്ടി കമ്മിഷണര്‍ ഓഫീസില്‍ നിന്നും പ്രത്യേകം അനുമതി നേടിയാല്‍ മാത്രമേ ഇവി‌ടെ പ്രവേശിക്കുവാന്‍ സാധിക്കൂ.

ഫോ‌ട്ടി ലാ

ഫോ‌ട്ടി ലാ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡുകളുടെ പ‌ട്ടികയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിപ്പെട്ട റോഡാണ് ഫോ‌ട്ടി ലാ. ലഡാക്കിലെ സന്‍സ്കാര്‍ വഴിയാണ് ഈ പാത കടന്നുപോകുന്നത്. പ്രശസ്തമായ ഹാന്‍ലേ ആശ്രമത്തില്‍ നിന്നും വെറും 30 കിലോമീറ്റര്‍ മാറിയാണ് ഈ റോഡുള്ളത്. ഓക്സിജന്‍ കുറവായതിനാല്‍ തന്നെ വളരെ കുറവ് ആളുകള്‍ മാത്രമാണ് ഇതുവഴി വരുന്നത്. ആര്‍മിയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇതുവഴി പോകുവാന്‍ സാധിക്കൂ.

ഡോങ്കാ ലാ

ഡോങ്കാ ലാ


ഹിമാലയത്തിലൂടെ കടന്നുപോകുന്ന ഈ പാത ഇന്ത്യയെയും ടിബറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ്. നോര്‍ത്ത് സിക്കിം വഴി കടന്നു പോകുമ്പോള്‍ ടിബറ്റിന്‍റെ മനോഹരമായ കാഴ്ചകള്‍ കാണുവാനും സാധിക്കും. ഹിമാലയത്തിലെ വിശുദ്ധ തടാകങ്ങളിലൊന്നായ ഗുരുഡോങ്മാര്
തടാകം ഈ വഴിയില്‍ നിന്നും 5 കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകം കൂടിയാണിത്.
ടിബറ്റന്‍ അതിര്‍ത്തിയുമായി ചേര്‍ന്നു കിടക്കുന്നതിനാല്‍ ഈ വഴി പോകുവാന്‍ പ്രത്യേക അനുമതികള്‍ ആവശ്യമാണ്.

കാക്സാങ് ലാ

കാക്സാങ് ലാ

ജമ്മു കാശ്മീരില്‍ ലഡാക്ക് റീജിയണില്‍ സ്ഥിതി ചെയ്യുന്ന മലമ്പാതകളിലൊന്നാണ് കാക്സാങ് ലാ. സമുദ്ര നിരപ്പില്‍ നിന്നും 5438 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇവിടെ തടാകങ്ങള്‍, പര്‍വ്വതങ്ങള്‍ തുടങ്ങിയവയുടെ വ്യത്യസ്തങ്ങളായ കാഴ്ചകള്‍ കാണുവാന്‍ സാധിക്കും,

ചാങ് ലാ പാസ്

ചാങ് ലാ പാസ്

ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിലേക്കുള്ള പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ വഴി സമുദ്ര നിരപ്പില്‍ നിന്നും 5360 മീറ്റര്‍ ഉയരത്തിലാണുള്ളത്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസര്‍ച്ച് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനാണ് ഈ ഗവേഷണ സ്ഥാപനം സ്ഥാപിച്ചിരിക്കുന്നത്.

കര്‍ദുങ് ലാ പാസ്

കര്‍ദുങ് ലാ പാസ്

ജമ്മു കാശ്മീരീലെ ലഡാക്ക് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് കർദുങ് ലാ.സമുദ്രനിരപ്പിൽ നിന്നും 5359 മീറ്റർ അഥവാ 17,582 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്നും 39.7 കിലോമീറ്റർ അകലെയാണ് കർദുങ് ലാ സ്ഥിതി ചെയ്യുന്നത്. 1976 ല്‍ ആണ്. പിന്നീട്1988 ലാണ് ഇവിടം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മലമ്പാതകളില്‍ ഒന്‍പതാം സ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

അപകടം പതിയിരിക്കുന്ന പാതയിലൂടെയൊരു യാത്രഅപകടം പതിയിരിക്കുന്ന പാതയിലൂടെയൊരു യാത്ര

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം? മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥംശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

Read more about: road jammu kashmir leh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X