Search
  • Follow NativePlanet
Share
» »കേരളത്തിന്‍റെ ഭംഗി ഒപ്പിയെടുത്ത ചിത്രങ്ങള്‍

കേരളത്തിന്‍റെ ഭംഗി ഒപ്പിയെടുത്ത ചിത്രങ്ങള്‍

വളരെ ചുരുക്കം ചില ഷോട്ടുകളിലൂടെ കേരളത്തെ അടയാളപ്പെ‌ടുത്തിയ അഞ്ച് ചിത്രങ്ങളും അതില്‍ പ്രത്യക്ഷമായ അഞ്ചിടങ്ങളും പരിചയപ്പെടാം....

ദൈവത്തിന്‍റെ സ്വന്തം നാട്... എത്ര പറഞ്ഞാലും മതിവരാത്ത കേരളത്തിന്റെ വിശേഷണങ്ങളിലൊന്ന്. ലോകരാജ്യങ്ങള്‍ക്ക് കേരളത്തെ ഓര്‍മ്മിക്കുവാന്‍ ആകെ വേണ്ടത് ഈ പച്ചപ്പും ഹരിതാഭയും നിറഞ്ഞ കാഴ്ചകള്‍ മാത്രമാണ്. വെള്ളച്ചാട്ടങ്ങളും കുന്നുകളും മലകളും തേയിലത്തോട്ടങ്ങളും കാടും മേടും കോട്ടകളും കൊട്ടാരങ്ങളുമെല്ലാം കേരളത്തിന്‍റെ ഭംഗിയോ‌ട് വീണ്ടും വീണ്ടും ചേര്‍ത്തു വയ്ക്കുന്നവയാണ്. ഈ നാടിന്‍റെ സൗന്ദര്യം അത്രത്തോളം ഒപ്പിയെ‌ടുക്കവാന്‍ ഒരു ചിത്രങ്ങള്‍ക്കും ആയില്ലെങ്കിലും മനസ്സില്‍ കോറിയിട്ട ഫ്രെമയിമുകള്‍ സമ്മാനിച്ച ചില സിനിമകളുണ്ട്. വളരെ ചുരുക്കം ചില ഷോട്ടുകളിലൂടെ കേരളത്തെ അടയാളപ്പെ‌ടുത്തിയ അഞ്ച് ചിത്രങ്ങളും അതില്‍ പ്രത്യക്ഷമായ അഞ്ചിടങ്ങളും പരിചയപ്പെടാം...

അതിരപ്പള്ളി വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം

കേരളത്തിന്‍റെ ഏറ്റവും ഭംഗിനിറഞ്ഞ കാഴ്ചകളിലൊന്ന് ആര്‍ത്തലച്ചൊഴുകി താഴേക്ക് പതിക്കുന്ന അതിപ്പള്ളി വെള്ളച്ചാട്ടമാണ്. പാല്‍ക്കടല്‍പോലെ ചുറ്റും നില്‍ക്കുന്നവരെപ്പോലും നനയിപ്പിച്ച് പാറക്കെട്ടുകളിലൂടെ ചിന്നിത്തിതറി പതിക്കുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം കേരളാ ‌ടൂറിസത്തിന്‍റെ അടയാളങ്ങളിലൊന്നുകൂടിയാണ്. മറ്റൊരു കാഴ്ചയ്ക്കും പകരം വയ്ക്കുവാന്‍ സാധിക്കില്ല എന്നത് തന്നെയാണ് അതിരപ്പള്ളിയെ വ്യത്യസ്തമാക്കുന്നതും.

ബാഹുബലി

ബാഹുബലി

അതിരപ്പള്ളിയുടെ സൗന്ദര്യം ഒപ്പിയെടുത്ത സിനിമകള്‍ ഒരുപിടിയുണ്ടെങ്കിലും അതിലേറ്റവും മുന്നില്‍ നില്‍ക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമായി അറിയപ്പെടുന്ന ബാഹുബലി തന്നെയാണ്. ബാഹുബലിയു‌‌‌ടെ ഒന്നാം ഭാഗത്തിലാണ് അതിരപ്പള്ളി വെള്ളച്ചാ‌‌ട്ടത്തിന്റെ മനോഹാരിത അതിന്‍റെ പൂര്‍ണ്ണതയില്‍ പകര്‍ത്തിയിരിക്കുന്നത്. ഇത് കൂടാതെ കസിന്‍സ്, തമിഴ് ചിത്രമായ രാവണ്‍, തുടങ്ങി നിരവധി ചിത്രങ്ങളിലെ രംഗങ്ങള്‍ അതിരപ്പള്ളിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

മീശപ്പുലിമല

മീശപ്പുലിമല

ഒരൊറ്റ സിനിമകൊണ്ട് മലയാളി സഞ്ചാരികളുടെ ചങ്കില്‍ കയറിയ ഇ‌‌ടമാണ് ഇടുക്കി ജില്ലയിലെ മീശപ്പുലിമല. കേരളത്തിലെ ഏറ്റലും മനോഹരമായ സൂര്യോദയ കാഴ്ചകള്‍ സമ്മാനിക്കുന്ന മീശപ്പുലിമല ഇന്നും മറ്റു സ്ഥലങ്ങള്‍ പോലെ അത്രയും പ്രചാരത്തിലായിട്ടില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. വനംവകുപ്പിന്‍റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ
PC: Ahammed Shahz

ചെന്നൈ എക്സ്പ്രസ്

ചെന്നൈ എക്സ്പ്രസ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ചാര്‍ളിയാണ് സഞ്ചാരികളുടെ മനസ്സിലേക്ക് മീശപ്പുലിമലയെ എത്തിച്ചത്. എന്നാല്‍ അതിനും മുന്‍പ് ഷാരൂഖ് ഖാനും ദിപിക പദുക്കോണിും മത്സരിച്ചഭിനയിച്ച ചെന്നൈ എസ്ക്പസ് എന്ന ബോളിവുഡ് സിനിമയാണ്ണ് മീശപ്പുലിമലയുടെ സൗന്ദര്യം.

PC:Mahitha Suresh

അഞ്ചുരുളി ട‌ണല്‍

അഞ്ചുരുളി ട‌ണല്‍

ഇടുക്കി ജില്ലയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ് അഞ്ചുരുളി ടണല്‍, ഇടുക്കി ഡാമിന്റെ പിന്‍ഭാഗത്താതായി നിലകൊള്ളുന്ന അ‍ഞ്ചുരുളി തുരങ്കം ഒരു വിസ്മയം തന്നെയാണ്. കട്ടപ്പനയ്ക്ക് സമീപത്തുള്ള ഇര‌ട്ടയാറില്‍ നിന്നും അഞ്ചുരുളിയിലേക്ക് െവള്ളം എത്തിക്കുന്ന എന്ന ലക്ഷ്യത്തിലാണ് ഈ തുരങ്കം നിര്‍മ്മിക്കുന്നത്. ആഞ്ഞുകുത്തി മഴപെയ്യുമ്പോള്‍ നിറഞ്ഞുകവിയുന്ന ഇടുക്കി ഡാനിലെ വെള്ളം ഈ ടണല്‍ വഴിയാണ് ഒഴുക്കി വി‌ടുന്നത്. 1974 ല്‍ ആരംഭിച്ച ട‌ണല്‍ നിര്‍മ്മാണം 1980 ലാണ് പൂര്‍ത്തിയാകുന്നത്.

PC:Jayeshj

 ഇയ്യോബിന്‍റെ പുസ്തകം

ഇയ്യോബിന്‍റെ പുസ്തകം

ഇടുക്കിയിലെ അത്ഭുത കാഴ്ചകള്‍ സൗന്ദര്യം ഒട്ടും ചോരാതെ കാണിച്ചു തന്നെ സിനിമകളിലൊ്നനാണ് ഇയ്യോബിന്‍റെ പുസ്തകം. അമല്‍ നീരദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ഇയ്യോബിന്റെ പുസ്കത്തിലാണ് അഞ്ചുരുളി തുരങ്കത്തിന്റെ മനോഹരമായ കാഴ്ചകള്‍ കാണിച്ചിരിക്കുന്നത്. ഇത് കൂടാതെ ആഷിക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിലും അഞ്ചുരുളിയു‌െദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്.


PC:ബിപിൻ

മൂന്നാര്‍

മൂന്നാര്‍

കേരളത്തിലെ ഏറ്റവും മനോഹരമായ ഇടമേത് എന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി ആരും പറയും മൂന്നാര്‍ എന്ന്. കേരളത്തില്‍ ഏറ്റവുമധികം വിദേശികള്‍ തേടിയെത്തുന്ന ഇവിടം തേയിലത്തോട്ടങ്ങളും വെള്ളച്ചാ‌ട്ടങ്ങളും മനോഹരമായ കാഴ്ചകളും ഒക്കെക്കൊണ്ട് സമ്പന്നമാണ്. കോടമഞ്ഞും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തോ‌‌‌ട്ടങ്ങളും ചിത്രം വരച്ചതുപോലുള്ള ഭൂപ്രകൃതിയും ഒക്കെ മൂന്നാറിന്റ മാത്രം പ്രത്യേകതയാണ്.

ലൈഫ് ഓഫ് പൈ

ലൈഫ് ഓഫ് പൈ

മൂന്നാറിന്റെ സൗന്ദര്യം ഒപ്പിയെ‌ടുക്കാത്ത ഛായാഗ്രാഹകര്‍ മലയാള സിനിമയിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ ത്നെ കാണില്ല. അത്രയധികം സിനിമാ ലഷൂട്ടുകള്‍ക്ക് സ്ഥാനമായിട്ടള്ള ഇടമാണ് മൂന്നാര്േ‍. മൂന്നാറിന്‍റ സൗന്ദര്യം വ്യത്യസ്തമായി പകര്‍ത്തിയ സിനിമകളിലൊന്നാണ് 2012 ല്‍ പുറത്തിറങ്ങിയ ലൈഫ് ഓഫ് പൈ. കപ്പൽച്ചേതത്തിൽ പെട്ട് 227 ദിവസം ഒരു ബംഗാൾ കടുവയോടൊത്ത് ലൈഫ് ബോട്ടിൽ കഴിയേണ്ടി വരുന്ന, പൈ പ‌ട്ടേല്‍ എന്ന യുവാവിന്റെ കഥയാണ് ഇതില്‍ പറയുന്നത്, ആംങ് ലീയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബേക്കല്‍

ബേക്കല്‍

കേരള ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന കോട്ടയാണ് കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ കോ‌ട്ട. കാസര്‍കോടിനെ വിനോദ സ‍ഞ്ചാര ഭൂപ‌‌ടത്തില്‍ അ‌ടയാളപ്പെടുത്തിയിരിക്കുന്ന ഇത് ഒട്ടേറെ ചരിത്രകഥകളിലൂടെയും സംഭവങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്.

ബോംബെ

ബോംബെ

മണരത്നത്തിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ബോംബെയിലാണ് ബേക്കല്‍ കോട്ടയെ മനോഹരമായി കാണിച്ചിരിക്കുന്നത്. അതിനു മുന്‍പും ശേഷവും പല ചിത്രങ്ങളിലും ബേക്കല്‍കോട്ട പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം കോറിയിട്ടുപോകുവാന്‍ ബോംബെയ്ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ചിത്രത്തിലെ ഉയിരേ എന്ന പാട്ടിന്റെ തുടക്കം മുതല്‍ അവസാനം വരെ കാണിക്കുന്നത് ബേക്കല്‍ കോ‌‌ട്ടയെ മാത്രമാണ്.

ലോക്ഡൗണില്‍ കാണാം ഈ യാത്രാ സീരിസുകള്‍ലോക്ഡൗണില്‍ കാണാം ഈ യാത്രാ സീരിസുകള്‍

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾ

Read more about: kerala cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X