Search
  • Follow NativePlanet
Share
» »മരുഭൂമി മറച്ച രാജസ്ഥാനിലെ കാണാക്കാഴ്ചകൾ

മരുഭൂമി മറച്ച രാജസ്ഥാനിലെ കാണാക്കാഴ്ചകൾ

യഥാർഥ രാജസ്ഥാന്റെ ചിത്രം കാണിച്ചു തരുന്ന കുറച്ച് ഓഫ്ബീറ്റ് സ്ഥലങ്ങള്‍ പരിചയപ്പെടാം...

മരുഭൂമിയുടെ ചിത്രം മാറ്റി നിർത്തിയാൽ രാജസ്ഥാൻ എന്നാൽ നമുക്ക് കുറേ കൊട്ടാരങ്ങളും കോട്ടകളും ഒക്കെയാണ്. ആകാശത്തോളം ഉയരത്തിൽ മണ്ണിൽ ഉയർന്നു നിൽക്കുന്ന കോട്ടകൽ കൊണ്ടു കഥയെഴുതിയാ നാടാണിത്. എന്നാൽ ഇത് മാത്രമാണോ രാജസ്ഥാൻ? ജയ്പ്പൂരും ഉദയ്പൂരും ജയ്സാൽമീറും ഒക്കെ കണ്ടാൽ രാജസ്ഥാൻ യാത്ര പൂർത്തിയാകുമോ? ഒരിക്കലുമില്ല. രാജസ്ഥാൻ എന്നാൽ ഇനിയും സഞ്ചാരികൾ എത്തിച്ചേർന്നിട്ടില്ലാത്ത കുറേ സ്ഥലങ്ങൾ കൂടിയാണ്.
യഥാർഥ രാജസ്ഥാന്റെ ചിത്രം കാണിച്ചു തരുന്ന കുറച്ച് ഓഫ്ബീറ്റ് സ്ഥലങ്ങള്‍ പരിചയപ്പെടാം...

ബാർമെർ

ബാർമെർ

രാജസ്ഥാനിൽ എത്ര കറങ്ങിയാലും കിട്ടാത്ത കുറെ കാഴ്ചകളും അനുഭവങ്ങളും നമുക്ക് നല്കുന്ന ഇടമാണ് ബാർമെർ. നിറങ്ങളുടെ വൈവിധ്യം കൊണ്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ കൊണ്ടുമൊക്കെ സഞ്ചാരികളെ മറ്റൊരു തലത്തിലേക്കുയർത്തുന്ന ബാർമെർ വളരെ കുറച്ചു മാത്രം ആളുകൾ എത്തിച്ചേരുന്ന സ്ഥലമാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നു പറയപ്പെടുനന ഇവിടം ആദ്യകാലങ്ങളിൽ മല്ലാനി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ബാർമർ ആയിമാറുകയായിരുന്നു.
കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന തരിശുഭൂമികളും മണൽപ്പരപ്പുകളും ഒരുതരത്തിലും വഴങ്ങാത്ത മണ്ണും ഒക്കെയാണ് ഇവിടുത്തെ പ്രത്യകതകൾ

ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളും

ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളും

ബാർമെറിനെ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാക്കുന്നത് ഇവിടുത്തെ ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളുമാണ്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിൽ നിന്നും ഇവിടുത്തെ ക്ഷേത്രങ്ങൾ കാണാനായി സ‍ഞ്ചാരികൾ എത്തുന്നു. ജഗദാംബ ദേവിയ്ക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് അതിൽ പ്രസിദ്ധം. തറനിരപ്പിൽ നിന്നും 140 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് ഏകദേശം 500 വർഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.

ബൻസ്വാര

ബൻസ്വാര

മുളംകാടുകളാൽ നിറഞ്ഞു നിൽക്കുന്ന ബൻസ്വാരയാണ് രാജസ്ഥാനിൽ അധികം അറിയപ്പെടാത്ത മറ്റൊരിടം. ഭിൽസ് വംശത്തിൽപെട്ട ഗോത്രവിഭാഗക്കാർ ധാരാളമായി താമസിക്കുന്ന സ്ഥലമാണിത്. ഉദയ്പൂരിനും ചിറ്റോർഗഡിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഇത് നൂറു തടാകങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നു.

അർതുന

അർതുന

നിരവധി പുരാതന ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമായ നാടാണ് ബൻസ്വാര. ഹൈന്ദവ ക്ഷേത്രങ്ങളെ കൂടാതെ ധാരാളം ജൈന ക്ഷേത്രങ്ങളും ഇവിടെ കാണാം. അത്തരത്തിൽ ഒരു സ്ഥലമാണ് ഇവിടുത്തെ അർതുന. നശിപ്പിക്കപ്പെട്ട ജൈന ക്ഷേത്രങ്ങളും ഹൈന്ദവ ക്ഷേത്രങ്ങലും ധാരാളമായി ഇവിടെ കാണാംയ 11,12, 15 നൂറ്റാണ്ടുകളിലായി നിർമ്മിക്കപ്പെട്ടവയാണ് ഇവിടുത്തെ ഈ ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങള്‍ കൂടാതെ തടാകങ്ങളും ഇവിടെയുണ്ട്.

PC:Abhas Pandya

കുച്ചാമൻ സിറ്റി

കുച്ചാമൻ സിറ്റി

പുഷ്കറിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു നഗരമാണ് കുച്ചാമൻ. ഒരു ചെറിയ കോട്ടയോട് ചേർന്നു കിടക്കുന്ന ഇവിടുത്തെ പ്രധാന ആകർഷണം ഈ കോട്ട തന്നെയാണ്. ഹവേലികളാണ് ഇവിടെ സ‍ഞ്ചാരികൾ തേടിയെത്തുന്ന മറ്റൊരിടം. 2008 ൽ പുറത്തിറങ്ങിയ ജോധാ അക്ബർ എന്ന സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ഇവിടെ കോട്ടയിലാണ് ഷൂട്ട് ചെയ്തത്.

കൊട്ടാരങ്ങൾ

കൊട്ടാരങ്ങൾ

കുച്ചാമൻ കോട്ട കഴിഞ്ഞാൽ ഇവിടുത്തെ മറ്റൊരാകർഷണം എന്നു പറയുന്നത് കൊട്ടാരങ്ങളും മറ്റ് നിർമ്മിതികളുമാണ്. കൃഷ്ണ ഭക്തയായിരുന്ന മീരാഭായിയുടെ ജീവിതത്തെ ചിത്രങ്ങളിലൂടെ വരച്ചു കാണിക്കുന്നതാണ് ഈ കോട്ടയുടെ പ്രധാന ആകർഷണം. ജൽ മഹലും ഇവിടുത്തെ പേരുകേട്ട മറ്റൊരു നിർമ്മിതയാണ്.

മഹൻസാർ

മഹൻസാർ

സമ്പന്നമായ ചരിത്രത്തിനും പൈതൃകത്തിനും പേരുകേട്ട നാടാണ് മഹൻസാർ. പ്രസിദ്ധമായ ഷേഖാവതിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം 1768 ലാണ് സ്ഥാപിക്കപ്പെടുന്നത്. കലാസൃഷ്ടികളുടെയും പെയിൻരിംഗുകളുടെയും കാര്യത്തിൽ ഏറെ മുൻപന്തിയിയിൽ നിൽക്കുന്ന പ്രദേശമാണിത്.

 റവാല നർലായ്

റവാല നർലായ്

രാജസ്ഥാന്റെ സ്ഥിരം കാഴ്ചകളിൽ നിന്നും ഒരു മോചനം തേടി സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് റവാല നർലായ്. രാജസ്ഥാന്റെ തെക്കേ അറ്റത്തായി 17-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു ചെറിയ നഗരമാണിത്. ഒരു പുരാതനമായ കോട്ടയുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത് എങ്കിലും ഇന്ന് ഈ കോട്ട ഒരു പൈതൃക ഹോട്ടലായി രൂപം മാറിയിട്ടുണ്ട്.

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട് സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ... ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ...

നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച, ലോകത്തിലെ ഏറ്റവും ആഢംബര ഹോട്ടൽ, നീല നഗരത്തിന്റെ പ്രത്യേകതകൾ ഇതാ നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച, ലോകത്തിലെ ഏറ്റവും ആഢംബര ഹോട്ടൽ, നീല നഗരത്തിന്റെ പ്രത്യേകതകൾ ഇതാ

കേട്ടതൊന്നും ഒരിക്കലും സത്യമല്ല..ഇതാണ് യഥാർഥ ജയ്പൂർകേട്ടതൊന്നും ഒരിക്കലും സത്യമല്ല..ഇതാണ് യഥാർഥ ജയ്പൂർ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X