Search
  • Follow NativePlanet
Share
» »വഴികാണിക്കും ഓഫ് ലൈനിലും...മികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾ

വഴികാണിക്കും ഓഫ് ലൈനിലും...മികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾ

റോമിങ്ങിലായാൽ പോലും ഒരു പ്രശ്നവും കാണിക്കാതെ വഴി തെളിക്കുന്ന ഓഫ് ലൈൻ നാവിഗേഷൻ ആപ്ലിക്കേഷനുകൾ പരിചയപ്പെടാം...

ഒരു വഴിക്കിറങ്ങുമ്പോള്‍, ഒറ്റയ്ക്കുള്ള യാത്രയാണെങ്കിലും ഗ്രൂപ്പായിട്ടാണെങ്കിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നാവിഗേഷൻ അല്ലെങ്കിൽ ജിപിഎസ് ആപ്പുകൾ. വഴി ചോദിച്ച് ചോദിച്ച് പോകുന്നത് പലപ്പോഴും വഴിതെറ്റിക്കുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുമ്പോൾ മിക്കപ്പോഴും ആശ്രയമാകാറുള്ളത് ഈ ആപ്പുകളാണ്. എന്നാൽ ബാറ്ററിയുടെ ചാർജ്ജും ഡാറ്റയുടെ അമിത ഉപയോഗവും കാരണം ഓൺലൈൻ മാപ്പുകൾക്ക് മുൻപത്തെപോലെ ആരാധകരില്ല. പകരം ആളുകൾ തിരയുന്നത് ഓഫ് ലൈനിൽ കിട്ടുന്ന മികച്ച ജിപിഎസ് നാവിവേഷൻ ആപ്ലിക്കേഷനുകളെയാണ്.
റോമിങ്ങിലായാൽ പോലും ഒരു പ്രശ്നവും കാണിക്കാതെ വഴി തെളിക്കുന്ന ഓഫ് ലൈൻ നാവിഗേഷൻ ആപ്ലിക്കേഷനുകൾ പരിചയപ്പെടാം...

ഗൂഗിൾ മാപ്സ്

ഗൂഗിൾ മാപ്സ്

ജിപിഎസ് എന്ന വാക്കിനൊപ്പം തന്നെ ചേർന്നു കിടക്കുന്ന മറ്റൊന്നാണ് ഗൂഗിൾ മാപ്സ്. ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പു മുതൽ എടിഎം വരെ കണ്ടു പിടിച്ചു തരുവാൻ ഗൂഗിൾ മാപ്പ് സഹായിക്കുന്നത്രയും മറ്റാരും ചെയ്യില്ല!
മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന സൗകര്യമാണ് ഗൂഗിൾ മാപ്സ് നല്കുന്നത്.
മാപ്പ് ഡൗൺലോഡ് ചെയ്യുവാൻ ആപ്പിലെ മോർ മെനുവിൽ നിന്നും ആദ്യം ഓഫ് ലൈൻ മാപ്പ് തിരഞ്ഞെടുക്കണം. മുൻപേ സേവ് ചെയ്തിരിക്കുന്ന ഇടങ്ങളുൾപ്പെടുത്തി ഗൂഗിൾ മാപ്പ് തരും. അതല്ല മറ്റൊരു ഇടത്തേയ്ക്കുള്ള ഓഫ് ലൈന്‍ മാപ്പാണ് വേണ്ടതെങ്കിൽ സ്ഥലം തിരഞ്ഞെടുത്ത് ഓഫ് ലൈനിൽ സേവ് ചെയ്യാം.
30 ദിവസത്തിനു ശേഷം, ഇന്‍റർനെറ്റിന്റെ അഭാവത്തിൽ പോലും ഓഫ് ലൈനിൽ സേവ് ചെയ്തിരിക്കുന്ന മാപ്പ് ഗൂഗിൾ ഡിലീറ്റ് ചെയ്യും.

സിജിക് ജിപിഎസ് നാവിഗേഷൻ ആന്‍ഡ് ഓഫ്ലൈൻ മാപ്

സിജിക് ജിപിഎസ് നാവിഗേഷൻ ആന്‍ഡ് ഓഫ്ലൈൻ മാപ്

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനാണ് സിജിക് ജിപിഎസ് നാവിഗേഷൻ ആന്‍ഡ് ഓഫ്ലൈൻ മാപ്. സൗജന്യ മാപ് അപ്ഡേറ്റുകൾ കുടാതെ , വോയ്സ് ഗൈഡഡ് ജിപിഎസ് നാവിഗേഷൻ,നടന്നു പോകുന്നതിനുള്ള വേറെ വഴികൾ തുടങ്ങിയവ ഒക്കെ ഇത് നല്കും. ഇത് കൂടാതെ കാശു ലാഭിക്കുവാനുള്ള വഴികളും സിജിക് ജിപിഎസ് നാവിഗേഷൻ പറയും. കുറഞ്ഞ തുക ഈടാക്കുന്ന പാർക്കിങ് കേന്ദ്രങ്ങളും കൂടാതെ പെട്രോൾ പമ്പുകളും വഴിയിൽ വരാൻ പോകുന്ന സ്പീഡ് ക്യാമറകളും ഒക്കെ ഈ മാപ്പ് മുൻകൂട്ടി കാണിക്കും.

ഓസം ആൻഡ്

ഓസം ആൻഡ്

ഓഫ് ലൈന്‍ മാപ്പിൽ മറ്റൊരു പ്രധാനിയാണ് ഓസംആൻഡ്. ഓൺ ലൈൻ മോഡും ഉൾക്കൊള്ളിച്ചിരിക്കുന്ന ഇതിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. വോയിസ് ഗൈഡൻസ്, എത്തിച്ചേരുന്ന ഏകദേശ സമയം. ഡേ/നൈറ്റ് സ്ക്രീൻ മോഡ്, സ്ലൈക്ലിസ്റ്റ് റൂട്ടുകൾ, എന്നിവ കാണിക്കും.

മാപ്സ്.മീ

മാപ്സ്.മീ

മുഴുവൻ സൗജന്യമായിട്ടുള്ള മറ്റൊരു ആപ്പാണ് മാപ്സ്.മീ. ഓഫ് ലൈൻ നാവിഗേഷനാണ് ഉപയോഗിക്കുന്നതെങ്കിൽ വിശ്വസിച്ച് ഉപയോഗിക്കുവാൻ സാധിക്കുന്ന ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. റീ റൂട്ടിങ്ങ്, സേർച്ച് ഓപ്ഷൻ, വോയിസ് നാവിഗേഷൻ, അടുത്തുള്ള റെസ്റ്റോറന്‍റുകൾ, എടിഎം തുടങ്ങിയവ ഒക്കെ ഇതുകൊണ്ട് കണ്ടെത്താം.
ഓണ്‍ ലൈനിലാണെങ്കിൽ ബുക്ക് മാർക് ചെയ്യുവാനും ലൊക്കേഷൻ ഷെയർ ചെയ്യുവാനും ഒക്കെ സാധിക്കും.

 ലിസ്റ്റിൽ ഇനിയും

ലിസ്റ്റിൽ ഇനിയും

ഓഫ് ലൈനായി ഉപയോഗിക്കുവാൻ പറ്റുന്ന ആപ്പുകൾ വേറെയുമുണ്ട്.
മാപ് ഫാക്ടർ ജിപിഎസ് നാവിഗേഷൻ, കോ പൈലറ്റ് ജിപിഎസ്,ജീനിയസ് മാപ്സ്, ഇതിൽ ചിലത് മാത്രമാണ്.

യാത്രകളിൽ ഹോട്ടൽ ഓണ്‍ലൈനായി തിരഞ്ഞെടുക്കുമ്പോൾ...യാത്രകളിൽ ഹോട്ടൽ ഓണ്‍ലൈനായി തിരഞ്ഞെടുക്കുമ്പോൾ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X