Search
  • Follow NativePlanet
Share
» »ക്യാമറയുമെടുത്ത് കറങ്ങാം കണ്ണൂരിലെ ഈ ഇടങ്ങളിൽ

ക്യാമറയുമെടുത്ത് കറങ്ങാം കണ്ണൂരിലെ ഈ ഇടങ്ങളിൽ

കണ്ണൂരിൽ ഫോട്ടോഗ്രഫിക്ക് പറ്റിയ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം

മണ്ണിലിറങ്ങിയ ദൈവങ്ങളുടെ നാട്...കൈത്തറിയിൽ ഒരു സംസ്കാരം തന്നെ സൂക്ഷിച്ചയിടം...എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുള്ള കണ്ണൂർ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. കോട്ടകളും കുന്നുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി എത്ര പോയാലും കണ്ടു തീർക്കുവാൻ കഴിയാത്ത കാഴ്ചകളുള്ള ഈ നാട് സഞ്ചാരികളെ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും. കണ്ണൂർ കാണാൻ വന്നാൽ വെറുതേ കുറേ കാഴ്ചകൾ കണ്ടങ്ങ് പോകാൻ പറ്റും എന്നോർക്കേണ്ട. അത്രയധികം സ്ഥലങ്ങളാണ് ഇവിടെയുള്ളത്. ഫോട്ടോഗ്രഫിക്ക് പറ്റിയ കണ്ണൂരിലെ പ്രധാനപ്പെട്ട ഇടങ്ങൾ പരിചയപ്പെടാം...

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നാണ് തലശ്ശേരി-നടാൽ പാതയിൽ സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട്. കിലോമീറ്ററോളം ദൂരത്തിൽ കടലിനോട് ചേർന്ന് പഞ്ചാരമണലിലൂടെ വണ്ടി ഓടിക്കാനായി മറ്റു ജില്ലകളിൽ നിന്നു പോലും ഇവിടെ ആളുകളെത്താറുണ്ട്.

PC:Shagil Kannur

അഴീക്കോട്

അഴീക്കോട്

പ്രകൃതിഭംഗിയിലും സൗന്ദര്യത്തിവും ഒരുപടി മുന്നിൽ നിൽക്കുന്ന ഗ്രാമങ്ങൾ കണ്ണൂരിന്റെ പ്രത്യേകതയാണ്. അതിൽ ഏറ്റവും പ്രശസ്തമായ ഇടമാണ് അറബിക്കടിന് അഭിമുഖമായുള്ള അഴീക്കോട് ഗ്രാമം. ഗ്രാമീണ കാഴ്ചകളും കടൽക്കാഴ്ചകളുമാണ് അഴീക്കോടു നിന്നും ഫ്രെയിമിലാക്കാന്‍ പറ്റുന്നത്.

PC:Thouseef Hameed

മീൻകുന്ന് ബീച്ച്

മീൻകുന്ന് ബീച്ച്

കണ്ണൂരിലെ മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് മീൻകുന്ന് ബീച്ച്. അഴീക്കോട് ഗ്രാമത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം പയ്യാമ്പലം ബീച്ചിൻരെ ഭാഗം കൂടിയാണ്. ഒരു ക്ലിഫിനു സമാനമായ കാഴ്ചകളാണ് ഇവിടെയുള്ളത്.

PC:Prof. Mohamed Shareef

പയ്യാമ്പലം ബീച്ച്

പയ്യാമ്പലം ബീച്ച്

കണ്ണൂരിനെ മറ്റു ജില്ലക്കാർക്കിടയിൽ പ്രശസ്തമാക്കുന്ന ഒന്നാണ് ഇവിടുത്തെ പയ്യാമ്പലം ബീച്ച്. കണ്ണൂരുകാർ വൈകുന്നേരങ്ങൾ ചിലവിടുവാൻ തിരഞ്ഞെടുക്കുന്ന ഇവിടം തീർത്തും ശാന്തമായ ഒരു കടൽത്തീരമാണ്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും ശില്പം ഇവിടെ കാണാം.

PC:Nisheedh

കണ്ണൂർ കോട്ട

കണ്ണൂർ കോട്ട

സെന്റ് ആഞ്ചലോസ് കോട്ട എന്നാണ് പേരെങ്കിലും കണ്ണൂരുകാർക്ക് ഇവിടം കണ്ണൂർ കോട്ടയാണ്. 1505 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കോട്ട 158 വർഷമാണ് അവർ ഭരിച്ചത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചകളാണ് ഇവിടെ നിന്നും കാണുവാൻ സാധിക്കുക.

PC:Pratheepps

അറക്കൽ മ്യൂസിയം

അറക്കൽ മ്യൂസിയം

കഴിഞ്ഞ കാലത്തിന്റെ സ്മരണകളിലേക്ക് ക്യാമറക്കണ്ണുകൾ തിരിക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അധികമൊന്നും ആലോചിക്കാതെ പോകുവാൻ പറ്റിയ ഇയമാണ് അറക്കൽ മ്യൂസിയം. കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന അറക്കൽ കുടുംബത്തിന്‍റെ എല്ലാ പ്രൗഡിയും ആസ്വദിക്കുവാൻ പറ്റിയ ഇടമാണിത്. കേരളത്തിൽ ഏറ്റവും അധികം വിദേശികൾ സന്ദർശിക്കുന്ന മ്യൂസിയം കൂടിയാണിത്.

PC:നിരക്ഷരൻ

ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതം

കേരളത്തിൽ പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ വന്യജീവി സങ്കേതമാണ് ആറളം വന്യജീവി സങ്കേതം.അരുവികളും കാട്ടുമൃഗങ്ങളും പക്ഷികളും ഒക്കെയായി കാഴ്ചകൾ ധാരാളം ഉണ്ട് ഇവിടം

PC:Vinayaraj

പൈതൽമല

പൈതൽമല

കണ്ണൂരിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവുംപ്രിയപ്പെട്ട സാഹസിക കേന്ദ്രങ്ങളിലൊന്നാണ് പൈതൽമല. ട്രക്കിങ്ങിലൂടെ മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഇവിടം കേരള-കർണ്ണാടക അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞും വനവും ഒക്കെ പ്രത്യേകതകളായുള്ള ഇവിടെ അപൂർവ്വമായ ധാരാളം സസ്യങ്ങളും കാണപ്പെടുന്നു.

PC:Kamarukv

പാലക്കയം തട്ട്

പാലക്കയം തട്ട്

കണ്ണൂരിൽ ഓഫ് റോഡിന്റെ രസം ആസ്വദിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് പാലക്കയം തട്ട്. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള യാത്രയും മുകളിലെ കാഴ്ചകളും ആരെയും ആകർഷിക്കുന്നതാണ്.

PC:Dvellakat

 മാടായിപ്പാറ

മാടായിപ്പാറ

അറുന്നൂറേക്കറോളം വിസ്തൃതിയിൽ പരന്നു കിടക്കുന്ന മനോഹരമായ ഒരിടമാണ് മാടായിപ്പാറ. ഏഴിമലയോട് ചേർന്നു കിടക്കുന്ന ഇവിടം കാലത്തിന്റെ പോക്കിൽ നിറം മാറുന്ന ഇടം കൂടിയാണ്. വേനൽക്കാലത്ത് കണ്ണാന്തളി പൂക്കൾ കൊണ്ടു നിറഞ്ഞ് നീലക്കടലായും വേനൽക്കാലത്ത് കരിഞ്ഞ പാറയുമായെല്ലാം ഇവിടം സന്ദര്‍ശകരെ വരവേൽക്കുന്നു.


PC:Uajith

കണ്ണൂർ എയർപോർട്ട്

കണ്ണൂർ എയർപോർട്ട്

ആകാശക്കാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്ന കണ്ണൂരിന്റെ മോഹങ്ങൾ പൂവണിയുവാൻ ഇനി നാളുകൾ മാത്രം....ഭൂമിയിൽ മാത്രമല്ല, ആകാശത്തിലും ഉത്തരമലബാർ ഇനി ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനമിട്ട് പറന്നുയരുവാൻ കാത്തിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ!!

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!! ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക്

കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക്

ബെംഗളുരുവിന്റെ ഏതു കോണില്‍ ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണാതിരിക്കില്ല. ഒന്നുകൂടി പരിചയപ്പെട്ടാല്‍ അറിയാം അത് മിക്കവാറും മലബാര്‍ ഭാഗത്തുനിന്നും ഉള്ള ഒരാള്‍ ആയിരിക്കും. കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്കുള്ള വഴി പരിചയമില്ലാത്തവര്‍ കുറവായിരിക്കും. കുറച്ചധികം സമയമെടുത്ത് കറങ്ങി പോകാനും അതല്ല പെട്ടന്നുതന്നെ എത്തണമെങ്കിലും കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്ക് വഴികള്‍ ധാരാളമുണ്ട്. കണ്ണൂരില്‍ നിന്നും മഹാനഗരത്തിലേക്കുള്ള വഴികള്‍ പരിചയപ്പെടാം...

കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു

Read more about: kannur forts hill station airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X