Search
  • Follow NativePlanet
Share
» »അവധി യാത്രകളിൽ കൺഫ്യൂഷൻ വേണ്ട!

അവധി യാത്രകളിൽ കൺഫ്യൂഷൻ വേണ്ട!

അവധി ദിവസങ്ങള്‍ യാത്രകൾക്കായി മാറ്റി വയ്കകുമ്പോൾ എവിടേക്കായിരിക്കണ അതെന്ന ചിന്തയാണ് ഏറ്റവും പ്രശ്നക്കാരൻ. പോകുവാൻ നൂറുകൂട്ടം ഇടങ്ങളുണ്ടെങ്കിലും ഒന്നല്ലെങ്കിൽ മറ്റൊരു കാരണം വില്ലനായി വരും. എന്നാൽ സാധാരണ യാത്രകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരു യാത്ര നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരുപാട് ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള കുറച്ചിടങ്ങളിതാ...

മുതുമല ദേശീയോദ്യാനം, തമിഴ്നാട്

മുതുമല ദേശീയോദ്യാനം, തമിഴ്നാട്

ചെന്നൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും ഒരൊഴിവു ദിവസത്തെ യാത്രയ്ക്ക് വരുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് മുതുമല ദേശീയോദ്യാനം. വലിയ തിരക്കുകളും ബഹളങ്ങളും ഒന്നുമില്ലാതെ, കുറേ കാനന കാഴ്ചകളും കാടിന്റെ അനുഭവങ്ങളും സ്വന്തമാക്കി പോകുവാൻ സാധിക്കുന്ന ഒരിടം. കാടിനുള്ളിലെ മരവീട്ടിലെ താമസവും കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

PC:DRUID1962

ചിക്കമഗളൂർ

ചിക്കമഗളൂർ

കാപ്പിതോട്ടങ്ങൾക്കാണ് പ്രശസ്തമെങ്കിലും തനി കർണ്ണാടകൻ കാഴ്ചകൾ അന്വേഷിച്ചു വരുന്ന സഞ്ചാരികളാണ് ചിക്കമഗളൂരിന്റെ ആകർഷണം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഇടം എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് ഒഴിവാക്കുവാൻ പറ്റാത്ത ഇടം കൂടിയാണിത്.

സമതല പ്രദേശം മുതൽ കുന്നുകളും പാറക്കൂട്ടങ്ങളും ഒക്കെ ഈ നാടിന്റെ പ്രത്യേകതയാണ്. ഏതു തരത്തിലുള്ള യാത്രയാണെങ്കിലും അതിനെല്ലാം യോജിച്ച ഒരിടമാണിത്.

കെമ്മാങ്കുടിയില്‍ റോസ് ഗാർഡൻ, വെള്ളച്ചാട്ടം, കുദ്രെ മുഖ്, മുല്ലയാനഗിരി ട്രക്കിങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

സുന്ദർബൻ

സുന്ദർബൻ

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളുടെ കൂട്ടമാണ് പശ്ചിമ ബംഗാളിലെ സുന്ദർബൻ. സുന്ദരി എനന പ്രത്യേക ഇനം കണ്ടൽക്കാടുകൾ ഇവിടെ വളരുന്നതിനാലാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. കടുവകളെ കാണുവാൻ സാധിക്കുന്ന ലോകത്തിലെ ഏക കണ്ടൽക്കാടും ഇത് തന്നെയാണ്. മൂന്നു നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സുന്ദർബൻ ബംഗാൾ കടുവകളുടെ കേന്ദ്രം കൂടിയാണ്.

ആൻഡമാൻ

ആൻഡമാൻ

ഒരു അടിപൊളി അവധിക്കാലമാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹം. 555 ദ്വീപുകളുടെ ഒരു കൂട്ടമാണെങ്കിലും ഇവിടെ വെറും 37 ദ്വീപുകളിൽ മാത്രമേ ആൾത്താമസമുള്ളൂ. കടൽക്കാഴ്ചകൾ കണ്ടുതീർക്കുവാൻ ആഗ്രഹിക്കുന്നവർക്കു പോകുവാൻ പറ്റിയ ഇവിടം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പോർട്ട് ബ്ലെയർ, ഹാവ്ലോക്ക് ദ്വീപ്, ബറാടാങ് ദ്വീപ്, നീൽ ദ്വീപ്, ജോളി ബോയ് ദ്വീപ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ദ്വീപുകൾ. ദ്വീപുകളിലെ സന്ദർശനം കൂടാതെ ഇവിടുത്തെ സാഹസിക വിനോദങ്ങൾ, ട്രക്കിങ്, രാത്രി ജീവിതം തുടങ്ങിയവയും അറിഞ്ഞിരിക്കേണ്ടതാണ്.

കാശുപൊടിക്കാതെ ആന്‍ഡമാനിൽ കറങ്ങാം... വഴികളിങ്ങനെ

സൈലന്റ് വാലി

സൈലന്റ് വാലി

നമ്മുടെ നാട്ടിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നാണ് സൈലന്റ് വാലി. അതീവ പ്രാധാന്യമുള്ള വനമായ ഇവിടെ മുൻകൂട്ടി അനുമതിയുണ്ടെങ്കിൽ മാത്രമേ പ്രവേശനം സാധ്യമാകൂ. പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണ് സൈലന്‍റ് വാലി. സൈരന്ധ്രി വനം എന്നാണ് ഇവിടുത്തെ വനം അറിയപ്പെടുന്നത്. ഏകദേശം 70 ലക്ഷത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട് എന്ന് കരുതുന്നവയാണ് ഇവിടുത്തെ വനപ്രദേശം.

സ‍ഞ്ചാരികൾക്കായി ഇവിടെ പ്രത്യേക ഇക്കോ ടൂറിസം പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.ആഗസ്റ്റ്, സെപ്തംബര്‍ മാസവും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയവുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

കണ്ണുനീരിനേക്കാൾ തെളിവുള്ള ഇന്ത്യയിലെ നദികൾ

ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X