Search
  • Follow NativePlanet
Share
» »ഭക്തജനങ്ങളെ കാത്തിരിക്കുന്ന പുട്ടപർത്തി

ഭക്തജനങ്ങളെ കാത്തിരിക്കുന്ന പുട്ടപർത്തി

ആന്ധ്രാപ്രദേശിലെ അനന്ത്പുർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ആകർഷണകേന്ദ്രമാണ് പുട്ടപർത്തി

ആന്ധ്രാപ്രദേശിലെ അനന്ത്പുർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ആകർഷണകേന്ദ്രമാണ് പുട്ടപർത്തി. ഷിർദ്ദി സായ് ബാബയുടെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീ സത്യ സായി ബാബയുടെ വാസസ്ഥലമായിരുന്നു ഈ പ്രദേശം. അതുകൊണ്ടുതന്നെ ഈ സ്ഥലമിന്ന് എല്ലാ ഹിന്ദു ഭക്തജനങ്ങളുടെയും അദ്ദേഹത്തിൻറെ അനുയായികളുടേയും ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന സ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്നു.. അതിമനോഹരമായ കുന്നുകളാൽ ചുറ്റപ്പെട്ട് നിൽക്കുന്ന ഈ പ്രദേശം ചിത്രാവാർ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ വിനോദസഞ്ചാരകേന്ദ്രം വർഷത്തിലുടനീളം നിരവധി യാത്രക്കാരേ ഇവിടുത്തെ അതിർത്തികളിലേക്ക് ക്ഷണിച്ചുവരുത്തുന്നു.
ആത്മീയത പകർന്ന് തരുന്ന ധ്യാന കേന്ദ്രങ്ങളും ക്ഷേത്രസമുച്ചയങ്ങളും, പ്രശാന്തമായൊഴുകുന്ന നദികളും പച്ച പുതച്ചു നിൽക്കുന്ന കുന്നിൻപ്രദേശങ്ങളും മ്യൂസിയവുമെല്ലാം പുട്ടപാർത്തി പ്രദേശത്തെ അത്യാകർഷക പൂർണ്ണമാക്കി തീർക്കുന്നു. ശാന്ത മുഖരിതമായതും ആൾത്തിരക്കില്ലാത്തതുമായ അന്തരീക്ഷ വ്യവസ്ഥിതിയിൽ വന്നെത്തി എല്ലാം മറന്ന് വിശ്രമിക്കാനായി ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തത് ആരാണ്...! ബാംഗ്ലൂരിൽ നിന്ന് ഏതാണ്ട് 150 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. വർഷത്തിൽ ഉടനീളം ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. അതുകൊണ്ടുതന്നെ ആ ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള നാളുകളാണ് ഇവിടേക്കുള്ള സന്ദർശനത്തിന് ഏറ്റവും അനുയോജ്യം.

പ്രശാന്തി നിലയ ആശ്രമം

പ്രശാന്തി നിലയ ആശ്രമം

പുട്ടപാർത്തിയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു സ്ഥലമാണ് പ്രശാന്തി നിലയം. ഇവിടെവച്ചാണ് ശ്രീ സത്യസായി ബാബ തൻറെ സന്ദർശകർക്ക് ദർശനങ്ങൾ നൽകിയത്. വാക്ക് കേൾക്കുന്ന പോലെ തന്നെ പ്രശാന്തമാണ് ഈ ആശ്രമത്തിന്റെ മുഴുവൻ പരിസരങ്ങളും. അതുകൊണ്ടുതന്നെ ഇക്കാലഘട്ടത്തിൽ ഏറ്റവുയധികം ആദരിക്കപ്പെടുന്ന പുണ്യസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു പ്രശാന്തി നിലയം ആശ്രമം.

ഇന്ന് പുട്ടപർത്തി പ്രദേശത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ഈ ആശ്രമം. ഇവിടുത്തെ പരിസരങ്ങളിൽ വന്നെത്തുന്ന ഓരോ യാത്രികർക്കും സത്യ സായി ബാബയുടെ അനുഗ്രഹം വാങ്ങാതെ തിരിച്ചു പോകാൻ കഴിയില്ല.. ശാന്തവും സന്തോഷമുഖരിതവുമായ അന്തരീക്ഷത്തിന്റെ സാന്നിധ്യം മൂലം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി സഞ്ചാരപ്രിയരും ഭക്തരും ഇങ്ങോട്ട് എത്തിച്ചേരുന്നു

PC:J929

കൽപ്പതാരൂ

കൽപ്പതാരൂ

അത്യയധികം ആഗ്രഹിച്ചിട്ടും നടക്കാതെ പോയ കാര്യങ്ങൾ നിങ്ങൾക്കുണ്ടോ...? എങ്കിൽ കൽപ്പതാരുവിലേക്ക് വന്നെത്തി ഒരുതവണ പ്രാർത്ഥനയർപ്പിക്കാം. കൽപ്പതാരൂ എന്നത് ആശ്രമത്തിന്റെ പരിസരങ്ങളിൽ സ്ഥിതി ചെയ്യുന്നൊരു പുളി മരമാണ്. സമർപ്പണത്തോടെ ഇവിടെ വന്നെത്തി പ്രാർത്ഥിക്കുന്ന ഭക്തരുടെ ആഗ്രഹങ്ങൾ ഈ കൽപ്പതാരൂ വൃക്ഷം സഫലീകരിച്ചു കൊടുക്കും എന്നാണ് വിശ്വാസം. ഇതെല്ലാംകൊണ്ടുതന്നെ പുട്ടപ്പാർത്തി പ്രദേശം കൂടുതലാളുകളെ ഇങ്ങോട്ടാകർഷിക്കുന്നു... അതിനാൽ നിങ്ങൾക്ക് നടക്കാതെപോയ ആഗ്രഹങ്ങൾ വല്ലതുമുണ്ടെങ്കിൽ ഇവിടെ വന്നെത്തി മനസ്സുനിറഞ്ഞു പ്രാർത്ഥനയർപ്പിക്കാവുന്നതാണ്

PC:Herry Lawford

ചൈതന്യ ജ്യോതി മ്യൂസിയം

ചൈതന്യ ജ്യോതി മ്യൂസിയം

ഷിർദ്ദി സായി ബാബയുടെ അവതാരമായി കരുതപ്പെടുന്ന ശ്രീ സത്യസായി ബാബയെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ചൈതന്യ ജ്യോതി മ്യൂസിയം നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. 2000 ൽ സ്ഥാപിതമായ മനോഹരമായ ഈ മ്യൂസിയത്തിൽ സത്യസായി ബാബയുടെ ജീവിതശൈലിയേയും വ്യക്തിത്വത്തേയും ചിത്രീകരിക്കുന്ന വലിയൊരു ശേഖരമുണ്ട്. തൻറെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് അദ്ദേഹമെങ്ങനെ സ്വായത്തമാക്കി എന്നതിനെക്കുറിയാനും, അദ്ദേഹം ഉപയോഗിച്ചിരുന്ന അമൂല്യ വസ്തുക്കളേയും കാണാനും നിങ്ങൾക്കിവിടെ വന്നെത്തിയാൽ കഴിയും. ഇന്ത്യ, ജപ്പാനീസ്, ചൈനീസ് എന്നീ വാസ്തുശില്പ ശൈലികളുടെ സമ്പൂർണ്ണ മിശ്രിണമാണ് ഈ മ്യൂസിയത്തിന്റെ ഓരോ കോണുകളും കാഴ്ചവയ്ക്കുന്നത്.

PC:T.sujatha

വാതാ വൃക്ഷാ

വാതാ വൃക്ഷാ

അതിവിപുലമായ സസ്യസമ്പത്തിനാൽ അനുഗ്രഹീതമായ സ്ഥലമാണ് ഇവിടുത്തെ പരിസ്ഥിതി എന്നു പറയേണ്ടതില്ലല്ലോ. ഇവിടുത്തെ വാതാ വൃക്ഷം ഒരു ആൽമരമാണ്. പലയിടത്തു നിന്നും വന്നെത്തിയ ആളുകൾ ഈ ആൽമരച്ചുവട്ടിൽ ധ്യാനമുകരിതരായിരിക്കുന്നത് നിങ്ങൾക്ക് കാണാനാവും.. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ശരീരത്തെയും ആത്മാവിനേയും ശുദ്ധീകരിക്കാനും കഴിയുന്നൊരു സ്ഥലമാണിത്.. ഇവിടെ വന്നെത്തി എല്ലാം മറന്ന് ധ്യാനത്തിൽ മുഴുകിയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ഉടൻ തന്നെ ഇങ്ങോട്ട് വന്നെത്താം

PC:J929j

ദത്താത്രേയ ക്ഷേത്രം

ദത്താത്രേയ ക്ഷേത്രം

യോഗയുടെ ഭഗവാനായ, ദത്താത്രേയന് സമർപ്പിക്കപ്പെട്ടതാണ് ദത്താത്രേയ ക്ഷേത്രം. ആശ്രമ സമുച്ചയത്തിന്റെ അകത്തളങ്ങളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, സമചിത്തതയും പ്രസന്നതയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നൊരു സ്ഥലമാണ് ഈ ക്ഷേത്രാങ്കണം.. എല്ലാ വർഷവും ആയിരക്കണക്കിന് ഹിന്ദു ഭക്തന്മാരാണ് ഈ ക്ഷേത്രം സന്ദർശിക്കാനെത്തുന്നത്.. നിങ്ങളീ മനോഹരമായ സ്ഥലം തീർച്ചയായും സന്ദർശിക്കണമെന്നതിന്റെ പ്രധാന കാരണം വശീകരണശേഷിയുള്ള ഇവിടുത്തെ പരിസ്ഥിതിയും പ്രശാന്ത മുഖരിതമായ അന്തരീക്ഷവ്യവസ്ഥിതിയുമാണ്.

PC:Dharmadhyaksha

ഹനുമാൻ ക്ഷേത്രം

ഹനുമാൻ ക്ഷേത്രം

പുട്ടപാർത്തിയിലെ മറ്റൊരു പ്രധാന ആകർഷണമാണ് ഇവിടെ പുതുതായി പണികഴിപ്പിച്ച ഹനുമാൻ ക്ഷേത്രം., ശിവഭഗവാൻ, ശ്രീരാമ ഭഗവാൻ തുടങ്ങിയ നിരവധി ഹെന്ദവദൈവങ്ങളുടെ പ്രതിഷ്ഠകൾ ഇവിടെയുണ്ട്. ആത്മീയനിർഭരമായ ചിന്തകളെ ചേർത്തുവച്ചുകൊണ്ട് ദിവ്യത്വത്തിന്റെ സൗന്ദര്യത്തിൽ മുഴുകി നിൽക്കാൻ നിങ്ങൾക്ക് ഇവിടുത്തെ അന്തരീക്ഷവ്യവസ്ഥിതിയിൽ സാധ്യമാകും

ഇവിടുത്തെ ക്ഷേത്രാങ്കണങ്ങൾക്കുള്ളിൽ ഒരു ചെറിയ കുളം നിലകൊള്ളുന്നുണ്ട്. ഈ കുളത്തിലെ ജലം ഹനുമാന്റെ കണ്ണീരാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ നഗരമധ്യത്തിലെ ഏറ്റവും പ്രധാന്യമർഹിക്കുന്ന ഒരു മതസ്ഥലമായിതിനെ കണക്കാക്കാവരുന്നു. എല്ലാ മാസവും നൂറുകണക്കിന് ഹിന്ദു ഭക്തന്മാരാണ് ഇവിടെ പ്രാർത്ഥനയർപ്പിക്കാനായി എത്തിച്ചേരുന്നത്.. ഇവിടുത്തെ ചിത്രാവതി നദിയോരം പ്രകൃതിഭംഗിയാൽ നിങ്ങളുടെ മനംകവർന്നെടുക്കുന്ന ഒന്നാണ്. അത്യാകർഷകമായ ഭൂപ്രകൃതിയുടെ മടിയിൽ വന്നിരുന്നുകൊണ്ട് വെറുതെ അലഞ്ഞുതിരിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചിത്രാവതി നദിയുടെ തീരമാണ് നിങ്ങൾക്ക് പറ്റിയ സ്ഥലം.. ഈ നദിയിൽ സൂര്യരശ്മികളിൽ വരച്ചിടുന്ന മനോഹരമായ അത്ഭുതദൃശ്യങ്ങൾ തീർച്ചയായും നിങ്ങളെ സന്തുഷ്ടരാക്കും..

PC: Herry Lawford

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X