Search
  • Follow NativePlanet
Share
» »ഇവിടെയൊക്കെ ഒന്നു പോയില്ലെങ്കിൽ എങ്ങനെയാ?

ഇവിടെയൊക്കെ ഒന്നു പോയില്ലെങ്കിൽ എങ്ങനെയാ?

സൗത്ത് ഇന്ത്യയിൽ റോഡ് ട്രിപ്പ് നടത്തുവാൻ പറ്റിയ മികച്ച സ്ഥലങ്ങള്‍ പരിചയപ്പെടാം.

കയ്യിലൊരു ബൈക്ക് ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ടാത്തവരാണ് മിക്കവരും.... ഒന്നും ആലോചിക്കാതെ പെട്ടന്നിറങ്ങി പുറപ്പെടുന്ന യാത്രകളും ഇപ്പോ വരാമെന്നു പറഞ്ഞ് വീട്ടിൽ നിന്നും മുങ്ങി രണ്ടു ദിവസം കഴിഞ്ഞി തിരികെ കയറുന്നതും ഒന്നും ഇന്ന് വീട്ടുകാർക്കും നാട്ടുകാർക്കും പുതുമയല്ലാതായി മാറിയിട്ടുണ്ട്. എന്നാൽ ഇവർ എങ്ങോട്ടെല്ലാമാണ് പോകുന്നതെന്ന് അറിയുമോ... ബൈക്കെടുത്ത് കറങ്ങാൻ പറ്റിയ ഇടങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതിൽ ചില സ്ഥലങ്ങൾ പിന്നെയും പിന്നെയും കൊതിപ്പിക്കുന്നവയാണ്. അങ്ങനെ ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും കൊണ്ടുപോകുന്ന, ബൈക്ക് റൈഡിന്‍റെ രസങ്ങൾ മുഴുവൻ ആസ്വദിക്കുവാൻ പറ്റിയ ചില സ്ഥലങ്ങൾ പരിചയപ്പെടാം...

വയനാട്

വയനാട്

നമ്മുടെ നാട്ടിൽ റോഡ് ട്രിപ്പു നടത്തുവാൻ താല്പര്യമുള്ളവർ ആദ്യം പരീക്ഷിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് വയനാട്. വളവുകളും തിരിവുകളും നിറഞ്ഞ റോഡുകളും അവിടുത്തെ തനി നാടൻ ഗ്രാമങ്ങളും ഒക്കെ നിറഞ്ഞ കാഴ്ചകളും ഒക്കെ ഈ യാത്രയുടെ ആകർഷണങ്ങളാണ്.

PC:Stalinsunnykvj

 ഊട്ടി

ഊട്ടി

എത്ര തവണ പോയാലും മലയാളികൾക്ക് പിന്നെയും പിന്നെയും പോകാൻ തോന്നുന്ന അപൂർവ്വം സ്ഥലങ്ങളിലൊന്നാണ് ഊട്ടി. ബോട്ടാണിക്കൽ ഗാർഡനും തടാകവും തേയിലത്തോട്ടങ്ങളും ഒക്കെയായി എന്നും കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടുത്തേത്.

മൂന്നാർ

മൂന്നാർ

മൂന്നാർ എന്നാൽ ഒരു വികാരം തന്നെയാണ് സഞ്ചാരികൾക്ക്..പ്രത്യേകിച്ച് ബൈക്ക് റൈഡേഴ്സിന്. നേര്യമംഗലത്തു നിന്നും കാടിന്റെ കാഴ്ചകളിലൂടെ അടിമാലിയിലെത്തി ഒരു കട്ടനൊക്കെ അടിച്ച് മൂന്നാർ പോകുമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖമാണ് സഞ്ചാരികളെ തേടിയെത്തുന്നത്. മൂന്നാറിലേക്ക് കടക്കുമ്പോൾ തന്നെ പ്രത്യേകം ഒരു ഫീലാണ്. നോക്കെത്താ ദൂരത്തിൽ പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും അതിനിടിടയിലെ ചെറിയ ചെറിയ വഴികളും നാടൻ രുചികൾ നിറഞ്ഞ ചായക്കടകളും ഒക്കെയായി തികച്ചും വ്യത്യസ്തമായ ഒരു യാത്രയായിരിക്കും മൂന്നാറിലേക്കുള്ളത് എന്നതിൽ സംശയമില്ല.

ബന്ദിപ്പൂർ

ബന്ദിപ്പൂർ

കാടിന്റെ ഉള്ളിലൂടെ കാടകങ്ങളെ അറിഞ്ഞ് കാടിന്റെ കാഴ്ചകൾ കണ്ട് പോകുവാനാണ് താല്പര്യമെങ്കിൽ പറ്റിയ സ്ഥലമാണ് ബന്ദിപ്പൂർ. വനത്തിനു നടുവിലെ റോഡിലൂടെ ഇടയ്ക്കിറങ്ങി വരുന്ന മൃഗങ്ങളെയും ഒക്കെ കണ്ട് ആസ്വദിച്ചു റൈഡ് ചെയ്യുവാൻ പറ്റിയ ഒരിടം. കർണ്ണാടകയുടെ കീഴിലെ ബന്ദിപ്പൂരും തമിഴ്നാടിന്റെ മുതുമലയും ഈ യാത്രകളിൽ ആസ്വദിക്കുവാൻ പറ്റിയ ഇടങ്ങളാണ്.

PC:Ambigapathy

തേക്കടി

തേക്കടി

കേരളത്തിൽ ഏറ്റവും അടിപൊളിയായി സഞ്ചരിക്കുവാൻ പറ്റിയ റൂട്ടുകളിലൊന്നാണ് തേക്കടിയിലേക്കുള്ളത്. തനി നാടൻ ഗ്രാമങ്ങളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും അണക്കെട്ടിന്റെ കാഴ്ചകളും കാടിന്റെ ഭംഗിയും ഒക്കെയാണ് തേക്കയി നല്കുന്നത്.

PC: Ashwindoc1

 കൊടൈക്കനാൽ

കൊടൈക്കനാൽ

ഊട്ടിയോടൊപ്പം തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള മറ്റൊരിടമാണ് കൊടൈക്കനാൽ. മഞ്ഞു നിറഞ്ഞ കാഴ്ചകളിൽ ഒരിക്കലെങ്കിലും കൊടൈക്കനാലിനെ കാണണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. മനോഹരമായ വ്യൂ പോയിന്റുകളും കാടിനോട് ചേർന്നുള്ള എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും അവിടേക്കുള്ള ട്രക്കിങ്ങും എല്ലാമാണ് കൊടൈക്കനാലിനെ വ്യത്യസ്തമാക്കുന്നത്.

 കൂർഗ്

കൂർഗ്

മലകളും കുന്നുകളും കാപ്പി തോട്ടങ്ങളും ഓറഞ്ചു തോട്ടങ്ങളും ഒക്കെയായി കർണ്ണാടകയിലെ മൂന്നാർ എന്നും ഇന്ത്യയിലെ സ്കോട്ലൻഡ് എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നാടാണ് കൂർഗ്. മഞ്ഞണിഞ്ഞ മലനിരകളുടെ കാഴ്ചയും ഇവിടെ നിന്നും പോകുവാൻ സാധിക്കുന്ന ട്രക്കിങ്ങ് റൂട്ടുകളും കാപ്പിത്തോട്ടങ്ങള്‍ക്കു നടുവിലെ താമസയിടങ്ങളും ഒക്കെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു!!

വാൽപ്പാറ

വാൽപ്പാറ

വെറുതേയിരിക്കുമ്പേൾ ഒരു യാത്ര പോയി വരാം എന്നുണ്ടെങ്കിൽ കണ്ണുംപൂട്ടി പോകുവാൻ പറ്റിയ ഒരിടമാണ് വാൽപ്പാറ. കാടിനെ അറിഞ്ഞ് പോകുവാൻ സാധിക്കുന്ന ഈ യാത്ര കേരളത്തിൽ നിന്നുള്ള അപൂർവ്വം റൂട്ടുകളിൽ ഒന്നുകൂടിയാണിത്.

വേദകാലം ഒക്കെ വെറും കെട്ടുകഥ...ദൈവവുമില്ല...വിശ്വാസവുമില്ല..2500 വർഷം മുൻപത്തെ ആർഷഭാരതം ഇങ്ങനെയാണ്...വായിച്ച് നോക്ക്!!വേദകാലം ഒക്കെ വെറും കെട്ടുകഥ...ദൈവവുമില്ല...വിശ്വാസവുമില്ല..2500 വർഷം മുൻപത്തെ ആർഷഭാരതം ഇങ്ങനെയാണ്...വായിച്ച് നോക്ക്!!

വേണമെങ്കിൽ ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!വേണമെങ്കിൽ ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X