Search
  • Follow NativePlanet
Share
» »ഡെറാഡൂൺ...അത്ഭുത കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്ന നാട്

ഡെറാഡൂൺ...അത്ഭുത കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്ന നാട്

ഓരോ കാഴ്ചകളുടെയും പിന്നിൽ വേറെയും നൂറു കാഴ്ചകളും കഥകളും ഒളിപ്പിച്ച ഡെറാഡൂൺ അന്നുമിന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. തണുപ്പു നിറഞ്ഞ കാലാവസ്ഥയും ശിവാലിക് മലനിരകളോട് ചേർന്നുള്ള കിടപ്പും ഗംഗാ നദിയുടെയും യമുനാ നദിയുടെയും സാമീപ്യവും ഒത്തുചേരുമ്പോൾ ഡെറാഡൂൺ ഒരു സ്വര്‍ഗ്ഗമായി മാറുകയാണ്. ഒരു തവണ പോയിക്കണ്ടാലും വീണ്ടും വീണ്ടും ഇവിടേക്ക് വിളിക്കുന്ന വശ്യമായ ഒരു ആകർഷണവും ഈ നാടിനുണ്ട്. എന്നാൽ ജീവിതത്തിലാദ്യമായാണ് ഡെറാഡൂണിലേക്ക് വരുന്നതെങ്കിൽ ഉറപ്പായും കണ്ടിരിക്കേണ്ട ഇടങ്ങൾ ഒരുപാടുണ്ട്.

റോബോഴ്സ് കേവ് അഥവാ കൊള്ളക്കാരുടെ ഗുഹ

റോബോഴ്സ് കേവ് അഥവാ കൊള്ളക്കാരുടെ ഗുഹ

പാറക്കെട്ടുകളും അതിനിടയിലൂടെ ഒഴുകിയറങ്ങുന്ന ഒരു അരുവിയും. മുന്നോട്ട് നടന്നാൽ ഒരു ചെറിയ ഗുഹയിൽ എത്താം. ഈ ഗുഹയ്ക്കുള്ളിലൂടെയുള്ള നടത്തം ചെന്നെത്തിക്കുന്നത് ഈ കണ്ട അരുവിയുടെ ഉറവയിലേക്കാണ്. കണ്ടാൽ ഒരു കൊള്ളസങ്കേതം പോലെയുണ്ടെന്നല്ലേ തോന്നിയത്. ശരിയാണ് ഇത് യഥാർഥത്തിൽ ഒരു കൊള്ള സങ്കേതം തന്നെയാണ്. റോബോഴ്സ് കേവ് അഥവാ കൊള്ളക്കാരുടെ ഗുഹ എന്നറിയപ്പെടുന്ന ഇടം. ഡെറാഡൂണിലെ കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കാതെ, കാണേണ്ട ആദ്യ ഇടമാണിത്. ഏകദേശം 600 മീറ്റർ നീളമുള്ള ഈ ഗുഹ ഒരുകാലത്ത് കൊള്ളക്കാരുടെ സങ്കേതമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഡെറാഡൂണിൽ നിന്നും എട്ടു കിലോമീറ്റർ അകലെ അനര്‍വാല എന്ന ഗ്രാമ‌ത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.

ഹർ കി ഡൂൺ

ഹർ കി ഡൂൺ

ഡെറാഡൂൺ യാത്രയിൽ നിർബന്ധമായും പോയിരിക്കേണ്ട ഒരിടമല്ല ഹർ കിഡൂൺ. കാരണം ഹിമാലയത്തിന്റെ നെറുക എന്നറിയപ്പെടുന്ന ഹർ കി ഡൂൺ ഡെറാഡൂണിൽ നിന്നും 9 ദിവസമെടുത്ത് മാത്രം പോയിവരുവാൻ സാധിക്കുന്ന ഒരു ട്രക്കിങ്ങ് ഏരിയയാണ്. എന്തു സംഭവിച്ചാലും ഭയപ്പെടാതെ നേരിടുവാനും ഇനി തിരിച്ചു വന്നില്ലെങ്കിൽ പോലും കുഴപ്പമില്ല എന്നു ചിന്തിക്കുന്നവർക്കുമാണ് ഈ പ്രദേശം ഏറ്റവും യോജിച്ചത്. എപ്പോൾ വേണമെങ്കിലും ഭൂമിയെടുക്കുന്ന വഴികളും ഇളകിതെറിച്ചു നിൽക്കുന്ന കല്ലുകളും ഇടിഞ്ഞു പൊളിഞ്ഞ വഴികളും ഒക്കെ കടന്നു പോകുവാൻ സാധാരണ ധൈര്യമൊന്നും പോരാ.

 ജോർജ് എവറസ്റ്റ് പാര്‍ക്ക്

ജോർജ് എവറസ്റ്റ് പാര്‍ക്ക്

ഇന്ത്യയിലെ ആദ്യത്തെ സര്‍വ്വെയര്‍ ജനറല്‍ ആയിരുന്ന ജോര്‍ജ്ജ്‌ എവറസ്‌റ്റിന്റെ താമസ സ്ഥലമായിരുന്നു ജോർജ് എവറസ്റ്റ് പാര്‍ക്ക് അഥവാ ഹാതിപാവോന്‍ പാര്‍ക്ക്‌ എസ്റ്റേറ്റ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയായ എവറസ്റ്റിന് ആ പേരു ലഭിക്കുവാൻ കാരണക്കാരനായതും ഇദ്ദേഹം തന്നെയാണ്. ബ്രിട്ടീഷ് ഇന്ത്യക്കാരുടെ കാലത്ത് നിർമ്മിച്ച ഇവിടുത്തെ കെട്ടിടം അതിന്റെ എല്ലാ പ്രൗഡിയോടും കൂടി ഇന്നും തലയുയർത്തി നിൽക്കുന്നു. ചില ഭാഗങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയെങ്കിലും ഇത് തേടിയെത്തുന്ന സാഹസികർക്കും ചരിത്രകുതുകികൾക്കും ഇന്നും ഒരു കുറവുമില്ല. മസൂറിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെ എത്തുവാൻ. ഇവിടെ പുൽമേടുകളിൽ ആകാശത്തിനു കീഴിൽ ക്യാംപ് ചെയ്യുവാനാണ് മിക്കവരും എത്തുന്നത്. ഒരു ജീവിതകാലം മുഴുവനും ഓർത്തു വയ്ക്കുവാൻ സാധിക്കുന്ന മനോഹരമായ ഒരു രാത്രിയായിരിക്കും ഈ ക്യാംപിങ് സമ്മാനിക്കുക.

PC: Yogini S

മൈൻഡ് റോളിങ് മൊണാസ്ട്രി

മൈൻഡ് റോളിങ് മൊണാസ്ട്രി

ആത്മീയതയെ കണ്ടെത്തുവാനുള്ള യാത്രയാണെങ്കിൽ ഇവിടുത്തെ മൈൻഡ് റോളിങ് മൊണാസ്ട്രി തീർച്ചയായും സന്ദർശിക്കണം. ടിബറ്റിലെ നിയാങ്കമാ സ്കൂളിലെ ആറ് പ്രധാന ആശ്രമങ്ങളിലൊന്നാണ് മൈൻഡ് റോളിങ് മൊണാസ്ട്രി. പുരാതനമായ ഒന്നാണെങ്കിലും പല കാരണങ്ങളാൽ ഇത് നശിച്ചു പോയിരുന്നു. പിന്നീട് 1965 ലാണ് കുറേ സന്യാസികൾ ചേർന്ന് ഇത് പുനർ നിർമ്മിക്കുന്നത്. ഇന്ന് നിലവിലുള്ളവയിൽ ഏറ്റവും വലിയ ബുദ്ധാശ്രമങ്ങളിലൊന്നു കൂടിയാണിത്.

PC: Angus Cepka

സഹസ്രധാര

സഹസ്രധാര

ആയിരം മടക്കുകളുള്ള വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന സഹസ്രധാര ഡെറാഡൂണിലെ മറ്റൊരു കാഴ്ചയാണ്. ചുണ്ണാമ്പു കല്ലുകളിലൂടെ കടന്നൊഴുകി വരുന്ന ഈ വെള്ളച്ചാട്ടത്തിലെ വെള്ളത്തിൽ ധാരാളം സൾഫറും കലർന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ സൾഫർ സ്പ്രിംഗ് എന്നും ഇതറിയപ്പെടുന്നു. ഡെറാഡൂൺ നഗരത്തിൽ നിന്നും11 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

കൃത്രിമ പാർക്ക്, സായ് ക്ഷേത്രം, തപ്കേശ്വർ മഹാദേവ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

തപോവൻ ക്ഷേത്രം

തപോവൻ ക്ഷേത്രം

ഡെറാഡൂണിൽ ഗംഗാ നദിയുടെ സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരിടമാണ് തപോവൻ ക്ഷേത്രം. മനോഹരമായ പച്ചപ്പിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഡെറാഡൂൺ പട്ടണത്തിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയാണുള്ളത്. ദ്രോണാചാര്യ തപസ്സ് ചെയ്ത ഇടം എന്നുവിശ്വാസമുള്ള ഇവിടെ കൂടുതലും എത്തിച്ചേരുന്നത് വിശ്വാസികളാണ്. ഇവിടുത്ത ആശ്രമംം സന്ദർശിക്കുവാനും യോഗാ കോഴ്സുകളില്‍ പങ്കെടുക്കുവാനുമാണ് കൂടുതലും തീർഥാടകർ ഇവിടെ എത്തുന്നത്. ട്രക്കിങിൽ താല്പര്യമുള്ളവർക്കും ഇവിടം സന്ദർശിക്കാം.

PC:A. J. T. Johnsingh

പാൾട്ടാൻ ബസാർ

പാൾട്ടാൻ ബസാർ

ഡെറാഡൂണിൽ ഷോപ്പിങ്ങിന് ഏറ്റവും മികച്ച ഇടമാണ് പാൾട്ടാൻ ബസാര്‍. സുഗന്ധ വ്യജ്ഞനങ്ങള്‍ തേടിയാണ് ഇവിടെ കൂടുതലും സഞ്ചാരികൾ എത്തുന്നത്. എല്ലായ്പ്പോഴും തിരക്കേറിയ ഒരു മാർക്കായ ഇവിടെ മിക്ക വിനോജ സഞ്ചാരികളും സന്ദർശിക്കാതെ പോകാറില്ല.

സോണൽ മ്യൂസിയം

സോണൽ മ്യൂസിയം

മനുഷ്യവംശത്തിന്റെ തുടക്കത്തെക്കുറിച്ച് പറയുന്ന ഒട്ടേറെ കാര്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഡെറാഡൂണിസെ സോണൽ മ്യൂസിയം. പുരാതന കാലത്തെ ആളുകളുടെ ജീവിത രീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ വെളിച്ചം വീശുന്ന ഒട്ടേറെ കാര്യങ്ങൾ ഇവിടെ കാണുവാനുണ്ട്.

ഡെറാഡൂൺ എന്നാൽ

ഡെറാഡൂൺ എന്നാൽ

ഡെറാഡൂണിലെ കാഴ്ചകളെക്കുറിച്ച് പറഞ്ഞു വന്നപ്പോൾ വിട്ടുപോയത് ഡെറാഡൂണിന്റെ ചരിത്രമാണ്. രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ പരാമര്‍ശിക്കപ്പെടുന് ഇവിടം ഡൂൺ താഴ്വര എന്നും അറിയപ്പെടുന്നു. ഡെറാഡൂണ്‍ എന്ന പേര്‌ താവളം എന്നര്‍ത്ഥം വരുന്ന `ഡെറ' , മലനിരകളുടെ താഴ്‌ വാരം എന്നര്‍ത്ഥം വരുന്ന `ഡൂണ്‍' എന്നീ രണ്ട്‌ വാക്കുകളിലില്‍ നിന്നാണുണ്ടായത്‌. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ്‌ ഡൂണിലെ വനങ്ങളിലേക്ക്‌ നാട്‌ കടത്തിയ സിഖ്‌ ഗുരുവായ റാം റായി ഇവിടെ ഒരു ക്ഷേത്രവും താവളവും പണിതു എന്നാണ്‌ ചരിത്രം പറയുന്നത്‌.

ഡെൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് രണ്ടര മണിക്കൂർ!! സമയവും പണവും ലാഭിക്കും പുതിയ വഴി

ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

https://malayalam.nativeplanet.com/travel-guide/har-ki-doon-valley-in-uttrakhand-specialities-and-how-to-reach-003595.html

Read more about: dehradun uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more