Search
  • Follow NativePlanet
Share
» »കൂര്‍ഗ് മുതല്‍ നൈനിറ്റാല്‍ വരെ...ഓഗസ്റ്റില്‍ പോകാം ഈ നാടുകളിലേക്ക്

കൂര്‍ഗ് മുതല്‍ നൈനിറ്റാല്‍ വരെ...ഓഗസ്റ്റില്‍ പോകാം ഈ നാടുകളിലേക്ക്

ഓഗസ്റ്റ് മാസം.... സഞ്ചാരികളുടെ ലിസ്റ്റില്‍ ഏറ്റവും സന്തോഷം നല്കുന്ന സമയങ്ങളിലൊന്ന്. മഴക്കാലത്തിന്‍റെ ഭംഗിയില്‍ നാടും നഗരവും പച്ചപ്പില്‍ മുങ്ങി സഞ്ചാരികളെ സ്വീകരിക്കുവാന്‍ ഇരും കയ്യും നീട്ടി നില്‍ക്കുന്ന സമയം. ചില പ്രദേശങ്ങളില്‍ മഴയ്ക്ക അല്പമൊന്നു ശമനമാകുമെങ്കിലും മറ്റു ചിലയിടങ്ങളില്‍ മഴ പിടിച്ചു വരുന്ന സമയമായിരിക്കും. എന്തുതന്നെയായാലും യാത്ര ഇടങ്ങളെല്ലാം ഒരുങ്ങി തന്നെയായിരിക്കും. പ്രകൃതിയിലെ ഏറ്റവും മനോഹരങ്ങളായ കാഴ്ചകളുമായി ഒരുങ്ങി നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഈ ഓഗസ്റ്റ് മാസത്തില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

പാഞ്ച്ഗനി

പാഞ്ച്ഗനി

എത്ര ക്ലിക്ക് ചെയ്താലും മതിവരാത്ത ഒരായിരം കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ഇടമാണ് മഹാരാഷ്ട്രയിലെ പാഞ്ച്ഗനി. ഓഗസ്റ്റ് യാത്രയില്‍ അധികമൊന്നും ആലോചിക്കാതെ പോകുവാന്‍ പറ്റിയ പാഞ്ച്ഗനി അതിമനോഹരമായ കാഴ്ചകള്‍ കണ്‍മുന്നില്‍ കൊണ്ടു നിര്‍ത്തുന്ന പ്രദേശമാണ്. പുലര്‍ച്ചെയുള്ള മ‍ഞ്ഞും കുന്നിന്‍ ചെരുവിലൂടെ മഞ്ഞിറങ്ങുന്നതും ഇളം കാറ്റും ഇടയ്ക്കിടെയുള്ള മഴയും ചേര്‍ന്ന് ഇതിനെ ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കി മാറ്റും.
ടേബിള്‍ ലാന്‍ഡ്, സിഡ്നി പോയിന്‍റ്, വെന്ന തടാകം തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള കാഴ്ചകള്‍.

കൂര്‍ഗ്

കൂര്‍ഗ്

എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ സാധിക്കുമെങ്കിലും മഴക്കാലം കൂര്‍ഗിന് പ്രത്യേകതകള്‍ മാത്രം സമ്മാനിക്കുന്ന പ്രദേശമാണ്. മഴക്കാലത്ത് കൂര്‍ഗിനു വ്യത്യസ്തമായ ഒരു ഭാവമാണ്. മഴയും മഞ്ഞും കോടമഞ്ഞും പച്ചപ്പും ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു ഭാവം. അബ്ബി വെള്ളച്ചാ‌ട്ടം, ദുബാരെ എലിഫന്‍റ് ക്യാംപ്, ബ്രഹ്മഗിരി പീക്ക്, നാഗര്‍ഹോളെ ദേശീയോദ്യാനം, ഇരുപ്പു വെള്ളച്ചാട്ടം, മണ്ഡല്‍പട്ടി വ്യൂ പോയിന്‍റ്, ചെട്ടാലി, രാജാ സീറ്റ്, കാവേരി നിസര്‍ഗധമ എന്നിവയാണ് ഇവിടെ കാണുവാനുള കാര്യങ്ങള്‍.

ഋഷികേശ്

ഋഷികേശ്

ഋഷികേശ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയമാണ് ഓഗസ്റ്റ് മാസം. ട്രക്കിങ്ങ്, കയാക്കിങ്, ക്ലിഫ് ജംപിങ്, തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഇവിടെ ചിലവഴിക്കുവാന്‍ ഓഗസ്റ്റ് മാസമാണ് ഏറ്റവും മികച്ചത്. റിവര്‍ റാഫ്ടിങ് ഓഗസ്റ്റ് മാസത്തില്‍ അനുമതിയില്ല എന്നതാണ് ഋഷികേശ് യാത്രയിലെ ഒരു പ്രശ്നം. എന്നാല്‍ ഒരു യോഗാ വെക്കേഷനാണ് പോകുന്നതെങ്കില്‍ ഓഗസ്റ്റ് ആണ് ഏറ്റവും മികച്ച സമയം. കൂടാതെ മഴ പെയ്യുമ്പോഴേയ്ക്കും കണ്ടതും കാണാത്തതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍ ഇവിടെ സജീവമാവുകയും ചെയ്യും.

കൊടൈക്കനാല്‍

കൊടൈക്കനാല്‍

കുന്നുകളുടെ റാണി എന്നറിയപ്പെടുന്ന കൊടൈക്കനാല്‍ തമിഴ്നാട്ടിലെ ഏറ്റവും മനോഹമായ ഹില്‍ സ്റ്റേഷനാണ്. മഴക്കാലത്ത് കാണുവാനുള്ള കൊടൈക്കനാല്‍ പതിവിലും സുന്ദരിയായിരിക്കുമെന്നതില്‍ സംശയമില്ല. സാധാരണയായി മേയ് മാസത്തോടെ ആരംഭിക്കുന്ന ഇവിടുത്തെ മഴക്കാലം ഓഗസ്റ്റോടെ അവസാനിക്കും. മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന തടാകവും കുന്നുകളും അതുവഴിയുള്ള നടത്തവും തന്നെയാണ് ഓഗസ്റ്റ് മാസത്തിലെയും ഇവിടുത്തെ കാഴ്ചകള്‍.

നൈനിറ്റാള്‍

നൈനിറ്റാള്‍

നൈനിറ്റിലിലെ മഴമേഘങ്ങളെ സ്വാഗതം ചെയ്യുവാനുള്ള സമയമാണ് ഓഗസ്റ്റ് മാസം. കുന്നുകളിലേക്കുള്ള പ്രവേശന കവാടമായ നൈനിറ്റാളിനെ ഏറ്റവും ഭംഗിയില്‍ കാണുവാന്‍ സാധിക്കുന്ന സമയമാണിത്. ഹണിമൂണിന് നൈനിറ്റാള്‍ ഏറെ പ്രസിദ്ധമാണ്.

മൂന്നാര്‍

മൂന്നാര്‍

മൂന്നാറിലെ പീക്ക് മണ്‍സൂണ്‍ സീസണാണ് ഓഗസ്റ്റ് മാസം. മഴയും തണുപ്പും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന സമയമായതിനാല്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം കൂടിയാണ് ഇത്. മൂന്നാര്‍ ഏറ്റവും മനോഹരമായി ഒരുങ്ങി നില്‍ക്കുന്ന സമയം കൂടിയാണ് മഴക്കാലം.മഴക്കാലത്തെ ട്രക്കിങ്ങും യാത്രകളും തേയിലത്തോട്ടത്തിലൂടെയുള്ള നടത്തവുമെല്ലാം വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക.

വയനാ‌ട്

വയനാ‌ട്

മഴക്കാലം വയനാടിനെ സംബന്ധിച്ചെടുത്തോളം ഓഫ്ബീറ്റ് സീസണാണെങ്കിലും സഞ്ചാരികളെ ത്രസിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങള്‍ തന്നെയാണ് മഴക്കാലത്തെ വയനാടിന്‍റെ പ്രത്യേക കാഴ്ട. വരണ്ടുണങ്ങിയ പല വെള്ളച്ചാട്ടങ്ങള്‍ക്കും ജീവന്‍ വയ്ക്കുന്ന സമയം കൂടിയാണ് മഴക്കാലം. തെന്നിക്കിടക്കുന്ന വഴികളിലൂടെയുള്ള നടത്തവും കാഴ്ചകളും എന്തുകൊണ്ടും മഴക്കാലത്തെ വയനാടിനെ ഇഷ്ടപ്പെടുവാന്‍ കാരണമാകും,

ഗോകര്‍ണ

ഗോകര്‍ണ

ഹിപ്പികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഇടമാണ് ഗോകര്‍ണ്ണ. ഗോവയിലേക്കുള്ല യാത്രയില്‍ സഞ്ചാരികളുടെ ഇടത്താവളമായി മാറിയ ഗോകര്‍ണ്ണയ്ക്ക് പക്ഷേ ഒരു ആത്മീയ നഗരമെനന്ന ലേബലാണ് ഇപ്പോഴുമുള്ളത്.ഉത്തേജ്ജിപ്പിക്കുന്ന കാലാവസ്ഥയും മനോഹരമായ ബീച്ചും ശാന്തമായ അന്തരീക്ഷവും ഒക്കെ ചേരുമ്പോള്‍ ഈ മഴക്കാലം തന്നെയാണ് ഗോകര്‍ണ്ണയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ പറ്റിയ സമയം.

2020 ഓഗസ്റ്റിലെ ആഘോഷങ്ങള്‍ ഇവയാണ്!2020 ഓഗസ്റ്റിലെ ആഘോഷങ്ങള്‍ ഇവയാണ്!

യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!

സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നുസ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

Read more about: india travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X