Search
  • Follow NativePlanet
Share
» »കാണാം...അറിയാം...വടക്കേ ഇന്ത്യയിലെ ഈ സ്വർഗ്ഗങ്ങളെ!!

കാണാം...അറിയാം...വടക്കേ ഇന്ത്യയിലെ ഈ സ്വർഗ്ഗങ്ങളെ!!

ഓരോ തവണ യാത്ര ചെയ്യുമ്പോഴും കാണുവാനുള്ള കാഴ്ചകൾ കൂട്ടുന്ന വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇടങ്ങളെ അറിയാം....

By Mythili

സഞ്ചാരികളുടെ പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷൻ എന്ന നിലയിൽ ധാരളം കാഴ്ചകൾ ഒരുക്കുന്ന ഇടമാണ് വടക്കേ ഇന്ത്യ. ഒരു സഞ്ചാരിക്ക് സ്വപ്നം പോലും കാണാൻ സാധിക്കുന്നതിലധികം ഇടങ്ങളും അനുഭവങ്ങളും ഒക്കെ വടക്കേ ഇന്ത്യയുടെ പ്രത്യേകതയാണ്. വെള്ളച്ചാട്ടങ്ങളിൽ തുടങ്ങി മലമേടുകളും ഹിൽ സ്റ്റേഷനുകളും തടാകങ്ങളും അപൂർവ്വ ക്ഷേത്രങ്ങളും സാഹസിക ഇടങ്ങളും ഒക്കെയായി ആരെയും ഒന്നാകർഷിക്കുന്ന ഇടമാണിത്. ഓരോ തവണ യാത്ര ചെയ്യുമ്പോഴും കാണുവാനുള്ള കാഴ്ചകൾ കൂട്ടുന്ന വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇടങ്ങളെ അറിയാം...

ഷിംല

ഷിംല

യാത്ര..അതിപ്പോ ആരോടൊപ്പമാണെങ്കിലും ഏറ്റവും അധികം ആസ്വദിച്ച് പോകുവാൻ പറ്റിയ ഇടമാണ് ഷിംല. മഞ്ഞു പുതച്ചു കിടക്കുന്ന പർവ്വതങ്ങളും സാഹസിക വിനോദങ്ങളും ട്രക്കിങ്ങും ഒക്കെയായി മനോഹരമാക്കുവാന്‍ പറ്റിയ യാത്രയാണിത്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് ഷിംല സന്ദർശിക്കുവാൻ പറ്റിയ സമയം. സാഹസിക വിനോദങ്ങൾക്കു യോജിച്ചതും ഈ സമയം തന്നെയാണ്.

ഷിംലയിലെത്തിയാൽ

ഷിംലയിലെത്തിയാൽ

പാരാഗ്ലൈഡിങ്ങ്, ഷോപ്പിങ്ങ്, സൈക്ലിങ് , ക്യാംപിങ്ങ് തുടങ്ങിയവയാണ് ഇവിടെ ചെയ്യാൻ പറ്റിയ കാര്യങ്ങൾ.

 ഋഷികേശ്

ഋഷികേശ്

ലോകത്തിനു മുന്നിൽ യോഗയെ അവതരിപ്പിച്ച്, യോഗയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് ഋഷികേശ്. വാട്ടർ റാഫ്ടിങ്ങിനും ധാന്യങ്ങൾക്കും ഒക്കെ പറ്റിയ സ്ഥലമാണിത്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ നവംബർ പകുതി വരെയാണ് ഋഷികേശ് സന്ദർശിക്കുവാൻ പറ്റിയത്.
റിവർ റാഫ്ടിങ്ങ്, കയാക്കിങ്ങ്, റോക്ക് ക്ലൈംബിങ്ങ്,ട്രക്കിങ്ങ് തുടങ്ങിയവയാണ് ഇവിടെ പരീക്ഷിക്കുവാൻ പറ്റിയ ആക്ടിവിറ്റികൾ.

ബോധ്ഗയ ബീഹാർ

ബോധ്ഗയ ബീഹാർ

വടക്കേ ഇന്ത്യ എന്നാൽ കുറേ കുന്നുകളും മലകളും ഒന്നുമല്ല, ചില ആത്മീയ കേന്ദ്രങ്ങൾ കൂടിയുണ്ടെന്ന് തെളിയിക്കുന്ന ഇടമാണ് ബോധ്ഗയ. ഒരു വിശുദ്ധ ഇടമായി ഇരിക്കുമ്പോഴും എല്ലാ തരത്തിലുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് ബീഹാറിലെ ബോധ്ഗയ. ബുദ്ധമതത്തിൻറെ ചരിത്രവുമായി ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം ചരിത്ര പ്രേമികൾക്ക് ഇഷ്ടമാകും എന്നതിൽ സംശയമില്ല.

PC:Andrew Moore

 സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഇവിടുത്തെ തീർഥാടന കാലത്താണ് ഏറ്റവും അധികം സന്ദർശകർ ഇവിടെ എത്തുക. സെപ്റ്റംബറിൽ തുടങ്ങി ജനുവരി വരെയാണ് മികച്ച സമയം.

PC:juggadery

ഇവിടെ കാണാൻ

ഇവിടെ കാണാൻ

ബുദ്ധ പ്രതിമ, മഹാബോധി ക്ഷേത്രം, റോയൽ ഭൂട്ടാൻ മൊണാസ്ട്രി, ബോധി വൃക്ഷം, തായ് ബോധ്ഗയ തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള ഇടങ്ങൾ.

PC:Hideyuki KAMON f

 ഉദയ്പൂർ

ഉദയ്പൂർ

ക്ഷേത്രം, തടാകങ്ങൾ, കൊട്ടാരങ്ങൾ...ഇവയാണ് കാണാൻ താല്പര്യമെങ്കിൽ ഉദയ്പൂരിന് വിടാം. രാജകീയതയുടെ ആസ്ഥാനമായ ഇവിടം ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇടമാണ്.

കാണാൻ പറ്റിയ ഇടങ്ങൾ

കാണാൻ പറ്റിയ ഇടങ്ങൾ

സിറ്റി പാലസ്, ലേക്ക് പിച്ചേളയിലെ ബോട്ട് യാത്ര, ജഗ്മന്ദിർ പാലസ്, ജഗദീഷ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.

ധർമ്മശാല

ധർമ്മശാല

പ്രകൃതിയുടെ ഭംഗി മാത്രം കാണുകയാണ് യാത്രയുടെ ഉദ്ദേശമെങ്കിൽ ഒന്നും നോക്കാതെ ധർമ്മശാലയിലേക്ക് വിടാം. ജീവിത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് ഇതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ പറ്റിയ സമയം.

ഭീഷ്മാചാര്യരുടെ ശരശയ്യയും കുരുക്ഷേത്ര യുദ്ധവും അരക്കില്ലവും കഥകളല്ല..സത്യം മാത്രമാണ്...ഭീഷ്മാചാര്യരുടെ ശരശയ്യയും കുരുക്ഷേത്ര യുദ്ധവും അരക്കില്ലവും കഥകളല്ല..സത്യം മാത്രമാണ്...

ഭർത്താവിനോടുളള ഭാര്യയുടെ സ്നേഹവും പുതിയ 100 രൂപ കറൻസിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? ഈ കഥ വിചിത്രമാണ്!!<br />ഭർത്താവിനോടുളള ഭാര്യയുടെ സ്നേഹവും പുതിയ 100 രൂപ കറൻസിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? ഈ കഥ വിചിത്രമാണ്!!

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X