Search
  • Follow NativePlanet
Share
» »കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്

കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്

പശ്ചിമഘട്ടത്തിന്‍റെ മടിത്തട്ടില്‍ ശാന്തമായി കിടക്കുന്ന നാട്... പുറംലോകത്തിന്റെ ബഹളങ്ങളോ തിരക്കോ ഒട്ടുമേ അല‌ട്ടാതെ, പ്രകൃതി സൗന്ദര്യവും കൊതിപ്പിക്കുന്ന കാഴ്ചകളും തേടിയെത്തുന്ന സഞ്ചാരികള്‍ക്കായി ഹൃദയം തുറക്കുന്നയിടം. ഇത് സകലേശ്പൂര്‍. കര്‍ണ്ണാടകയുടെ അതിമനോഹരമായ പ്രദേശങ്ങളിലൊന്ന്.

തേയില കാപ്പി തോട്ടങ്ങളും പഴത്തോട്ടങ്ങളും സുഗന്ധ വ്യജ്ഞനങ്ങളും എല്ലാമായി ഒറ്റ കാഴ്ചയില്‍ തന്നെ ആര്‍ക്കും ഇഷ്‌ടമാകുന്ന നാടാണിത്. നാടു കാണാനെത്തുന്ന എല്ലാവര്‍ക്കും മനംനിറയെ കാഴ്ചകള്‍ സമ്മാനിക്കുന്ന നാട് സഞ്ചാരികള്‍ക്കും പ്രിയപ്പെട്ടതാണ്.

പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിലെ ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ഭരണകാലത്ത്, തകർന്ന ഒരു ശിവലിംഗം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു കണ്ടെത്തി സക്ലേശ്വര എന്ന് പേരി‌ട്ട് ആ ശിവലിംഗത്തില്‍ നിന്നുമാണ് ഈ നാ‌‌ട് സക്ലേശ്പൂര്‍ ആയതെന്നാണ് വിശ്വാസം.

പഴയൊരു കോട്ട മുതല്‍ വെള്ളച്ചാട്ടങ്ങളും ഹൈക്കിങ് പാതകളും കാടും മഴക്കാടും ക്ഷേത്രങ്ങളുമെല്ലാം ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു.

 ബിസ്ലേ വ്യൂ പോയിന്‍റ്

ബിസ്ലേ വ്യൂ പോയിന്‍റ്

പശ്ചിമഘട്ടത്തിന്‍റെ ഹൃദയത്തോട് ചേര്‍ന്നു കിടക്കുന്ന ഇ‌‌ടമാണ് സക്ലേശ്പൂരിലെ ബിസ്ലേ വ്യൂ പോയിന്‍റ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ മഴക്കാടും ഇവിടെയാണുള്ളത്.

സക്ലേശ്പൂരിലെ സാഹസികതയുടെ കവാ‌മാണ് ബിസ്ലേ വ്യൂ പോയിന്റ്.ആകാശത്തെതൊട്ടു നില്‍ക്കുന്നുവെന്നു തോന്നിപ്പിക്കുന്ന മൂന്ന് പര്‍വ്വതങ്ങളുടെ കാഴ്ചയാണ് ഇവിടെ പ്രധാനപ്പെ‌ട്ടത്. യെനിക്കല്ലു ബേട്ടാ, ദൊഡ്ഡ ബേട്ട, പുഷ്പഗിരി, കുമാര പര്‍വ്വ എന്നിവയാണവ. ബിസ്ലേ ഘട്ടിനു സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ വ്യൂ പോയിന്‍റിലേക്കുള്ല ട്രക്കിങ്ങും അവിടെ എത്തിയാലുള്ള കാഴ്ചയുമെല്ലാം വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് നല്കുന്നത്. വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും എല്ലാമായി പച്ചപുതച്ച മറ്റൊരു ലോകമാണ് ഇവിടേക്കുള്ള യാത്ര കാണിക്കുന്നത്.

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

PC:Ashwin Kumar

സകലേശ്വരാ ക്ഷേത്രം

സകലേശ്വരാ ക്ഷേത്രം

കാലത്തിനെയും പ്രകൃതിയെയും വെല്ലുവിളിച്ച് നില്‍ക്കുന്ന മറ്റൊരു അത്ഭുതമാണ് ഇവിടുത്തെ സകലേശ്വര ക്ഷേത്രം. സകലേശ്വര ടൗണിന്റെ കവാ‌‌ടത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹൊയ്സാല രാജ്യവംശത്തിന്‍റെ അടയാളങ്ങളില്‍ ബാക്കി നില്‍ക്കുന്നതാണ്. സക്ലേശ്പൂരിലെ ഏറ്റവും ശാന്തമായി കിടക്കുന്ന ഇവിടം വര്‍ഷം തോറും നടക്കുന്ന രഥയാത്രയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഇടം കൂ‌ടിയാണ്. കണ്ണെ‌‌ടുക്കുവാന്‍ തോന്നിപ്പിക്കാത്തത്രയും മനോഹരമായ ശിവരൂപമണ് ക്ഷേത്രത്തിലുള്ളത്.

നക്ഷത്ര രൂപത്തിലുള്ള മഞ്ചരബാദ് കോട്ട

നക്ഷത്ര രൂപത്തിലുള്ള മഞ്ചരബാദ് കോട്ട

സക്ലേശ്പൂരിലെ മറ്റൊരു അത്ഭുതമാണ് ഇവിടുത്തെ നക്ഷത്ര രൂപത്തിലുള്ല കോട്ട. ചരിത്രത്തോട് ചേര്‍ത്തുനിര്‍ത്തുവാന്‍ തരത്തിലുള്ള ഒട്ടേറെ പ്രത്യേകതകളുള്ള ഈ കോട്ട നക്ഷത്രത്തിന്റെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1792 ല്‍ ഫ്രഞ്ച് ആര്‍കി‌‌ടെക്റ്റുകളുടെ സഹായത്തോടെ ‌ടിപ്പു സുല്‍ത്താനാണ് ഈ കോ‌ട്ട നിര്‍മ്മിച്ചത്. ഇസ്ലാമിക് വാസ്തുവിദ്യയുടെ മഹത്തായ അ‌ടയാളമായാണ് ഈ കോ‌ട്ടയെ ചരിത്രകാരന്മാര്‍ കാണുന്നത്, ശ്രീരംഗപട്ടണത്തെ കോട്ടയിലേക്ക് നീളുന്ന തുരങ്കം ഇവി‌ടെ നിന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് കോട്ട ഇന്നുള്ളത്.

PC: Subramanya Hariharapura Sridhara

അഗ്നി ഗുഡ്ഡാ ഹില്‍

അഗ്നി ഗുഡ്ഡാ ഹില്‍

സക്ലേശ്പൂരിലെ ഏറ്റവും പ്രധാനപ്പെ‌ട്ട ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് അഗ്നി ഗുഡ്ഡാ ഹില്‍. ഫിയറി മൗണ്ടെയ്ന്‍ എന്നു വിളിപ്പേരുള്ള ഈ കുന്ന് ട്രക്കേഴ്സിന്‍റെ സ്വര്‍ഗ്ഗമായാണ് അറിയപ്പെടുന്നത്. അഗ്നി വില്ലേജില്‍ നിന്നും മൂന്ന് കിലോമീറ്റ‍ര്‍ ന‌ടത്തത്തിലൂ‌ടെ മാത്രമേ ഇവിടെ എത്തിച്ചേരുവാന്‍ സാധിക്കൂ. രാത്രി കാലങ്ങളില്‍ ക്യാംപ് ചെയ്യുവാന്‍ യോജിച്ച സ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:Manu gangadhar

മഞ്ചേഹള്ളി വെള്ളച്ചാട്ടം

മഞ്ചേഹള്ളി വെള്ളച്ചാട്ടം

സക്ലേശ്പൂരില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമാണ് മഞ്ചേഹള്ളി വെള്ളച്ചാട്ടം. അബ്ബി വെള്ളച്ചാട്ടം എന്നും ഇതിനു പേരുണ്ട്. സകലേശ്പൂരിനേക്കാള്‍ മടിക്കേരിയോ‌ടാണ് അബ്ബി വെള്ളച്ചാട്ടം ചേര്‍ന്നു സ്ഥിതി ചെയ്യുന്നത്.

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

വിശ്വാസികളുടെ ഇടയില്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വിശ്വാസങ്ങൾകൊണ്ടും ആചാരങ്ങൾ കൊണ്ടും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. സർപ്പങ്ങളുടെ സംരക്ഷകന്‍ മാത്രമല്ല, ഭൂമിയിലെ സകല ദൈവങ്ങളുടെയും സംരക്ഷകനായി സുബ്രഹ്മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്റെ നിർദ്ദേശമനുസരിച്ച് പുത്രനായ കാർത്തികേയൻ അഥവാ സുബ്രഹ്മണ്യൻ ഇവിടെ സർപ്പങ്ങളുടെ സംരക്ഷകനായി വാഴുന്നു എന്നാണ് വിശ്വാസം,

കുമാരധാര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള പ്രാർഥനകൾ മാത്രമേ ദൈവം സ്വീകരിക്കൂ എന്നാണ് വിശ്വാസം.പശ്ചിമഘട്ടത്തിൻറെ താഴ്വരയിലാണ് ഈ ക്ഷേത്രമുള്ളത്.

PC:Wiki

ബേട്ട ഭൈരവേശ്വര ക്ഷേത്രം

ബേട്ട ഭൈരവേശ്വര ക്ഷേത്രം

പച്ചപ്പിന്റെ നടുവിലായി പശ്ചിമ ഘട്ടത്തിലെ കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിമനോഹരമായ കാഴ്ചകളിലൊന്നാണ്. ഏകദേശം 800 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ചെറുതെങ്കിലും അതീവ ഭംഗിയുള്ള ഒന്നാണ്. പാണ്ഡവാര ഗുഡ്ഡ എന്നു പേരായ ഒരു ഒരു ചെറിയ കുന്നും ഇവിടെ കാണാം. വനവാസക്കാലത്ത് പാണ്ഡവര്‍ കടന്നുപോയ പാതയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഹഡ്ലു വെള്ളച്ചാ‌ട്ടം

ഹഡ്ലു വെള്ളച്ചാ‌ട്ടം

സക്ലേശ്പൂരിന‌ടുത്ത് എളുപ്പത്തില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടമാണ് ഹഡ്ലു വെള്ളച്ചാട്ടം. സാഹസിക വിനോദ സഞ്ചാരത്തിനു താല്പര്യമുുളളവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണിത്. കാ‌‌ടിനും കാപ്പിത്തോ‌ട്ടത്തിനും നടുവിലൂടെ എത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടവും ഇവിടേക്കുള്ള യാത്രയും സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒന്നാണ്.

ജെനുകള്‍ ഗുഡ്ഡാ

ജെനുകള്‍ ഗുഡ്ഡാ

തേന്‍കല്ലു പര്‍വ്വതം എന്നറിയപ്പെടുന്ന ജെനുകള്‍ ഗുഡ്ഡാ സക്ലേശ്പൂരിലെ സന്ദര്‍ശിക്കേണ്ട പര്‍വ്വതങ്ങളില്‍ രണ്ടാമത്തേതാണ്. എട്ടു കിലോമീറ്റര്‍ ട്രക്കിങ്ങാണ് ഇവി‌ടുത്തെ പ്രധാന ആകര്‍ഷണം. പച്ചപ്പും അറബിക്കടലും കാപ്പിത്തോട്ടങ്ങളും ഒക്കെയാണ് ഈ യാത്രയില്‍ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍. എ‌‌ട്ടിനപര്‍വ്വതയുടെയും കുമാര പര്‍വ്വതയുടെയും ഒക്കെ മനോഹരമായ ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണാം.

സകലേശ്പൂരില്‍ വരാന്‍ പറ്റിയ സമയം

സകലേശ്പൂരില്‍ വരാന്‍ പറ്റിയ സമയം

തണുപ്പുള്ള മാസങ്ങളാണ് സകലേശ്പൂര്‍ യാത്രയ്ക്ക് അനുയോജ്യം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

എന്നാല്‍ കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പരമാവധി യാത്രകള്‍ ഒഴിവാക്കുകയാണ് നല്ലത്. യാത്ര പോകുമ്പോള്‍ സാമൂഹിക അകലം പാലിച്ചും മാസ്ത ധരിച്ചും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും ഒക്കെ എല്ലായ്പ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!

ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ??

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X