Search
  • Follow NativePlanet
Share
» »വിജയത്തിന്‍റെ നാട്ടിലെ കാഴ്ചകൾ ഇതൊക്കെയാണ്!!

വിജയത്തിന്‍റെ നാട്ടിലെ കാഴ്ചകൾ ഇതൊക്കെയാണ്!!

ആന്ധ്രയുടെ വാണിജ്യ തലസ്ഥാനവും ഏറ്റവും രുചികരമായ മാമ്പഴങ്ങൾ ഉല്പാദിപ്പിക്കുന്ന ഇടവും ഒക്കെയായ വിജയവാഡയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം

വിജയവാഡ...വിജയത്തിന്റെയും സമ‍ൃദ്ധിയു‌‌‌ടെയും നഗരം..വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേർന്ന കഥകൾ കൊണ്ട് സഞ്ചാരികള കാത്തിരിക്കുന്ന ഈ നാടിന് പറയുവാൻ കഥകൾ ഒരുപാടുണ്ട്. സമ്പന്നമായ ഭൂതകാലവും വളരുന്ന ഭാവിയും ഒക്കെയായി കൃഷ്ണ നദിയുടെ തീരത്തെ ഈ നാട് ആന്ധ്രാപ്രദേശിന്റെ ഹൃദയം കൂടിയാണ്. ശിലായുദത്തിലെ ശേഷിപ്പുകൾ മുതൽ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്ന ഇവിടം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്. ആന്ധ്രയുടെ വാണിജ്യ തലസ്ഥാനവും ഏറ്റവും രുചികരമായ മാമ്പഴങ്ങൾ ഉല്പാദിപ്പിക്കുന്ന ഇടവും ഒക്കെയായ വിജയവാഡയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം

വിജയവാഡ എന്നാൽ

വിജയവാഡ എന്നാൽ

വിജയത്തിന്റെ നാടായ വിജയവാഡയ്ക്ക് ആ പേരുകിട്ടിയതിനു പിന്നിൽ പലകഥകളും ഉണ്ട്. ഭൂമിയ്ക്കും ദേവലോകത്തിനും ഒരുപോല നാശം വിതച്ച ഒരസുരരെ കൊന്നശേഷം ദുര്‍ഗ്ഗാദേവി വിശ്രമിച്ച ഇടമാണത്രെ ഇത്. അങ്ങനെയാണ് വിജയവാഡയ്ക്ക് ഈ പേരു ലഭിച്ചത് എന്നാണ് കഥ. മഹാഭാരതമനുസരിച്ച് അർജുനന് പരമശിവന്‍ പാശുപരാസ്ത്രം നല്കിയ സ്ഥലം എന്ന നിലയിലും വിജയവാഡ പ്രശസ്തമാണ്. വിജയവാട്ടിക എന്ന പേരിൽ നിന്നാാമ് വിജയവാഡ വന്നത് എന്നും പറയപ്പെടുന്നു.

PC:Hari Krishna

പൗരാണിക നഗരങ്ങളിലൊന്ന്

പൗരാണിക നഗരങ്ങളിലൊന്ന്

ഭാരതത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായാണ് ഇവി‌‌ടം അറിയപ്പെടുന്നത്. പരിച്ചേടി രാജാക്കൻമാരാൽ എഡി 626 ൽ നിർമ്മിക്കപ്പെട്ടതാണ് ഈ നഗരം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിലാകാലത്തെ അവശിഷ്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഒക്കെ വിജയവാഡയു‌ടെ ചരിത്രത്തെയാണ് കാണിക്കുന്നത്.

PC:wikipedia

ഉണ്ടാവല്ലി ഗുഹകൾ

ഉണ്ടാവല്ലി ഗുഹകൾ

വിജയവാഡയിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഉണ്ടാവല്ലി ഗുഹകളാണ് ഇവി‌ടെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം. ബിസി ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു കരുതുന്ന ഈ ഗുഹകൾ അക്കാലത്തെ നിർമ്മാണ വിദ്യയുടെ ഉദാഹരണമായാണ് കണക്കാക്കുന്നത്. മൂന്നു വ്യത്യസ്ത മതങ്ങൾ ഒരുപോലെ കണക്കാക്കുന്ന ഇവി‌ടെ മനോഹരമായ കൊത്തുപണികളും ശില്പങ്ങളും കാണാൻ സാധിക്കും. ആദ്യം ബുദ്ധമതക്കാരുടെ ക്ഷേത്രമായിരുന്നു. പിന്നീട് ഇത് ഹൈന്ദവ ക്ഷേത്രമായും ജൈനക്ഷേത്രമായും മാറുകയായിരുന്നു. വളരെ പണ്ടു കാലം മുതലെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിര്‍മ്മിക്കാന്‍ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന രീതിയായിരുന്നു വിശ്വകര്‍മ്മാ സപ്തതി. ഈ മാതൃകയിലാണ് ഗുണ്ടാവല്ലി ഗുഹയും നിര്‍മ്മിച്ചിരിക്കുന്നത്.

PC:Ramireddy.y

മൊഗലരാജപുരം ഗുഹകൾ

മൊഗലരാജപുരം ഗുഹകൾ

അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നു കരുതുന്ന മൊഗലരാജപുരം ഗുഹകൾ മൂന്നു ക്ഷേത്രങ്ങളു‌െ ഒരു കൂട്ടമാണ്. റോക്ക് കട്ട് സാങ്ച്വറീസ് എന്നാണ് ഇവി‌ടുത്തെ ഗുഹകൾ അറിയപ്പെടുന്നത്. കഴിഞ്ഞ കാലത്തിന്റെ നിർമ്മാണ വിദ്യയായ ഇത് ഇന്ന് ദേശീയ പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലാണ് ഇടം നേ‌ടിയിരിക്കുന്നത്. അർധനാരീശ്വരൻരെ അപൂർവ്വമായ ഒരു വിഗ്രഹവും ഇവിടെയുണ്ട്.

PC:Kalli navya

പ്രകാശം ബാരേജ്

പ്രകാശം ബാരേജ്

കൃശ്ണ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പ്രകാശം ബാരേജാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. 1223.50 മീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന ഇത് ആന്ധ്രയിലെ കുടിവെള്ളത്തിനും കൃഷിയ്ക്കും സഹായിക്കുന്ന നിർമ്മാണമാണ് ഇതിന്റേത്. ബാരേജിനു മുകളിലുള്ള റോഡ് ബ്രിഡ്ജിലൂടെ നടക്കാനായി മാത്രം ധാരാളം ആളുകൾ എത്തുന്നു.

PC:Vijay Chennupati

ഭവാനി ദ്വീപ്

ഭവാനി ദ്വീപ്

പ്രകാശം ബാരേജിനടുത്ത് കൃഷ്ണ നദിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപാണ് ഭവാനി ദ്വീപ്. 130 ഏക്കർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ഇത് കൃഷ്ണ നദിയിലെ ഏറ്റവും വലിയ ദ്വീപ് കൂടിയാണ്. മീൻപിടുത്തം, നീന്തൽ, വാട്ട്‍ സ്പോർട് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ

PC:Krishna Chaitanya Velaga

വിക്ടോറിയ മ്യൂസിയം

വിക്ടോറിയ മ്യൂസിയം

ചരിത്രകാരൻമാരെയും സാധാരണക്കാരെയും ഒരുപോലെ ആകർഷിക്കുന്ന വിക്ടോറിയ മ്യൂസിയം 1887 ലാണ് നിർമ്മിച്ചത്. പുരാതന അവശിഷ്‌ടങ്ങളും സ്വർണ്ണ നാണയങ്ങളും ശിലാ രേഖകളും ഒക്കെ ഇവിടെ കാണാം.

 കൊണ്ടാപ്പള്ളി കോ‌ട്ട

കൊണ്ടാപ്പള്ളി കോ‌ട്ട

ഒരു മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന, മൂന്നു നിലകളിലായുള്ള കോട്ടയാണ് കൊണ്ടാപ്പള്ളി കോട്ട. വിജയവാഡ നഗരത്തി്‍റ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ കാണിക്കുന്ന ഇവിടം കഴിഞ്ഞ കാലത്തിന്റെ ഒരു നേർസാക്ഷ്യം കൂടിയാണ്. ഒട്ടേറെ രാജവംശങ്ങളുടെ ഉയർച്ചയും താഴ്ചയും നേരിട്ട് കണ്ട ഈ കോ‌ട്ട യഥാർഥത്തില്‍ ഒരു കൊട്ടാരമായാണ് നിർമ്മിച്ചത്. പിന്നീ‌ട് ബ്രിട്ടീഷുകാർ സൈനികാവശ്യങ്ങൾക്കായി ഇതിനെ മാറ്റി ഉപയോഗിക്കുകയായിരുന്നു. കുട്ടികൾക്കുള്ള മനോഹരമായ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കൊട്ടാപ്പള്ളി ഗ്രാമം കോ‌ട്ടയു‌ടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്

PC:Vin09

കൊല്ലേരു ത‌ടാകം

കൊല്ലേരു ത‌ടാകം

ദേശാ‌ടന പക്ഷികളുടെയും പക്ഷി നിരീക്ഷകരുടെയും പ്രിയപ്പെട്ട സങ്കേതങ്ങളിലൊന്നാണ് കൊല്ലേരു തടാകം. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ ഇവിടെ ഓരോ വർഷവും ലക്ഷക്കണക്കിന് ദേശാ‌ടന പക്ഷികളാണ് വിരുന്നെത്തുന്നത്.

ഗാന്ധി ഹിൽസ്

ഗാന്ധി ഹിൽസ്

ഗാന്ധിജിയ്ക്കയി ഏറ്റവും ആദ്യം നിർമ്മിക്കപ്പെട്ട സ്മാരകങ്ങളിലൊന്നാണ് വിജയവാഡയിലെ ഗാന്ധി ഹിൽസ്. 1968 ൽ 15.8 മീറ്റർ നീളത്തിൽ നിർമ്മിക്കപ്പെട്ട ഈ സ്തൂപമാണ് ഇവിടുത്തെ ആകർഷണം.

കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കർണ്ണാടകയിൽ കാടിനു നടുവിലൂടെ യാത്ര ചെയ്ത് ജീപ്പിൽ കയറി കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ പോയാൽ മാത്രം കാണാൻ സാധിക്കുന്ന ഒന്ന്...കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ? എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ട് കുറച്ചധികം ഉണ്ടെങ്കിലും എത്തിപ്പെട്ടാൽ സൂപ്പറാണ് ഇവിടം എന്ന കാര്യത്തിൽ സംശയമില്ല...

കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X