Search
  • Follow NativePlanet
Share
» »കണ്ണൂർ കാഴ്ചകളിൽ ഈ സ്ഥലങ്ങൾ വിട്ടുപോകരുത്

കണ്ണൂർ കാഴ്ചകളിൽ ഈ സ്ഥലങ്ങൾ വിട്ടുപോകരുത്

കണ്ണൂരിലെത്തുന്ന വിനോദ സഞ്ചാരികൾ തേടിയെത്തുന്ന പയ്യാമ്പലം ബീച്ചിനെക്കുറിച്ചും ഇവിടെ കണ്ടിരിക്കേണ്ട മറ്റു പ്രധാന ഇടങ്ങളെക്കുറിച്ചും വായിക്കാം.

ഇനിയും അറിയപ്പെട്ടിട്ടില്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൊണ്ട് സമ്പന്നമാണ് കണ്ണൂർ. കോട്ടകളും കൊട്ടാരവും ബീച്ചും മാമലകളും ഒക്കെയായി ഇവിടം കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളുടെ യുദ്ധത്തിന്റെയും യുദ്ധ തന്ത്രങ്ങളുടെയും കഥ പറയുന്ന കണ്ണൂർ കോട്ടയും കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരവും ഒക്കെയായി ഇവിടെ കാഴ്ചകൾ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് പയ്യാമ്പലം ബീച്ച്. കണ്ണൂരിലെത്തുന്ന വിനോദ സഞ്ചാരികൾ തേടിയെത്തുന്ന പയ്യാമ്പലം ബീച്ചിനെക്കുറിച്ചും ഇവിടെ കണ്ടിരിക്കേണ്ട മറ്റു പ്രധാന ഇടങ്ങളെക്കുറിച്ചും വായിക്കാം...

പയ്യാമ്പലം ബീച്ച്

പയ്യാമ്പലം ബീച്ച്

കണ്ണൂരുകാർ ഒഴിവു സമയങ്ങൾ ചിലവഴിക്കുവാൻ തിരഞ്ഞെടുക്കുന്ന ഇടമായ പയ്യാമ്പലം വിദേശികളുടെ ഇടയിലും പ്രശസ്തമാണ്. കടൽക്കാഴ്ചകൾക്കും പ്രസന്നമായ കാലവസ്ഥയ്ക്കുമാണ് ഇവിടം പേരുകേട്ടിരിക്കുന്നത്. വൈകുന്നേരങ്ങളിലാണ് ഇവിടെ കൂടുതൽ ആളുകൾ എത്തുക. കുടുംബവുമായി എത്തി സമയം ചിലവഴിക്കുന്നവരും ധാരാളമുണ്ട്. ഇതിനു തൊട്ടടുത്തായി ഒരു പാർക്കും ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.

PC:Nisheedh

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കണ്ണൂർ നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് പയ്യാമ്പലം ബീച്ച് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ടൗണിൽ നിന്നും ഓട്ടോയ്ക്ക് ഇവിടെ എത്താം.

PC:RanjithSiji

കണ്ണൂർ കോട്ട

കണ്ണൂർ കോട്ട

കണ്ണൂർ കോട്ട എന്നറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് ഇവിടുത്തെ അടുതത് ആകർഷണം. അറബിക്കടലിനെ അഭിമുഖീകരിച്ച് നഗരത്തോട് ചേർന്നു നിൽക്കുന്ന ഈ കോട്ട 1505 ലാണ് നിർമ്മിക്കപ്പെട്ടത്. ഇത് നിര്‍മ്മിച്ചത് പോര്‍ച്ചുഗീസ് വൈസ്രോയിയായ ഡോണ്‍ ഫ്രാന്‍സിസ് കോഡി അല്‍മേദ ആണ്. പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കോട്ട സമുദ്ര നിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡച്ചുകാരും അറക്കൽ രാജവംശവും ഒക്കെ കൈമാറി വന്ന ഈ കോട്ട കാലങ്ങളോളം ബ്രിട്ടീഷുകാരുടെ പ്രധാന സൈനിക കേന്ദ്രം കൂടിയായിരുന്നു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇന്ന് കോട്ട സംരക്ഷിക്കുന്നത്. ഇവിടെ നിന്നും അടുത്തകാലത്ത് പീരങ്കി ഉണ്ടകൾ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു.

PC:Roopesh M P

 അറക്കൽ കൊട്ടാരം

അറക്കൽ കൊട്ടാരം

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം. കണ്ണൂരിലെത്തുന്ന വിദേശകളും ചരിത്രകാരന്മാരും ഏറ്റവും അധികം തേടിച്ചെല്ലുന്ന ഇടം കൂടിയാണ് ഇത്. ഇന്നും അറക്കൽ രാജവംശം സംരക്ഷിച്ച് പോരുന്ന ഇവിടെ കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്. ഇവിടുത്തെ ദർബാർ ഹാളാണ് മ്യൂസിയമാക്കി മാറിയിരിക്കുന്നത്. അറക്കൽ രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കളും മറ്റ് ഭരണകൂടങ്ങളോട് നടത്തിയിരുന്ന കത്തിടപാടുകൾ, പഴയ ഖുർആൻ, ഖുർആൻ കൈയെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും, ആദ്യ കാല ടെലഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്പടികത്തിലും ലോഹങ്ങൾ കൊണ്ടുമുള്ള പാത്രങ്ങൾ തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു.

PC:Adiraja

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കണ്ണൂരിൽ നിന്നും 3 കിലോമീറ്റർ അകലെയുള്ള ആയിക്കരയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

PC:Neon

 മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ഇന്ത്യയിലെ നീളംകൂടിയ ഡ്രൈവ് ഇന്‍ ബീച്ച് എന്നതാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിനെ വിനോദസഞ്ചാരഭൂപടത്തില്‍ ശ്രദ്ധേയമായ ഒന്നാക്കുന്നത്. തലശ്ശേരിയില്‍ നിന്നും എട്ടും കണ്ണൂരില്‍ നിന്നും 16 ഉം കിലോമീറ്റര്‍ ദൂരത്തിലാണ് മുഴപ്പിലങ്ങാട് ബീച്ച്. നാഷണല്‍ ഹൈവേ 17 ന് സമാന്തരമായി കിടക്കുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദിനം പ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് വന്നെത്തുന്നത്. ഏപ്രില്‍ മാസത്തെ ഉത്സവസീസണില്‍ മുഴപ്പിലങ്ങാട് ബീച്ച് തിരക്കേറിയതാകും. ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ ഡ്രൈവ് ചെയ്ത് ഇവിടെ കടല്‍ക്കാഴ്ചകള്‍ കാണാം. കടലില്‍ നീന്താനായി സാഹസികരായ ഒട്ടേറെ ചെറുപ്പക്കാര്‍ ഇവിടെയെത്തുന്നു. പച്ചത്തുരുത്തെന്ന് അറിയപ്പെടുന്ന ധര്‍മടം ദ്വീപിലേക്ക് ഇവിടെ നിന്നും കേവലം 200 മീറ്റര്‍ ദൂരമേയുള്ളൂ.

PC:Shagil Kannur

ധര്‍മടം ദ്വീപ്

ധര്‍മടം ദ്വീപ്

ധര്‍മടത്തുനിന്നും കേവലം 100 മീറ്റര്‍ മാത്രം മാറിയാണ് മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ധര്‍മടം ദ്വീപ്. തെങ്ങിന്‍തോപ്പുകളും പച്ചിലക്കാടുകളും നിറഞ്ഞ അഞ്ചേക്കറിലധികം വരുന്ന പ്രദേശമാണിത്. തലശ്ശേരിയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ധര്‍മടം ബീച്ചിന് ഗ്രീന്‍ ഐലന്‍ഡ് എന്നൊരു പേരുകൂടിയുണ്ട്. മുഴപ്പിലങ്ങാട് ബീച്ചില്‍ നിന്നും ദൂരക്കാഴ്ചയായി ധര്‍മടം ദ്വീപ് കാണാം. വളരെയധികം ശ്രദ്ധയോടെ വേണം ധര്‍മടം ദ്വീപിലേക്കെത്തിച്ചേരാന്‍. മാത്രമല്ല, അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയതിനു ശേഷം മാത്രമേ ധര്‍മടം ദ്വീപിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ.

PC:Shagil Kannur

കിഴുന്ന, ഏഴര

കിഴുന്ന, ഏഴര

കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്. കണ്ണൂരില്‍ നിന്നും 12 മാറി യാണ് കിഴുന്ന ഏഴര ബീച്ച് സ്ഥിതിചെയ്യുന്നത്. വളരെയധികം ആളുകളെത്തിച്ചേരാത്ത മനോഹരമായ കിഴുന്ന ഏഴര ബീച്ച് കണ്ണൂരിലെത്തുന്ന യാത്രികര്‍ക്ക് വളരെയധികം സന്തോഷം പകരുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. സൂര്യസ്‌നാനത്തിനും നീന്തിനുമായി പ്രദേശവാസികളും പുറത്തുനിന്നുള്ളവരുമായി നിരവധി ആളുകള്‍ ഇവിടെയെത്തിച്ചേരുന്നു. കനത്ത മഴക്കാലത്തൊഴികെ ഏതുസമയത്തും ഇവിടെയത്തിച്ചേരാവുന്നതാണ്.

സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!

പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ നിന്നും ഇറങ്ങിപ്പോന്ന ദേവി, രാത്രി ദേവന്മാർ പൂജ നടത്തുന്ന ക്ഷേത്രം....ഈ ക്ഷേത്രം നമ്മളെ അത്ഭുതപ്പെടുത്തും..തീർച്ചപരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ നിന്നും ഇറങ്ങിപ്പോന്ന ദേവി, രാത്രി ദേവന്മാർ പൂജ നടത്തുന്ന ക്ഷേത്രം....ഈ ക്ഷേത്രം നമ്മളെ അത്ഭുതപ്പെടുത്തും..തീർച്ച

PC:Ks.mini

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X