Search
  • Follow NativePlanet
Share
» »തലശ്ശേ‌രിയില്‍ പോകുമ്പോള്‍ ഇതൊന്നും കാണാതിരിക്കരുത്

തലശ്ശേ‌രിയില്‍ പോകുമ്പോള്‍ ഇതൊന്നും കാണാതിരിക്കരുത്

By Maneesh

കേരള‌ത്തിന്റെ പാരീസ് എന്ന് പണ്ടുകാ‌ലത്ത് യൂറോപ്യന്‍മാര്‍ വിളിച്ചിരുന്ന തലശ്ശേ‌‌രി പട്ടണത്തേക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. കണ്ണൂര്‍ ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് കേരളത്തിന്റെ ‌ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. നിരവധി ചെറു‌ത്ത് നില്‍പ്പുകളും പിടിച്ചടക്കലുകളും നടന്നിട്ടുള്ള തലശ്ശേരിയില്‍ ഇപ്പോഴും അതിന്റെയൊക്കെ അവശേഷിപ്പുകള്‍ കാണാം. തലശ്ശേ‌രിയിലെ പ്രധാന സ്ഥലങ്ങള്‍ ഇനി പരിചയപ്പെടാം.

Top Places to Visit in Thalassery

നക്ഷത്ര മത്സ്യം; തലശ്ശേരി കടല്‍പ്പാലത്ത് നിന്നൊരു കാഴ്ച
Photo Courtesy: Basavaraj PM

തലശ്ശേരി കോട്ട

ബ്രിട്ടീഷ് ഭരണകാല‌ത്തെ നിര്‍ണാ‌യക സ്ഥലങ്ങളില്‍ ഒന്നായ തലശ്ശേരി കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നിര്‍മ്മിച്ചത്. പിന്നീട് മൈസൂര്‍ സുല്‍ത്താനായ ഹൈദര്‍ അലി കോട്ട കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പരജയപ്പെടുകയായിരുന്നു. തലശ്ശേരി‌യില്‍ എത്തുന്ന സഞ്ചാരികള്‍, തീര്‍ച്ചയായും തലശ്ശേരിയുടെ ചരി‌ത്രം വിളിച്ച് പറയുന്ന ഈ കോട്ട സന്ദര്‍ശിക്കാന്‍ മറക്കരുത്. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് വളരെ അടു‌ത്തായാണ് ഈ കോട്ട. അ‌തിനാല്‍ കോട്ട കണ്ടെ‌ത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.
ത‌ലശ്ശേരി കോട്ടയേക്കുറിച്ച് വിശദമായി വായിക്കാം

Top Places to Visit in Thalassery
തലശ്ശേരി കോട്ട; കോട്ടയുടെ ഉള്‍വശം
Photo Courtesy: Maneesh M J

ഹോളി റോസറി ചര്‍ച്ച്

ത‌ലശ്ശേരി കോട്ടയുടെ പിറകിലായി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്രിസ്ത്യന്‍ ദേവാലയത്തിനും തലശ്ശേരിയുടെ ച‌രിത്രം പറയാനുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേ‌വലയവും തലശ്ശേരിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഇടമാണ്.

ഹോളി റോസറി ചര്‍ച്ചിനേക്കുറിച്ച് വിശദമായി വായിക്കാം

ശ്രീ ജഗന്നാഥ ക്ഷേത്രം

1908 ശ്രീനാരയണ ഗുരു പ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രം തലശ്ശേരിയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ്. തലശ്ശേരി റെയില്‍‌വേ സ്റ്റേഷനില്‍ അധികം ദൂരത്തല്ലാതെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Top Places to Visit in Thalassery

ജഗന്നാഥ ക്ഷേത്രം; ഒരു വിദൂരക്കാഴ്ച
Photo Courtesy: ShajiA

തലശ്ശേ‌രി കടല്‍പ്പാലം

കോളനി ഭരണകാലത്ത് തലശ്ശേരി പട്ടണം പ്രധാന തുറമുഖം കൂടിയായിരുന്നു എന്നതിനുള്ള തെ‌ളിവാണ് തലശ്ശേ‌രിയിലെ ഈ കടല്‍പ്പാലം. കരയില്‍ നിന്നുള്ള ചരക്കുകള്‍ കപ്പലുകളിലേക്ക് നീക്കാനാണ് ഈ കടല്‍പ്പാലം ഉപയോഗിച്ചിരുന്നത്.

Top Places to Visit in Thalassery

കടല്‍പ്പാലം; ഒരു മഴക്കാല കാഴ്ച
Photo Courtesy: Basavaraj PM

തിരുവ‌ങ്ങാട് ക്ഷേ‌ത്രം

‌തിരുവങ്ങാട് ക്ഷേത്രം എന്ന പേരില്‍ പ്രശസ്തമായ ശ്രീ രാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലശ്ശേ‌രി നഗരത്തിനോട് ചേര്‍ന്നുള്ള തിരുവങ്ങാട്ടാണ്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണ ഭംഗിയും ക്ഷേത്രത്തിന് മുന്നിലുള്ള ചിറയും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍

Top Places to Visit in Thalassery

തിരുവങ്ങാട് ക്ഷേത്രവും ചിറയും
Photo Courtesy: Primejyothi

തലശ്ശേരിയിലെ കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാംതലശ്ശേരിയിലെ കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

തലശ്ശേരിക്ക് വാ, വയനാട്ടില്‍ പോകാം!തലശ്ശേരിക്ക് വാ, വയനാട്ടില്‍ പോകാം!

തകര്‍പ്പന്‍ ട്രിപ്പ്; തലശ്ശേരി - കൂര്‍ഗ് - ബേക്കല്‍തകര്‍പ്പന്‍ ട്രിപ്പ്; തലശ്ശേരി - കൂര്‍ഗ് - ബേക്കല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X