Search
  • Follow NativePlanet
Share
» »കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്

കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്

ഇതാ ഗോവയെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നത് എന്താണ് എന്നു നോക്കാം

ഇന്ത്യക്കാരുടെ ഇടയില്‍ ഏറ്റവും ഹിറ്റായ ഇടങ്ങളിലൊന്നാണ് ഗോവ. സഞ്ചാരികളെ ഗോവയോളം ആകര്‍ഷിക്കുന്ന മറ്റൊരു നഗരം വേറെയില്ല. എല്ലാ തരത്തിലുള്ള ആനന്ദങ്ങളും ആഹ്ലാദങ്ങളും പകര്‍ന്നു നല്കുന്നതില്‍ ഗോവ കഴിഞ്ഞേ മറ്റേതു നാടിനും സ്ഥാനമുള്ളൂ. ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും ധൈര്യമായി ബാഗും പാക്ക് ചെയ്ത് ഇവിടേക്ക് വരാം. ഇത്രയൊക്കെയായിട്ടും ചിലര്‍ക്ക് ഇനിയും സംശയം ബാക്കിയാണ്. ഇതാ ഗോവയെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നത് എന്താണ് എന്നു നോക്കാം

കൂള്‍ കൂള്‍ നാട്ടുകാര്‍

കൂള്‍ കൂള്‍ നാട്ടുകാര്‍

യാത്ര പോകുന്നപ്രദേശത്തിന്റെ ഭംഗി എന്നത് നമ്മള്‍ കാണുന്ന ഇടം മാത്രമല്ല, അവിടുത്തെ ആളുകളും കൂടിച്ചേരുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ തങ്ങളുടെ നാട് കാണുവാനെത്തുന്ന സഞ്ചാരികളെ അത്രത്തോഴം കരുതുന്നവരാണ് ഗോവക്കാര്‍. ഏതു സമയത്തും എന്തു സഹായത്തിനായും ഇവിടുത്തെ ആളുകളെ സമീപിക്കാം. സന്തോഷമുള്ള മുഖത്തോടെ നമ്മളെ സഹായിക്കുവാന്‍ ഈ നാട്ടുകാര്‍ക്ക് ഒരു മടിയുമുണ്ടാകില്ല. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിലോ സ്വകാര്യതയിലേ ഇടപെടുന്നവരല്ല ഗോവക്കാര്‍.

ജീവനുള്ള ബീച്ചുകള്

ജീവനുള്ള ബീച്ചുകള്

ബീച്ചുകള്‍ എന്നു പറഞ്ഞാല്‍ അത് ഗോവലിയെ തന്നെയാണ്. ബീച്ചുകളുടെ യഥാര്‍ത്ഥ ആനന്ദവും ആഹ്ലാദവും ലഭിക്കുവാന്‍ ഇവിടെ തന്നെ തീര്‍ച്ചയായും എത്തിയേ തീരൂ. ചില ബീച്ചുകള്‍ പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും യോജിച്ചതാണെങ്കില്‍ മറ്റു ചിലത് ശാന്തമായി സമയം ചിലവഴിക്കുവാനെത്തുന്നവര്‍ക്കു വേണ്ടിയാണ്. മറ്റു ചില ബീച്ചുകള്‍ ആതിഥ്യമരുളുന്നത് ഏകാന്ത സഞ്ചാരികള്‍ക്കായിരിക്കും. എന്തു തന്നെയാണെങ്കിലും ബീച്ചുകള്‍ തന്നെയാണ് ഗോവയുടെ ജീവനാഢി.

ഒന്നിനും ഒരു നിര്‍ബന്ധവുമില്ല!!

ഒന്നിനും ഒരു നിര്‍ബന്ധവുമില്ല!!


നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം എന്നാണ് ഗോവയുടെ മറ്റൊരു പ്രത്യേകത. സ്ഥിരം സഞ്ചാരികളെ കണ്ട് അവരുടെ ജീവിതത്തോടും ശൈലികളോടും തീര്‍ത്തും ഐക്യപ്പെട്ടവരാതിനാല്‍ തന്നെ സഞ്ചാരികളെ അവരുടെ ഇഷ്ടത്തിനു വിട്ടിരിക്കുകയാണ് ഗോവ. സഞ്ചാരികള്‍ക്ക് അവരുടെ സമയവും സൗകര്യവും പോലെ ഇവിടെ യാത്ര ചെയ്യാം. സഞ്ചാരികള്‍ പക്ഷേ ഗോവന്‍ നിവാസികളെ ശല്യപ്പെടുത്താതിരിക്കുവാനും അവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാതിരിക്കുവാനും ശ്രദ്ധിക്കണം.

 ഏറ്റവും വിശിഷ്ടമായ ഭക്ഷ്യാനുഭവങ്ങള്‍

ഏറ്റവും വിശിഷ്ടമായ ഭക്ഷ്യാനുഭവങ്ങള്‍

ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷ്യാനുഭവങ്ങള്‍ നല്കുന്ന മറ്റൊരു സ്ഥലമാണ് ഗോവ. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും നിരന്തരം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമായതിനാല്‍ തന്നെ അത്തരത്തിലുള്ല വ്യത്യസ്തങ്ങളായ രുചികളും ഇവിടെ നിന്നും പ്രതീക്ഷിക്കാം. സാധാരണ തരത്തിലുള്ള ഭക്ഷണങ്ങളും കുറഞ്‍ നിരക്കിലുള്ള വ്യത്യസ്ത രുചികളും ഇവിടെ നിന്നും പ്രതീക്ഷിക്കാം.

പോര്‍ച്ചുഗല്‍ കാണാം

പോര്‍ച്ചുഗല്‍ കാണാം

പോര്‍ച്ചുഗല്‍ കാണണമെന്നാണ് ആഗ്രഹമെങ്കില്‍ അതിന്റെ ഒരു ചെറിയ രൂപം കാണുവാന്‍ ഗോവയില്‍ പോയാല്‍ മതിയാവും. ഒരു കാല്ത്ത പോര്‍ച്ചുഗീസിന്റെ കീഴിലായിരുന്ന ഇവിടം പല തരത്തിലും പോര്‍ച്ചുഗീസിനോട് സാമ്യമുള്ള പ്രദേശമാണ്. ഷാക്കുകളുള്ള ബീച്ചുകളും തനി പോര്‍ച്ചുഗീസ് രുചി വിളമ്പുന്ന ഹോട്ടലുകളും കഴിഞ്ഞ കാലത്തിന്റെ അടയാളമായി നിലകൊള്ളുന്ന പോര്‍ച്ചുഗീസ് നിര്‍മ്മിതികളും ഇവിടെ ധാരാളമായി കാണാം.

എല്ലായിടത്തും അത്ഭുതങ്ങള്‍

എല്ലായിടത്തും അത്ഭുതങ്ങള്‍

വെറും ബീച്ചുകള്‍ മാത്രമല്ല ഗോവ. സഞ്ചാരികളെ കൊതിപ്പിക്കുവാനും അത്ഭുതപ്പെടുത്തുവാനും വേണ്ടതെല്ലാം ഗോവയില്‍ സജ്ജമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളും ചാപ്പലുകളും മിത്തുകള്‍ കഥയെഴുതിയ ക്ഷേത്രങ്ങളും ഗുഹകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടുത്തെ അതിശയങ്ങളാണ്.

തിരക്കില്ലാത്ത ജീവിതം

തിരക്കില്ലാത്ത ജീവിതം

തിരക്കിട്ട ജീവിതത്തില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത് ഗോവയിലെത്തിയാല്‍ സമയം ചിലപ്പോള്‍ നിലച്ചു പോയതുപോലെ തോന്നിപ്പോകും. അത്രയും ശാന്തമായാി ജീവിക്കുന്ന. തിരക്കുകളൊന്നും തന്നെ അലോസരപ്പെടുത്താത്ത നാടാണ് ഗോവ. ശാന്തത എന്ന വാക്കിനോട് അത്രമേല്‍ ചേര്‍ന്നു നില്‍ക്കും ഈ പ്രദേശം. പ്രദേശവാസികളാണെങ്കിലും സഞ്ചാരികളാണെങ്കിലും അത്രയും ആസ്വദിച്ചു തന്നെയാണ് ഇവിടുത്തെ ഓരോ നിമിഷവും ചിലവഴിക്കുന്നത്.

ക്രിസ്തുമസ് ആയാല്‍

ക്രിസ്തുമസ് ആയാല്‍

ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച രീതിയിലുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്ന ഇടം ഗോവയാണ്. ഒരു മാസത്തിനു മുന്‍പേ തന്നെ ആഘോഷങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ഇവിടെ തുടക്കമാവും. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെയാണ് ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുക. നക്ഷത്രങ്ങള്‍ കൊണ്ടുള്ള അലങ്കാരമാണ് അതിലേറ്റവും പ്രധാനം.

കോട്ടകള്‍

കോട്ടകള്‍

ഗോവയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു സംഗതി ഇവിടുത്തെ കോട്ടകളാണ്. ഗോവന്‍ ചരിത്രത്തില്‍ മാത്രമല്ല, ഭാരത ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായക സാന്നിധ്യമാണ് ഗോവയിലെ കോട്ടകള്‍. മുഗളൻമാരും പോർച്ചൂഗീസുകാരും ചേർന്നാണ് ഇവിടുത്തെ മിക്ക കോട്ടകളും നിര്‍മ്മിച്ചിരിക്കുന്നത്. അഗൗഡ കോട്ട, കോർജ്യുവെം കോട്ട, തിരാക്കോൾ കോട്ട, ചപോര കോട്ട,റെയിസ് മാഗോസ് കോട്ട തുടങ്ങിയവയാണ് ഗോവയിലെ പ്രധാന കോട്ടകള്‍.
PC:Ashwin Kumar

ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!

ഭാരതത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികള്‍...ഭാരതത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികള്‍...

വെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്‍ക്കുന്ന കണ്ണനും!!ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രംവെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്‍ക്കുന്ന കണ്ണനും!!ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X