Search
  • Follow NativePlanet
Share
» »എന്നും പ്രിയപ്പെട്ട ചെന്നൈ

എന്നും പ്രിയപ്പെട്ട ചെന്നൈ

ഇതാ ചെന്നൈയെ സഞ്ചാരികൾക്കു പ്രിയപ്പെട്ടതാക്കുന്ന പത്തുകാര്യങ്ങൾ...

മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്‍റെയും ആവശ്യമില്ലാത്ത അപൂർവ്വം ചില നഗരങ്ങളിലൊന്നാണ് ചെന്നൈ. മദ്രാസ് ആയിരുന്നപ്പോഴും ചെന്നൈ എന്നു പേരുമാറ്റിയപ്പോഴും നഗരത്തിന് ഒരു മാറ്റവും സംഭവിച്ചില്ല എന്നു മാത്രമല്ല, മലയാളികളില്ലാത്ത ഒരു തെരുവുപോലും ഇവിടെ കാണുകയുമില്ല. പഠനമായാലും ജോലി ആയാലും ഇവിടെ തിളങ്ങി നിൽക്കുന്ന കേരളീയർ ഒരുപാടുണ്ട്.
എന്നുമുള്ള ആഘോഷങ്ങളും ഭക്തി നിറഞ്ഞു നിൽക്കുന്ന ക്ഷേത്രങ്ങളും നാവിൽ കപ്പയോടിക്കുന്ന രുചികളും ഈ നഗരത്തിൻറെ പ്രത്യേകതകളാണ്. ഇതാ ചെന്നൈയെ സഞ്ചാരികൾക്കു പ്രിയപ്പെട്ടതാക്കുന്ന പത്തുകാര്യങ്ങൾ...

ചെന്നൈ രുചികൾ

ചെന്നൈ രുചികൾ

സൗത്ത് ഇന്ത്യന്‍ രുചികളുടെ മറ്റൊരു പര്യയമാണ് ചെന്നൈ എന്നു പറയാം. അത്രയധികം വ്യത്യസ്തങ്ങളായ രുചികളും വിഭവങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. ഒന്നിനൊന്ന് വ്യത്യസ്തമായ രുചികൾ തേടി അലയുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇവിടെ രുചികൾക്കു മാത്രമായി തെരുവുകളുമുണ്ട്. എന്നാൽ ചിലർ ഇപ്പോഴും വിചാരിക്കുന്നത് ചെന്നൈ എന്നാൽ ദോശയും ഇഡ്ലിയും മാത്രമാണെന്നാണ്. എന്നാൽ നാഷണൽ ജിയോഗ്രഫിക്സിന്റെ ലോകത്തിലെ പത്ത് പ്രധാന ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ചെന്നൈയും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.

തമിഴ് സിനിമ

തമിഴ് സിനിമ

ഇന്ത്യൻ സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കിയ ധാരാളം സിനിമകൾ ഇറങ്ങിയ നാടാണ് തമിവ്നാട്. അതുകൊണ്ടു തന്നെ ചെന്നൈ സന്ദര്‍ശനം പൂർത്തിയാകണമെങ്കിൽ ഇവിടുത്തെ ഒരു പ്രാദേശിക തിയേറ്ററിൽ നിന്നും ഒരു തമിഴ് സിനിമ കണ്ടിരിക്കണം.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ജീവിതത്തിലെ എന്തിനെയും മരണത്തെ വരെയും ഒരാഘോഷമാക്കി കാണുന്നവരാണ് തമിഴ്നാട്ടുകാർ. ആഘോഷങ്ങളുടെ കാര്യത്തിൽ ചെന്നൈയും ഒരുപാട് പുറകിലൊന്നുമല്ല. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആഘോഷങ്ങൾ നടക്കുന്ന നഗരങ്ങളിലൊന്നാണ് ചെന്നൈ. അതിൽ കൂടുതലും ഇവിടുത്തെ തെരുവുകളിലും ഗ്രാമങ്ങളിലുമാണ് നടക്കുക. ഗണേശ ഫെസ്റ്റിവലും പൊങ്കലും ഒന്നും ഇവിടുള്ളവർ ഒഴിവാക്കാറേയില്ല. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇ സമയത്ത് ഇവിടെയുണ്ടാവുക. ഡാൻസും പാട്ടും ബഹളങ്ങളുമായി ആയിരക്കണക്കിനാളുകളാണ് അന്നു തെരുവുകളിലുണ്ടാവുക.

മറീന ബീച്ച്

മറീന ബീച്ച്

ചെന്നൈയിലെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്ന് ഇവിടുത്തെ മറീന ബീച്ചാണ്. ചെന്നൈയിലെ സായാഹ്നങ്ങൾ ചിലവഴിക്കുവാൻ ഏറ്റവും യോജിച്ച ഇവിടം ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ഇടം കൂടിയാണ്. മിക്കവർക്കും ചെന്നൈ സന്ദർശിക്കുവാനുള്ള പ്രധാമ കാരണം ഈ ബീച്ചാണ്.

ഉറങ്ങാത്ത രാവുകൾ

ഉറങ്ങാത്ത രാവുകൾ

രാത്രിയിലെ ആഘോഷങ്ങൾക്ക് ഒരു പരിധിയും കല്പിക്കാത്ത നാടാണ് ചെന്നൈ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെട്രോപോളിറ്റൻ നഗരങ്ങളിലൊന്നായ ഇവിടെ മറ്റ് പല നഗരങ്ങളിൽ നിന്നും ജീവിതം ആഘോഷിക്കുവാനായി ഒരുപാട് ആളുകൾ എത്തുന്നു. ക്ലബ്ബുകളും പാർട്ടി ഹാളുകളും ഒക്കെയായി ആഘോഷിക്കുവാൻ പറ്റിയ കുറേയിടങ്ങൾ ഇവിടെയുണ്ട്.

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള നൂറോളം ക്ഷേത്രങ്ങൾ ചെന്നൈ നഗരത്തിനുള്ളിൽ കാണാം. ചെന്നൈയുടെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന ഈ ക്ഷേത്രങ്ങൾ നഗരത്തിന്റെ സമ്പത്താണ്. 15-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു പുരാതന ക്ഷേത്രവും ഇക്കൂട്ടത്തിലുണ്ട്. നിർമ്മാണ ശൈലിയിലെ വ്യത്യസ്തത കണ്ടറിയുകയാണ് ഇവിടെ എത്തുന്ന വിശ്വാസികളല്ലാത്ത ആളുകളുടെ ലക്ഷ്യം.

ദേശീയോദ്യാനങ്ങൾ

ദേശീയോദ്യാനങ്ങൾ

രാത്രി ജീവിതവും പാർട്ടികളും മാത്രമല്ല, പ്രകൃതിയെ അറിയുവാനുള്ള കാര്യങ്ങളും ഇവിടെയുണ്ട്. നഗരത്തിനു നടുവിലെ പച്ചപ്പാണ് ഇവിടുത്തെ ആകർഷണം. നഗരത്തോട് ചേർന്നും വെളിയിലായും ഇങ്ങനെ പച്ചപ്പിനെ സംരക്ഷിക്കുന്ന ഇടങ്ങൾ കാണാം. ഒരു നടത്തത്തിനും ചിലപ്പോഴൊക്കെ ഒരു ട്രക്കിങ്ങിനും പറ്റിയ സ്ഥലങ്ങൾ ഇവിടെയുണ്ട്.

സഞ്ചാരികൾക്കായി

സഞ്ചാരികൾക്കായി

ഏതു തരത്തിലുള്ള സഞ്ചാരികളെയും ആകർഷിക്കുന്ന കാഴ്ചകൾ ഈ നഗരത്തിനുണ്ട്. പൈതൃക സ്ഥാനങ്ങളും ബീച്ചുകളും മ്യൂസിയങ്ങളും പുരാതന ക്ഷേത്രങ്ങളും പ്ലാനെറ്റോറിയവും കോട്ടയും പള്ളികളും ഒക്കെയായി കണ്ടു തീർക്കാവുന്നതിലുമധികം കാഴ്ചകൾ. അതുകൊണ്ടു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെന്നൈയുടെ ചരിത്രത്തെ അറിയുവാനും കാഴ്ചകൾ കാണുവാനുമായി നൂറുകണക്കിന് സഞ്ചാരികൾ ഇവിടെ എത്തുന്നു

വിവാഹങ്ങൾ

വിവാഹങ്ങൾ

വിവാഹങ്ങൾ കുടുംബത്തെ സമൂഹത്തിൽ അടയാളപ്പെടുത്തുന്ന കാര്യങ്ങളായി ഇന്നു മാറുമ്പോളും അതിനെ പാരമ്പര്യവുമായി ചേർത്ത് പിടക്കുന്നവരാണ് ചെന്നൈയിലുള്ളവർ. അതുകൊണ്ടു തന്നെ ഇവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കണ്ടിരിക്കേണ്ടതുമാണ്.

തണുത്തുറഞ്ഞ നദിയിലൂടെ ജീവൻ പണയംവെച്ചൊരു യാത്രതണുത്തുറഞ്ഞ നദിയിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര

തിരക്കുള്ള യാത്രകളിൽ വിട്ടു പോകുന്ന, കൂർഗിലെ ഹൈക്കിങ്ങ് ട്രയലുകള്‍തിരക്കുള്ള യാത്രകളിൽ വിട്ടു പോകുന്ന, കൂർഗിലെ ഹൈക്കിങ്ങ് ട്രയലുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X